അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 178

Views : 14927

മണ്ണുകൊണ്ടു കെട്ടിയ വിള്ളലുകൾ വീണ മതിലിനോട് ചേർത്ത് വണ്ടി നിർത്തി വീടു ചൂണ്ടിക്കാണിയ്ക്കുമ്പോൾ ഉള്ളിലെ ഉൾപ്രേരക ശക്തിയാൽ ഞാൻ മുറ്റത്തേയ്ക്ക് നടന്നു…. വൃത്തിയാക്കിയിട്ട് മാസങ്ങൾ തോന്നിപ്പിയ്ക്കത്തക്ക തരത്തിൽ അവിടവിടെയായി പുൽചെടികൾ വളർന്നു നിന്ന മുറ്റവും കടന്ന് ഉളുത്തു തുടങ്ങിയ മുൻവാതിലിൽ തട്ടി വിളിച്ചപ്പോഴേയ്ക്കും അനീഷും അടുത്തെത്തിയിരുന്നു…

“””അളിയാ…  നീയിത് ഫസ്റ്റ് ടൈമല്ലേ…??  ഒരുകാര്യഞ്ചെയ്.. ആദ്യന്നീ കേറിയ്‌ക്കോ….!!”””

ഒരു ഞറുക്കെടുപ്പിന്റെയും ആവശ്യമില്ലാതെ അവനാ ദയ വെച്ചു നീട്ടിയപ്പോൾ ഞാനവനെ സസൂക്ഷമമൊന്നു നോക്കി……!!

“””എടാ…. ഇതധികമൊന്നും ഓടിയിട്ടുണ്ടാവാനുള്ള സാധ്യതയില്ല…. കാരണമിവിടത്തെ പുള്ളിക്കാരനേതോ നാട്ടിന്ന് പൊക്കിക്കൊണ്ട് വന്നതാ… കൊണ്ടു വന്നൊരു മാസങ്കഴിയുന്നേനു മുന്നേ അയാള് തളന്നു വീഴുവേം ചെയ്തു…. ഈയിടെയാണ് പുള്ളി മരിച്ചതും… ഒളിച്ചോട്ടമായോണ്ടാവണം പിന്നെയിവളെ  തിരക്കിയാരും വന്നിട്ടില്ലെന്നാ പറഞ്ഞു കേട്ടേ….
പിന്നെ നാട്ടുകാര് പോക്കാന്നൊക്കെയാ പറയുന്നെങ്കിലും എനിക്കിതുവരെയങ്ങനെ തോന്നീട്ടില്ല…. ഞാന്തന്നിപ്പോ കുറേ ശ്രെമിച്ചിട്ടാ അവള് സമ്മതിച്ചേ…. അതോണ്ടളിയന്തന്നെയാദ്യം വിട്ടോ… അതുകഴിഞ്ഞു കേറിക്കോളാ ഞാൻ….!!”””

അവനെന്റെ ചുമലിൽ പിടിച്ചൊന്നു മുന്നിലേയ്ക്ക് തള്ളിയതിനൊപ്പം വാതിലും തുറക്കപ്പെട്ടു……!!

എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ തിരിഞ്ഞു നോക്കിയ എന്നെ അവൻ തള്ളി അകത്തേയ്ക്ക് കടത്തി വാതിൽ പുറത്തു നിന്നുമടച്ചപ്പോൾ ഞാനുമേകദേശം  സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു…….!!

മൺകട്ടകൊണ്ട് കെട്ടിയുണ്ടാക്കിയ ഓടു പാകിയ വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയോട് ചേർന്നു കിടന്ന കയറുകട്ടിലിലിരിയ്ക്കുമ്പോൾ പ്ലാസ്റ്റിക് കയറുകൾ വലിഞ്ഞപ്പോളുണ്ടായ ശബ്ദം മുറിയിലാകെ തട്ടിത്തെറിച്ചു……!!

നീണ്ട കുറച്ചു സമയത്തിനൊടുവിൽ ഞാനൊന്നു മുഖമുയർത്തിയവളെ നോക്കി….
നരച്ച് ഇഴകൾ വലിഞ്ഞു നിറമെന്താണെന്ന് കൂടി തിരിച്ചറിയാൻ കഴിയാത്ത കണ്ണാടി പോലൊരു സാരിയും, സേഫ്റ്റി പിൻ
കുത്തി പഴകിയതു മൂലം പിന്നിത്തുടങ്ങിയ കറുപ്പെന്നു തോന്നിപ്പിയ്ക്കുന്ന നിറത്തിലുള്ള ബ്ലൗസുമിട്ടൊരു സ്ത്രീ രൂപം…!! മങ്ങിത്തുടങ്ങിയ ബൾബിൽ നിന്നും ആർക്കോ വേണ്ടി പൊഴിഞ്ഞ പ്രകാശരശ്മിയുടെ സഹായത്തിൽ ഞാനവളുടെ മുഖത്തേയ്ക്കൊന്നു കണ്ണയച്ചു…….!!

ബൾബിനെ വെല്ലുവിളിച്ചു കൊണ്ടുദിച്ചു നിന്ന മുഖശോഭയിൽ ഞാനൊരു സത്യം തിരിച്ചറിയുകയായിരുന്നു…. ഇത്രയും നാൾ ഞാൻ നേടിയെന്നു കരുതിയതൊന്നും ഒരു നേട്ടമായിരുന്നില്ല എന്ന സത്യം…….!!

“””ഏട്ടായീ…!!”””

അവളുടെ മുഖത്തു നിന്നും കണ്ണുകളെടുക്കാതെ നോക്കിയിരിയ്ക്കുമ്പോൾ തന്നെ തളർന്ന സ്വരത്തോടെ അവളെന്നെ  വിളിച്ചു… തളർന്ന ശബ്ദത്തിനോടൊപ്പം കണ്ണുകളിൽ നിന്നടർന്നു വീണ മഞ്ഞു തുള്ളികൾ കൂടി കണ്ടതോടെ എന്റെ ചങ്കൊന്നു പിടഞ്ഞു…….!!

 

“””ഏ… ഏട്ടായീ…??”””

എന്റെ നെഞ്ചിനുള്ളിലെ നീറ്റൽ മുഖത്തും പ്രതിഫലിച്ചത് കണ്ടിട്ടെന്നോണമവൾ   ചോദ്യഭാവേനെ രണ്ടാമതൊരു വിളി കൂടി വിളിച്ചു…..  അപ്പോളെനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി കഴിഞ്ഞിരുന്നു…….!!

Recent Stories

The Author

അർജ്ജുൻ ദേവ്

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    💞

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല😍

    1. 😍😍😍

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ😍👏👏
    ~നീൽ

    1. 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

      🤭🤭

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding👏👏👏👏👏😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..?😏
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️😍

    1. 😍😍😍

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      😍😍

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..😍😍

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… 🤭🤭

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… 😍😍😍

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം😎😎🤪🤪

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      😏😏😏😏😏

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം 😎😎😎

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ 😍😍😍

    1. അറിയുന്ന ആരേലുമാണോ…?? 🙄🙄🙄

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? 🙄🙄

          എനിക്കങ്ങനെ തന്നെ വേണം…!!🤭🤭

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ🤣🤣)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          😠😠😠

          1. 😂😂🤣

  17. നല്ല കഥ അർജുൻ ദേവ് 😍😍😍

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു 👌 ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com