അതിജീവനം 2 [മനൂസ്] 3005

മിന്ഹയ്ക്കും വിശ്വസിക്കാൻ കഴിഞിരുന്നില്ല.

 

ഓരോ രോഗികളോടും വളരെ സൗമ്യമായി പെരുമാറുകയും അവരെ വിശദമായി തന്നെ പരിശോധിച്ചും വേണ്ട നിർദേശങ്ങൾ അവൾക്ക് നൽകിയും അവൻ ആ ഉദ്യമം ഭംഗിയായി നിർവഹിച്ചു.

 

ഇത്രയും നാളത്തെ തന്റെ ജോലിക്കിടയിലെ ഒരു പുത്തൻ അനുഭവം ആയിരുന്നു അവൾക്ക് അത്.

 

താൻ വിചാരിച്ചതുപോലെ അത്ര നീചൻ അല്ല അവൻ എന്ന് അവൾക്ക് മനസ്സിലായി.

 

റൗണ്ട്‌സിന് ശേഷം ഫയൽസുമായി തന്റെ റൂമിലേക്ക് പോകാൻ തുടങ്ങിയ മിന്ഹയെ മുഹ്‌സിൻ തന്റെ കൂടെ വരുവാൻ നിർദേശിച്ചു.

 

അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ നടന്ന് നീങ്ങി.

 

കാര്യം എന്തെന്ന് അറിയാതെ അവൾ ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് അവന് പിന്നാലെ നടന്നു.

 

അധികം ആളുകൾ ഇല്ലാത്ത ഒരു ഒഴിഞ്ഞ കോണിൽ അവൻ നിന്നു.

 

അവളും പതിയെ നടന്ന് അവിടേക്ക് എത്തി.

 

കുറച്ച് നേരം അവൻ അവളെ തന്നെ നോക്കി നിന്നു.

 

ആ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് വായിച്ചെടുക്കാൻ പറ്റിയിരുന്നില്ല.

 

പലപ്പോഴും അവന്റെ നോട്ടം നേരിടാൻ ആവാതെ അവൾ താഴെ ദൃഷ്ടി പതിപ്പിച്ചു.

 

എന്തിനാ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചത് എന്നറിയാമോ..”

മൗനത്തിനു വിരാമമിട്ട് അവൻ തുടങ്ങി.

 

ഇല്ല എന്നർത്ഥത്തിൽ തല വെട്ടിച്ചുകൊണ്ടു അവൾ മറുപടി നൽകി.

 

മനപ്പൂർവമാണ് ഞാൻ തന്നെ എന്റെ കൂടെ റൗണ്ട്‌സിന് വിളിച്ചത്.

 

ഒരു ഞെട്ടലോടെ അവൾ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു.

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.