Break up [അപ്പു] 91

ഓഫീസിൽ പലരോടും സംസാരിച്ചും.. ആരിൽ നിന്നും അവനെ പറ്റി മോശമായ ഒന്നു കിട്ടിയില്ല…

പിന്നെ അവന്അങ്ങനെയിരിക്കെയാണ് തന്റെ സുഹൃത്ത് മെറിനെ കണ്ടത് അവളൊര് മനശാസ്ത്രഞ്ജയാണ് അവളൊട് സംഭവിച്ചത് എല്ലാം പറയുമ്പൊൾ വല്ലാത്തൊര് ആശ്വാസമായിരുന്നു ..”” ദേവിക നീ വിഷമിക്കരുത് എന്റെ അഭിപ്രായത്തിൽ ഇത് വിശാലിന്റെ മനസ്സിന്റെയൊര് തോന്നലാണ് .. മനസ്സിന്റെ അവസ്ഥാന്തരമാണ്..

അയാൾക്ക് പോലും തിരിച്ചറിയാത്തൊര് നിരാശ അയാളെ കീഴ്പ്പെടുത്തിയിരിക്കുന്നു… നിന്നിൽ അയാൾ സംതൃപ്തനല്ലന്ന് തോന്നൽ അയാളിൽ ഉടലെടുത്തും: അതാണ് അയാൾ നിന്നോട് പിരിയാം എന്ന് പറഞ്ഞത് .. എന്താണ് കാര്യമെന്നൂ നമുക്ക് അറിയില്ല ..അയാളുടെ ഉപബോധമനസ്സിൽ നീ മാത്രമേ ഉള്ളോന്ന് നമുക്ക് ഒന്നറിയണം.. മനുഷ്യ മനസ്സ് സങ്കീർണ്ണമല്ലേ ദേവിക:,,,നീയൊര് പരീക്ഷണം ഞാൻ പറയുന്നത് പോലെ ചെയ്യണം: ബാക്കി നമുക്ക് അതിന് ശേഷം തീരുമാനിക്കാം.. എന്തയാലും ഇതൊന്നൂ നീ വീട്ടിൽ അറിയിക്കണ്ട..

അങ്ങനെ മെറിന്റെ നിർദേശാനുസരണം ദേവിക നാട്ടിലേക്ക് പോകൂന്നത് …

ഉച്ചയോടെ വിശാൽ വീട്ടിലെത്തി .. അയാൾക്ക് ഓഫീസിൽ ഇരുന്നിട്ടും എന്തോ പോലെ പെട്ടെന്ന് വീട്ടിലെത്തണമെന്ന് തോന്നൽ ദേവിക ഇട്ട് തരുന്ന കടുപ്പത്തിലൊര് ചായ കുടിക്കൂമ്പൊൾ ഒരു ഉന്മേഷം കിട്ടും..

അവൻ വീട്ടിലെത്തി .. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടപ്പൊഴാണ് ദേവിക ഇവിടില്ലന്ന് അവന് തോന്നിയത് കയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് അവൻ വാതിൽ തുറന്നു തുറന്നു അവൻ വാതിൽ തുറന്നു തുറന്നു അവൻ ചുറ്റും ഒന്ന് നോക്കി ആകെ നിശബ്ദമായിരുന്നു …

അവൻ പതിയെ അടുക്കളയിലേക്ക് ചെന്നൂ… കൂറെ മാസങ്ങളായ് കടന്ന് വരാത്ത ആ സ്ഥലം അവൻ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചും.. എല്ലാം അടുക്ക് ചിട്ടയുമായ് ഒതുക്കി വെച്ചിരിക്കുന്നു.’ അകത്തേക്ക് കടന്നതും.. സിങ്കിന് അരുകിൽ പുറം തിരിഞ്ഞ് നിന്ന് പാത്രം കഴുകുന്ന ദേവിക … അവൻ വേഗം അവൾക്കരുകിലേക്ക് ചെന്നതും.. അവൾ രാവിലെ കഴുകി കമഴ്ത്തി വെച്ച ചായപാത്രം അവനെ പ്രതീക്ഷിച്ച് അവിടെയിരുന്നിരുന്നു..

ഒരു നിമിഷത്തെ വെറും മായ കാഴ്ചയായി അവന്റെ മുന്നിൽ ദേവിക”

അവന് അവളെ വല്ലാതെ മിസ് ചെയ്യാൻ തുടങ്ങി .. അവൻ പതിയെ അവിടെ നിന്ന് ഹാളിലേക്ക് വന്നു.. അവിടെ സെറ്റിയിൽ അലസമായ് ഇരുന്ന് മുടിയിഴകൾ വേർപ്പെടുത്തൂന്ന ദേവിക .. അവൻ വേഗം അങ്ങോട്ടെക്ക് ചെന്നു .. തറഞ്ഞ് നില്ക്കുന്ന അവന്റെ നോട്ടം സെറ്റികവറിൽ പതുങ്ങി കിടന്ന നീളമേറിയ തലമുടിനാരിൽ തങ്ങി ..

അവൻ ആ മുടിനാര് അതീവശ്രദ്ധയോടെ കയ്യിലെടുത്തൂ.. അപ്പൊഴും അവന്റെ മനസ്സ് അവൾക്ക് വേണ്ടി കൊതിച്ചൂ….

തനിക്കെന്താണ് സംഭവിക്കുന്നത് ..ഇത്രയും സമയം പോലും തനിക്ക് അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ലേ.. പിന്നെ എന്തിനാണ് താൻ അവളൊട് പിരിയണമെന്ന് പറഞ്ഞത്… ഇത്രമേൽ അവൾ തന്നിൽ അലിഞ്ഞിരുന്നോ? അയാൾ ചിന്തയോടെ ബെഡ്റൂമിലേക്ക് നടന്നു ..

അവിടെ ദേവികയുടെതായി ഒരു സാധനവും പ്രത്യാക്ഷത്തിൽ കാണൻ ഇല്ല പക്ഷേ അവളുടെ സാമിപ്യം മണം എല്ലാം തങ്ങി നിൽക്കുന്നു ..

അവൻ പതിയെ ബെഡിലേക്ക് വീണൂ അവിടെ അവളുടെ ഹെയർ ബാന്റ് കിടന്നിരുന്നു.. അവൻ പതിയെ അതെടുത്ത് തിരിച്ച് മറിച്ചൂ നോക്കി… ശൂന്യമായ മനസ്സൂ നിർജീവമായ കണ്ണും അവന്റെ കാഴ്ചയെ മറച്ച് കൊണ്ട് കയ്യിൽ നിന്ന് ഊർന്ന് താഴെക്ക് വീണും” ”തന്റെ ജീവിതവും ഇതുപോലെ ഊർന്ന് പോകുകയാണന്ന് അവന് തോന്നി…

Updated: April 17, 2021 — 10:27 am

16 Comments

  1. ആദിത്യാ വിപിൻ

    ?❤️

  2. സംഭവം പൊളിച്ചു അപ്പു.. ഇഷ്ടായി.. ആശംസകൾ?

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    Dr അപ്പുക്കുട്ടൻ….

    ബ്രേക്ക്‌ അപ്പ് എന്ന് പറഞ്ഞപ്പോ sed ആവുമെന്ന് കരുതി…. എന്റെ തെറ്റ്…
    കഥ കിടിലോൽ കിടിലൻ….
    ചിലർ അടുത്തുള്ളപ്പോൾ അതിന്റെ വില ഒരിക്കലും മനസ്സിലാവില്ല….
    അവരൊന്നു അകന്നാൽ ഉള്ളിൽ ഉണ്ടാവുന്ന ഒരു വേദന ഉണ്ട്…..
    അതാണ് അവർക്ക് നമ്മൾ കൊടുത്ത വിലയും സ്ഥാനവും…..

    ഒത്തിരി സ്നേഹം..
    .??
    Dk

    1. Superb!!!

  4. നിധീഷ്

    ❤❤❤

  5. അപ്പൂട്ടൻ❤️❤️

    ഇനി മുതൽ എൻ്റെ പേര് അപ്പൂട്ടൻ എന്നായിരിക്കും.അപ്പു എന്ന് പേരുള്ള ഒരു കൂട്ടുകാരൻ ഇവിടെ ഉണ്ട്

  6. Appuu എടാ ഭീകരാ… വന്നപ്പോൾ കണ്ട ആളല്ലല്ലോ…..????????

    1. അപ്പൂട്ടൻ❤️❤️

      ?☺️

  7. എടാ ഭീകരാ…!!

    നിന്‍റെ ആദ്യ കഥ ഞാന്‍ വായിച്ചിരുന്നു.. അന്നുപക്ഷേ എന്തുകൊണ്ടോ കമെന്റ്റ് ഇടാന്‍ കഴിഞ്ഞില്ല.. പക്ഷെ അവിടുന്നിവിടം വരെ എത്തിയപ്പോഴേക്ക് നീയാകെ മാറി..!!

    എഴുത്തിലൊക്കെ ഒരൊഴുക്കു കൈവന്നു.. മടുപ്പിക്കാത്ത വായനാനുഭവം തരാനിപ്പോ ഒരു പരിധി വരെ നിന്‍റെ എഴുത്തിനു സാധിക്കുന്നുണ്ട്.. അതോടൊപ്പം വിഷയത്തെ വായനക്കാരിലേയ്ക്ക് കുത്തിയിറക്കുന്ന മാന്ത്രികതയും..!!

    തുടര്‍ച്ചയായുള്ള നിന്‍റെ എഴുത്തിന്റെയും പരിശ്രമത്തിന്റെയും ബാക്കിപത്രങ്ങള്‍ തന്നെയാണ് ഈ ഉയര്‍ച്ചയെ സാധ്യമാക്കിത്തന്നത്..

    ഇനിയുമെഴുതുക..!!
    ധാരാളം വായിക്കുക..!!

    1. അപ്പൂട്ടൻ❤️❤️

      Thankyou

  8. ♥️♥️

    1. അപ്പൂട്ടൻ❤️❤️

      ❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

Comments are closed.