കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 2 [Darryl Davis] 87

ആൽഫർഡ് ഒരു ഗൗൺ ധരിച്ചു ഡൈനിങ് ടേബിളിൽ ഇരുന്നു. എലൈൻ അത് കണ്ടിരുന്നു. അവൾ വേഗം ന്യൂസ്‌പേപ്പറും കോഫിയും ആയി ആൽഫർഡ്നു അടുത്തു വന്ന് അത് ടേബിളിൽ വെച്ചു.”ഗുഡ് മോർണിംഗ് സർ ആൽഫർഡ് ”

“മോർണിംഗ് എലൈൻ, എപ്പോളാണ് പണിക്കാരെല്ലാം വരുന്നത് “ആൽഫർഡ് തിരക്കി.

“9 മണി ആകുമ്പോളേക്കും മാർക്കസ്ഉം സാറഉം വരും.. ”

“ഇന്നലെ ഞാൻ കിടക്കാൻ പോകുമ്പോൾ ആരൊക്കെ ഉണ്ടായിരുന്നു ഇവിടെ ”

“ഞാനും മാർക്കസ്ഉം സാറഉം ഉണ്ടായിരുന്നു. ആൽബസ്നു തലവേദന ആണെന്നും പറഞ്ഞു ഇന്നലെ രാവിലെ തന്നെ വീട്ടിലേക്കു പോയി.. ചെയ്യാനുള്ള പണി ഒക്കെ രണ്ടുപേരേം ഏല്പിച്ചിട്ടാണ് ആൽബസ് പോയത്”.

“എലൈൻ അച്ഛന്റെ റൂമിലേക്ക്‌ നി അല്ലാതെ ആരേലും വന്നായിരുന്നോ “.

“ഇല്ല സർ ഞാൻ അല്ലാതെ ആരും തന്നെ വരുന്നേ ഞാൻ കണ്ടില്ല, എന്തുപറ്റി സർ എന്തേലും പ്രശ്നം ഉണ്ടോ “.

“ഏയ്‌ ഒന്നുമില്ല എലൈൻ അച്ഛന്റെ റൂമിലെ ആ പാട്ടു ഞാൻ വെച്ചതായിട്ട് ഞാൻ ഓർക്കുന്നില്ല. ഇവരാരേലും ആണോ എന്നറിയാൻ ചോയ്ച്ചുന്നെ ഒള്ളു, കാര്യമാക്കേണ്ട എലൈൻ ഞാൻ തന്നെ ആരിക്കും ഇന്നലത്തെ വയ്യാഴിക കാരണം ഞാൻ മറന്നതാരിക്കും “.

അത്രേം പറഞ്ഞു എലൈൻനു ഒരു ചിരി സമ്മാനിച്ചു ചായയും എടുത്തു അദ്ദേഹം പുറത്തേക്കിറങ്ങി.

“എന്തായാലും ആരോ റൂമിൽ വന്നിരുന്നു വെറുതെ ഓരോന്നു പറഞ്ഞു എലൈൻനെ അറിയിക്കെണ്ട, അത് പിന്നെ മൊത്തത്തിൽ പരസ്യം ആകും. എന്തായാലും ഇന്നു ആന്റണിയെ കാണണം “.

ഉച്ച കഴിഞ്ഞപ്പോൾ ആൽഫർഡ് സൺറൈസ് ബാംഗ്ലൗവിൽ നിന്നും ഇറങ്ങി.. തനിക്ക് ഒറ്റക് സംസാരിക്കണം പ്രൈവസി വേണം എന്ന് പറഞ്ഞതുകൊണ്ട് ആന്റണി നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി റോയൽ ബോട്ടാണിക് ഗാർഡനിൽ കാണാം എന്ന് പറഞ്ഞിരുന്നു.

റോയൽ ബോട്ടാണിക് ഗാർഡൻ

ഗാർഡന്റെ ഒരു ബെഞ്ചിൻ ആൽഫർഡ് ആന്റണിക് വേണ്ടി കാത്തിരുന്നു.
4 മണി കഴിഞ്ഞപ്പോളേക്കും ആന്റണി വന്നു ചേർന്നു.

“എന്ത് പറ്റി ആൽഫർഡ് ഫോണിൽ സംസാരിക്കുമ്പോൾ നി നല്ലപോലെ പേടിച്ചപോലെ തോന്നിയെല്ലോ എന്ത് പറ്റി “ആന്റണി തിരക്കി

“ആന്റണി ഞാൻ ആകെ അസ്വസ്തനാണ്. അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് നിനക്കും അറിയാമെല്ലോ. തെളിവുകൾ ഒന്നും ഇല്ലെങ്കിലും എനിക്കുറപ്പാണ് അത് കൊലപാതകം ആണ്”.

“എന്താണ് ആൽഫർഡ് പെട്ടന് ഇങ്ങനെ ഒക്കെ ഒരു തോന്നൽ. അന്ന് പോലീസ് വന്നപ്പോൾ ഇങ്ങനെ സംശയം ഒന്നും പറഞ്ഞില്ലെലോ, പെട്ടന്നു ഇങ്ങനെ മനം മാറാൻ എന്താ സംഭവിച്ചേ ”

12 Comments

  1. *വിനോദ്കുമാർ G*

    തുടർന്ന് വായിക്കുവാൻ തോന്നുന്ന അവതരണം കഥ സൂപ്പർ ആയിട്ടുണ്ട്

  2. Thanks

  3. പാവം പൂജാരി

    നല്ല കഥയാണ്. ക്രമേണ ശ്രദ്ധിക്കപ്പെടും. തുടരുക.
    ♥️♥️??

    1. Thanks bro

  4. നെപ്പോളിയൻ

    നന്നായിന് …???

    1. Thanks bro

  5. Bro… നന്നായിട്ടുണ്ട്… കഥ തുടരാതെ ഇരിക്കരുത്…. ഒരുപാടു വ്യൂസ് കിട്ടുന്ന കഥയായി മാറും എന്ന് നല്ല വിശ്വാസമുണ്ട്… പാരഗ്രാഫ് സ്പേസിങ് ശ്രദ്ധിക്കണം… പിന്നെ പാരഗ്രാഫ് ചെറുതാക്കിയാൽ നന്നാകും… ഫോണിൽ നോക്കി ഇരുന്നു vaikkunath അല്ലെ.. അതാണ്… ഒരു 15-20 പേജ് എങ്കിലും ആയിട്ടു പബ്ലിഷ് ചെയ്യുക… നല്ല ഒഴുക്കുണ്ട് ❤️

  6. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന സ്റ്റയിൽ ഇഷ്ടപ്പെട്ടു. ഈ പാർട്ടും സൂപ്പർ, അടുത്ത ഭാഗം വേഗം ഉണ്ടാകട്ടെ…
    ആശംസകൾ…

  7. Nalla oru story nannayittund…page alpam koottiyal nannayirikkum…thudaruka……..

  8. പേജ് കൂട്ടി ഇട് ബ്രോ

    1. കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ.സംഗതി കളറായിട്ടുണ്ട്.തുടരുക

  9. Oru Sherlock ആരാധകൻ ആണെന്ന് തോന്നുന്നു!!❤️ . കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

Comments are closed.