മെമ്മറി കാർഡ് വാങ്ങി എന്റെ മൊബൈലിലേക്കിട്ട് ഹെഡ് ഫോൺ കുത്തി ആകാംശയോടെ അത് കേട്ടപ്പോൾ ഞാനവന്റെ കയ്യിൽ മുറുകെ പിടിച്ചു പോയിരുന്നു കാരണം എന്റെ ജീവിതത്തിലാദ്യമായാണ് അത്തരമൊരു ദുർഗന്ധമുള്ള കാര്യം കേൾക്കുന്നതും, അനുഭവിക്കുന്നതും. അവന്റെ ഭാര്യയായ ആ നശിച്ചവളും അവളുടെ പിതാവെന്ന വാക്കിനർത്ഥമറിയാത്ത അവളുടെ വാപ്പയും തമ്മിൽ വർഷങ്ങളായി പരസ്പ്പരം ബന്ധപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന നാറുന്ന സംഭാഷണങ്ങൾ..
സ്വന്തം ചോരയെന്ന് ചിന്തിക്കാതെ, തന്റെ പിതാവാണിതെന്ന നോട്ടമില്ലാതെ പരസ്പ്പരം അറിഞ്ഞും, തൃപ്ത്തിയോടെയും ചെയ്ത ലൈംഗീക വികൃതങ്ങളുടെയും, സഭ്യതയയുടെ അതിർവരമ്പുകൾ ലംഘിച്ച് പറയുന്ന സംസാരങ്ങളും കേട്ട് എന്ത് പറയണമെന്നറിയാതെ ഞാൻ സീറ്റിൽ തല വെച്ചു കിടക്കുമ്പോൾ അൻവർ കരയുന്നത് കേൾക്കാമായിരുന്നു.
ഒരാണിന്റെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ തന്റെ പ്രിയ കൂട്ടുകാരന് സംഭവിച്ചതോർത്ത് ഒന്നും പറയാൻ കിട്ടാതെ അവനെ കുറച്ച് നേരം ഞാനങ്ങനെ നോക്കി നിന്നു.
അവന്റെ കഥകളെല്ലാം മുഴുവനും കേട്ട് അവസാനം സാക്ഷിയായി ഒപ്പിടാൻ വിചാരിച്ചിരുന്ന ഞാൻ അവന്റെ ഭാര്യയുടെയും അവളുടെ ഉപ്പയുടേയും ആ സംസാരം കേട്ടതും പിന്നെ കാത്ത് നിന്നില്ല അവന്റെ കയ്യിൽ നിന്നും ആ ത്വലാഖ് ലെറ്റർ വാങ്ങി അവനോടത് വായിക്കാൻ പറഞ്ഞു. ഞാൻ കേള്ക്കുന്ന ശബ്ദത്തിൽ രണ്ടാം സാക്ഷിയായ എന്നെ കേൾപ്പിച്ച് വിമാനത്തിന്റെ ഇരമ്പൽ വകവെക്കാതെ അൻവർ അവളെ മൂന്നു ത്വലാഖും ചൊല്ലുമ്പോൾ എന്റെ അണപ്പല്ലുകളിൽ അവളോടും, ആ മനുഷ്യനോടുമുള്ള ദേഷ്യം വന്നു വീഴുന്നതിന്റെ കാഠിന്യം അറിയുന്നുണ്ടായിരുന്നു .
അവൻ വായിച്ചു കഴിഞ്ഞതും ലെറ്റർ വാങ്ങി അറബി ഒപ്പിട്ടതിനു താഴെ രണ്ടാം സാക്ഷിയായി ഒപ്പിട്ട് ലെറ്റർ ഞാനവനു കൊടുത്തു.
അൻവറിന്റെ നീറി പിടയുന്ന ആ ദുഃഖങ്ങളെ തണുപ്പിക്കാൻ കെൽപ്പുള്ള ആശ്വാസവാക്കുകൾ കിട്ടാതെ ഞാനവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകളിൽ ശക്തനായ വിധി തോൽപ്പിച്ച് കൊതിതീരാതെ കൊല്ലാകൊല ചെയ്ത നിസ്സഹായനായ ഒരു പാവം ചെറുപ്പക്കാരനെ കാണാമായിരുന്നു..
അതുവരെ ഹൃദയം പൊട്ടി കഥ പറഞ്ഞിരുന്ന അൻവറിനോടൊപ്പം പിന്നീടവന്റെ വേദന പങ്കിട്ടെടുത്ത ഞാൻ ” നിനക്ക് ഞാനില്ലേ… നീ ഒറ്റക്കല്ല ഡാ.. എന്തിനും ഇവിടുന്നങ്ങോട്ട് നിന്നോടൊപ്പം ഞാനുണ്ടാകും തുടർന്ന് പറ പിന്നെയെന്താണ് സംഭവിച്ചത്.. ? “..
എന്റെ വാക്കിലൊരാശ്വാസം കിട്ടിയത് പോലെ അവൻ വീണ്ടും പറഞ്ഞു തുടങ്ങി..
” അന്ന് വീട്ടിലേക്ക് പോകാനെനിക്ക് കഴിഞ്ഞില്ല . ആളി കത്തി നിൽക്കുന്ന മനസ്സിന്റെ നില എന്റെ പെരുമാറ്റങ്ങളിലൂടെ ആളുകള്ക്ക് മനസ്സിലാകുമെന്ന് പേടിച്ച് ഞാനന്ന് ലക്ഷ്യമില്ലാതെ കുറെ യാത്ര ചെയ്തു . എങ്ങോട്ടെന്നില്ലാത്ത ആ യാത്രകൾ കുറെയൊക്കെ എന്റെ സമനില തിരികെ നൽകി.
??
pls continue bro…