അവൻ ചെങ്ങന്നൂർ ഉള്ള പമ്പിൽ കയറി ഡീസൽ അടിച്ചു, യാത്ര തുടർന്നു….
എന്നോടു ചോദിച്ചു നിനക്ക് എന്തെങ്കിലും വേണോ എന്നു? ഞാൻ വേണ്ട എന്നു ആഗ്യം കാട്ടി.
“ഡാ കൊപ്പേ നിന്റെ ആരെങ്കിലും ചത്തോ?”
എന്നു അവൻ ചോദിച്ചിട്ടും എന്റെ പ്രതികരണമൊന്നുമില്ലാത്തത് കണ്ടു അവൻ
“കോപ്പ് ഇതു ഒരുമാതിരി ശവവണ്ടി ഓടിക്കുന്നത് പോലെ ആണല്ലോ ഈശോയെ” എന്നു പിറുപിറുത്തുകൊണ്ടു വണ്ടി ഓടിച്ചു..
പിന്നീട് അവൻ ഒന്നും പറഞ്ഞതുമില്ല ചോദിച്ചതുമില്ല…
പണ്ട് റെയിൽവേ ടെസ്റ്റ് എഴുതാൻ ഞാനും അവനും ബൈക്കിനു തിരുനെൽവേലിക്കു പോയത് ആര്യങ്കാവു വഴി ആയതുകൊണ്ടു വഴി അവനു ബുദ്ധിമുട്ട് ഉണ്ടായില്ല.
7:30നു മുൻപായി ഞങ്ങൾ ആര്യങ്കാവിൽ എത്തി, അവൻ എന്നെ കുലുക്കി വിളിച്ചു ചോദിച്ചു, “ഡാ അളിയാ, ഇനിയെങ്കിലും ഒന്നു മൊഴിയുമോ, എങ്ങോട്ടാണ് പോകേണ്ടതെന്നു?” ഞാനൊന്നും മിണ്ടാതെ ഒരു മൺപാതയിലേക്കു കൈ ചൂണ്ടിക്കാട്ടി.
അവൻ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ ഇന്നോവ ഓടിച്ചു. അങ്ങനെ അഞ്ജുവിന്റെ വീടിന്റെ മുൻപിൽ എത്തി, വണ്ടി തിരിച്ചിട്ടു ഞങ്ങൾ ഇറങ്ങി..
ഞങ്ങളെ കണ്ടിട്ടാണെന്നു തോന്നുന്നു കൂട്ടിൽ കിടക്കുന്ന മുത്ത് (നായകുട്ടി) നിർത്താതെ കുരയ്ക്കുന്നുണ്ട്… ഞാൻ അടുത്തു ചെന്നപ്പോൾ കുര നിർത്തി വാലാട്ടി….ഞാൻ പോക്കറ്റിൽ നിന്നും അവനുവേണ്ടി കൊണ്ടുവന്ന ബിസ്ക്കറ്റ് എടുത്തു ഇട്ടു കൊടുത്തു…. അവൻ അതു മണപ്പിച്ചു നോക്കി കഴിച്ചു, എന്നിട്ട് വാലട്ടികൊണ്ടു എന്റെ അടുത്തേക്ക് എത്തി അടുത്ത ബിസ്‌ക്കറ്റിന് വേണ്ടി…
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ