അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 178

Views : 14928

ദാരിദ്ര്യമൊന്നുകൊണ്ട് മാത്രം മാനം വിൽക്കാനൊരുങ്ങിയ, പരസഹായമില്ലാത്തൊരു പാവം പെണ്ണിനെ പ്രാപിയ്ക്കാൻ ശ്രെമിയ്ക്കുന്നതിലും ഭേദം ഭൂമിയ്ക്ക് ഭാരമാകാതിരിയ്ക്കുകയാണെന്ന ഉറച്ച ബോധ്യം മനസ്സിലുടലെടുത്തതും വലിഞ്ഞു നിന്ന പ്ലാസ്റ്റിക് കയറുകളെ പൂർവ്വസ്ഥിതിയിലാക്കിക്കൊണ്ട് കട്ടിലിൽ നിന്നുഞാനെഴുന്നേറ്റു…….!!

“””പോവാണോ…??”””

വാതിലിനൊപ്പമെത്തിയപ്പോൾ
കട്ടിലിന്റെ കാലിൽ പിടിച്ച് മുഖമുയർത്താതെയവൾ ചോദിച്ചു…….!!

“””എനിക്ക് പറ്റത്തില്ല…!! ഞാമ്പോവുവാ…!!”””

മറുപടി രണ്ടു വാക്കിലൊതുക്കി തിരിഞ്ഞ എന്റെ കൈയിലവൾ ഏന്തിവലിഞ്ഞുകൊണ്ടൊരു പിടിത്തമിട്ടു….  ആ ദുർബലമായ കൈയ്ക്ക് എന്നെ പിടിച്ചു നിർത്താനുള്ള ശക്തിയുണ്ടെന്നത് എന്നെ കുറച്ചൊന്നത്ഭുതപ്പെടുത്തി… ഒരുപക്ഷേ… എന്റെ മനസ്സും ശരീരവുമപ്പോൾ അവളിലും ദുർബലമായിരുന്നിരിയ്ക്കണം……!!

 

“””ഏട്ടായിയെന്തു വേണേ ചെയ്തോ…!! പൈസേന്നുന്തരണ്ട…!!”””

അവളുടെ വായ്മൊഴി കാതുകളെ ശരണം പ്രാപിച്ചപ്പോളെന്റെ ചങ്കൊന്നു പൊടിഞ്ഞു….. അപ്പോളവളുടെ സ്വരത്തിൽ നിറഞ്ഞിരിക്കുന്നത് പരിഹാസമാണോയെന്നുപോലും ആ നിമിഷം തോന്നിപ്പോയി…..

കാശില്ലാതെയാണ് ചെന്നതെന്ന് കരുതിയിട്ടാണോ അവളങ്ങനെ പറഞ്ഞതെന്നൊരു തോന്നലാണ് എനിക്കപ്പോളാദ്യമുണ്ടായത്….. അതുകൊണ്ടുതന്നെ പോക്കറ്റിൽ കയ്യിട്ട് ആദ്യം കിട്ടിയ നോട്ടെടുത്തവളുടെ മുന്നിലേയ്ക്കിട്ടു…. ഇട്ടത് എത്രയാണെന്നുപോലും നോക്കാതെ പുറത്തേക്ക് നീങ്ങവേ അവളുടെ നേർത്ത സ്വരം വീണ്ടും പിൻവിളിയായെത്തി…..

“””ഏട്ടായീ  …നിക്ക്  ….നിക്കീ പൈസ വേണ്ട…!! പക്ഷേ…. “””

അവസാനം വാലുപോലെ നീണ്ടു നിന്ന പക്ഷേയിൽ സംശയമുയർന്നപ്പോൾ ഞാനവളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കി….

“””എനിക്ക്… എനിക്കെന്തേലുമൊരിത്തിരി കഴിക്കാൻ മേടിച്ചോണ്ടെ തരാവോ…??  അല്ലേ…. അല്ലേലാ കൂടെയുള്ളയാള് വരുമ്പോഴേക്കും ഞാന്തളന്നു വീണോവും…!! മൂന്ന്… മൂന്നെവസായേട്ടായി ഞാൻ… ഞാനെന്തേലുങ്കഴിച്ചിട്ട്….!!”””

പറയുന്നതിനൊപ്പം പൊഴിഞ്ഞ കണ്ണുനീരെന്റെ നെഞ്ചിൽ വീണാണ് പൊള്ളിയത്…. പിന്നെ  രണ്ടാമതൊന്നും ചിന്തിയ്ക്കാതെ അവളെ കെട്ടിപ്പിടിച്ചൊന്നു ചുംബിച്ചപ്പോഴേക്കും അവളെക്കാളും കണ്ണീരെന്റെ കണ്ണിൽ നിന്നുമുതിർന്നിരുന്നു…. അത്രയും നാളൊരു പെണ്ണിന്റെ മുഖത്തു പോലും നോക്കാനാഗ്രഹിച്ചിട്ടില്ലാത്ത ഞാനൊരു പെണ്ണിനെ തേടി രാത്രിയവളുടെ വീട്ടിലെത്തുന്നു…. അവളുടെ കണ്ണീരു അവളെ ചേർത്തു പിടിച്ചാലിങ്കനം ചെയ്യുന്നു….  ഇതൊക്കെ…. ഇതൊക്കെ ഞാനായിട്ടാണോ അതോ ഏതെങ്കിലും ബാഹ്യശക്തിയെന്നെക്കൊണ്ട് ചെയ്യിയ്ക്കുന്നതാണോ… അറിയില്ല…. എനിക്കപ്പോളെല്ലാം അജ്ഞമായിരുന്നു…….!!

പിന്നൊന്നുമാലോചിച്ചു നിന്നില്ല…. ഞാനവളുടെ കൈപിടിച്ചിറങ്ങി…,,,  നിനക്കിനി പട്ടിണിയില്ലാതെ കഴിയാം പെണ്ണേ… വരുന്നോ എനിക്കൊപ്പമെന്ന് ചോദിച്ചപ്പോൾ ആ മുഖത്തുണ്ടായ പ്രതീക്ഷ നിറഞ്ഞൊരു നോട്ടം മാത്രമായിരുന്നു എന്നെയതിന് പ്രേരിപ്പിച്ചത്….!!

“””ടാ…. ഹരീ… ടാ…
നീയിതെന്തായീക്കാണിക്കുന്നേ….??  ഇവളെ നീയിതെങ്ങോട്ടുകൊണ്ടോവാ…??””

അവളെയും കൊണ്ട് മുറ്റത്തേയ്ക്കിറങ്ങുമ്പോൾ അനീഷ് പിന്നിലെ വന്നു ചോദിച്ചെങ്കിലും ഞാനത് കേൾക്കാത്ത മട്ടിൽ അവളെയും കൊണ്ട് മുന്നോട്ട് നടന്നു….. പിന്നെ

Recent Stories

The Author

അർജ്ജുൻ ദേവ്

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    💞

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല😍

    1. 😍😍😍

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ😍👏👏
    ~നീൽ

    1. 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

      🤭🤭

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding👏👏👏👏👏😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..?😏
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️😍

    1. 😍😍😍

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      😍😍

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..😍😍

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… 🤭🤭

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… 😍😍😍

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം😎😎🤪🤪

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      😏😏😏😏😏

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം 😎😎😎

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ 😍😍😍

    1. അറിയുന്ന ആരേലുമാണോ…?? 🙄🙄🙄

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? 🙄🙄

          എനിക്കങ്ങനെ തന്നെ വേണം…!!🤭🤭

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ🤣🤣)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          😠😠😠

          1. 😂😂🤣

  17. നല്ല കഥ അർജുൻ ദേവ് 😍😍😍

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു 👌 ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com