ആയുഷ്കാലം s1 Ep1 [Nihal] 79

ഹരി : മ്മ് എന്തായിരുന്നു ഇന്നത്തെ പ്രശ്നം

ഞാൻ : വേറെ എന്താ നമ്മൾ വരുന്ന വിവരം അവളോട് പറയാഞ്ഞിട്ട്…. നീ വണ്ടി ഒന്ന് നിർത്തിയെ

ഹരി : എന്താടാ…..

ഞാൻ : ഒന്ന് നിർത്തേടോ… ഒന്ന് മുള്ളട്ടെ

ഹരി : ഹോ ഇങ്ങനെ ഒരു മുള്ളാൻമുട്ടി അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ… നീ ഇതിന്റെ അകത്തു വല്ല മുത്രം മെഷീൻ വല്ലോം ഉണ്ടോ ഇതിപ്പോ റൂമിൽ നിന്നും ഇറങ്ങി രണ്ടാമത്തെ പ്രാവിശ്യാ… തെണ്ടി…

ഞാൻ : ചുടാവല്ലേ അളിയാ ഹിഹി

അവൻ : ഇളിക്കല്ലേ ഇളിക്കല്ലേ

ഞാൻ : നീ ഒന്ന് ഒതുക്ക്

അവൻ വണ്ടി ഒതുക്കി

 

****** കുറച്ചു സമയത്തിന് മുൻപ് *****

(Back to ചായക്കട)

 

കടക്കാരൻ : ഇവിടെ നിൽകുവാണേൽ കട അടച്ചു ഞാനും കൂടെ വരാം ഞാൻ ആ വഴിക് ആണ്

പിള്ളേർ : വേണ്ട ചേട്ടാ ഞങ്ങൾ പൊക്കോളാം

അതും പറഞ്ഞു ആ 4 പേർ നടന്നു നീങ്ങി

കൂടെ ഉള്ള രണ്ടു ബോയ്സ് അവരുടെ ഹോസ്റ്റൽ എത്തിയപ്പോൾ അവർ രണ്ടായി പിരിഞ്ഞു ബാക്കിയുള്ള രണ്ടു പെൺകുട്ടികൾ അവരുടെ ഹോസ്റ്റൽ ലക്ഷ്യം ആക്കി നടന്നു വിജനമായ വഴി ഇപ്പോഴും മഴ ചെറുതായി പെയ്യുന്നുണ്ട് തെരുവുപട്ടികൾ കൂക് ഇടുന്ന ശബ്ദം…ഇടി മിന്നലും അവരുടെ ഉള്ളിൽ ഭയം ഉണ്ടെങ്കിലും അവർ പരസ്പരം ഒന്നും മിണ്ടിയില്ല അങ്ങനെ അവർ ഹോസ്റ്റലിന്റെ ഒരു 400 മീറ്റർ അടുത്ത്എത്തി…മെയിൻ റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു വേണം ഹോസ്റ്റലിലേക്ക് പോകാൻ അവർ ആ വഴിക്ക് എത്തിയതും കുട്ടത്തിൽ ഒരുത്തി മുന്നിലായി നടന്നു പെട്ടെന്ന് അവരുടെ ബാക്കിൽ ആരോ ഫോളോ ചെയ്യുന്ന പോലെ തോന്നി അവർ രണ്ടു പേരും തിരിഞ്ഞു നോക്കി ആരും ഇല്ല പെട്ടെന്ന് ബാക്കിൽ ഉള്ള പെൺകുട്ടിയുടെ നിലവിളി കേട്ട് മുന്നിൽ നടന്ന കൂട്ടി തിരിഞ്ഞു നോക്കി അവൾ കണ്ട കാഴ്ച അവളുടെ കാലുകളെ വിറപ്പിച്ചു തൊണ്ട വരണ്ടു… ഒരു മഞ്ഞ റൈൻകോട്ട് ഇട്ട ആൾ മുഖം കറുത്ത ഫുൾ കവർ മാസ്ക് കണ്ണുകൾ മാത്രം കാണാം. അയാളുടെ കയ്യിൽ ഒരു ഇരുമ്പു വടിയും മറു കയ്യിൽ ഒരു സ്പ്രെയും ഉണ്ട് അയാളുടെ കാൽക്കൽ ആയി ബോധം കേട്ട് കിടക്കുന്ന മറ്റേ പെൺകുട്ടി തലയിൽ നിന്നും രക്തം വാർന്നുകൊണ്ട് കിടക്കുന്നു….. പെട്ടെന്ന് അയാൾ അവളുടെ മുന്നിലേക്ക് ചാടി ആ പെൺകുട്ടിയെ കയറിപിടിച്ചു… അവൾ ആ പിടിയിയിൽ നിന്നും രക്ഷപെടാൻ നോക്കി കൊണ്ടിരുന്നു. അയാൾ കയ്യിലുള്ള സ്പ്രേ അവളുടെ മുഖത്തു അടിക്കാൻ പോയതും അവൾ അയാളുടെ കാലിൽ ശക്തിയായി ഇടിച്ചു അയാൾ നിലത്തു വീണു അവൾ ആ തക്കം നോക്കി അവളുടെ ജീവനും കൊണ്ട് അവിടെ നിന്നും മെയിൻ റോഡിലേക്ക് ഓടികയറി.. അയാൾ എഴുനേറ്റു വീണപ്പോൾ തെറിച്ചു പോയ സ്പ്രേ അവിടെ ഒക്കെ തപ്പി അത് കാണാൻ ഇല്ല അയാൾ ഉടൻ തന്നെ കയ്യിലെ ഇരുമ്പു വടിയും ആയി അവളുടെ പിന്നാലെ ഓടി…..

13 Comments

Add a Comment
  1. Part 2’3 ivide ittitilla alle?

    1. Ivide ayachitt upload cheyyende ?

  2. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤

  3. OK ?. Speed to much. Waiting for next part..

  4. Onnum manasilakaan thutangiyilla.
    But nalla avatharanam.
    Pinne, spelling mistakes ozhivakku.
    Editing help venal paranja Mathi.

  5. Nice continue

    1. ?✌️

  6. Bro adipoli waiting for your next part

    1. ?✌️

  7. Nirthanda continue ellathuntem thudakkamalle poke pole sheriyakumayirikkm

    1. ?✌️

Leave a Reply

Your email address will not be published. Required fields are marked *