കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 2
Case 1 : the Song Of Death Part 2 | Author : Darryl Davis
വഴിയിലൂടെ നടന്നു പൊയ്‌കൊണ്ടിരുന്ന ആളുകളെ ഉന്തിയും തള്ളിയും മാറ്റി അദ്ദേഹം ഓടി
ഓടി ഒരു ചെറിയ വഴിയിലേക്ക് കേറി. രണ്ടു കെട്ടിടങ്ങൾക്കു ഇടയിലുള്ള ഒരു ചെറിയ വഴി അദ്ദേഹം അതിലെ ഓടി. ഓടുന്ന വഴി കാലുകൾ വേസ്റ്റ് ഇടുന്ന വലിയ പ്ലാസ്റ്റിക് ബക്കറ്റുകളിൽ തട്ടി തല ഇടിച്ചു അദ്ദേഹം വീണു. പെട്ടന്നുള്ള ഇടിയിൽ തല കറങ്ങുന്ന പോലെ തോന്നി.
അദ്ദേഹം മെല്ലെ എണീക്കാൻ ശ്രെമിച്ചു തല നല്ല വേദന ഉണ്ട്. മെല്ലെ അദ്ദേഹം നിലത്തു കുത്തി ഇരുന്നു തല നല്ലപ്പോലെ നോക്കി മുറിവുണ്ടോന്ന്. പെട്ടന്ന് ആരോ ആ ഇടവഴിയിലേക്ക് കേറുന്നപോലെ തോന്നി.കാലടികളുടെ ഒച്ച കൂടി കൊണ്ടിരുന്നു.. ആൽഫർഡ്ന്റെ നെഞ്ചിടിപ്പ് കൂടികൊണ്ടിരുന്നു. തന്നെ കൊല്ലാൻവരുന്നവൻ ആരിക്കും എന്ന് അദ്ദേഹം ഉറപ്പിച്ചു. കെട്ടിടങ്ങൾക്കിടയിൽ വെളിച്ചം നന്നേ കുറവായിരുന്നു.മെല്ലെ മെല്ലെ ഒരു രൂപം തന്റെ അടുത്തേക്ക് വരുന്നത് ആൽഫർഡ് കണ്ടു. മെല്ലെ ആൽഫർഡ് നിരങ്ങി നീങ്ങാൻ നോക്കി. ആ രൂപം അടുത്തുകൊണ്ടിരുന്നു. അയാളുടെ നിഴൽ ആൽഫർഡ്ന്റെ ദേഹത്ത് വീണു.
“ആൽഫർഡ് സ്മിത്ത്, എന്റെ ആദ്യത്തെ പുത്രൻ. നിന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു. നി ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടി, ഞാനും അതിൽ പലതിന്റേം ഭാഗമായ് അതിന്റെ ശിക്ഷ എനിക്ക് കിട്ടി. ഇനി നിന്റെ ഊഴമാണ് ആൽഫർഡ് “അത്രേം പറഞ്ഞു ഒരു ഗൺ ലോഡ് ചെയ്യുന്ന ശബ്ദവും ഒരു വലിയ വെടിയൊച്ചയും അവിടെ മുഴങ്ങി…
.
.
.
ആൽഫർഡ് കാട്ടിലിൽനിന്നും ഞെട്ടി എണീറ്റു. അടുത്തിരുന്ന ജഗ്ഗിലെ വെള്ളം മുഴുവൻ കുടിച്ചു. അദ്ദേഹം വല്ലാതെ വിയർത്തിരുന്നു.
“എന്തൊരു നശിച്ച സ്വപ്നമായിരുന്നു അത്. അച്ഛൻ എന്തിനു എന്നെ കൊല്ലണം. സമയം 6 കഴിഞ്ഞേ ഒള്ളു എന്തായാലും ഇനി കിടക്കേണ്ട. രാവിലെ തന്നെ പണിക്കാരെ ചോദ്യം ചെയ്യണം. അവരാരേലും ആണ് ആ പാട്ടു വെച്ചതെങ്കിൽ ഇന്നു തന്നെ പറഞ്ഞു വിടണം.”
കട്ടിലിൽ ഇരുന്നു ഓരോന്നു ആലോയ്ച്ചു കൂട്ടികൊണ്ട് അദ്ദേഹം എണീറ്റു.
ബാംഗ്ലൗന്റെ അടുക്കളയിൽ രാവിലത്തെ ഭക്ഷണം ഉണ്ടാകുന്ന തിരക്കിലാണ് എലൈൻ. മകൻ ആൽബസ് കൂടെ ഉണ്ടായിരുന്നു. ആൽബസ് പുറം പണിക്കുവരുന്നവരെ നിയന്ദ്രിച്ചോണ്ടിരിക്കുന്നെ. ബാക്കി പണിക്കാരെക്കാൾ ഒരു സ്വാതന്ത്ര്യം ഇവർക്ക് രണ്ടുപേർക്കും സ്മിത്തുകൾ നൽകിയിരുന്നു.
തുടർന്ന് വായിക്കുവാൻ തോന്നുന്ന അവതരണം കഥ സൂപ്പർ ആയിട്ടുണ്ട്
Thanks
നല്ല കഥയാണ്. ക്രമേണ ശ്രദ്ധിക്കപ്പെടും. തുടരുക.
♥️♥️??
Thanks bro
നന്നായിന് …???
Thanks bro
Bro… നന്നായിട്ടുണ്ട്… കഥ തുടരാതെ ഇരിക്കരുത്…. ഒരുപാടു വ്യൂസ് കിട്ടുന്ന കഥയായി മാറും എന്ന് നല്ല വിശ്വാസമുണ്ട്… പാരഗ്രാഫ് സ്പേസിങ് ശ്രദ്ധിക്കണം… പിന്നെ പാരഗ്രാഫ് ചെറുതാക്കിയാൽ നന്നാകും… ഫോണിൽ നോക്കി ഇരുന്നു vaikkunath അല്ലെ.. അതാണ്… ഒരു 15-20 പേജ് എങ്കിലും ആയിട്ടു പബ്ലിഷ് ചെയ്യുക… നല്ല ഒഴുക്കുണ്ട് ❤️
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന സ്റ്റയിൽ ഇഷ്ടപ്പെട്ടു. ഈ പാർട്ടും സൂപ്പർ, അടുത്ത ഭാഗം വേഗം ഉണ്ടാകട്ടെ…
ആശംസകൾ…
Nalla oru story nannayittund…page alpam koottiyal nannayirikkum…thudaruka……..
പേജ് കൂട്ടി ഇട് ബ്രോ
കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ.സംഗതി കളറായിട്ടുണ്ട്.തുടരുക
Oru Sherlock ആരാധകൻ ആണെന്ന് തോന്നുന്നു!!❤️ . കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു