അന്ന് രാത്രി കിടന്നുറങ്ങി സമാധാനത്തോടെ, അപ്പോളും കണ്ടു ഞാൻ ആ സ്വപ്നം വീണ്ടും..
ഞാൻ അഞ്ജുവിന്റെ കഴുത്തിൽ മിന്നുകെട്ടുന്നത്…അതും പുലർച്ചയ്ക്കു…(പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ സംഭവിക്കും എന്നു കേട്ടിട്ടുണ്ട്, ഇതൊക്കെ സംഭവിക്കുമോ?)
രാവിലെ എഴുന്നേറ്റു അടുക്കളയിൽ ചെന്നപ്പോ, മാതാശ്രീ കാപ്പി ഇടുന്നു….
“അമ്മേ എനിക്ക് ഒരു കാപ്പി”
“ഇന്ന് എന്തു പറ്റി നല്ല തെളിച്ചമുണ്ടല്ലോ മുഖത്ത്, വല്ല സ്വപ്നവും കണ്ടോ?”
അമ്മയ്‌ക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവുന്നു? ഞാൻ മനസ്സിൽ പറഞ്ഞു..(പെറ്റ വയറിന് തന്റെ കുഞ്ഞിൻറെ മുഖത്തെ ഭാവമാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നു ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.)
“ഒന്നുമില്ലേ…” ഞാൻ ചായ വാങ്ങി തടിതപ്പി….
പെട്ടെന്ന് ഓർമ വന്നു മീരയെ പറ്റി,
പണ്ട് ഞാനും സണ്ണിയും മീരയും ഞങ്ങൾ മൂന്നും നല്ല കൂട്ടുകാർ ആയിരുന്നു… 5 -10 വരെ ഞങ്ങളുടെ കൂടെയാണ് മീര പഠിച്ചത്… ക്ലാസ്സിൽ ഞങ്ങൾ മൂന്നുപേരുടെയും കൂട്ട് കണ്ടു പലർക്കും അസൂയായിരുന്നു… 10 കഴിഞ്ഞു അവളുടെ അച്ഛനു സ്ഥലമാറ്റം കിട്ടി ചെന്നൈയ്ക്ക് പോയി… അന്ന് പിരിഞ്ഞവർ ആണു ഞങ്ങൾ, അന്ന് ഇന്നത്തെപോലെ മൊബൈൽ ഒന്നും ഇല്ല… ആകപ്പാടെ ചില വീട്ടിൽ കാണും ലാൻഡ്‌ഫോൺ പിന്നെ ഉള്ളത് പോസ്റ്റ് കാർഡും എഴുത്തുകളും ആയിരുന്നു…. ഇടക്ക് ഞങ്ങൾ പോസ്റ്റ് കാർഡിൽ വിശേഷങ്ങൾ അറിയുമായിരുന്നു… പിന്നീട് എപ്പോഴോ അതും നിലച്ചു…..
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ