മാത്രവുമല്ല ബസ്സ് സ്റ്റോപ്പിൽ വെച്ചും, കോളേജിൽ വെച്ചും എന്നെ കണ്ടാൽ എന്റെ കണ്ണുകളിലേക്ക് ദൂരെ നിന്നും നോക്കി ചിരിക്കുമായിരുന്ന അവളെ പിന്നീടെനിക്ക് കാണാൻ കഴിഞ്ഞില്ല കൂടെ ഇടവഴിയിലൂടെ ഞാൻ പോകുമ്പോൾ അവൾ വീടിനകത്താണെങ്കിൽ വീടിന് പുറത്തേക്കിറങ്ങി എന്റെ തിരിഞ്ഞു നോക്കൽ പ്രതീക്ഷിച്ച് നിൽക്കുമായിരുന്ന അവൾ എന്നെ കാണുമ്പോൾ മാറി നടക്കാൻ തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതിനാൽ എന്റെ ദിവസങ്ങള്ക്ക് മങ്ങലേറ്റു കൊണ്ടിരിക്കുകയായിരുന്നു. ഉറങ്ങി തീർക്കേണ്ട രാവുകൾ പകല് പോലെ ഉണർന്നെന്നെ നെറ്റിയും ചുളിച്ച് നോക്കി കൊണ്ടിരുന്നു.
അവളോട് എന്താണ് നിനക്ക് പറ്റിയതെന്ന് ചോദിക്കാൻ ഒരവസരം കിട്ടാതെ ഞാൻ വല്ലാതെ തളർന്ന് പോകുമെന്നുറച്ച സമയത്താണ് കോളേജ് വരാന്തയിൽ വെച്ച് നിവർത്തിയില്ലാത
െ അന്നാദ്യമായി അവളെ തടഞ്ഞു നിർത്തി ” എന്താണ് റൈഹാ ഇങ്ങനെ.. ? എന്താന്ന് പറ. ? എനിക്ക് പറ്റുന്നില്ല.. അറിയാല്ലോ എന്നെ.. ഇങ്ങനെ ഒഴിവാക്കാൻ മാത്രം ഞാൻ എന്താണ് നിന്നോട് ചെയ്തത് ഒന്ന് പറ പ്ലീസ് എനിക്ക് വയ്യ ഇങ്ങനെ നിന്നോട് മിണ്ടാതെ നടക്കാൻ ” എന്നൊക്കെയുള്ള എന്റെ ഖൽബ് പൊട്ടിയ വാക്കുകൾ കേട്ടതും അവൾ ചൂടായി കൊണ്ട് പതുക്കെ പറഞ്ഞു
” ഞാൻ വൈകിയിട്ട് മറുപടി തരാം ഇപ്പോൾ മുന്നിൽ നിന്ന് മാറി നിൽക്ക് ശല്ല്യം ചെയ്യരുത്.. !” എന്ന് പറഞ്ഞതും ഞാൻ പിന്നീടൊന്നും ചോദിക്കാൻ കഴിയാതെ സൈഡിലേക്ക് മാറി നിന്നു. അവളെന്നെ ഗൗനിക്കാതെ ക്ലാസ്സിലേക്ക് കയറുന്ന ആ കാഴ്ച്ച കണ്ടതും പിന്നീടവിടെ നിൽക്കാതെ ഞാൻ ബാഗുമെടുത്ത് കോളേജിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ബസ്സ്റ്റാൻഡിൽ പോയി കുറെ നേരം നിന്നെങ്കിലും എന്നോട് ആദ്യമായി ദേഷ്യപ്പെട്ട് സംസാരിച്ച റൈഹാനത്തിന്റെ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കാരണം കൂടുതലവിടെ നിൽക്കാതെ ഞാൻ വേഗം വീട്ടിലേക്ക് ബസ്സ് കയറി. വീട്ടിലെത്തി ആരോടും സംസാരിക്കാതെ റൂമിൽ കയറി വാതിലടച്ച് കുറെ നേരം കിടന്നു.
ഇങ്ങനെ വെറുക്കാൻ മാത്രം ഞാനവളോട് ചെയ്ത തെറ്റ് മാത്രം അപ്പോഴും എനിക്കറിയില്ലായിരുന്നു. പ്രണയമെന്ന ലഹരിക്ക് അടിമപ്പെട്ട ഞാൻ റൂമിൽ കിടന്ന് ആ മുഖം ആലോചിച്ചും നഷ്ട്ടപ്പെടുകയാണോ എന്നും ഓർത്തും ചെരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകൾ നീക്കി കൊണ്ടിരുന്നു .
വൈകുന്നേരമായപ്പോൾ
അസർ നമസ്ക്കരിച്ച് പാടത്ത് പോയെങ്കിലും അന്ന് കളിക്കാനിറങ്ങിയില്ല ഗ്രൗണ്ടിനൽപ്പം ദൂരെയായി വരമ്പിൽ ആകാശത്തേക്കും നോക്കി ഞാനങ്ങനെ കിടന്നു. എന്തൊക്കെയോ മനസ്സ് വിളിച്ച് പറയുന്നുണ്ടായിരുന്നു ഓരോന്ന് ആലോചിക്കും തോറും നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.
കൂടുതൽ വൈകാതെ ലെറ്റർ കിട്ടാൻ സമയമായെന്നറിയിച്ച് പടിഞ്ഞാറിലൊളിച്ച സൂര്യനെ യാത്രയാക്കിയ മാനത്തിന്റെ വേദന വിളിച്ചോതുന്ന ചുവന്ന മുഖത്തെ നോക്കിയിരിക്കുമ്പോൾ ദൂരെനിന്നും മഗ്രിബ് വാങ്ക് എന്നേയും വിളിച്ച് കാതിലേക്കെത്തി.
പിന്നീട് കൂടുതലവിടെ നിന്നില്ല കൂട്ടുകാരെ കാത്തുനിൽക്കാതെ ഞാൻ പള്ളിയിലേക്ക് നടന്നു. നമസ്ക്കാരം കഴിഞ്ഞതും “നാഥാ എന്റെ റൈഹ എന്നെ വെറുക്കരുതേ ” എന്ന് മാത്രം പ്രാർത്ഥിച്ച് ഞാൻ പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങി.
ബാക്ക്യെവ്ടെ
15 എവിടെ ?
“ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു ”
ഇത് കഴിഞ്ഞോ ?
Continue…….
Baakki eppom varum
അനുരാഗത്തിന്റെ പുതിയതലങ്ങളിലേയ്ക് കൂട്ടികൊണ്ട് പോയ കഥാകാരന് ഹൃദയം നിറഞ്ഞ നന്ദി . മാസങ്ങൾ പലതും കഴിഞ്ഞിട്ടും ശേഷം ഭാഗങ്ങൾ കാണുന്നില്ലല്ലോ . ഞാൻ ഇന്നലെയാണ് ഈ സൈറ്റ് കാണുന്നതും ഈ കഥ വായിയ്ക്കുന്നതും . പോസ്റ്റിങ്ങ് ഡേറ്റ് സെപ്റ്റംബർ 2017 ആണ് . ബാക്കി ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു . ശ്രീ റഷീദ് ഒരു നല്ല എഴുത്തുകാരൻ ആണ് .വായനക്കാരെ പ്രണയത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടി കൊണ്ട് പോകുവാൻ താങ്കൾക്കു കഴിയുന്നുണ്ട് . വേറെ കൃതികൾ ഉണ്ടെങ്കിൽ എങ്ങിനെ കിട്ടും എവിടെ വായിയ്ക്കാം എന്നുകൂടി ariyiykuka. ശേഷം ഭാഗങ്ങൾ ഉടനെ കി ട്ടും എന്ന് പ്രതീക്ഷയോടെ nirthate.
ഇത്രയും വായിച്ചു തീർത്തപ്പോൾ അറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞു പോയി .
ബാക്കി കാത്തിരിക്കുന്നു
Kadhayude Bhakki Evide Muthe
ഇതിന്റെ ബാക്കി കാണുന്നില്ലല്ലോ..
Nxt part eppazha
Ningal our bayangran thana Katha anik orupad ishtam ayi thank you bro
പ്രണയത്തിന്റെ മാസ്മരികലോകം തീർത്ത ഈ എഴുത്തുകാരന് ഒരുപാട് നന്ദി …..ബാക്കി ഭകത്തിന്ന് പ്രദീക്ഷയോടെ….
ഇതിന്റെ ബാക്കി കാണുന്നില്ലല്ലോ..
ithinte bhaki evide
Ithinte baakki Evide?….
ethintae bhaki varuvo
റഷീദ് എം ആർ ക്കെ എഴുതിയതാണ് ഈ പോസ്റ്റ്.. കടപ്പാട് കാണുന്നില്ലല്ലോ അഡ്മിൻ.. !!!