BUNNY MAN 2 [Sidh] 102

Views : 2264


തോമസ് ഫിലിപ്പിൻ്റെ തിരോധാനം കാട്ടുത്തി പോലെയാണ് നാടാകെ പരന്നത് വലിയ ബിസിനസ് മാനും ഉന്നത രാഷ്ട്രീയ ബന്ധങ്ങളും ഉള്ള ഒരാൾ കാണാതായ വാർത്ത Media കൾ കൊട്ടി ആഘോഷിച്ചു.


(ഒരു ഇരുനില വീട് )

ശാന്തമായ അന്തരീക്ഷം വീട്ടുമുറ്റത്ത് ഒരു പോലീസ് ജീപ്പ് നിർത്തിയിട്ടുണ്ട് അടുക്കള ഭാഗത്ത് നിന്ന് പാത്രങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നതിൻ്റെയും ദോശ മൊരിയുന്നതിൻ്റെയും ശബ്ദം കേൾക്കുന്നുണ്ട് അതിനോപ്പം അവിടെയാക്കെ കടല കറിയുടെ ഗന്ധം പരന്നിരുന്നു മുകളിലെ റൂമിൽ മേശപുറത്ത് വച്ചിരുന്ന ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു അതിൽ ‘ACP. നിരജന’ എന്ന് എഴുതിയിരുന്നു .അത് അവസാനിക്കാറയപ്പോഴെക്കും ഒരാൾ ആ കോൾ Attend ചെയ്തു “ Hello Mam, ഉടനെ വരാം Mam OK Mam ” എന്ന് പറഞ്ഞ് call കട്ട് ചെയ്ത് ഫോൺ ബെഡിലേക്ക് ഇട്ട് അവൻ ഹാങ്കറിൽ തൂക്കിയിട്ട Uniform ധരിക്കാൻ തുടങ്ങി അതിൽ ‘ INSPECTOR ദേവനാഥ് ‘ എന്ന് എഴുതിയിരുന്നു .ബെഡിൽ കിടന്ന ഫോൺ പോക്കറ്റിൽ ഇട്ട് തൊപ്പിയും എടുത്ത് താഴെക്കിറങ്ങി .

stair ഇറങ്ങിയ അവൻ ചുവരിൽ തൂക്കിയിട്ട ഫോട്ടോയിലേക്ക് നോക്കി നിന്നു .അതിൽ നിന്നു നോട്ടം പിൻവലിച്ച് നേരെ തീൻമേശയിലേക്ക് പോയി ഇരുന്നു “അമ്മേ ” ‘അലറണ്ട കൊണ്ട് വരാ, എല്ലാത്തിനും ഞാൻ വേണം പെണ്ണ് കെട്ടാൻ പറഞ്ഞാൽ കേൾക്കില്ല എനിക്ക് വയ്യാതെ വരുവാണെന്ന ചിന്തയൊന്നും ഇല്ല ഇവിടെ ഉള്ള ഒരുത്തി അടുക്കള ഭാഗത്ത് വരുകയേയില്ല” കഴിക്കാൻ കൊണ്ട് വരുന്ന വഴി ദേവകിയമ്മ പിറുപിറുത്തു. അത് കണ്ട ദേവൻ ചിരിയടക്കി .അവൻ കഴിക്കുമ്പോൾ ദേവകിയമ്മ അവനെ നോക്കി നിന്നു ” നീ ഇന്ന് നേരത്തെ വരുമോ ” ” ഇല്ലമ്മ ഇന്നത്തെ പ്രശ്നങ്ങൾ ഒക്കെ അറിയില്ലേ “- കുറച്ചു നേരം അവിടെ നിശബ്ദ തളം കെട്ടി നിന്നു അതിനെ കീറി മുറിച്ച് കൊണ്ട് ദേവൻ ” അല്ലി എവിടെ അമ്മേ ” ” അവള് പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ട് വിളിച്ചാലും എഴുന്നേൽക്കില്ല” അത് പറഞ്ഞ് തീർന്നതും “ഞാൻ നേരത്തെ എഴുന്നേറ്റുട്ടോ” എന്ന് പറഞ്ഞ് Stair ഇറങ്ങി വന്ന് അമ്മയെ നോക്കി കൊഞ്ഞനം കുത്തി കഴിക്കാനുള്ളത് എടുത്ത് സോഫയിൽ പോയിരുന്ന് Tv കാണാൻ തുടങ്ങി അത് കണ്ട് അവർ രണ്ടു പേരും ചിരിച്ചു.ദേവൻ ഇറങ്ങാൻ തുടങ്ങിയത് കണ്ട അല്ലി ” എട്ടാ ഇന്ന് നേരത്തെ വരോ സിനിമക്ക് പോകാൻ ” ” ഇന്ന് പറ്റില്ല മിസ്സിംഗ് കേസ് അന്വേക്ഷിക്കാൻ ഉണ്ട് നീ Newട വച്ച് നോക്ക് ”
എന്ന് പറഞ്ഞ് അവൻ പുറത്തിറങ്ങി ജീപ്പെടുത്ത് റോഡിലേക്ക് കുതിച്ചു.ആ സമയം അല്ലി News വച്ചിരുന്നു
” തോമസ് ഫിലിപ്പിനെ കാണാതായിട്ട് 4 മണിക്കൂർ ആയിട്ടും പോലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല”


( തോമസിൻ്റെ വീട് )

തോമസിൻ്റെ ഭാര്യ കരഞ്ഞ് തളർന്ന് കിടക്കുകയാണ് വീടും പരിസരവും നാട്ടുകാരെയും ബന്ധുക്കളെയും കൊണ്ട് നിറഞ്ഞിരുന്നു. ഒരു ഭാഗത്ത് ഗുണ്ടകളെ പോലെ തോന്നിക്കുന്ന 10, 15 പേർ നിന്നിരുന്നു അവർക്കിടയിൽ ജോണിയും ഉണ്ടായിരുന്നു” സ്റ്റീഫാ നീ പിള്ളാരെയും കൂട്ടി അപ്പൻ പേയ വഴി മുഴുവൻ പരിശോധിക്കണം സംശയം തോന്നുന്ന ആരെ കണ്ടാലും പൊക്കിയെക്ക് ” “ശരി ഇച്ഛായ” അവരെല്ലാം വണ്ടികളിൽ കയറി പോയി അതും നോക്കി അവൻ നിന്നു അകത്ത് നിന്ന് സ്ത്രീകളുടെ വിലാപം കേൾക്കുന്നുണ്ട്. അപ്പേഴാണ് അവിടെക്ക് മൂന്ന് കാറുകൾ വന്നു നിന്നു ഒരു state govt കാറും രണ്ട് BMW കാറുകളും ആയിരുന്നു .അതിൽ നിന്ന് ഇറങ്ങിയവരെ കണ്ട ജോണിയുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു .തോമസിൻ്റെ സുഹൃത്തുക്കൾ ആയ മന്ത്രി വിശ്വനാഥും ബിസിനസ്കാരയ മാധവമേനോനും ശേഖരൻ തമ്പിയും അയിരുന്നു അത്.


( പോലീസ് കാര്യാലയം)

ദേവൻ ഉൾപ്പെടെ എല്ലാ പോലീസുകാരും മീറ്റിംഗ് ഹാളിൽ എത്തിയിരുന്നു. door തുറന്ന് ‘ACP നിരജന’ അകത്തേക്ക് വന്നു അവളെ കണ്ടപ്പോൾ തന്നെ എല്ലാവരും എഴുന്നേറ്റ് സെല്യൂട്ട് ചെയ്തു അവരുടെ കണ്ണുകളിൽ അവളോട് ബഹുമാനവും പേടിയും കലർന്ന ഭാവമായിരുന്നു അതിന് കാരണവും ഉണ്ട് പ്രായക്കുറവും ധൈര്യവും ഉള്ള അവളെ ഡിപ്പാർട്ട്മെൻ്റിലെ പെൺപുലി എന്നാണ് വിശേഷിപ്പിക്കുന്നത് .പട്ടാപകൽ ഒരു പെണ്ണിന കയറി പിടിച്ചവൻ്റെ കയ്യും കാലും ഒടിച്ച് കളഞ്ഞവളെ നേരെ എതിർക്കാൻ എലാവർക്കും ഭയമായിരുന്നു,

Recent Stories

The Author

15 Comments

  1. ??????????????????????????????????

    Evide broooo❤❤❤❤❤

  2. 👌🏼👌🏼

  3. നന്നായിട്ടുണ്ട്

    പിന്നെ ഗ്യാപ് ഇട്ട് എഴുതണം കേട്ടോ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  4. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ നന്നായിട്ടുണ്ട്… ചെറിയ ചെറിയ പാരഗ്രാഫ് ആയി എഴുതിയാൽ വായിക്കാൻ കുറച്ചും കൂടി സുഖം ഉണ്ടാകുമെന്ന് തോന്നുന്നു…

    പിന്നെ ഒരു സ്ഥലത്തെ കുറിച്ചു പറഞ്ഞു അടുത്ത സ്ഥലത്തെ കുറിച്ചു പറയുമ്പോൾ അത് വ്യക്തത വരുത്താൻ ശ്രമിക്കണേ…

    എല്ലാതും എഴുതി എഴുതി ശരിയാകും… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒക്കെ ശരി ആക്കാം

  5. suspence നല്ല രീതിയില് നിലനിർത്തിയിട്ടുണ്ട്. കൊള്ളാം ബ്രോ . എടക്ക് കുറച്ചു അക്ഷരപ്പിശകുകൾ ഉണ്ട്. അത് പതിയെ ശരിയായിക്കൊള്ളും. ഒരു സൈക്കോ കില്ലെറിന്റെ ആഗമനം പ്രതീഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .😍✌👌

  6. നന്നായിട്ടുണ്ട് പിന്നെ എഴുതുമ്പോൾ കുറച്ചു ഗ്യാപ് ഇട്ട് എഴുതാൻ നോക്കണം അപ്പോഴേ വായിക്കാൻ ഒരു സുഖം ഉണ്ടാവു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com