“സർ, വിശദമായിട്ടു പറയാം, നമക്ക് തത്കാലം ഇവിടുന്നു മാറാം. വേറെ എവിടേലും പോയി ഇരുന്നു സംസാരിക്കാം “. ഡേവിസ് പറഞ്ഞു.
“അന്നാ നമക്ക് എന്റെ വീട്ടിലോട്ടു പോകാം.. അവിടെ ആകുമ്പോ ഒരു പ്രൈവസി കിട്ടും. മക്കളു സ്കൂളിലും ഭാര്യ ജോലിക്കും പോയി കാണും “വുഡ്സ് പറഞ്ഞു.
ഞങ്ങൾ വുഡ്സ്ന്റെ വീട്ടിലേക്കു യാത്ര ആരംഭിച്ചു. വുഡ്സ് സ്വന്തം കാറിൽ മുമ്പേ ഞങ്ങൾ എന്റെ കാറിൽ പിറകെയും പോയി. ഇരുപതു മിനുട്ട് കൊണ്ട് ഞങ്ങൾ വുഡ്സ്ന്റെ വീട്ടിൽ എത്തി.
“ഇതാണ് എന്റെ കൊട്ടാരം.. അകത്തേക്ക് വാ “വീടിന്റെ വാതിൽ തുറന്ന് വുഡ്സ് ക്ഷണിച്ചു.
“സർ കൊള്ളാമെല്ലോ നല്ല വീട്. ഭാര്യ നന്നായി അടുക്കി വൃത്തിയാക്കി വെച്ചിട്ടുണ്ടല്ലോ ” ഞാൻ പറഞ്ഞു.
“അവൾ അങ്ങനാ എപ്പോളും എന്തേലും ചെയ്തോണ്ട് ഇരിക്കും.. നിങ്ങൾ ഇരിക്ക് ഞാൻ വൈൻ എടുക്കാം “അതും പറഞ്ഞു വുഡ്സ് അടുക്കളയിലേക്ക് പോയി.
അൽപ സമയം കഴിഞ്ഞ് ഒരു വൈൻ ബോട്ടിലും മൂന്നു ഗ്ലാസും ആയിട്ട് വുഡ്സ് എത്തി.
“ഇന്നലെ ബാംഗ്ലൗഇൽ പോയിട്ടെന്തായി കാര്യങ്ങൾ.. കേസിന് ഉപകാരപ്പെട്ട എന്തേലും തെളിവുകൾ കിട്ടിയോ “. വുഡ്സ് തിരക്കി.
“സർ.. എനിക്ക് സംശയം മാർക്കസ്നെ ആണ് “ഞാൻ ആദ്യം തന്നെ എന്റെ തീരുമാനം അറിയിച്ചു.
“അതിനുള്ള കാര്യങ്ങൾ കൂടെ പറയു ജെറെമി.. “വുഡ്സ് പറഞ്ഞു.
“ഒന്നാമത്തെ കാര്യം.. ആദ്യത്തെ കൊലപാതകം എടുക്കാം. വൈകിട്ടു വീട്ടിലേക്കു പോകാതെ മാർക്കസ് രാത്രി തിരിച്ചു വന്നു എന്നിരിക്കട്ടെ.. പരിചയം ഒള്ളത്കൊണ്ട് പട്ടികൾ കുറക്കില്ല ബഹളം ഉണ്ടാകില്ല. അകത്തു കയറി വിഷം അലക്സാണ്ടർന് കൊടുക്കുന്നു. തിരികെ പോകുന്നു. രണ്ടാമത് അമാന്റയുടെ കൊലപാതകം ആ സമയം മാർക്കസ് സൂപ്പർമാർക്കറ്റ് ന്റെ അടുത്ത് ഉണ്ടായിരുന്നു എന്ന് മാർക്കസ് തന്നെ പറഞ്ഞു. അമാന്റയെ പിടിച്ചു വലിച്ച് ഇടവഴിയിലേക്ക് കൊണ്ടുപോയിട്ടും ഇല്ല.. പരിചയം ഉള്ള ആളെ കണ്ടിട്ടായിരിക്കാം അമാന്റ അങ്ങോട്ട് ചെന്നത് അത് ഡേവിസ് പറഞ്ഞിരുന്നു. പിന്നെ ബൂട്ട് സൈസ് ഒൻപതു അതും കറക്റ്റ് ആണ്. ഞാൻ മാർക്കസ്നെ തന്നെ സംശയിക്കുന്നു “ഞാൻ വിശദമാക്കി.
ഞങ്ങൾ പോയപ്പോൾ കിട്ടിയ തെളിവുകളും അറിഞ്ഞ കാര്യങ്ങളും വുഡ്സ്നെ അറിയിച്ചു. ഡേവിസ് പറഞ്ഞത് പോലെ തന്നെ എന്തുകൊണ്ടാണ് മാർക്കസ് ഇത് ചെയ്യാൻ കാരണം എന്നറിയാതെ ഒരുറപ്പ് പറയാൻ കഴിയില്ല. ഇനി ആകെ
സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Late aakm bro… Enikk companyil work vannu.. Alpam late aakm
naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…
Thank you bro
ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤
????
ഫസ്റ്റ് ഞാന്തന്നെ…