കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 2 [Darryl Davis] 87

“ആന്റണി എന്താണ് അടുത്ത നീക്കം എനിക്ക് നല്ല പേടിയുണ്ട്. ആരാണ് ഇത് രഹസ്യമായി അന്വേഷിക്കുന്നത്. എന്തേലും തെളിവുകൾ കിട്ടിയിരുന്നോ. ”

“ഇൻസ്‌പെക്ടർ റോബർട്ട്‌ വുഡ്‌സ് തന്നെയാണ് അന്വേഷിക്കുന്നത്. അന്ന് തെളിവെടുക്കാൻ ബാംഗ്ലൗഇൽ വന്നപ്പോ ഞാൻ ചൂടായത് ഇത്രേം നേരത്തെ അന്വേഷണം തുടങ്ങിയിട്ടും നമ്മൾ എല്ലാരും ഉണ്ടായിട്ടും അച്ഛനെ രക്ഷിക്കാൻ ആയില്ലെലോ എന്നോർത്താണ്. എന്തായാലും വുഡ്‌സ്നെ നാളെ തന്നെ കാണണം. ആൽഫർഡ് എന്തായാലും ഇത് അതികം വൈകാതെ പബ്ലിക് അറിയും. എന്തായാലും ഒന്ന് കരുതി ഇരിക്കുക. എങ്കിൽ ശെരി പിന്നെ കാണാം. സൂക്ഷിക്കുക. “.

അത്രേം പറഞ്ഞു ആന്റണി എണീറ്റു സഹോദരനെ കെട്ടിപിടിച്ചു അൽപനേരം നിന്നിട്ടു തിരിച്ചു നടന്നു. പെട്ടന്ന് ആൽഫർഡ് നു ഒരു കാൾ വന്നു. അദ്ദേഹം മൊബൈൽ പോക്കറ്റിൽ നിന്ന് എടുത്തു.. എന്നാൽ കൂട്ടത്തിൽ എന്തോ താഴെ വീണു. അദ്ദേഹം നോക്കിയപ്പോ ഒരു പേപ്പർ കഷ്ണം.

അതെടുത്തു നോക്കിയ ആൽഫർഡ് പേടിച്ചു വിറച്ചു പോയി.
അദ്ദേഹത്തിന്റെ കൈകൾ വിറച്ചു. ദൂരെ നടന്നു അകലുന്ന അനിയനെ നോക്കി സർവശക്തിയുമെടുത്തു ഉറക്കെ വിളിച്ചു

“ആന്റണി , ആന്റണി … ആന്റണി ഇങ്ങോട്ട് നോക്ക് ”

ശബ്ദം കേട്ടു തിരിഞ്ഞ ആന്റണി കാണുന്നത് ദൂരെ പേടിച്ചു വിറച്ചു കണ്ണിൽ നിന്നും കണ്ണീർ വന്നു നിക്കുന്ന ആൽഫർഡ്നെ ആണ്. അദ്ദേഹം വേഗം ആൽഫർഡ്ന്റെ അടുത്തേക്ക് ഓടി.

“എന്താണ് ആൽഫർഡ്, എന്ത് പറ്റി.. ആകെ വിയർത്തു വല്ലാതെ ആയെല്ലോ “.

ആൽഫർഡ് തന്റെ കൈയിലുള്ള ആ പേപ്പർ ആന്റണിക് നൽകി. അത് വായിച്ചതും ആന്റണി ബെഞ്ചിലേക്ക് ഇരുന്നു പോയി.

“അപ്പോൾ കൊലയാളി നമ്മളെ തേടി എത്തും “.

ആന്റണി ആ പേപ്പറ് നോക്കി മനസ്സിൽ പറഞ്ഞു…
ആ പേപ്പറിൽ അച്ഛന്റെ കൈയിൽ നിന്നും കിട്ടയത്ത് പോലെ. Revenge List എന്നും അച്ഛന്റെ ഉൾപ്പടെ മക്കളുടെം പേരുകളും ഉണ്ട് പക്ഷെ അച്ഛന്റെ പേര് വെട്ടിയിരിക്കുന്നു.

“ആന്റണി അപ്പൊ അടുത്തത് ഞാൻ ആണല്ലേ. എനിക്ക് പേടിയാകുന്നു. എന്ത് ചെയ്യണം എന്നും ഒരു പിടിത്തം ഇല്ലാലോ “.

“പേടിക്കേണ്ട വീട്ടിലേക്കു പൊക്കൊളു ഞാൻ വുഡ്‌സ്നേ വിളിച്ചു ആരേലും അങ്ങോട്ട്‌ പ്രൊട്ടക്ഷൻനു വേണ്ടി അയക്കാൻ പറയാം, പേടിക്കാതെ പൊക്കൊളു “.

ചേട്ടനെ സമാധാനിപ്പിച്ചു വിട്ടെങ്കിലും ആന്റണിക് ഉള്ളിൽ പേടി തട്ടി തുടങ്ങിയിരുന്നു. എന്തായാലും ഇത്രേം വേഗം വിവരങ്ങൾ വുഡ്‌സ്നെ അറിയിക്കാൻ അദ്ദേഹം തീരുമാനിച്ചു.
സമയം ഒട്ടും വൈകാതെ തന്നെ ആന്റണി വുഡ്‌സ്നെ വിളിച്ചു. കാര്യങ്ങൾ ഒക്കെ വുഡ്‌സ്നെ അറിയിച്ചു. ഒന്നോ രണ്ടോ ആൾക്കാരെ ചേട്ടന്റെ വീട്ടിലേക്കു ഇന്ന് അയക്കണം ഇന്ന് അദ്ദേഹം പറഞ്ഞു. സ്കോലൻഡ് ഡിഫെൻസ് ലെ ഉയർന്ന ഉദ്യോഗസ്ഥൻ ആയത്കൊണ്ട് ആന്റണിയെ ബഹുമാനത്തോടെയാണ് വുഡ്‌സ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ അയച്ചേക്കാം എന്ന് വാക്കും കൊടുത്തു.
.
.
.

12 Comments

  1. *വിനോദ്കുമാർ G*

    തുടർന്ന് വായിക്കുവാൻ തോന്നുന്ന അവതരണം കഥ സൂപ്പർ ആയിട്ടുണ്ട്

  2. Thanks

  3. പാവം പൂജാരി

    നല്ല കഥയാണ്. ക്രമേണ ശ്രദ്ധിക്കപ്പെടും. തുടരുക.
    ♥️♥️??

    1. Thanks bro

  4. നെപ്പോളിയൻ

    നന്നായിന് …???

    1. Thanks bro

  5. Bro… നന്നായിട്ടുണ്ട്… കഥ തുടരാതെ ഇരിക്കരുത്…. ഒരുപാടു വ്യൂസ് കിട്ടുന്ന കഥയായി മാറും എന്ന് നല്ല വിശ്വാസമുണ്ട്… പാരഗ്രാഫ് സ്പേസിങ് ശ്രദ്ധിക്കണം… പിന്നെ പാരഗ്രാഫ് ചെറുതാക്കിയാൽ നന്നാകും… ഫോണിൽ നോക്കി ഇരുന്നു vaikkunath അല്ലെ.. അതാണ്… ഒരു 15-20 പേജ് എങ്കിലും ആയിട്ടു പബ്ലിഷ് ചെയ്യുക… നല്ല ഒഴുക്കുണ്ട് ❤️

  6. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന സ്റ്റയിൽ ഇഷ്ടപ്പെട്ടു. ഈ പാർട്ടും സൂപ്പർ, അടുത്ത ഭാഗം വേഗം ഉണ്ടാകട്ടെ…
    ആശംസകൾ…

  7. Nalla oru story nannayittund…page alpam koottiyal nannayirikkum…thudaruka……..

  8. പേജ് കൂട്ടി ഇട് ബ്രോ

    1. കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ.സംഗതി കളറായിട്ടുണ്ട്.തുടരുക

  9. Oru Sherlock ആരാധകൻ ആണെന്ന് തോന്നുന്നു!!❤️ . കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

Comments are closed.