അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 178

Views : 14922

“””ഏട്ടായീ…  ഏട്ടായി കരുതണപോലെ… ന്നെ… ന്നെ രാജീവേട്ടനല്ലാതെ….  ഇതുവരെയാരും… “”

പറയാൻ തുടങ്ങിയത് മുഴുവിയ്ക്കാതെ പിന്നീടാ വായിൽ നിന്നും വന്നത് മുള കീറുന്നതുപോലെയൊരു ശബ്ദമായിരുന്നു…..!!

നാട്ടുകാര് പറയുമ്പോലെ അവളൊരു പിഴച്ച  പെണ്ണാണെന്ന് കരുതിയാണ് ഞാനവളെ അകറ്റി നിർത്തുന്നതെന്ന തോന്നലിൽ ചങ്കുരുകി കരഞ്ഞയവളെ,
വേഗത്തിൽ കട്ടിലിൽ നിന്നുമിറങ്ങി ചേർത്തു പിടിച്ചപ്പോഴും അവളിൽ നിന്നുമുതിർന്ന അലയൊലികളടങ്ങിയിരുന്നില്ല….!! എന്റെ നഗ്നമായ നെഞ്ചിലെ രോമങ്ങളെ കണ്ണീരിനാൽ കുതിർക്കുമ്പോഴും അവളുടെ മുതുകിൽ തലോടിക്കൊണ്ടിരുന്ന വലതു കൈയെ വിശ്രമിയ്ക്കുവാൻ ഞാനനുവദിച്ചില്ല……!!

“””എനിക്കറിയാമേട്ടായിയെന്നെ എങ്ങനാ കണ്ടേക്കുന്നേന്ന്…. അതിനേട്ടായിയെ കുറ്റമ്പറഞ്ഞിട്ടു കാര്യോമില്ല…. കാരണം തെറ്റെന്റെയല്ലേ….,, രാജീവേട്ടൻ മരിച്ചേപ്പിന്നെ ഞാനൊരുപാടിടത്തൊക്കെ ജോലി നോക്കിയതാ….!! പക്ഷേ… ഓരോരുത്തരുടേക്കെ നോട്ടോം സംസാരോന്നും സയിയ്ക്കാതായപ്പോ യെല്ലാം നിർത്തീതാ….!! അവസാനം നിയ്ക്കക്കള്ളിയില്ലാതെ വന്നപ്പഴാ ഞാൻ…. ഞാൻ….!!”””

അവൾ വീണ്ടും ഏങ്ങലടിച്ചു കൊണ്ടെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിയപ്പോൾ അവളുടെ വാക്കുകളെ ഭർത്താവിന്റെ മുന്നിൽ ചെയ്തുപോയ തെറ്റ് ഏറ്റു പറയാൻ ശ്രെമിയ്‌ക്കുന്ന ഭാര്യയുടെ വാക്കുകളായാണ് പ്രതീതമായത്…..!! അന്നാരാത്രിയിൽ അവളെ ആശ്വസിപ്പിച്ചുകൊണ്ടെന്നോട് ചേർത്തു കിടത്തുമ്പോൾ ഇതുവരെയറിഞ്ഞിട്ടില്ലാത്തതു പോലൊരു സുരക്ഷിതത്വം അവളുടെ മുഖത്തുണ്ടായിരുന്നു…..!!

ഞാനടുത്ത ദിവസം രാവിലെ തന്നെയവളോട് യാത്രപറഞ്ഞിറങ്ങി….  അനീഷായിരുന്നു എന്റെ അടുത്ത ലക്ഷ്യം….!! എന്നാലവിടെയും ദൈവമെന്നെ കൈവിടുകയായിരുന്നു…..!!

അവന്റെ വീടിന്റെ ഗേറ്റുകടന്ന് ചെന്ന എന്നെ എതിരേറ്റത്  അവന്റെ ഭാര്യയവനോട് പറഞ്ഞ വാക്കുകളായിരുന്നു…. ഇനിയൊരിക്കലും ഹരിയോടൊപ്പം വലിയ ചങ്ങാത്തത്തിനൊന്നും പോണ്ടെന്നും വഴിപിഴച്ചവളോടൊപ്പം ജീവിയ്ക്കുന്നവന്റെ കൂട്ടുകാരനാണെന്റെ ഭർത്താവെന്ന് പറയാൻ അവൾക്ക്  നാണക്കേടാണെന്നും…..!!.

കാര്യങ്ങളുടെ കിടപ്പൊക്കെ ഏകദേശം വ്യക്തമായതോടെ പിന്നൊരു നിമിഷമവിടെ നിൽക്കാൻ തോന്നിയില്ല…. അവരെന്നെ കാണുംമുന്നേ അറിയാതെയുതിർന്നുവീണ കണ്ണീരും പുറംകൈകൊണ്ടു തുടച്ചുകൊണ്ട് കൊടുത്ത പണം പോലും തിരികെ ചോദിയ്ക്കാതെ തിരിച്ചിറങ്ങി……!!

വിയർത്തു കുതിർന്ന് തിരികെ വീട്ടിലെത്തുമ്പോൾ എന്നെയും കാത്ത് ഉമ്മറപ്പടിയിൽ ദേവുയിരിപ്പുണ്ടായിരുന്നു…..!! അവളോടെന്തു പറയണമെന്നൊരൂഹവുമില്ലാതെ ഞാനടുത്തേയ്ക്കു ചെന്നു…..!!

“””പൈസ കിട്ടിയോയേട്ടായീ…??”””

ഞാനടുത്തെത്തിയപ്പോൾ  പടിയ്ക്കലെഴുന്നേറ്റു കൊണ്ടവൾ തിരക്കി…. കിട്ടിയെന്നോ ഇല്ലെന്നോ പറഞ്ഞില്ല…. അവളെയും മറികടന്നുള്ളിലേയ്ക്കു കയറിയപ്പോളൊരു നെടുവീർപ്പ് മാത്രമിട്ടു…….!!

“””ഏട്ടായീ….!!”””

വിചാരിച്ചതു പോലൊന്നും നടന്നില്ലെന്നെന്റെ മുഖഭാവത്തിൽ നിന്നും ബോധ്യമായതോടെ അവൾ വിളിച്ചു കൊണ്ട് പിന്നാലെ വന്നു…..

“””ഏട്ടായീ… ഞാനൊരു കാര്യമ്പറഞ്ഞാ ദേഷ്യപ്പെടോ…??”””

കട്ടിലിലിരുന്ന എന്നോട് ചേർന്നു നിന്നുകൊണ്ടവൾ ചോദിച്ചു….

“””മ്മ്മ്…??”””

Recent Stories

The Author

അർജ്ജുൻ ദേവ്

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    💞

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല😍

    1. 😍😍😍

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ😍👏👏
    ~നീൽ

    1. 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

      🤭🤭

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding👏👏👏👏👏😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..?😏
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️😍

    1. 😍😍😍

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      😍😍

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..😍😍

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… 🤭🤭

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… 😍😍😍

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം😎😎🤪🤪

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      😏😏😏😏😏

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം 😎😎😎

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ 😍😍😍

    1. അറിയുന്ന ആരേലുമാണോ…?? 🙄🙄🙄

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? 🙄🙄

          എനിക്കങ്ങനെ തന്നെ വേണം…!!🤭🤭

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ🤣🤣)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          😠😠😠

          1. 😂😂🤣

  17. നല്ല കഥ അർജുൻ ദേവ് 😍😍😍

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു 👌 ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com