ആൽഫർഡ് കതകിൽ മുട്ടി. ഏകദേശം 50 വയസ്സ് തോനിക്കുന്ന ഒരു സ്ത്രീ വാതിൽ തുറന്നു. അവർ നല്ല മെലിഞ്ഞു അല്പം ഉയരം കൂടിയ സ്ത്രീ ആണ്. മുടിക്ക് ചെമ്പിന്റെ നിറമാണ്. വെളുത്ത ആ മുഖത്തു ഒരു കണ്ണാടി കൂടി വെച്ചിരിക്കുന്നു. ഡാർസി അതാണ് അവരുടെ പേര്.
ഇപ്പോൾ ഡാർസി സ്മിത്ത്. ആൽഫർഡ്ന്റെ ഭാര്യ. മക്കളില്ലാത്ത ദമ്പത്തികൾ ആയിരുന്നു ഇവർ.
“ഇന്നലെ എന്തെ അവിടെ തന്നെ നിന്നെ. എന്തേലും പ്രശ്നം ഉണ്ടോ “.”ഏയ്യ് പ്രശനം ഒന്നും ഇല്ല അച്ഛന്റെ മരണത്തെ പറ്റി സംസാരിക്കാൻ ഇൻസ്‌പെക്ടർ ചിലപ്പോൾ ഇന്ന് ഇവിടെ വെരുവാരിക്കും “. ആൽഫർഡ് തത്കാലം അങ്ങനെ ഭാര്യയോട് പറഞ്ഞു.”അയാൾ മരിച്ചിട്ടു ഇപ്പൊ ഒരാഴ്ച കഴിഞ്ഞില്ലേ ഇതുവരെ ഒന്നും കിട്ടിയില്ലെലോ ഇനി നമ്മടെ മനസമാധാനം കൂടെ കളയാനായിട്ട് “. ഡാർസി ദേഷ്യത്തിൽ പറഞ്ഞു നിർത്തി
“നി ബഹളം വെക്കാതെ അയാള് വന്നിട്ട് അറിയേണ്ടത് അറിഞ്ഞിട്ട് പൊക്കോളും, അച്ഛന്റെ കൊലപാതകം ആണെങ്കിൽ അത് ചെയ്തവനെ പിടിക്കണ്ടേ ”
“നിങ്ങൾക്കിതു എന്ത് പറ്റി ഇന്നലെ വെരെ അച്ഛൻ മരിച്ചത് നന്നായി സ്വത്തു ഇനി വീതം വെക്കാലോ എന്ന് പറഞ്ഞു നടന്നിട്ടു പെട്ടന്ന് എവിടുന്നു വന്നു ഇ സ്നേഹം. അപ്പൊ കേസ് തീരാതെ വീതം വെക്കല് നടക്കില്ലലെ “. അവൾ വിഷമത്തോടെ പറഞ്ഞു നിർത്തി.
“പിന്നെ സ്വത്തു ആദ്യം ഇതൊക്കെ ഒന്ന് കഴിയട്ടെ എന്റെ പൊന്നു ഡാർസി “ആൽഫർഡ് അല്പം കടുപ്പിച്ചു പറഞ്ഞു.
“നിങ്ങൾക്കു തന്നതെല്ലാം നിങ്ങള് കുടിച്ചും ഉല്ലസിച്ചും കൂട്ടുകാരുടെ കൂടെ തല്ലിപ്പൊളി ബിസിനെസ്സ് തുടങ്ങിയും കളഞ്ഞു. ഇനി ആകെ പ്രതീക്ഷ അച്ഛന്റെ ആ സ്വത്തുകൾ ആണ്. അതൊന്നു കിട്ടിട്ട് വേണം ഇ വീടൊന്നു പെയിന്റ് അടിക്കാൻ, ഒരു നല്ല കാർ വാങ്ങാൻ പിന്നെ ആ ഗാർഡൻ ഒന്ന് റെഡി ആകണം കുറെ ഡ്രെസ്സുകൾ വാങ്ങണം പിന്നേ… ”
“ഒന്ന് നിർത്തുവോ ഡാർസി ജീവൻ ഉണ്ടേൽ ഇതൊക്കെ നമക്ക് അനുഭവിക്കാം തത്കാലം നി ഒന്ന് വാ അടയ്ക്ക്. “സഹികെട്ടു ആൽഫർഡ് പറഞ്ഞു.
സമയം 7:30 ആയി ഡാർസി ഭക്ഷണം ഉണ്ടാകുന്ന തിരക്കിലാണ്. ആൽഫർഡ് അക്ഷമനായി ടിവിയുടെ മുന്നിൽ ഇരിക്കുന്നു. ടീവിയിൽ ആരുന്നില്ല ആൽഫർഡ്ന്റെ ശ്രെദ്ധ ഇ രാത്രി എങ്ങനെ വെളുപ്പിക്കും എന്നോർത്തു അദ്ദേഹം വ്യാകുലനായി.
പെട്ടന്ന് കതകിൽ ഒരു മുട്ട് കേട്ടു.. ആൽഫർഡ് സോഫയിൽ നിന്നും ചാടി എണീറ്റു. പേടികാരണം അയാൾക്കു അനങ്ങാൻ കഴിഞ്ഞില്ല. ആടുകളേൽ ആരുന്ന ഡാർസി നടന്നു വന്നു ആൽഫർഡ്നെ രൂക്ഷമായി നോക്കികൊണ്ട് കതകിനടുത്തേക്ക് നീങ്ങി. തുറക്കാൻ തുടങ്ങിയപ്പോ ആൽഫർഡ് ചാടി വീണു അത് തടഞ്ഞു..
“നിങ്ങൾക്കെന്ന മനുഷ്യ പ്രാന്ത് പിടിച്ചോ വാതിൽ തുറന്നു ആരാണെന്നു നോക്ക് “.
“വെല്ലോ കള്ളനോ മറ്റോ ആണെങ്കിലോ “ആൽഫർഡ് പേടിച്ചു പറഞ്ഞു.
കതകിൽ വീണ്ടും തട്ടൽ കേട്ടു.
“പിന്നെ കള്ളൻ കതകിൽ തട്ടിയല്ലേ വരുന്നേ മാറിനിക്ക് ഞാൻ നോക്കട്ടെ “ഡാർസി ചൂടായി.
തുടർന്ന് വായിക്കുവാൻ തോന്നുന്ന അവതരണം കഥ സൂപ്പർ ആയിട്ടുണ്ട്
Thanks
നല്ല കഥയാണ്. ക്രമേണ ശ്രദ്ധിക്കപ്പെടും. തുടരുക.
♥️♥️??
Thanks bro
നന്നായിന് …???
Thanks bro
Bro… നന്നായിട്ടുണ്ട്… കഥ തുടരാതെ ഇരിക്കരുത്…. ഒരുപാടു വ്യൂസ് കിട്ടുന്ന കഥയായി മാറും എന്ന് നല്ല വിശ്വാസമുണ്ട്… പാരഗ്രാഫ് സ്പേസിങ് ശ്രദ്ധിക്കണം… പിന്നെ പാരഗ്രാഫ് ചെറുതാക്കിയാൽ നന്നാകും… ഫോണിൽ നോക്കി ഇരുന്നു vaikkunath അല്ലെ.. അതാണ്… ഒരു 15-20 പേജ് എങ്കിലും ആയിട്ടു പബ്ലിഷ് ചെയ്യുക… നല്ല ഒഴുക്കുണ്ട് ❤️
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന സ്റ്റയിൽ ഇഷ്ടപ്പെട്ടു. ഈ പാർട്ടും സൂപ്പർ, അടുത്ത ഭാഗം വേഗം ഉണ്ടാകട്ടെ…
ആശംസകൾ…
Nalla oru story nannayittund…page alpam koottiyal nannayirikkum…thudaruka……..
പേജ് കൂട്ടി ഇട് ബ്രോ
കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ.സംഗതി കളറായിട്ടുണ്ട്.തുടരുക
Oru Sherlock ആരാധകൻ ആണെന്ന് തോന്നുന്നു!!❤️ . കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു