അങ്ങനെ ഫോൺ വെച്ചിട്ട്, രണ്ടും കല്പിച്ചു അഞ്ചുവിനെ വിളിക്കാൻ ഞാൻ തീരുമാനിച്ചു,
“ഹായ് ജെയ്‌സാ, എന്താ എന്തുപറ്റി പതിവില്ലാതെ? ഇപ്പോൾ എന്നെയൊക്കെ വിളിക്കാൻ സമയമില്ലായിരിക്കും അല്ലേ?”
“ഒന്നുമില്ല വെറുതെ ഇരുന്നപ്പോൾ നിന്നെ വിളിക്കണം എന്നു തോന്നി, ഇനി നിന്നെ വിളിക്കാൻ എപ്പോഴും പറ്റില്ലല്ലോ??”
“അതേടാ, നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യും..” ചെറിയ വിഷമത്തോടെ അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സും ഒന്നു വിങ്ങി കൊണ്ടു മനസ്സിൽ പറഞ്ഞു “ഇപ്പോൾ അവൾ പോയാൽ…..?”
“എന്തു ചെയ്യാം? നീ നിന്റെ ജീവിതം നോക്കു പെണ്ണേ.”
“അതൊക്കെ ശേരിയാണ്, ഇനി വഴക്ക് കൂടാനും കളിപറയാനും നീ കൂടെ ഇല്ലല്ലോ??
“സാരമില്ല ഇടക്കിടെ വിളിക്ക്, പിന്നെ അവിടെ എത്തുമ്പോൾ അവിടുത്തെ തിരക്കുകൾ എത്തുമ്പോൾ എന്നെയൊക്കെ ഓർക്കാൻ എവിടുന്നു സമയം…? നിനക്കു വേറെയും ഒരുപാട് കൂട്ടുകാർ കിട്ടുമവിടെ”
“അതൊന്നും നിനക്കു പകരമാകുമോ ജെയ്സാ?”
“അതൊക്കെ റെഡി ആവും…. പിന്നെ….” എന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു
“ജെയ്സാ, എന്നെ കൊണ്ടാക്കാൻ നീ വരുമോ എയർപോർട്ടിൽ?”
“അതെന്തു ചോദ്യമാടി…നിനക്ക് ഉച്ച കഴിഞ്ഞല്ലേ ഫ്ലൈറ്റ്?”
“അതേടാ… ”
“എന്നാ പിന്നെ കാറൊന്നും വിളിക്കണ്ട, ഞാൻ സണ്ണിയെയും കൂട്ടി വരാം..”
“എന്നാ അങ്ങനെ ആകട്ടെ, ആ അച്ചായനെ കൂടി കാണാമല്ലോ…?”
“മോളെ നീ ഒന്നു ഇങ്ങോട്ട് വന്നേ” അമ്മയുടെ ശബ്ദം ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും കേട്ടു..
“ഡാ അമ്മ വിളിക്കുന്നു, ഞാൻ നിന്നെ പിന്നെ വിളിക്കാം”
“ഓക്കേടി….”
“ഛേ ഒന്നും പറയാൻ പറ്റിയില്ല…” സ്വയം മനസ്സിൽ പഴിച്ചു….
എന്തോ സ്വന്തമായത് നഷ്ടമാവുന്നത് പോലെ….. ഇതുതന്നെയാണോ പ്രണയം?
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
❣️❣️
❤️
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ❤️
❤️
❤️