അതിജീവനം 2 [മനൂസ്] 3005

ഇന്നും ഒരുപക്ഷെ ഇച്ഛായൻ എന്നെ കാണുമ്പോൾ തല്ലിയേക്കാം അപമാനിച്ചേക്കാം…എന്തും ചെയ്തോട്ടെ..

 

അങ്ങനെ എങ്കിലും ഞാൻ അവരോട് ചെയ്ത തെറ്റിന് ഒരു പരിഹാരം ആകട്ടെ..

 

നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ടു അവൾ സീറ്റിലേക്ക് ചാരിയിരുന്നു…

 

ധ്രുവൻ അപ്പോഴേക്കും വണ്ടിയുടെ വേഗത അല്പം കൂട്ടി ഹോസ്പിറ്റലിലേക്ക് തിടുക്കത്തിൽ എത്താൻ ശ്രമിക്കുകയായിരുന്നു.

 

ഹോസ്പിറ്റൽ ഗേറ്റ് കടന്ന് വാഹനം ഉള്ളിലേക്ക് കടന്നപ്പോഴാണ് അഞ്ജലി ഞെട്ടി ഉണർന്നത്.

 

കാർ പാർക്ക് ചെയ്ത ശേഷം ധ്രുവൻ മോളേയും എടുത്ത് അഞ്ജലി അവന് പിന്നിലുമായി നടന്നു.

 

ഹോസ്പിറ്റലിന് അകത്തേക്ക് കയറാൻ ഒരുങ്ങിയതും അവൾ അവന്റെ കൈയിൽ ഒന്ന് മുറുകെ പിടിച്ചു.

 

എന്ത് എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി.

 

ആ മുഖത്തെ ദയനീയ ഭാവത്തിൽ നിന്നും അവിടെ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ഓർത്തുള്ള ഭയമാണെന്നു അവന് മനസ്സിലായിരുന്നു.

 

തന്റെ ഇടത് കൈയാൽ അവളുടെ വലത് കരം ഗ്രഹിച്ച് അവൻ അവളേയും കൊണ്ട് അകത്തേക്ക് നടന്നു..

 

***************************************

 

“ഉമ്മാ ഞാൻ ഇറങ്ങുവാ… ”

വീടിന് വെളിയിലേക്ക് ഇറങ്ങി മുഹ്‌സിൻ പറഞ്ഞു.

 

ഉമ്മയും അവനോടൊപ്പം നടന്ന് അവിടേക്ക് വന്നു.

 

“ഇത് പുതിയൊരു തുടക്കമാണ്… ഉമ്മ ഈ മാഹിക്ക് വേണ്ടി പ്രാർത്ഥിക്കണം..”

 

മകന്റെ തലയിൽ നിറഞ്ഞ കണ്ണാലെ അവർ തലോടി..

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.