അതിജീവനം 2 [മനൂസ്] 3005

ഐ സി യു വിന് അടുത്തേക്ക് അദ്ദേഹത്തിനെ കാണാൻ പോയെങ്കിലും ആൾക്കൂട്ടത്തെ കണ്ട് അവൻ ആ ശ്രമം ഉപേക്ഷിച്ചു.

 

ജെയിംസ് ഡോക്ടർ കോശി സാറിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിൽ ആയതുകൊണ്ടാകാം വന്ന ദിവസം തന്നെ റൗണ്ട്‌സ് നടത്താനുള്ള ചുമതല അവനിൽ ആയി.

 

ഹോസ്പിറ്റലും രോഗികളുമായി ഒന്ന് പരിചയം ആയിട്ടില്ലെങ്കിലും സാഹചര്യം കണക്കിലെടുത്തു അവൻ ആ ചുമതല നിർവഹിക്കാമെന്നു വാക്ക് കൊടുക്കേണ്ടി വന്നു.

 

മറുവശത്ത് മിൻഹയും രാവിലത്തെ സംഭവങ്ങളിൽ പതറി നിൽക്കുകയായിരുന്നു.

 

ഇത്രയും നാൾ ജെയിംസിനെ മാത്രം സഹിച്ചാൽ മതിയായിരുന്നു,,

 

ഇപ്പോൾ മുഹ്‌സിനും അവളുടെ മനസ്സിലെ പേടിസ്വപ്നമായി.

 

വിടാതെ പിന്തുടർന്ന കടക്കാരെ പേടിച്ചു  രക്ഷപെടുകയായിരുന്ന താൻ റോഡിലേക്കാണ് ഓടി ഇറങ്ങുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല.

 

ദൈവഹിതം എന്നോണം അത് മുഹ്‌സിന്റെ കാർ ആകുകയും ചെയ്തു.

 

ആർക്ക് മുന്നിൽ മുഖം കൊടുക്കരുതെന്ന് കരുതി ഇറങ്ങിയോ അയാൾക്ക് മുന്നിൽ തന്നെ എത്തി.

 

തനിക്ക് പടച്ചോൻ തരുന്ന വിധിയോർത്തു അവളുടെ മനം തേങ്ങി.

 

തന്നെ ഒരു ചീത്തപ്പെണ്ണയിട്ടാണ് കാണുന്നത് എന്ന് മുഹ്‌സിന്റെ അവജ്ഞയോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു.

 

പക്ഷെ തന്റെ കുടുംബത്തെ ഓർക്കുമ്പോൾ എന്തും നേരിടാനുള്ള ഊർജം അവൾക്ക് കൈവരും.

 

ലാൻഡ് ഫോണിൽ വന്ന കാൾ ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

 

അവൾ ചിന്തകൾ ഉപേക്ഷിച്ചു ആതുരസേവനത്തിനായി മനസ്സ് തയ്യാറാക്കി.

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.