രണ്ടര കൊല്ലം കഷ്ടപെട്ടിട്ടാണെങ്കിലും കടങ്ങൾ കുറെ വീട്ടി. ആ സമയത്തായിരുന്നു ഇരട്ടകളായ എന്റെ രണ്ട് പെങ്ങൻമാരിൽ ഒരാളുടെ കല്ല്യാണം ശരിയാവുന്നത്. കടങ്ങൾ വീട്ടി കയ്യിൽ പത്ത് പൈസ ഇല്ലാത്ത സമയം . ഒന്നര ലക്ഷവും നാൽപ്പത് പവനുമാണ് അന്നവർ സ്ത്രീധനമായി ചോദിച്ചത് . എവിടുന്നു കൊടുക്കും എന്നറിയില്ലെങ്കിലും ഞാനയക്കാം എന്ന് പറഞ്ഞു ഉറപ്പിക്കാൻ പറഞ്ഞു.
അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോഴുള്ള കഫീൽ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് വരുന്നത്.
എന്നെയെന്തോ നല്ല ഇഷ്ടമായിരുന്നു അവർക്ക്. ഞങ്ങളൊരു ദിവസം പുറത്ത് പോയപ്പോൾ പെങ്ങളുടെ കല്യാണമാണെന്നും കയ്യിൽ ഒന്നുമില്ലെന്നും പൈസ കുറച്ച് കിട്ടിയിരുന്നെങ്കിൽ അത് വീട്ടിയിട്ടേ ഞാൻ നാട്ടിൽ പോകൂ എന്നല്ലാം വെറുതെ പറഞ്ഞു നോക്കിയതാണ് പ്രതീക്ഷിക്കാതെ അറബി എത്ര വേണമെന്ന് ചോദിച്ചു. അങ്ങനെ അറബി കടമായി തന്ന ആ കാശ് നാട്ടിലേക്കയച്ച് കല്ല്യാണം ഭംഗിയായി നടത്തി .
അറബിയുടെ ആ കടങ്ങൾ വീട്ടാനാണ് പിന്നീട് നിന്നത് . രണ്ട് കൊല്ലം ചെലവിനുള്ള കുറച്ച് പൈസ മാത്രം നാട്ടിലേക്കയച്ച് ബാക്കി കൊണ്ട് അറബിയുടെ കടം വീട്ടി തുടങ്ങുമ്പോഴാണ് ഞാനൊരു ആക്സിഡന്റിൽ പെടുന്നത് . അറബി നാട്ടിൽ പോകാൻ പറഞ്ഞെങ്കിലും പോയില്ല. മൂപ്പർക്ക് കൊടുത്ത വാക്ക് പാലിക്കണമല്ലോ . എന്റെ കഫീൽ അയാളുടെ ഉമ്മയെ പോലെയായിരുന്നില്ല നല്ലൊരു മനസ്സിനുടമയായിരുന്നു .
കാലിലും, കയ്യിലും ചെറിയ
പരിക്കുണ്ടായിരുന്നതിനാൽ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അത്കാരണം ഒരു മാസമെങ്കിലും റസ്റ്റ് വേണ്ട അവസ്ഥ. അറബി എന്നോട് ആ മാസം റൂമിലിരിക്കാൻ പറഞ്ഞു . ഞാനിവിടെയുണ്ടല്ലോ ഉമ്മയുടെ കൂടെ ഞാൻ പുറത്തു പോകാമെന്നൊക്കെ പറഞ്ഞു അയാളുടെ ആ വലിയ മനസ്സെനിക്ക് കാണിച്ചു തന്നു .
ഇതിനിടയിലാണ് എന്റെ രണ്ടാമത്തെ പെങ്ങളുടെ കല്യാണം ശെരിയാവുന്നത്. ആക്‌സിഡന്റായി കിടക്കുന്നത് നാട്ടിലറിയിച്ചിരുന്നില്ല. നല്ല ആലോചനയാണ് ഒരു മുപ്പത് പവനെങ്കിലും കൊടുക്കണം പൈസ വേണ്ടാന്ന് പറഞ്ഞിട്ടുണ്ട് എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ ആലോചിക്കട്ടെ എന്ന് പറഞ്ഞു ഫോൺ വെച്ചു.
വീണ്ടും കടം ചോദിച്ചു നോക്കാനുള്ള ആകെയുള്ള ഒരാൾ അറബിയാണ്. മുൻപ് വാങ്ങിച്ച കടം ബാക്കിയുണ്ടെങ്കിലും നിവർത്തിയില്ലാതെ വീണ്ടും ചോദിച്ചു. ഒരു മൂന്നു മാസത്തെ സമയം വേണം കാഷ് ഞാൻ തരാമെന്നു അറബി വാക്ക് തന്നു . അങ്ങനെ വീട്ടിലേക്ക് വിളിച്ചു ജ്വല്ലറിക്കാരനോട് മൂന്നു മാസത്തെ കാലാവധി ചോദിച്ചു നോക്കി എങ്ങനെയെങ്കിലും ഗോൾഡ് വാങ്ങാൻ പറഞ്ഞു ..
സ്റ്റോറി നന്ന്…ബാക്ക്യൂടി വായ്ക്കട്ടെ…??