പിറ്റേന്ന് രാവിലെ തന്നെ സണ്ണിയെ കൂട്ടി ബാങ്കിലേക്ക് പോയി. അവനെ അവിടെ ഇരുത്തികൊണ്ടു ഞാൻ അവിടെ ഇരുന്ന സ്റ്റാഫിനോട് FD close ചെയ്യുന്നതിന്റെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി, എന്നിട്ട് FD close ചെയ്യാനുള്ള കാര്യങ്ങളൊക്കെ ചെയ്തു…
അദ്ദേഹം എന്നോട് ഒന്നു വെയ്റ്റ് ചെയ്യാൻ പറഞ്ഞു….
ഞാൻ ആ കൗണ്ടറിൽ നിന്നും തിരിഞ്ഞപ്പോൾ അപ്രതീക്ഷമായി ഒരു പെണ്ണിനെ തട്ടി, എന്റെ ഫോൺ താഴെ പോയി…
ഫോൺ എടുത്തുകൊണ്ടു ഞാൻ നിവർന്നുകൊണ്ടു “സോറി കണ്ടില്ല”
“തന്റെ മുഖത്തു കണ്ണേന്തിനാ പിന്നെ………….. ജെയ്സൻ?” പുലിപോലെ ചീറിയത് എലിപോലെ…
“അതേ … എനിക്ക്” മനസിലാകാതെ ഞാൻ നിന്നു.
“ഡാ നീ എന്നെയൊക്കെ മറന്നു അല്ലേ? ഞാൻ മീരയാടാ….”
“ഡി വെള്ളപ്പാറ്റേ, നീയങ്ങു സുന്ദരിയായല്ലോ?”
അവൾ ചിരിച്ചുകൊണ്ട്. “അപ്പൊ നീയോ?”
“നിങ്ങള് കഥ പിന്നെ പറ, ഇവിടെ ആളുകൾക്ക് വേറെ പണിയുണ്ട്” പുറകേ നിന്ന ചേച്ചിക്ക് ഞങ്ങളുടെ സംസാരം ഇഷ്ടപ്പെടാതെ കലിപ്പിച്ചു…
“ഡാ നീ പോകല്ലേ ഞാൻ ഇതൊന്നു റെഡിയാക്കിയിട്ടു വരാം”
“ഓക്കേടി” എന്നു പറഞ്ഞു ഞാൻ പോയി സണ്ണിയുടെ അടുത്ത് ചെന്ന്, അവളെ ചൂണ്ടിക്കാട്ടി ചോദിച്ചു,
“ഡാ സണ്ണി, ആ പുള്ളിക്കാരിയെ നിനക്കു അറിയാമോ?”
“ആരായാലും അടിപൊളി ആണ്…”
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു “എന്ന പിന്നെ നീ അവളെ അങ്ങു കെട്ടിക്കോ… അതു നമ്മുടെ പഴയ വെള്ളപ്പാറ്റയാ അളിയാ..”
“എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം അളിയാ…” അല്പം വിഷമത്തോടെ അവൻ പറഞ്ഞപ്പോൾ എനിക്കും വിഷമമായി..
“അതു ഞാൻ വെറുതെ പറഞ്ഞതല്ലേ അളിയാ…”
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ