സഹോദരിയുടെ മക്കൾക്ക് വേണ്ടി ഒരു വിവാഹം പോലും കഴിക്കാതെ തന്റെ യൗവനം ഞങ്ങൾക് വേണ്ടി ത്യാഗം ചെയ്തു.
പക്ഷെ ആ സ്നേഹത്തിനു താൻ തിരിച്ചു കൊടുത്തതോ അപമാനവും വിഷമങ്ങളും മാത്രം.
പഠിക്കുന്ന കാലത്ത് എപ്പഴോ ചേട്ടായിയോട് തോന്നിയ ഇഷ്ടം വളർന്ന് പിരിയാനാകാത്ത തലത്തിലേക്ക് എത്തിയത് വളരെ വൈകിയാണ് മനസ്സിലാക്കിയത്.
ആദ്യമൊക്കെ എന്റെ ഈ അടുപ്പം ശക്തമായി എതിർത്ത ചേട്ടായിയെ ഞാൻ ആണ് എന്നിലേക്ക് നിർബന്ധിച്ച് അടുപ്പിച്ചത്.
അച്ഛനും അമ്മയും മരിച്ച് ഒരു പെങ്ങൾ മാത്രം ഉള്ള ചേട്ടായിയിൽ ഞാൻ എന്നെ തന്നെ കണ്ടിരുന്നു.
ഏറെക്കുറെ ഈ സാമ്യത ആയിരിക്കാം ചേട്ടയിയോട് എനിക്കുള്ള സ്നേഹത്തിന്റെ ആക്കം കൂട്ടിയത്.
എന്റെ ഇഷ്ടങ്ങൾക് ഒരിക്കലും അപ്പച്ചനും ഇച്ഛായനും എതിര് നിൽക്കില്ല എന്ന മിഥ്യാ ധാരയാണ് ഇതിനെല്ലാം കാരണം.
ഒന്നുകിൽ വളർത്തി വലുതാക്കിയ അപ്പച്ചനും ഇച്ഛായനും അല്ലെങ്കിൽ വേണ്ടെന്ന് പറഞ്ഞിട്ടും എന്നിലേക്ക് ഞാൻ തന്നെ ചേർത്ത് പിടിച്ച ചേട്ടായി.
തന്റെ ഒരു ഭാഗത്തെ താൻ പൂർണമായും മറന്നേ പറ്റു എന്ന് തോന്നി തുടങ്ങിയിരുന്നു.
ഈ ഒരു ചോദ്യത്തിന് ഉടനെ ഉത്തരം കണ്ടെത്തണം എന്ന സാഹചര്യം വന്നപ്പോഴാണ് ആദ്യമായി പതറിയത്.
ആരോരുമില്ലാത്ത ഒരാളെ സ്നേഹിച്ചു വഞ്ചിക്കുന്നതിനെക്കാൾ വലിയ പാപം വേറെ ഇല്ലെന്ന് തോന്നിയത് കൊണ്ടാണ് ഒടുവിൽ ചേട്ടയിയോടൊപ്പം എല്ലാം ഉപേക്ഷിച്ചു ഇറങ്ങിയത്.
ഈ 6 വര്ഷത്തിനിടക്കു അപ്പച്ചനെയും ഇച്ഛായനേയും ഓർത്ത് കാരയാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
പലതവണ അവരോട് മനസ്സാൽ മാപ്പിരന്നിരുന്നു..
സൂപ്പർ ❣️
Super???
ഇഷ്ടം കൂട്ടേ??
കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,
ഖുറേഷി അബ്രഹാം,,,,,
കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??
കഥയും അവതരണവും സൂപ്പർ ???
ഏറെയിഷ്ടം കൂട്ടേ??
??
???