അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121

“ഡാ ജെയ്‌സാ, നീ എന്തൊക്കെയാ ഈ പറയുന്നത്? വസ്തു നോക്കാൻ ഇന്ന് ചെല്ലുമെന്നല്ലേ അവരോട് പറഞ്ഞത്‌?”
“അതു ബുധനാഴ്ച അല്ലേ?”
“ആ ബുധനാഴ്ച ആണ് ഇന്ന്”
ഞാൻ മൊബൈൽ എടുത്തു പെട്ടെന്ന് നോക്കി.
“ഈശോയെ…. നീ ഇരിക്ക് ഞാനിതാ വരുന്നു” എന്നും പറഞ്ഞു ഓരോട്ടമായിരുന്നു കുളുമുറിയിലേക്കു… പെട്ടെന്ന് തന്നെ റെഡിയായി ഞാൻ സണ്ണിയോടൊപ്പം ഇറങ്ങി.

മാന്നാറിൽ ഒരു വസ്തു മേടിക്കാൻ വേണ്ടിയായിരുന്നു ഈ പോക്ക്… ഒരു 13 സെന്റ് ഉണ്ട്, വഴിയും ചുറ്റുപാടും യോജിച്ചതാണ്… സണ്ണിയുടെ ഒരുപാട് കാലത്തെ മോഹമാണ് ഒരു വീട് വെയ്ക്കാൻ കുറച്ചു സ്ഥലം, അതും കുറച്ചു മാറി വേറെ ഒന്നും കൊണ്ടല്ല, ഇപ്പൊ ഉള്ള വീട്ടിൽ വെള്ളം കയറും. വസ്തു കണ്ട് ഞങ്ങൾക്ക് ഇഷ്ടമായി, വില അല്പം കൂടുതലാണ് എന്നാലും സാരമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, വസ്തുവിനു അഡ്വാൻസ് കൊടുത്തു. ബാക്കി ക്യാഷ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തരാം എന്ന ഉറപ്പിൽ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു…

“ജെയ്‌സാ, ഇത്രേയും പൈസ ഞാൻ എങ്ങനെ കൊടുക്കും???? ഒരു ആവേശത്തിന്റെ പുറത്തു ഇറങ്ങിയതാണ്…”
“അളിയാ, നീ വിഷമിക്കാതെ ഇരിക്കു നമുക്ക് വഴിയുണ്ടാക്കാം, ആട്ടെ നിന്റെ കയ്യിൽ എത്രയുണ്ട് ?
“അതു ഒരു 16 ഉണ്ടാകും”
“ഉം” പിന്നെ വീടെത്തും വരെ ഞങ്ങൾ പരസ്പരം മിണ്ടിയില്ല…

അന്ന് വൈകുന്നേരം അഞ്ജു വിളിച്ചു,
“കുഞ്ചുസെ എന്തൊക്കെയായി കാര്യങ്ങൾ??”
“വിസയും ടിക്കറ്റും ഇപ്പോൾ ഇമെയിൽ വന്നിട്ടുണ്ട്.”
“അതെയോ ? എന്നെത്തേക്കാ അപ്പോ പോവുന്നത്?”
‘May 13നു”
“എവിടുന്നാ ഫ്ലൈറ്റ്?”
“ട്രിവാൻഡ്രം”
“പിന്നെ എല്ലാം റെഡിയായോ???”
“ഒന്നുമായിട്ടില്ല…”
“എന്ന ശരി എനിക്ക് കുറച്ചു പരുപാടി ഉണ്ടെടി പിന്നെ വിളിക്കാം”
ശരിയെന്നു പറഞ്ഞു അവളും വെച്ചു..

സത്യത്തിൽ അവളോട്‌ എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ ആവുന്നില്ല, അതുകൊണ്ടാണ് ആ സംഭാഷണം അവിടെ നിർത്തിയത് തന്നെ, എന്തോ മനസ്സിന് ഒരു ഭാരമായി അവൾ നിൽക്കുന്നത് പോലെ, മുൻപൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ല, ഈയിടെയായി ഇങ്ങനെയാണ്.
എങ്ങനെയൊക്കെയോ കിടന്നുറങ്ങി…

**************

16 Comments

  1. ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി

  2. അടുത്ത part എന്നിവരും bro

  3. അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo

  4. അമ്മൂട്ടി❣️

    ❣️❣️

    1. ജെയ്സൻ

      ❤️

  5. Ithentha veendum

    1. ജെയ്സൻ

      ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..

  6. Bro ith repeat annalooo bro?

    1. ജെയ്സൻ

      ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?

  7. ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?

    1. പാർട്ട്

      1. ജെയ്സൻ

        ???

  8. Poli ??

    1. ജെയ്സൻ

      Thank you കുട്ടപ്പാ❤️

    1. ജെയ്സൻ

      ❤️

Comments are closed.