അതിജീവനം 2 [മനൂസ്] 3005

 

ഏതോ പ്രമുഖന് ആണ് അത്യാഹിതം സംഭവിച്ചിരിക്കുക എന്നത് അവന് ഏറെക്കുറെ മനസിലായി.

 

വണ്ടി പാർക്കിങ്ങിൽ ഒതുക്കിയ ശേഷം , മനസ്സിലെ ചോദ്യങ്ങളുടെ ഉത്തരം തേടി ഹോസ്പിറ്റലിന് ഉള്ളിലേക്ക് അവൻ നടന്നു കയറി..

 

 

××××××××××××××××××××××××××××××××

 

 

 

ഓരോ ചുവടുകൾ ഉള്ളിലേക്ക് വക്കും തോറും അഞ്ജലിയുടെ ഹൃദയം പെരുമ്പറ കൊട്ടും പോലെ മിടിച്ചു കൊണ്ടിരുന്നു.

 

അവളുടെ ശരീരത്തിനു വല്ലാത്ത വിറയൽ പോലെ അനുഭവപ്പെട്ടു .

 

പക്ഷെ ധ്രുവന്റെ മനസ്സ് അപ്പോഴും പാറ പോലെ ഉറച്ചതായിരുന്നു…

 

പരിചയക്കാരും  നാട്ടുകാരും എല്ലാം അപ്പോഴേക്കും ആശുപത്രിയിൽ തടിച്ചു കൂടി..

 

അവരുടെ എല്ലാം ദൃഷ്ടി തങ്ങളിലേക്ക് ആണെന്ന് ഇതിനോടകം അവർക്ക് മനസ്സിലായി.

 

അപ്പോഴേക്കും മനോജ് അവരുടെ അടുത്തേക്ക് വന്നിരുന്നു.

 

അയാൾ അഞ്ജലിയെയും ധ്രുവനെയും കോശി കിടക്കുന്ന ഐ സി യു വിന് അടുത്തേക്ക് കൊണ്ടു പോയി.

 

ധ്രുവൻ എന്തൊക്കെയോ മനോജിനോട് ചോദിക്കുന്നത് അവ്യക്തമായി അഞ്ജലി ആ നടത്തത്തിന്റെ ഇടയിലും കേട്ടു.

 

പക്ഷെ അപ്പോഴുള്ള അവളുടെ മാനസികാവസ്ഥയിൽ അതിന് ചെവി കൊടുക്കാൻ സാധിച്ചിരുന്നില്ല.

 

ദൂരെ നിന്നേ കണ്ടു ഐ സി യു വിന് മുന്നിൽ നിൽക്കുന്ന ഇച്ഛായനേയും ബന്ധുക്കളെയും.

 

അവൾ ഒന്നുകൂടി അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.