?ബാല്യകാലസഖി 3? [കുട്ടപ്പൻ] 1232

അപ്പുവിന്റെ കണ്ണൊക്കെ നിറഞ്ഞുവരുന്നുണ്ടായിരുന്നു. അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളുടെ ഈ അവസ്ഥക്ക് അവനും കാരണമാണെന്ന് അവന് തോന്നി.

കുറച്ച് സമയം ഇത് തുടർന്നപ്പോൾ ദേവിക ഒന്ന് ഞരങ്ങി.

അവൻ അവളുടെ കാലിൽ തടവി ചൂട് പിടിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു.
അത് കണ്ട് ലക്ഷ്മിയും സരസ്വതിയും അതുപോലെ അവളുടെ കയ്യും കാലും ഒക്കെ ചൂട് പിടിപ്പിക്കാൻ നോക്കി.

നീണ്ട പരിശ്രമത്തിനോടുവിൽ ദേവിക കണ്ണ് തുറന്നു. സരസ്വതി അവളെ മാറോടണച്ച് പൊട്ടിക്കരഞ്ഞു. ലക്ഷ്മിയും കരയുകയായിരുന്നു. അപ്പുവിന്റെ കണ്ണും നിറഞ്ഞിരുന്നു.
ലക്ഷ്മിയമ്മ അവനെ ചേർത്ത് നിർത്തി.

അവന്റെ ശ്രദ്ധ മൊത്തം വാടിത്തളർന്ന് അവശയായ ദേവുവിന്റെ മുഖത്തായിരുന്നു.

അവൻ നോക്കുന്നത് കണ്ട് അവൾ ഒന്ന് ചിരിക്കാൻ ശ്രqമിച്ചു. എന്നാൽ അതിന് പോലും കഴിയാത്ത അത്ര അവശയായിരുന്നു അവൾ.

അവർ അവളുമായി നാലുകെട്ടിലേക്ക് നടന്നു. ഇപ്പോഴും എല്ലാരുടെയും മുഖത്ത് സങ്കടഭാവം തന്നെയായിരുന്നു.

” മ്മേ…. ക്ക്… ന്നും.. പ.. റ്റീല… ല്ലോ…
ന്തിനാ… സങ്കട.. പ്പെടുന്നേ.. ”

ദേവിക സരസ്വതിയോട് ചോദിച്ചു. അവളുടെ ശബ്ദം വളരെ നേർത്തതായിരുന്നു. പലവാക്കുകളും മുറിഞ്ഞു പോയി. അത്രക്കണ്ടു അവശയായിരുന്നു അവൾ.
അത് കണ്ട് വീണ്ടും ലക്ഷ്മിയമ്മയുടെയും സരസ്വതിയമ്മയുടെയും കണ്ണുകൾ നിറഞ്ഞു.

അപ്പുവിനും ആകെ സങ്കടമായി. അവൻ ആദ്യമേ ചെന്ന് നോക്കിയിരുന്നെങ്കി ഇങ്ങനെ ഒന്നും വരില്ലായിരുന്നു എന്നോർത്തു അവന്റെ കണ്ണുകളും നിറഞ്ഞു.

ക്ഷീണം കാരണം ദേവിക സരസ്വതിയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. അവളുടെ മുടിയിൽ തലോടി കണ്ണീർ പൊഴിച്ചു കൊണ്ട് അവരും അവളുടെ അടുത്ത് നിന്ന് മാറാൻ കൂട്ടാക്കിയില്ല.

കുറച്ച് കഴിഞ്ഞപ്പോ ശ്രീനിവാസനും ബാലകൃഷ്ണനും വന്നു. വിവരം ഒക്കെ അറിഞ്ഞപ്പോ അവർ ദേവികയേയും കൂട്ടി അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ പോയി.

നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് അവൾക്ക് ഗ്ലൂക്കോസ് കയറ്റേണ്ടി വന്നു. അവൾ ക്ഷീണം കാരണം ഉറങ്ങിപ്പോയി.
കുറച്ച് നേരം കഴിഞ്ഞ് ശ്രീനിവാസൻ വിളിക്കുമ്പോഴാണ് അവൾ ഉറക്കമുണർന്നത്. അപ്പോഴേക്കും ഡ്രിപ് ചെയ്യുന്ന ഗ്ലൂക്കോസ് തീരാറായിരുന്നു.

അവൾക്ക് നല്ല ഭേദം തോന്നി. ക്ഷീണം ഒക്കെ കുറഞ്ഞത് പോലെ. ഡോക്ടർ വന്നു കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് പോയി കുറച്ച് നേരം കൂടി അവർ ആശുപത്രിയിൽ ചിലവഴിച്ചു. പിന്നെ നേരെ വീട്ടിലേക്ക്.

അവരുടെ വരവും കാത്ത് സരസ്വതിയും ലക്ഷ്മിയും അപ്പുവും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. ക്ഷീണം ഒക്കെ മാറി എന്ന് കണ്ടപ്പോ സരസ്വതിക്ക് ആശ്വാസമായി.

……………………

 

അപ്പു രാവിലെ തന്നെ കുളിച്ചൊരുങ്ങി സ്കൂളിൽ പോകാൻ തയ്യാറായി.
ബാലകൃഷ്ണനും ശ്രീനിവാസനും നേരത്തേ പോയിരുന്നു.

39 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ??

  2. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി ന്യൂ ഇയർ ???

    1. കുട്ടപ്പൻ

      ❤❤❤

  3. ഇന്നാണ് മുഴുവൻ വായിച്ചത് 2ndum 3rdum ഒരുമിച്ച് ആണ് വായിച്ചത് അതുകൊണ്ട് തന്നെ ബാല്യകാലം ഒരുമിച്ച് കിട്ടി…

    നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️♥️

    1. കുട്ടപ്പൻ

      ? നന്ദി പാപ്പാ. വേഗം തരാൻ നോക്കാം

  4. രാഹുൽ പിവി

    നല്ല രീതിയിൽ തന്നെ അവരുടെ ബാല്യകാലം പറഞ്ഞു

    ദേവു കുളത്തിൽ വീണപ്പോൾ ഉള്ള അപ്പുവിൻ്റെ ടെൻഷനും പേടിയും ഒക്കെ നന്നായിരുന്നു

    കുറച്ച് കൂടെ ആ കാലഘട്ടം കാണാൻ കഴിയും എന്ന് കരുതിയത് ആയിരുന്നു.വിധിക്ക് ഓരോന്ന് കാണിക്കാൻ തോന്നിയ സമയം കൊള്ളാം

    ഇനി അപ്പുവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അവൻ്റെ വാക്കുകളിലൂടെ പറയും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ❤️.

      വിധി ആണല്ലോ എല്ലാം.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം ?

    1. കുട്ടപ്പൻ

      Tnx dd❤️

  5. മല്ലു റീഡർ

    കുട്ട ട കഥ വായിച്ചു തിടങ്ങിട്ടില്ലട ഒന്നും തോന്നല്ലേ ചെങ്ങായി…????
    എല്ലാം കൂടെ വായിച്ചിട്ട് നിനക്കു ഞാൻ ഒരു കമെന്റ് തരുന്നുണ്ട്…?????

    1. കുട്ടപ്പൻ

      എന്ത് തോന്നാനാ ?. സമയം പോലെ വായിച്ചാൽ മതി.?

  6. കുട്ടപ്പൻ ബ്രോ,
    ഈ ഭാഗവും ഉഷാർ, പെട്ടന്ന് തീർന്നു പോയി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. ദേവൂനെ പോലെ അപ്പേട്ടന് എന്താ പറ്റിയത് എന്ന് അറിയാൻ നമുക്കും താല്പര്യം ഉണ്ട്. അടുത്ത ഭാഗം വേഗം എഴുതിക്കോ… ആശംസകൾ..

    1. ജ്വാല ചേച്ചി ❤️. എല്ലാഭാഗത്തിനും സപ്പോർട്ട് തരുന്നതിനു ❤️❤️.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤️

  7. (മെലിഞ്ഞ)തടിയൻ

    കട്ടപ്പാ..
    പേജ് കൂട്ടി എഴുതൂ കുട്ടപ്പാ..
    അടുത്ത പാർട്ട് വേഗൻ തായോ????

    1. പേജ് കൂട്ടണം എന്ന് ആഗ്രഹമുണ്ട് തടിയാ പക്ഷെ എഴുതാൻ തുടങ്ങിയ മടി വരും ?. അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം എന്ന ഉറപ്പില്ലാത്ത വാക്ക് തരാനെ ഇപ്പോ നിവർത്തി ഉള്ളു ?.

      പെട്ടന്ന് തരാൻ നോക്കാം ?

  8. സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ശ്രെമിക്കാം വിശാഖ് ❤️. ഒത്തിരി സ്നേഹം

  9. ഇന്നാണ് ഈ കഥ കണ്ടത് അപ്പൊൾ തന്നെ 3 പർട്ടും vazhichu. നല്ല feelings ഉണ്ട് അടുത്ത partinayi കാത്തിരിക്കുന്നു…❤️❤️❤️

    1. ഒത്തിരി സ്നേഹം രാവണാ ❤️.

  10. തൃശ്ശൂർക്കാരൻ ?

    ?

    1. തൃശ്ശൂർക്കാരൻ ?

      ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ?സ്നേഹത്തോടെ

      1. Othiri sandhosham oppam othiri sneham ❤❤

  11. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. Tnx paappichettaa

  12. എടാ കുട്ടപ്പാ…

    പേജ് വളരെ കുറഞ്ഞല്ലോ ??

    1. Madi aayta . Adutheilu set aakkam ?

  13. രാഹുൽ പിവി

    ❤️

    1. നിനക്ക് പാര ഫസ്റ്റ് വരിയിൽ തന്നെ ഉണ്ടല്ലോ ???

    2. കുട്ടൂസ്

    1. കുട്ടൂസ്

Comments are closed.