അവൻ ലക്ഷ്മിയമ്മ ഉണ്ടാക്കിയ ദോശയും ചട്ണിയും തിന്നുകൊണ്ടിരിക്കുമ്പോഴാണ് സരസ്വതിയമ്മ ദേവികയുടെ കയ്യും പിടിച്ച് അങ്ങോട്ടേക്ക് വന്നത്. ദേവിക സ്കൂളിൽ പോകാനായി യൂണിഫോം ഒക്കെ ധരിച്ചിട്ടാണ് വരവ്.
” അപ്പൂട്ടാ… കുഞ്ഞൂനെ കൂടെ നിന്റെ കൂടെ സ്കൂളിലേക്ക് കൊണ്ടുപോണെ ”
സരസ്വതി അവനോട് പറഞ്ഞു.
“അതിനെന്താ അമ്മേ ഞാൻ കൊണ്ട് പോവാലോ ”
അവൻ അവരോടായി പറഞ്ഞിട്ട് ദേവികയെ നോക്കി. അവൾ അവനെ നോക്കി മെല്ലെ പുഞ്ചിരിച്ചു. ആദ്യമായിട്ടാണ് അവൾ അവനോട് ചിരിക്കുന്നത്.
എന്നാൽ അവനത് കണ്ടതായി ഭാവിച്ചില്ല. അവൻ ഭക്ഷണം കഴിക്കുന്നത് തുടർന്നു.
നിലാവുദിച്ചത് പോലെ തിളങ്ങിയിരുന്ന ദേവൂന്റെ മുഖം കാർമേഘങ്ങളാൽ മൂടപ്പെട്ടു. അവളുടെ മുഖത്തേക്ക് സങ്കടം ഇരച്ചെത്തി.കണ്ണിൽ ചെറിയ നനവ് പടർന്നു. അത് മറ്റാരും കാണാതിരിക്കാൻ അവൾ പെട്ടന്ന് തലകുനിച്ചു.
എന്നാൽ അപ്പു ഇതൊക്കെ കണ്ടിരുന്നു.
“””ഇന്നലെ ദേവു എന്ന് വിളിച്ചപ്പോ ദേവിക എന്നാണ് എന്റെ പേരെന്നൊക്കെ പറഞ്ഞു
എന്നെ വേദനിപ്പിച്ചതല്ലേ കുറച്ചൊക്കെ സഹിക്ക് എന്നായിരുന്നു അപ്പൊ അവന്റെ മനസ്സിൽ “””
അവൻ ചായയൊക്കെ കുടിച്ച് എണീറ്റ് കയ്യും വായും മുഖവുമൊക്കെ കഴുകി. പിന്നെ ലക്ഷ്മിയമ്മയെ കെട്ടിപ്പിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് പോയിവരാം എന്നും പറഞ്ഞ് അവിടന്ന് ഇറങ്ങി. പിന്നാലെ ദേവികയും.
അവരുടെ വീടിനു പിന്നിലൂടെയുള്ള വയൽ മുറിച്ചു കടന്നാൽ എളുപ്പം സ്കൂളിലേക്കേത്താം. ഇരുവരും പരസ്പരം ഒന്നും മിണ്ടാത്തെ വയൽ വരമ്പിൽ കൂടെ നടക്കാൻ തുടങ്ങി.
കുറച്ച് ദൂരം നടന്നപ്പോൾ ദേവിക പയ്യെ പറഞ്ഞ്.
” അതേ… താങ്ക്സ്ട്ടൊ… ഇന്നലെ ന്നെ കുളത്തീന്ന് രക്ഷിച്ചേന്. ”
“ഓ… സരോമ്മയുടെ സങ്കടം കാണാൻ വയ്യാത്തോണ്ടാ രക്ഷിച്ചേ… അല്ലാണ്ട് ദേവികയുടെ നന്ദി കിട്ടാൻ ഒന്നും അല്ല ”
അവൻ മറുപടി പറഞ്ഞപ്പോ ദേവിക എന്ന് കുറച്ച് ഊന്നിപറഞ്ഞു.
അത് അവൾക്ക് മനസിലാവുകയും ചെയ്തു. അവൾ ചുണ്ട് കൂർപ്പിച്ച് ഇരുവശത്തേക്കും ചലിപ്പിച്ചു.
” അപ്പുവേട്ടൻ… ന്നെ ദേവൂന്ന് വിളിച്ചോ… എനിക്ക് പ്രശ്‌നൊന്നുല്ലാ.. ”
അവൾ പയ്യെ പറഞ്ഞു.
” ന്റെ പേര് അപ്പൂന്നല്ല… അഖിലെന്നാ… ന്നെ ഇഷ്ട്ടുള്ളൊരു മാത്രം അപ്പൂന്ന് വിളിക്കണതാ നിക്കിഷ്ടം.. ”
അവൻ ഇന്നലെ അവൾ പറഞ്ഞ ഡയലോഗ് തിരിച്ചിട്ടു കൊടുത്തു.
അത് കേട്ടതും അവൾ ശീല കണക്കെ അവിടെ തറഞ്ഞുനിന്നു. കണ്ണ് നിറഞ്ഞു തുളുമ്പി. ചുണ്ടൊക്കെ വിറക്കാൻ തുടങ്ങി.
ചെറുതായി ഏങ്ങലടിക്കാനും തുടങ്ങി.
മറുപടിയൊന്നും കേൾക്കാത്തത് കൊണ്ട് തിരിഞ്ഞ് നോക്കിയ അപ്പു കാണുന്നത് അവിടെ നിന്ന് ഏങ്ങലടിച്ചു കരയുന്ന ദേവൂനെയാണ്.
അത് കണ്ടപ്പോ അവന്റെ ഉള്ളിലൊരു വിങ്ങൽ പോലെ.
” അയ്യേ… ദേവൂ കരയാ… ഇത്രേ ഉള്ളോ നീ?… ഇന്നലത്തെ നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോ ഞാങ്കരുതി നീ ഒരു ഭയങ്കരി ആണെന്ന്. ന്നിട്ടിപ്പോ കൊച്ച് പിള്ളേരെ പോലെ കരയാ… കഷ്ടം ഇണ്ട്ട്ടോ.. ”
അവൻ പയ്യെ പറഞ്ഞ് ഒന്ന് ചിരിച്ചു.
സൂപ്പർ ??
?
ഹാപ്പി ന്യൂ ഇയർ ???
❤❤❤
ഇന്നാണ് മുഴുവൻ വായിച്ചത് 2ndum 3rdum ഒരുമിച്ച് ആണ് വായിച്ചത് അതുകൊണ്ട് തന്നെ ബാല്യകാലം ഒരുമിച്ച് കിട്ടി…
നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
♥️♥️♥️♥️♥️
? നന്ദി പാപ്പാ. വേഗം തരാൻ നോക്കാം
നല്ല രീതിയിൽ തന്നെ അവരുടെ ബാല്യകാലം പറഞ്ഞു
ദേവു കുളത്തിൽ വീണപ്പോൾ ഉള്ള അപ്പുവിൻ്റെ ടെൻഷനും പേടിയും ഒക്കെ നന്നായിരുന്നു
കുറച്ച് കൂടെ ആ കാലഘട്ടം കാണാൻ കഴിയും എന്ന് കരുതിയത് ആയിരുന്നു.വിധിക്ക് ഓരോന്ന് കാണിക്കാൻ തോന്നിയ സമയം കൊള്ളാം
ഇനി അപ്പുവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അവൻ്റെ വാക്കുകളിലൂടെ പറയും എന്ന് കരുതുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Pv മുത്തേ ❤️.
വിധി ആണല്ലോ എല്ലാം.
അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം ?
Super
Tnx dd❤️
കുട്ട ട കഥ വായിച്ചു തിടങ്ങിട്ടില്ലട ഒന്നും തോന്നല്ലേ ചെങ്ങായി…????
എല്ലാം കൂടെ വായിച്ചിട്ട് നിനക്കു ഞാൻ ഒരു കമെന്റ് തരുന്നുണ്ട്…?????
എന്ത് തോന്നാനാ ?. സമയം പോലെ വായിച്ചാൽ മതി.?
കുട്ടപ്പൻ ബ്രോ,
ഈ ഭാഗവും ഉഷാർ, പെട്ടന്ന് തീർന്നു പോയി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. ദേവൂനെ പോലെ അപ്പേട്ടന് എന്താ പറ്റിയത് എന്ന് അറിയാൻ നമുക്കും താല്പര്യം ഉണ്ട്. അടുത്ത ഭാഗം വേഗം എഴുതിക്കോ… ആശംസകൾ..
ജ്വാല ചേച്ചി ❤️. എല്ലാഭാഗത്തിനും സപ്പോർട്ട് തരുന്നതിനു ❤️❤️.
അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤️
കട്ടപ്പാ..
പേജ് കൂട്ടി എഴുതൂ കുട്ടപ്പാ..
അടുത്ത പാർട്ട് വേഗൻ തായോ????
പേജ് കൂട്ടണം എന്ന് ആഗ്രഹമുണ്ട് തടിയാ പക്ഷെ എഴുതാൻ തുടങ്ങിയ മടി വരും ?. അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം എന്ന ഉറപ്പില്ലാത്ത വാക്ക് തരാനെ ഇപ്പോ നിവർത്തി ഉള്ളു ?.
പെട്ടന്ന് തരാൻ നോക്കാം ?
സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????
ശ്രെമിക്കാം വിശാഖ് ❤️. ഒത്തിരി സ്നേഹം
ഇന്നാണ് ഈ കഥ കണ്ടത് അപ്പൊൾ തന്നെ 3 പർട്ടും vazhichu. നല്ല feelings ഉണ്ട് അടുത്ത partinayi കാത്തിരിക്കുന്നു…❤️❤️❤️
ഒത്തിരി സ്നേഹം രാവണാ ❤️.
?
ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ?സ്നേഹത്തോടെ
Othiri sandhosham oppam othiri sneham ❤❤
??
❤❤
❤️
❤
Nice…
Tnx paappichettaa
എടാ കുട്ടപ്പാ…
പേജ് വളരെ കുറഞ്ഞല്ലോ ??
Madi aayta . Adutheilu set aakkam ?
???
❤❤
❤️
നിനക്ക് പാര ഫസ്റ്റ് വരിയിൽ തന്നെ ഉണ്ടല്ലോ ???
??
❤
❤️
❤