അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121

Views : 7822

സമയം കളയാതെ മീരയെ വിളിച്ചു കാര്യം പറഞ്ഞു… “നീ വിഷമിക്കാതെ.. ഒരു കാര്യം ചെയ്യ് അവളുടെ വീട്ടിൽ ചെല്ലുമ്പോൾ പ്രൊപ്പോസ് ചെയ്യ്….”
“അതൊക്കെ നടക്കുമോ??”
“ബി പോസിറ്റീവ് മാൻ…”

“ഇനി ഞാൻ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ അഞ്ജു എന്നെ കാണുന്നത് മറ്റൊരു രീതിയിൽ എങ്കിൽ ?? പിന്നെ എങ്ങനെ അവളുടെ മുഖത്ത് നോക്കു?” എന്നു മനസ്സിൽ ചിന്തിച്ചു…..

എന്തായാലും പോകാൻ തീരുമാനിച്ചു.
അവളോട് സംസാരിച്ച ശേഷം സണ്ണിയെ വിളിച്ചു കാറു വാടകയ്ക്ക് എടുപ്പിച്ചു, അവനെയും കൂട്ടിനു വിളിച്ചു 13ന് രാവിലെ പുറപ്പെടാൻ. എന്നാൽ മീരയോടു സംസാരിച്ചത് ഒന്നും അവനോടു പറഞ്ഞില്ല, അവനെ അറിയിച്ചാൽ അവൻ എന്നെ കളിയാക്കി പണ്ഡാരമടക്കും.

എന്തായാലും സണ്ണിയെ വിളിക്കാൻ തീരുമാനിച്ചു,

രണ്ടുമൂന്നു റിംഗ് കഴിഞ്ഞാണ് എടുത്തത്…

“എന്താ അളിയാ ഈ രാത്രിയിൽ, എന്തുപറ്റി?”
“സണ്ണി ഡാ ഒരു കാർ വാടകയ്ക്ക് വേണം 12നു രാത്രി”
“എന്താടാ കാര്യം?”
“13നു അഞ്ജു പോവുവല്ലേ അവളെ കൊണ്ടാക്കാൻ, ചെല്ലാമോ എന്നു ചോദിച്ചു.”
“ഞാൻ റെഡി ആക്കാം.”
“അളിയാ വണ്ടി മാത്രം പോരാ”
“പിന്നെ ??”
“നീയും വരണം…”
“ഡാ, എനിക്ക്‌ ഒരുപാട് പണി ബാക്കിയുണ്ട്… നോക്കട്ടെ..”
“നോക്കിയാൽ പോര നീ വരണം”
“എന്നാ ശെരി പോയി കിടന്നു ഉറങ്ങെടാ ചെക്കാ….”
അവന്റെ ഫോൺ വെച്ചശേഷം….

“ഇനി വണ്ടിയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട….”എന്നു പറഞ്ഞുകൊണ്ട്, തലയിണയെ കെട്ടിപിടിച്ചു കിടന്നു.. പതുക്കെ 
ഉറക്കത്തിലേക്ക് വഴുതി വീണു, സ്വപ്‌നങ്ങളുടെ അകമ്പടിയോടെ…..

*********

Recent Stories

The Author

ജെയ്സൻ

16 Comments

  1. ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി

  2. അടുത്ത part എന്നിവരും bro

  3. അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo

  4. അമ്മൂട്ടി❣️

    ❣️❣️

    1. ജെയ്സൻ

      ❤️

  5. Ithentha veendum

    1. ജെയ്സൻ

      ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..

  6. Bro ith repeat annalooo bro🤔

    1. ജെയ്സൻ

      ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ😊

  7. ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം 😄

    1. പാർട്ട്

      1. ജെയ്സൻ

        😊😊😊

  8. Poli 💞😇

    1. ജെയ്സൻ

      Thank you കുട്ടപ്പാ❤️

    1. ജെയ്സൻ

      ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com