കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95

 

“അദ്ദേഹം റൂം ലോക്ക് ചെയ്യാറില്ലാരുന്നു അല്ലെ “.

 

“ഇല്ല സർ രാവിലെ ഞാൻ വന്നാണ് എണീപ്പിക്കാറ്.. അന്നും ഞാൻ രാവിലെ വന്നപ്പോളാണ് അദ്ദേഹം മരിച്ചു കിടക്കുന്നത് കണ്ടത് “. സങ്കടത്തോടെ എലൈൻ പറഞ്ഞു.

 

“എലൈൻ അന്ന് വൈകിട്ടു നടന്ന കാര്യങ്ങൾ തൊട്ട് രാവിലെ വരെയുള്ള കാര്യങ്ങൾ ഒന്ന് പറയാമോ “.

 

എലൈൻ ആദ്യം പോലീസിന്നോട് പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു. ഡേവിസ് കട്ടിലിൽ ഇരുന്ന് എല്ലാം കേട്ടു.

 

“അന്ന് എത്ര മണിക്കാണ് മാർക്കസ്ഉം സാറയും ഇവിടുന്ന് പോയത്”ഡേവിസ് ചോദിച്ചു.

 

“ഏകദേശം 6 മണി ആയിക്കാണും സർ.. ”

 

“മ്മ് അപ്പൊ ശെരി എലൈൻ ഞങ്ങൾ ബാംഗ്ലൗ ഒന്ന് ചുറ്റി കാണട്ടെ.. എന്തേലും ആവിശ്യം വന്നാൽ ഞങ്ങൾ വിളിക്കാം എലൈൻ “ഡേവിസ് പറഞ്ഞു.

 

ഞങ്ങളെ നോക്കി ഒന്ന് വണങ്ങിയിട്ടു എലൈൻ പുറത്തേക്ക് പോകാൻ തുടങ്ങി. പെട്ടന്ന് നിന്നിട്ട് എലൈൻ തിരിച്ചു വന്നു.
“സർ ഫുഡ്‌ കഴിക്കാൻ കാണുമോ ഉച്ചക്ക്, നല്ല ബന്നോക്ക്ഉം ബെക്കൺഉം ഉണ്ട് “എലൈൻ ചോദിച്ചു.

 

ഞങ്ങൾ കാണും എന്ന് അറിയിച്ചു. (ബന്നോക്ക് എന്നാൽ ഗോതമ്പഉം പഞ്ചസാരയും പാലും എല്ലാം മിക്സ്‌ ചെയ്ത് ബേക്ക് ചെയ്ത് എടുക്കുട് ചോദ്യങ്ങൾ ചോയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.

 

“എന്തൊക്കെയുണ്ട് സാറ സുഖമായിട്ട് ഇരിക്കുന്നോ “ഞാൻ ഒരു തുടക്കം ഇട്ടു.

 

“സുഖമായിട്ടിരിക്കുന്നു സർ, കേസ് എവിടംവരെയായി. കുറ്റവാളിയെ പിടിക്കാറായോ “. സാറ ആകാംഷയോടെ തിരക്കി.

 

“എന്തായാലും പിടിക്കും സാറ.. പിന്നെ സാറ അലക്സാണ്ടർ മരിച്ച ദിവസോം അമാന്റ മരിച്ച ദിവസവും ചെയ്തതും കണ്ടതുമായ കാര്യങ്ങൾ ഒന്ന് പറയാമോ “ഡേവിസ് ചോദിച്ചു.

 

“അദ്ദേഹം ( അലക്സാണ്ടർ ) മരിക്കുന്ന അന്ന് പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല.. പിന്നെ 6 മണി ആയപ്പോളേക്കും ഞാൻ തിരികെ വീട്ടിലേക്കു പോയിരുന്നു “.

7 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Late aakm bro… Enikk companyil work vannu.. Alpam late aakm

  2. naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…

    1. Thank you bro

  3. ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤

  4. ഫസ്റ്റ് ഞാന്‍തന്നെ…

Comments are closed.