ബന്ധങ്ങൾ
Bandhangal | Author : Jwala
നേരം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു,മുറ്റത്തേക്ക് വലിച്ചെറിഞ്ഞ പത്രത്തിന്‍റെ നേര്‍ത്ത ശബ്ദം കാതിലുടക്കി നിന്നു.
ജനല്‍ പാളികള്‍ക്കിടയിലൂടെ പ്രഭാതത്തിന്‍റെ പൊന്‍ കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഞാന്‍ മെല്ലെ എഴുന്നേറ്റു.
ആരെയും കാണുന്നില്ല,
എപ്പോഴും ശബ്ദമുഖിരതമായിരിക്കുന്ന
അടുക്കളയില്‍ നിന്നു പോലും നിശ്ശബ്ദത,
രാവിലെ അടുക്കളയിൽ നിന്നും അമ്മയുടെയും അനുജത്തിയുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടു കൊണ്ടായിരിക്കും എന്റെ ഉറക്കം എഴുന്നേക്കൽ തന്നെ,
അമ്മയുടെ അഭിപ്രായത്തില്‍ അനുജത്തി ഒരു മടിച്ചിയാണ് എപ്പോഴും കളിച്ചു നടക്കും അമ്മയെ സഹായിക്കാന്‍ ചെല്ലാത്തതിന്‍റെ ദേഷ്യം ആകാം…
അന്യവീട്ടില്‍ ചെന്നു കയറണ്ട കുട്ടി ആണ്, ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്നു
ചോദിച്ചാല്‍ എനിക്കല്ലേ നാണക്കേട്…
അതിനു മറുപടിയായി അവള്‍ പാത്രങ്ങള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി വൃത്തിയാക്കുന്നുണ്ടാകും…
ഇതെന്തു പറ്റി? ആരുടെയും അനക്കം കേള്‍ക്കുന്നില്ല,തന്‍റെ പതിവു ചായയും എത്തിയിട്ടില്ല.
പത്രം എടുത്ത് തുറന്നു നോക്കി,ഞാനാദ്യം നോക്കുന്നത് സ്പോര്‍ട്സ് പേജാണ് ചെറുപ്പം മുതലേയുള്ള ശീലം..
അമ്മേ…. നീട്ടി വിളിച്ചു,
മറുപടിയില്ല,
പത്രതാളിലൂടെ കണ്ണോടിച്ച് പുറത്തിറങ്ങി. മണിയന്‍ നായ് തലയുയര്‍ത്തി നോക്കി പിന്നെയും തലതാഴ്ത്തി കണ്ണടച്ചു.
മുറ്റത്തെ നെല്ലി മരത്തില്‍ തങ്ങിയിരുന്ന വെള്ളത്തുള്ളികള്‍ ചെറുകാറ്റില്‍ അടര്‍ന്നു വീണ് ശരീരത്തിനു കുളിര്‍മ പകര്‍ന്നു.
പുറത്തുകൂടെ നടന്നു പിന്നാമ്പുറത്തെത്തി, അനുജത്തി നിന്നു തേങ്ങുന്നു,
അമ്മ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നു…
************************************
ഞാന്‍ കിതയ്ക്കുകയായിരുന്നു,
അനുജത്തിയുടെ വീട്ടിലേക്കുള്ള കുന്നു കയറിയതിന്‍റെയും,
നീണ്ട യാത്ര കഴിഞ്ഞതിന്‍റെയും ക്ഷീണം.
അവള്‍ കൊണ്ടു തന്ന സംഭാരവും കുടിച്ചു തളര്‍ന്നിരിക്കുകയായിരുന്നു.
അനുജത്തിയെ കാണാനായി മാത്രം ഇത്രയും ദൂരം വന്നത്.
എനിക്കാകെയുള്ള കൂടെ പിറപ്പ്, ജീവിതയാത്രയിലൂടെയുള്ള പരക്കം പാച്ചലില്‍ ബോധപൂര്‍വ്വം മറന്നു കളഞ്ഞ മുഖം.
കഴിഞ്ഞ ദിവസം ഉറക്കത്തില്‍ ആയിരുന്നു അമ്മയെ സ്വപ്നം കണ്ടത്,
അമ്മയുടെ ചോദ്യം നീ അവളെ മറന്നു അല്ലേ?
ചേച്ചി..
ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യം, അതും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു..
ഇന്ന് പണം എന്ന കടലാസ് കഷണത്തിന് വേണ്ടി ഓടുന്ന ഓട്ടത്തിനിടയിൽ പലരും സ്വന്തം കൂടെ താമസിക്കുന്നവരെ പോലും ഒന്ന് തിരിഞ്ഞു നോക്കാത്ത കാലത്ത് ഇതെല്ലാം കണ്ടു വളർന്നുവരുന്ന മക്കൾ എങ്ങനെ ബന്ധങ്ങളെ കുറിച്ച് ഓർക്കുക,..
എനിക്ക് പറയാൻ അതികം ബന്ധുക്കൾ ഒന്നുമില്ല, എന്നാലും ഉള്ള ആളുകളുടെ അടുത്ത് ഞാൻ ആഴ്ചയിൽ 1ദിവസം എങ്കിലും പോകാൻ ശ്രമിക്കാറുണ്ട്..
നമ്മൾ അവിടെ എത്തുമ്പോൾ അവിടെ ഉള്ള മുത്തശ്ശൻ, മുത്തശ്ശി, ഇവരുടെ ഒക്കെ മുഖത്തു കാണുന്ന സന്തോഷത്തിനപ്പുറം നിൽക്കാൻ അവർക്ക് എത്ര കോടികൾ കൊടുത്തിട്ടും കാര്യമില്ല..
ഇനി വളർന്നു വരുന്ന സമൂഹത്തിൽ ബന്ധങ്ങൾ ചേർത്ത് പിടിക്കുന്നവരെ കാണാൻ കഴിഞ്ഞാൽ മഹാഭാഗ്യം എന്ന് കരുതാം..
സയ്യദ് ബ്രോ,
ആർക്കും ആരെയും നോക്കാൻ സമയമില്ലാത്ത ലോകം ആണ്, ബന്ധങ്ങൾ മറക്കാതിരിക്കുക മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ…
വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി…
കഥ വായിച്ചു തീർന്നപ്പോൾ ഓർത്തത് അവർക്ക് ബാല്ല്യത്തിലേക്ക് മടങ്ങിപോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്. ചുരുങ്ങിയ വാക്കുകൾ കൊണ്ട് കോറിയിട്ട അവരുടെ ജീവിതം അത്രയേറെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഇന്നത്തെ സമൂഹത്തിൽ ചിലർ ഇങ്ങനെയാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിൽ സനേഹ ബന്ധൾ മറക്കും. ഒടുവിൽ ഓടിതളർന്നു പിന്നിലേക്കു നോക്കുമ്പോൾ ഒരു പക്ഷേ താൻ തനിച്ചാണെന്ന ബോധ്യം മാത്രമാകും ബാക്കി. ഇതെല്ലാം വായനക്കാരെ ചിന്തിപ്പിക്കാൻ തക്ക ശേഷിയുള്ള എഴുത്താണ് ജ്വാലയുടേത്. വീണ്ടും ഒരുപാട് എഴുതുക.
ബ്രോ,
വളരെ സന്തോഷം, കഥ അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയതിനും, വിലയിരുത്തലിനും പ്രത്യേകം നന്ദി…
എന്താണ് പറയുക ജ്വാല.. മനോഹരം.. ചിന്തിപ്പിക്കുന്ന ആശയം..സ്വാർത്ഥതയുടെ പിറകെ ഓടുമ്പോൾ നാം മറക്കുന്ന ചിലത് ഓർമ്മിപ്പിച്ചു.. ആശയം ഒട്ടും ചോരാതെ പുതുമയോടെ അവതരിപ്പിച്ചു… ബന്ധങ്ങൾ അമൂല്യമായ ഒന്നാണ്.. പവിത്രതയോടെ അതിന്റെ ചങ്ങലക്കണ്ണികൾ അറ്റുപോകാതെ നോക്കണം.. തൂലിക ചലിക്കട്ടെ.. ആശംസകൾ ഡിയർ??
എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…
മനോഹരം……. ആത്മ ബന്ധങ്ങളുടെ വിവരണം……?
ഇത് വയിച്ചപ്പോൾ…. അനിയത്തിയെ ഒർത്തു……ഒരിക്കൽ ഞങ്ങളും പിരിയുമല്ലൊ…………!
താങ്ക്യു സിദ്ദ്…
Aadhi yude kadhayile jwala iyalano?
തീയുടെ ദൃശ്യവും വാതകവുമായ ഭാഗമാണ് ഒരു ജ്വാല അല്ലെങ്കിൽ തീജ്വാല.
ആജ്വാലയും ഈ ജ്വാലയും ആയി ബന്ധങ്ങൾ ഒന്നും ഇല്ല…
ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ച തന്നെയാണ് ഈ ചെറുകഥ ആശംസകൾ ? ? ജ്വാല ജീ ?❣️ ?
താങ്ക്യൂ ജീനാ…
ഈ ചെറുകഥ വളരെ അധികം ഇഷ്ടപ്പെട്ടു… കാലം മാറുമ്പോൾ മനുഷ്യനും മാറുന്നു… ഈ കഥ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ… നമ്മുടെ കൂടെ ഉള്ളവരുടെ വിയോഗം എല്ലാം ആലോചിക്കാൻ കൂടി വയ്യ…
വളരെ ശരിയാണ് സുജീഷേട്ടാ, നമ്മൾ എല്ലാം അഭിമുഖീകരിക്കേണ്ടി വരും. എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് വലിയ സന്തോഷവും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…
തമ്പു അണ്ണാ,
ഈ സ്നേഹത്തിനും, പ്രോത്സാഹനത്തിനും വളരെ സന്തോഷം, കഥയെ അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയതിൽ വളരെ നന്ദി…
സ്നേഹം.,..,
??
ജ്വാല,
ഒരു കഥയ്ക്ക് അപ്പുറം ജീവിതമായി ആണ് തോന്നിയത്. ഇന്നത്തെ വേഗതയേറിയ ജീവിതത്തിൽ നമ്മുടെ മൂല്യങ്ങൾ പലപ്പോഴും മറന്നു പോകുന്നു. മനസ്സിൽ വേദന നിറച്ച എഴുത്ത്.
വളരെ സന്തോഷം സുമി, കഥ വായിക്കാനും, കമന്റ് ചെയ്യാനും സമയം കണ്ടെത്തിയതിൽ വളരെ നന്ദി…
ചേച്ചി…
ശരിക്കും മനസ്സിൽ തട്ടിയ കഥ…
ഒരുപക്ഷേ നാളെ ഞാൻ അനുഭവിക്കാൻ പോകുന്ന അവസ്ഥ…
ഇന്ന് നമുക്കൊപ്പം കളിച്ചു ചിരിച്ചു നടക്കുന്ന കൂട്ടുകാർ അനിയത്തി ചേച്ചി ഒക്കെ നാളെ നമ്മളോട് ചോദിക്കാൻ ഇടയുള്ള ചോദ്യം…
‘”” എന്ത്രയായി കണ്ടിട്ട്…. നിനക്ക് സുഖല്ലേ…'”””
എന്താല്ലേ…
പല ബന്ധങ്ങളും എനിക്കെന്നും അത്ര സുഖമുള്ള അനുഭവമല്ല നൽകിയിട്ടുള്ളത്…
എന്നാലും ചില ബന്ധം എന്നും പ്രീയപ്പെട്ടതും ആവും… അതിൽ ചില രക്ത ബന്ധവുമായി ബന്ധമില്ലാത്തവരും ഉണ്ട്…
എന്നാലും ചേച്ചി…
കണ്ണ് ചെറുതായൊന്ന് കലങ്ങിയോ എന്നൊരു സംശയം… 4 പേജിൽ നിർത്തിയത് നന്നായി…
സ്‌നേഹത്തോടെ
Ɒ?ᙢ⚈Ƞ Ҡ???‐???
ഡി. കിങ് ബ്രോ,
വലിയ കമന്റിന് ആദ്യമേ നന്ദി പറയുന്നു. മിക്ക കുടുംബങ്ങളിലെയും അവസ്ഥ ഏതാണ്ട് ഇതേ പോലെ തന്നെ.
നിർലോഭമായ പിന്തുണയ്ക്ക് സന്തോഷം…
വായിച്ചപ്പോൾ എന്റെ വീട് ഓർത്തു പോയി എപ്പോഴും ആരെങ്കിലുമൊക്കെയായി ഉണ്ടാകും. ഇപ്പോൾ വല്ലാത്ത ഒറ്റപ്പടൽ feel ചെയുകയാണ്. കഥ ഇഷ്ടമായിട്ടോ ….❤️❤️❤️❤️❤️❤️❤️
ആഗ്നേയ,
ഇന്ന് മിക്ക വീടുകളും ഇതേ അവസ്ഥ തന്നെ. സാഹചര്യവും ആയി പൊരുത്തപ്പെടുക അതേയുള്ളു നമ്മുടെ മുന്നിൽ…
കഥ ഇഷ്ടമായതിൽ വളരെ നന്ദി…
ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി.വരവേൽപ്പ് സിനിമയിൽ ലാലേട്ടൻ പറയുന്നത് പോലെ ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരുന്നത് വരെയേ ഉള്ളു.വളരെ നല്ലത്,സാമൂഹ്യ പ്രതിബദ്ധതയുള്ള കഥ
കാർത്തി,
സത്യമാണ് പറഞ്ഞത്, മാതാപിതാക്കൾ അവരുടെ കാലം കഴിഞ്ഞാൽ പിന്നെ ബന്ധങ്ങൾ ഒക്കെ കണക്കാണ്…
ഇഷ്ടമായതിൽ വളരെ നന്ദി…
ഒച്ചയും അനക്കവും തിങ്ങി നിന്ന വീടിന്റെ അകത്തളങ്ങൾ ആയിരുന്നു പണ്ടുകാലത്ത്… കൂട്ടുകൂടുംബത്തിൽ നിന്ന് അണു കുടുംബമായി മാറിയപ്പോൾ പരസ്പര സ്നേഹ ബന്ധങ്ങൾ കൂടി വിരൽത്തുമ്പിൽ ഒതുക്കിവെച്ചു … രണ്ടു കാലഘട്ടത്തെ നന്നായി വരച്ചുകാട്ടിയ രചന…
ജ്വാല നല്ലെഴുത്ത്… ഇഷ്ടം
ഷാന,
ഇന്ന് പല കുടുംബങ്ങളും ഈ അവസ്ഥയിൽ ആണ്. ബന്ധങ്ങൾ എല്ലാം മുറിഞ്ഞു പോകുന്ന അവസ്ഥ.
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി..
രണ്ടു കാലഘട്ടം വരച്ചു കാട്ടി.. രണ്ടിലും ജീവിതം ഉണ്ട്.. കാക്കയും പൂച്ചയും ഒന്നിച്ചുള്ള ജീവിതം മുതൽ ഇന്നത്ത NRI അണുകുടുംബം വരെ…
ഇഷ്ടപ്പെട്ടു ഇതും ?♥️?
വളരെ നന്ദി ബ്രോ, എപ്പോഴും നൽകുന്ന പ്രോത്‌സാഹനത്തിനു വളരെ സന്തോഷം…
ജ്വാലേച്ചി എപ്പോഴും വരിക ഒന്നൊന്നര ഐറ്റം ആയിട്ടായിരിക്കും…ഇപ്പോഴും അത് തന്നെ സംഭവിച്ചു…
വായിച്ചുതുടങ്ങിയാൽ തീർന്നുപോകരുതേ എന്ന് കരുതുന്ന അപൂർവ്വം കഥകളിൽ ഒന്നായിരുന്നു ഇതും…നല്ല ഒഴുക്ക്.
താങ്ക്യൂ കുട്ടി ബ്രോ,
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം…
ഇഷ്ടായി?☺️☺️
താങ്ക്യൂ റാംബോ… ♥️♥️♥️
ജ്വാല ചേച്ചി..,,,
കഥ നന്നായിരുന്നു…,,,!!!..
വായിച്ചതിന് ശേഷം എന്റെ ലൈഫ് ഞാൻ ഒരുനിമിഷം ചിന്തിച്ചു പോയി…
അഖിൽ ബ്രോ,
എല്ലാരും ഓട്ടത്തിന് പിന്നാലെ, സഹോദരങ്ങൾ പോലും അന്യർ, വായനയ്ക്കും, ഇഷ്ടമായതിലും വളരെ നന്ദി…
സൂപ്പർ സൂപ്പർ…
ഈ കഥ ഒരുപാട് മനസ്സിൽ കയറി.
താങ്ക്യു ആമി, വളരെ സന്തോഷം ♥️♥️♥️…
Vaayichittu abhiprayam parayam
♥️♥️♥️
കൊറോണ കാരണം പലർക്കും ആകെ ഉണ്ടായ ഗുണം കുറേ നാൾ വീട്ടുകാരോടൊപ്പം ചിലവഴിക്കാൻ പറ്റി എന്നുള്ളതാണ്. അത് ബന്ധങ്ങൾ നിലനിർത്തുന്നതിൽ ചെറിയ പങ്കെങ്കിലും വഹിച്ചിട്ടുണ്ടാകണം.
കാലിക പ്രസക്തിയുള്ള സൃഷ്ടി ❤️.
പൂച്ചയോടും പട്ടിക്കുട്ടിയോടും വരെ ആത്മബന്ധം ഉണ്ടായിരുന്ന കാലത്ത് നിന്ന് സ്വന്തം മാതാപിതാക്കളോട് വരെ അങ്ങനെ ഒരു ബന്ധമില്ലാത്ത രണ്ട് തലമുറയെ വരച്ചുകാട്ടി. ഇഷ്ടായി ഒത്തിരി ❤️
സത്യമാണ് ബ്രോ, കൂട്ടം തെറ്റി പോകുന്ന കിളികൾ മടങ്ങി വരാൻ ശ്രമിക്കുന്നില്ല. അതെ പോലെയാണ് മക്കളും. എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി…
ബന്ധങ്ങൾ നിലനിർത്തുക എന്നത് ഇന്ന് വളരെ എളുപ്പമുള്ള കാര്യമാണ്…
ഒരു msg… ഒരു കാൾ.
അതെല്ലാം ഉണ്ടെങ്കിലും വെറുതെ ബിസി എന്ന് പറഞ്ഞ് ഓടുന്ന സമൂഹം…
എന്റെ പെങ്ങളെ ഞാൻ ഓർക്കുന്നു…
അവളെ ഇന്നും ഞാൻ എല്ലാ ദിവസവും ഒരു വട്ടം വിളിക്കാറുണ്ട്…
നല്ല എഴുത് ജ്വാല…
അവരുടെ കുട്ടികൾ കുടുംബം സംഗമം എന്ന പേരില്ലെങ്കിലും ഒരുമിക്കാൻ സാധിക്കട്ടെ ???
സത്യമാണ് നൗഫു ബന്ധങ്ങൾ കൂട്ടി യോജിപ്പിക്കാൻ ആരും ശ്രമിക്കുന്നില്ല. എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…
മനോഹരമായിട്ടുണ്ട് എഴുത്ത് . എന്നെ കുറച്ച് എന്റെ പാസ്റ്റിലേക്ക് ചിന്തിക്കാൻ ഈ കഥ എന്നെ സഹായിച്ചു എന്നു തന്നെ പറയാം . വളരെ നന്നായിട്ടുണ്ട് ജ്വാല …..????
വിച്ചു,
ഇപ്പോൾ സാധാരണ എല്ലാ കുടുംബങ്ങളിലെ അംഗങ്ങൾ ഒക്കെ പല വഴിക്കായി, ഒരു ഓണത്തിന് ഒക്കെ വന്നാൽ ആയി…
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം…
??????
♥️♥️♥️
ജ്വാലാമുഖി…,,,
എന്നും പറയുന്നതു പോലെ തന്നെ വീണ്ടും പറയേണ്ടി വരുന്നു…
മനോഹരമായ എഴുത്ത് .,, നല്ല വാക്കുകൾ.,.,
ഇതിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ ഇന്ന് സമൂഹത്തിൽ നടക്കുന്ന തന്നെയാണ് ..
(ചിലപ്പോൾ മാത്രം) ഇത്ര തീവ്രമായി ഉണ്ടായിരിക്കില്ല എങ്കിൽ കൂടിയും സമൂഹത്തിന് ഒരു പരിഛേദം തന്നെയാണ് താൻ ഇവിടെ എഴുതി വെച്ചിരിക്കുന്നത്…
പറക്കമുറ്റി കഴിയുമ്പോൾ ചിറകടിച്ച് ആകാശത്തിലേക്ക് പറന്നുയരുന്ന കിളികൾ പിന്നീടൊരിക്കലും ആദ്യം തങ്ങൾ വസിച്ച കൂടുതേടി വരാറില്ല.,., അവർ പുതിയ ചില്ലകളിൽ അവരുടേതായ ലോകം കെട്ടിപ്പടുത്തു ജീവിക്കും…
സ്നേഹപൂർവ്വം.,.,,
തമ്പുരാൻ.,.,
??
തമ്പു അണ്ണാ,
ഈ സ്നേഹത്തിനും, പ്രോത്സാഹനത്തിനും വളരെ സന്തോഷം, കഥയെ അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയതിൽ വളരെ നന്ദി…
❤️
♥️♥️♥️