അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 178

Views : 14966

“””ഒരക്ഷരം….  ഒരൊറ്റയക്ഷരം നീയിനി മിണ്ടിയാൽ കൊന്നുകളയുഞ്ഞാൻ…!! എന്നാലും…  എന്നാലുന്നിനക്കെങ്ങനെ തോന്നിയെടീ….??  ദേവൂ… നീ… നീ വേറൊരുത്തന് കിടന്നു കൊടുക്കാതിരിയ്ക്കാനല്ലേടീ ഞാൻ…  ഞാനീ കഷ്ടപ്പെട്ടതൊക്കെ…!! വീട്ടുകാരേം നാട്ടുകാരേം വെറുപ്പിച്ച് നിന്നേങ്കൂട്ടിയിറങ്ങുമ്പോൾ….  ഞാൻ… ഞാനൊരിയ്ക്കലുമെന്നെ പറ്റിയോർത്തിട്ടില്ല….  ഓർത്തതു മുഴുവൻ നിന്നെ പറ്റിയാ… നിന്നപ്പറ്റി മാത്രം…!! എന്നിട്ട്… എന്നിട്ട് നീ… പണത്തിന് വേണ്ടി…!! ഛേ…!!”””

ചങ്കു പിടഞ്ഞു കൊണ്ടുള്ളയെന്റെ വാക്കുകളുടെ തീയിൽ അവളുടെ കണ്ണുകളിൽ നിന്നും വെള്ളമുരുകിയൊലിച്ചു…

“””ഏട്ടായീ… ഞാൻ… ഞാങ്കാരണമല്ലേ ഏട്ടായിക്കീ ഗതി വന്നേ… അപ്പോ… അപ്പൊയെന്റെയീ പുഴുത്ത ശരീരം കൊണ്ടിങ്ങനേലുമൊരുപകാരം ഏട്ടായിയ്ക്കുണ്ടായിക്കോട്ടേന്നു കരുതീട്ടാ ഞാൻ….!!”””

മാപ്പപേക്ഷിയ്ക്കാനെന്നോണം കരഞ്ഞുകൊണ്ടെന്റെ രണ്ടുകൈകളും കൂട്ടിപ്പിടിയ്ക്കാനൊരുങ്ങിയ അവളെ പിന്നിലേയ്ക്കു തള്ളിയെറിഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നതും അവളലമുറയിട്ടു കൊണ്ടെന്റെ പിന്നാലെയോടി വന്നു……!!

“””ഒന്നു നിന്നേ….!!”””

പിന്നിൽ നിന്നുമുള്ള തമ്പിയുടെ സ്വരമുയർന്നതും എന്റെ ചുവടുകൾ നിലച്ചു…. അറിയാതെയൊന്നു കഴുത്തു ചെരിച്ചയെന്റെ മുന്നിലേയ്ക്ക് അയാൾ പാഞ്ഞു വന്നു…. അതിനിടയിൽ മറ്റൊന്നും വകവെയ്ക്കാതെ ദേവുയെന്നോട് ചൊതുങ്ങിയിരുന്നു……!!

“””എന്താ…?? എന്താ നീയൊക്കെയെന്നെ കുറിച്ചു കരുതിയിരിയ്ക്കുന്നേ…?? വെറുതെയെന്നെയങ്ങ് പൊട്ടനാക്കാന്നോ…??”””

അയാൾ വാക്കുകൾ മുറിച്ചപ്പോളെന്റെ കണ്ണുകൾ ദേവുവിലേയ്ക്ക് നീണ്ടു….. എന്നോട് ചേർന്നു നിന്ന് തല താഴ്ത്തിയെന്തോ വലിയ പാതകം ചെയ്തമട്ടിൽ അവളപ്പോഴും നിന്നേങ്ങലടിയ്ക്കുന്നുണ്ടായിരുന്നു…..!!

“””ആദ്യമിവള്  വരുന്നൂ… എന്തിനും സമ്മതോന്നു പറയുന്നു….  ഇപ്പ നീ വന്നിട്ട് വാക്കു മാറുന്നു….  എന്താ…  എന്താ നിന്റേക്കുദ്ദേശം…?? ഇനി നിനക്കു കാശ് വേണ്ടങ്കിന്തന്നെയും ഇവളും കെട്ട്യോനും തരാനുള്ള കാശു പിന്നാരു തരും….?? അതും കൂടെ പറഞ്ഞിട്ട് പോയാ മതി….!!”””

“””അതും ഞാന്തന്നെ തരും….!!”””

അയാളുടെ മുഖത്തു തറപ്പിച്ചു നോക്കി പറയുമ്പോൾ എവിടുന്നെടുത്തുകൊടുക്കുമെന്ന് ഒരൂഹവുമുണ്ടായിരുന്നില്ല…….!!

“””ടാ കൊച്ചനേ… ഒന്നു നിന്നേ….!!”””

അവളെയും കൂട്ടി തിരിഞ്ഞു നടക്കുമ്പോൾ തമ്പിയുടെ സ്വരം പിന്നിൽ നിന്നുമുയർന്നു…….!!

“””ഞാനിവൾക്ക് കൊടുക്കാന്നേറ്റ പണത്തിന്റെ പകുതി പോലും വേണ്ടിവളെക്കാൾ നല്ല പെണ്ണുങ്ങളെയെനിക്ക് കിട്ടാൻ…!! എന്നിട്ടും ഞാൻ
സമ്മതിച്ചതിവളുടെ കണ്ണീര് കണ്ടിട്ടാ…. ഇവള് കരഞ്ഞെന്റെ കാലു പിടിച്ചിട്ടാ….!! എന്നിട്ടിപ്പോ… ഇപ്പോ നീയിവളേം വിളിച്ചോണ്ട് പോവുവാണല്ലോ… എങ്ങനെ…  എങ്ങനെയാ നീയിവളെ പോറ്റാമ്പോണേ…?? പറേടാ…  എങ്ങനെയാ പോറ്റാമ്പോണേന്ന്….??”””

അയാളുടെ ശബ്ദമൊന്നുകൂടിയുറച്ചപ്പോൾ ഞാനൊരിയ്ക്കൽ കൂടി ദേവുവിനെ നോക്കി…. ഞാൻ പറയുന്നതെന്തും സമ്മതമെന്ന മട്ടിൽ നിന്നയവളെ രൂക്ഷമായി നോക്കിക്കൊണ്ട് പോക്കറ്റിൽ നിന്നും ഞാനാകെയുണ്ടായിരുന്ന മുപ്പതു രൂപയെടുത്ത് അയാൾക്കു നേരേ കാട്ടി……!!

“””ഞാനിവടെ… ഇവടെ വന്നു നിങ്ങട മുന്നിപ്പണത്തിനിരന്നത് വേറൊരു വഴിയും മുന്നിക്കാണാത്തതോണ്ടെന്നത് സത്യാ…!! പക്ഷേ…. പക്ഷേയെന്നു കരുതിയെന്റ പെണ്ണിനെ നിങ്ങട മുന്നിലിട്ടിട്ടെനിക്കൊന്നുമ്മേണ്ട…!! അങ്ങനെയെന്റെ പെണ്ണിന്റെ മാനം വിറ്റ പണങ്കൊണ്ടെനിക്കൊന്നും നേടേമ്മേണ്ട…..!!

Recent Stories

The Author

അർജ്ജുൻ ദേവ്

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    💞

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല😍

    1. 😍😍😍

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ😍👏👏
    ~നീൽ

    1. 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

      🤭🤭

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding👏👏👏👏👏😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..?😏
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️😍

    1. 😍😍😍

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      😍😍

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..😍😍

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… 🤭🤭

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… 😍😍😍

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം😎😎🤪🤪

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      😏😏😏😏😏

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം 😎😎😎

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ 😍😍😍

    1. അറിയുന്ന ആരേലുമാണോ…?? 🙄🙄🙄

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? 🙄🙄

          എനിക്കങ്ങനെ തന്നെ വേണം…!!🤭🤭

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ🤣🤣)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          😠😠😠

          1. 😂😂🤣

  17. നല്ല കഥ അർജുൻ ദേവ് 😍😍😍

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു 👌 ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com