അതിജീവനം 2 [മനൂസ്] 3005

റൗണ്ടസിനുള്ള ഫയൽസുമായി ചെല്ലുക എന്നതായിരുന്നു ഫോണിലൂടെയുള്ള നിർദേശം.

 

വാഷ്‌റൂമിൽ കയറി മുഖം കഴുകി അവൾ ഫയൽസുമായി ജയിംസിന്റെ വഷളൻ മുഖവും പ്രതീക്ഷിച്ചു നിന്നു.

 

പക്ഷെ അവളുടെ പ്രതീക്ഷകളെ എല്ലാം ആസ്ഥാനത്താക്കിയുള്ള മുഹ്‌സിന്റെ വരവ് അവളെ ഞെട്ടിച്ചു.

 

അവളുടെ കണ്ണുകൾ വിടർന്നു.

 

പക്ഷെ അവനിൽ വലിയ ഭാവമാറ്റം ഒന്നുമുണ്ടായില്ല.

 

അവൻ അവളെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്ന് നീങ്ങി.

 

അവൾ അനുസരണയുള്ള കുട്ടിയെ പോലെ വിറക്കുന്ന ചുവടുകളുമായി അവനെ അനുഗമിച്ചു.

 

നടത്തത്തിന് ഇടയിൽ അവളെ പിന്തിരിഞ്ഞു നോക്കാനും അവൻ മറന്നില്ല.

 

പക്ഷെ അപ്പോഴും അറക്കാൻ കൊണ്ടുപോകുന്ന മാടിന്റെ മുഖഭാവമായിരുന്നു അവൾക്ക്.

 

വയസായ ഒരു അമ്മയുടെ അടുത്തേക്കാണ് അവൾ ആദ്യം അവനെ കൊണ്ടു ചെന്നത്.

 

“വൈറ്റൽസ് സ്റ്റേബിൾ ആണോ..”

പുഞ്ചിരിയോടെയുള്ള അവന്റെ ചോദ്യം ആണ് അവളെ വരവേറ്റത്.

 

പെട്ടെന്നുള്ള ആ ഭാവപ്പകർച്ചയിൽ അവൾ ആദ്യം സ്തബ്ധയായി നിന്നെങ്കിലും പതിയെ അതിൽ നിന്നും പുറത്ത് വന്നു.

 

“അതേ ”

പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി.

 

അമ്മയോട് കുശലാന്വേഷണങ്ങൾ നടത്തിയാണ് അടുത്ത ആളുടെ അടുത്തേക്ക് മുഹ്‌സിൻ പോയത്.

 

ജെയിംസ് എന്ന ഡോക്ടറുടെ പരുക്കൻ സ്വഭാവം മാത്രം കണ്ടു ശീലിച്ച അവിടുത്തെ രോഗികൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു.

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.