“അച്ഛൻ ആത്മഹത്യ ചെയ്യില്ല എന്നെനിക്കു അന്നേ ഉറപ്പായിരുന്നു. എന്നാലും ഒരാൾ അച്ഛനെ കൊന്നു എന്ന് പുറത്തറിയുന്നേ നമക്ക് നാണക്കേടല്ലേ അത്കൊണ്ട് ഞാൻ ഒന്നും പറയാതെ ഇരുന്നതാണ് “.
“അതുകേട്ടു ആന്റണി ഒന്ന് ചിരിച്ചു. അച്ഛനെ ആരേലും കൊന്നതാണ് എന്ന് പറഞ്ഞാൽ കേസ് കൊറെ നാൾ നടക്കും അപ്പൊ പിന്നെ സ്വത്ത് വീതം വെക്കാനൊന്നും നടക്കില്ലലോ അല്ലെ ”
അത് പറഞ്ഞു ആന്റണി ആൽഫർഡ്നെ പുച്ഛത്തോടെ ഒന്ന് നോക്കി.
“ആന്റണി നി എഴുതാപ്പുറം വായിക്കണ്ട ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല ( അതാരുന്നു കാരണം എങ്കിലും അത് സമ്മതിക്കാൻ ആൽഫർഡ്നു മനസു വന്നില്ല ). പിന്നെ നിനക്ക് ഉറപ്പാരുന്നെങ്കിൽ നിനക്കും പറയരുന്നെല്ലോ. നീയും പോലീസിന്നോട് ഒന്നും വിട്ടു പറഞ്ഞില്ലെലോ.”ആൽഫർഡ് തിരിച്ചടി നൽകിയപോലെ പറഞ്ഞുനിർത്തി.
“ഞാൻ പറയാഞ്ഞതിൽ എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട് അത് ഞാൻ ഇപ്പൊ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല ആൽഫർഡ്. എന്തായാലും വന്ന കാര്യം പറയു “.
“ആന്റണി എനിക്കെന്തോ അച്ഛന്റെ മരണം കൊണ്ട് ഇത് അവസാനിക്കില്ല എന്നൊരു തോന്നൽ. അച്ഛന്റെ മരണത്തിനു കാരണകരായവർ എന്റെ പിന്നാലെ ഉണ്ടോ എന്നെനിക്കൊരു സംശയം ”
ആൽഫർഡ് ഒരു ദീർക്ക നിശ്വാസത്തോടെ പറഞ്ഞു നിർത്തി.
“എന്തേലും സംഭവിച്ചോ ആൽഫർഡ്. എന്തേലും ഉണ്ടായിട്ടുണ്ടെൽ തുറന്നു പറയു. ഈ കാര്യത്തിൽ ഞാനും കൂടെ കാണും “. ആൽബർട്ട് പറഞ്ഞു
ആൽഫർഡ് പറഞ്ഞത് കേട്ടപ്പോൾ ആന്റണി പെട്ടന്നു ഞെട്ടിയതും ഒന്ന് പരിഭ്രാന്തിയിൽ ആയതും ആൽഫർഡ് ശ്രെധിച്ചു.
ഇന്നലെ ഉണ്ടായ കാര്യങ്ങൾ ആൽഫർഡ് ആന്റണിയോട് പറഞ്ഞു. എല്ലാം കേട്ടു ആന്റണി കുറച്ചു നേരം ചിന്തിച്ചിരുന്നു.
“ആൽഫർഡ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. എന്തയാലും നിന്റെ സംശയം ശെരിയാണെന്ന് തോനുന്നു ആരോ നമ്മടെ പുറകെ ഉണ്ട് “.
“നമ്മടെ പുറകെയോ അപ്പൊ നിനക്കും എന്തോ സംഭവിച്ചിട്ടുണ്ട് അല്ലെ ”
“ഏയ് എനിക്കങ്ങനെ നേരിട്ട് അനുഭവം ഒന്നും ഒണ്ടായിട്ടില്ല പക്ഷെ അച്ഛൻ മരിക്കുന്ന മുന്നേ അച്ഛന് ഇതുപോലെ അനുഭവങ്ങൾ ഒണ്ടായിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ”
“ന്യൂ ഇയർ രാത്രി അതാണോ നിങ്ങൾ സംസാരിച്ചത് ”
“ന്യൂ ഇയർ നു മുന്നേ അച്ഛൻ എന്നോട് പറഞ്ഞിരുന്നു. ന്യൂഇയർനു ഒരു 10 ദിവസം മുന്നേ ഇതേപോലെ അച്ഛന് റൂമിൽ കിടക്കുന്നിടത്തുന്നു എണീക്കാൻ പറ്റാതെ ഇരുന്ന ഒരു സംഭവം ഉണ്ടായി. എന്നാൽ അത് പ്രായത്തിന്റെ ആണെന്നെ ഞാൻ കരുതിയുള്ളു. എന്നാൽ ന്യൂ ഇയർനു 5 ദിവസം മുന്നേ അച്ഛന് പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കിട്ടി. രാത്രി ഉറങ്ങി കിടന്നപ്പോ ആരോ ഇട്ടതാരിക്കണം. അതിൽ താഴെ താഴെ ആയിട്ട് അച്ഛന്റേം നമ്മൾ മക്കൾ 4 പേരുടേം പേരുകൾ എഴുതിയിരുന്നു. അതിന്റെ മുകളിൽ Revenge List എന്ന് കൊടുത്തിരുന്നു “.
“ഇത്രേം സംഭവം നടന്നിട്ടും എന്തുകൊണ്ട് ഇതു നേരത്തെ പറഞ്ഞില്ലാ. നേരത്തെ പോലീസിൽ അറിയിച്ചിരുന്നേൽ ചിലപ്പോൾ അച്ഛൻ മരിക്കില്ലായിരുന്നു.”
“ആൽഫർഡ് ആ പേപ്പറ് കിട്ടിയ ദിവസം മുതൽ ഇപ്പോ വെരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പെട്രോളിംഗ് വളരെ ശക്തമാക്കിയിരുന്നു. നമ്മൾ എല്ലാരും ഉള്ള രാത്രി അങ്ങനെ നടക്കും എന്ന് ഞാനും ഓർത്തില്ല. നിങ്ങളെ എല്ലാരേം അറിയിച്ചു പേടിപ്പിക്കേണ്ട എന്ന് അച്ഛൻ പറഞ്ഞത് കൊണ്ടാണ് ആരേം അറിയിക്കാഞ്ഞത്. ”
അല്പംനേരത്തെ മൗനത്തിന് ശേഷം ആൽഫർഡ് തുടർന്നു
തുടർന്ന് വായിക്കുവാൻ തോന്നുന്ന അവതരണം കഥ സൂപ്പർ ആയിട്ടുണ്ട്
Thanks
നല്ല കഥയാണ്. ക്രമേണ ശ്രദ്ധിക്കപ്പെടും. തുടരുക.
♥️♥️??
Thanks bro
നന്നായിന് …???
Thanks bro
Bro… നന്നായിട്ടുണ്ട്… കഥ തുടരാതെ ഇരിക്കരുത്…. ഒരുപാടു വ്യൂസ് കിട്ടുന്ന കഥയായി മാറും എന്ന് നല്ല വിശ്വാസമുണ്ട്… പാരഗ്രാഫ് സ്പേസിങ് ശ്രദ്ധിക്കണം… പിന്നെ പാരഗ്രാഫ് ചെറുതാക്കിയാൽ നന്നാകും… ഫോണിൽ നോക്കി ഇരുന്നു vaikkunath അല്ലെ.. അതാണ്… ഒരു 15-20 പേജ് എങ്കിലും ആയിട്ടു പബ്ലിഷ് ചെയ്യുക… നല്ല ഒഴുക്കുണ്ട് ❤️
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന സ്റ്റയിൽ ഇഷ്ടപ്പെട്ടു. ഈ പാർട്ടും സൂപ്പർ, അടുത്ത ഭാഗം വേഗം ഉണ്ടാകട്ടെ…
ആശംസകൾ…
Nalla oru story nannayittund…page alpam koottiyal nannayirikkum…thudaruka……..
പേജ് കൂട്ടി ഇട് ബ്രോ
കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ.സംഗതി കളറായിട്ടുണ്ട്.തുടരുക
Oru Sherlock ആരാധകൻ ആണെന്ന് തോന്നുന്നു!!❤️ . കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു