അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121

Views : 7822

“നീ ഈ ബിസ്ക്കറ്റൊക്കെ എപ്പോ എടുത്തു പോക്കറ്റിൽ ഇട്ടെടാ പന്നി??” എന്നു പിന്നിൽ നിന്നും സണ്ണി പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി ചിരിച്ചു….

“നിങ്ങൾ എത്തിയോ??? ” പിന്നിൽ നിന്നും അഞ്ജുവിന്റെ ശബ്ദം കാതിൽ മുഴങ്ങി… ഞാൻ തിരിഞ്ഞ് നോക്കി… പെണ്ണ് കൂടുതൽ സുന്ദരിയായിരിക്കുന്നു….

“ഞങ്ങൾ ദേ ഇപ്പോ എത്തിയതെയുള്ളൂ”

“ഹായ് ഞാൻ അഞ്ജലി, സണ്ണിച്ചായൻ?” സണ്ണിയെ കണ്ടു അവൾ ചോദിച്ചു….
“അതേ, ഇവൻ ഒരുപാട് പറഞ്ഞിട്ടുണ്ട് അഞ്ജുവിനെ പറ്റി സോറി അഞ്ജലിയെ പറ്റി”
“അതു സാരമില്ല, അഞ്ജു എന്നു വിളിക്കുന്നതാ എനിക്ക് ഇഷ്ടം”
“ഡി പോത്തെ, ഞങ്ങൾക്ക് വല്ലതും കുടിക്കാൻ താ” എന്നു ഞാൻ പറഞ്ഞപ്പോൾ
“ശോ ഞാൻ മറന്നു… നിങ്ങൾ വാ അകത്തേക്ക് ഇരിക്കാം, സണ്ണിച്ചായാ ഇവിടെ സൗകര്യങ്ങളൊക്കെ കുറവാണ്…”
“ഇതാണോ സൗകര്യകുറവ്?”
“അനുകുട്ടൻ എന്തിയേടി?
“അവൻ ഇപ്പൊ വരും ജെയ്‌സാ , ട്യൂഷൻ എടുക്കാൻ പോവുന്നുണ്ട് ഒരു വീട്ടൽ..”
“അമ്മയോ?”
“കുളിക്കുന്നു…. നിങ്ങൾ ഇരിക്ക് ഞാൻ കാപ്പി എടുക്കാം, അതാണല്ലോ നിനക്കു പ്രിയം, അച്ചായനു കാപ്പിയോ ചായയോ?”
“എന്തായാലും സാരമില്ല…….”
“എന്ന കാപ്പിയാക്കാം….”
“ഉം….”
അവൾ കാപ്പിയും ദോശയുമായി എത്തി… കഴിച്ചു കൊണ്ടിരിക്കുമ്പോൾ…….
“മക്കൾ വന്നോ…. അമ്മ കുളിക്കുവായിരുന്നു….”എന്നു പറഞ്ഞു അഞ്ജുവിന്റെ അമ്മ രംഗത്തെക്ക് വന്നു..

“ഷീലയാന്റി…………”

എന്നു സണ്ണിയുടെ ഞെട്ടലോടെയുള്ള പറച്ചിലിൽ കേട്ടു അമ്പരന്നു അവന്റെ മുഖത്തേക്കു നോക്കി.
********
to be continued….

Recent Stories

The Author

ജെയ്സൻ

16 Comments

  1. ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി

  2. അടുത്ത part എന്നിവരും bro

  3. അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo

  4. അമ്മൂട്ടി❣️

    ❣️❣️

    1. ജെയ്സൻ

      ❤️

  5. Ithentha veendum

    1. ജെയ്സൻ

      ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..

  6. Bro ith repeat annalooo bro🤔

    1. ജെയ്സൻ

      ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ😊

  7. ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം 😄

    1. പാർട്ട്

      1. ജെയ്സൻ

        😊😊😊

  8. Poli 💞😇

    1. ജെയ്സൻ

      Thank you കുട്ടപ്പാ❤️

    1. ജെയ്സൻ

      ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com