“കാണാനും കൊള്ളാം നല്ല തണ്ടും തടിയും ഉണ്ട്, അറിയാവുന്നൊരു ജോലിയും കിട്ടി, പിന്നെ എന്തിനാ കുട്ടി നീയൊക്കെ വല്ലവനും ഉടുതുണി അഴിച്ചു കൊടുക്കുന്നത്.”
എടുത്തടിച്ച പോലെയുള്ള അവന്റെ വാക്കുകളാണ് പിന്നീട് അവൾ കേട്ടത് .
ഉൽക്ക പോലെ ഓരോ വാക്കും അവളുടെ മേൽ പതിച്ചു
“മേലിൽ ഇത് ആവർത്തിക്കരുത്.അതെങ്ങനെ നല്ല തന്തക്കും തള്ളക്കും ജനിക്കാത്തതിന്റെ കുഴപ്പമാണ് നിനക്കൊക്കെ.”
മുഹ്‌സിൻ അത് പറഞ്ഞു മുഴുവിച്ചതും അവളുടെ കൈ അവന്റെ മുഖത്ത് പതിച്ചിരുന്നു.
അവളിൽ നിന്നും അങ്ങനൊരു പ്രതികരണം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ആ ഞെട്ടലിൽ അവൻ പകച്ചു.
അടി കിട്ടിയ കവിളിൽ തടവി അവൻ മിന്ഹയെ നോക്കി.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അവനെ ദേഷ്യത്തോടെ നോക്കി നിൽക്കുകയായിരുന്നു.
വർധിച്ച ക്രോധം മൂലം അവളുടെ ശ്വാസഗതി ഉയർന്നിരുന്നു.
“എന്നെ എന്ത് വേണേലും പറഞ്ഞോളു വീട്ടിലിരുക്കുന്നവരെ പറയരുത് സാറേ…”
തുടർന്ന് ഒരു പൊട്ടിക്കരച്ചിലോടെ ഓടിപോകുന്ന അവളെ അവൻ കോപത്തോടെ നോക്കി നിന്നു.
ആ കോപം അവന്റെ സിരകളിലേക്ക് പടർന്ന് കയറി…
തുടരും….
സൂപ്പർ ❣️
Super???
ഇഷ്ടം കൂട്ടേ??
കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,
ഖുറേഷി അബ്രഹാം,,,,,
കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??
കഥയും അവതരണവും സൂപ്പർ ???
ഏറെയിഷ്ടം കൂട്ടേ??
??
???