അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 181

“””അന്നഷ്ടിയ്ക്കു വകയില്ലാതെ പട്ടിണി കിടന്നെല്ലാം തീരോന്നു തോന്നിയപ്പോൾ എനിക്ക് തോന്നിയ വാശി… അതൊന്നിന്റെ ബലത്തിലായിപ്പോളെന്റെ മുന്നിൽ നിന്നീ വീരവാദമ്മുഴുമ്പറയുന്നേ…!! പക്ഷേയൊന്നോർത്തോ… ആ വാശി… അതുണ്ടല്ലോ…  അതിപ്പോഴുമെങ്ങുമ്പോയിട്ടില്ല…!!ഞാഞ്ചീവിയ്ക്കും…. ഇവക്കൊപ്പം… ഈ നാട്ടിൽ….  നിങ്ങടെയൊക്കെ മുന്നിൽ…  നോക്കിയ്‌ക്കോ….!!”””

അപ്പോഴുണ്ടായ ദേഷ്യത്തിൽ അവരോട് വെല്ലുവിളിയുമുയർത്തി അവളുടെ കൈയും പിടിച്ചിറങ്ങുമ്പോൾ പക്കലാകെയുണ്ടായിരുന്നത് രണ്ടായിരത്തിന്റെ ഒരൊറ്റ നോട്ടും പാസ്‌പോർട്ടും മാത്രം……!!

എല്ലാം നഷ്ടമായെന്നു തോന്നിയെങ്കിലും എന്തൊക്കെയോ നേടണമെന്ന ചിന്തയുള്ളിൽ തീക്കനൽ വിതറിയതിനാലാവണം തിരികെയവൾക്കൊപ്പം അവളുടെ വീട്ടിലെത്തുമ്പോഴും ആ പുഞ്ചിരിയെന്നോടൊപ്പ -മുണ്ടായിരുന്നത്…….!!

“””എന്താ തന്റെ പേര്…??”””

ആ കയറു കട്ടിലിലെനിയ്ക്കു കിടക്കാനവസരമൊരുക്കി നിലത്ത് പഴംപായ വിരിച്ച അവളോട്‌ ഞാൻ ചോദിച്ചു……

“””ദേവു…!!”””

വല്ലാത്തൊരു സംശയഭാവത്തോടെ എന്നെത്തന്നെ നോക്കിയ ശേഷമവൾ മറുപടി തന്നു…

സകലവും കണ്മുന്നിൽ നഷ്ടപ്പെട്ട് കൊട്ടാരത്തിൽ നിന്നും കുടിലിലേയ്ക്കു മാറ്റപ്പെട്ടിട്ടും ഇയാളെന്തായിങ്ങനെ യെന്നായിരിയ്ക്കണം അപ്പോളവളുടെ മനസ്സിൽ….!!

“””തനിക്കിപ്പോഴും വെശക്കുന്നുണ്ടോ…??”””

“””ങ്…ഹൂം…!!”””

നട്ടപ്പാതിരായ്ക്ക് വിശക്കുന്നെന്നു പറഞ്ഞിട്ടും കാര്യമില്ലെന്നുള്ള ബോധ്യത്താലാവൾ  മറുപടിയില്ലായെന്ന മൂളി…..!!

പിറ്റേദിവസം തന്നെ കൈയിലിരുന്ന പണത്തിന് അത്യാവശ്യം വേണ്ട അരിയും സാധനങ്ങളും വീട്ടിലേയ്ക്കടുപ്പിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന ആകെത്തുകയും കഴിഞ്ഞു… മുപ്പതുരൂപ ശേഷിയ്ക്കേ…..!!

അടുത്ത ദിവസം മുതൽ നാട്ടിലിറങ്ങി ജോലി തെണ്ടലാരംഭിച്ചെങ്കിലും ഓണം പ്രമാണിച്ചെങ്ങും ജോലിയ്‌ക്കൊരൊഴിവുമില്ല… ചിലവ് കുറയ്ക്കാനാണോ അതോ ബോണസ് കൊടുക്കണമെന്നു കരുതിയിട്ടോ പലരും കൈമലർത്തിയപ്പോൾ ചിലരുടെയെങ്കിലും മുഖത്തൊരു പരിഹാസച്ചിരിയുതിർന്നിരുന്നു….!!
കൂട്ടത്തിൽ കെട്ട്യോൻ മരിച്ച സ്ത്രീയുടെ കൂടെ താമസിക്കുമ്പോൾ ഉണ്ടാവുന്ന നാട്ടുകാരുടെ മുറുമുറുപ്പും…….!!

ഇതിനിടയിൽ കൂടെജോലിചെയ്തു പോന്ന പലചങ്ങാതിമാരെയും വിളിച്ചു നോക്കി….  ഓണമായതിനാൽ ഉളളതെല്ലാം തപ്പിപ്പെറുക്കി വീട്ടിലേയ്ക്കയച്ചു പോയെന്നും വേണമെങ്കിൽ വിളിച്ചു പറഞ്ഞേക്കാം നീ പോയി വാങ്ങിക്കോളാൻ പറഞ്ഞപ്പോൾ ഞാനതിനെ സന്തോഷപൂർവ്വം തിരസ്കരിച്ചു… അവിടെവരെയെത്താനുള്ള വണ്ടിക്കൂലി കൈയിലില്ലാതെ സ്വീകരിച്ചിട്ടെന്തിനാ….??

അവസാനത്തെ ഉദ്യമമെന്നോണം കമ്പനിയിലെന്നോടേറ്റവും കൂറുകാണിച്ചിട്ടുള്ള ബോസുമായി ബന്ധപ്പെട്ടു…. അദ്ദേഹം സാലറിഅഡ്വാൻസയച്ചു തരാം പക്ഷേ സാധാരണ ശമ്പളമയയ്ക്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്കേ ക്രെഡിറ്റ്‌ ചെയ്യാൻ നിർവാഹമുള്ളൂ എന്നു പറഞ്ഞതോടെ ആ വഴിയുമടയുകയായിരുന്നു…..!! കാരണം കമ്പനിയിൽ നിന്നും പണമൊഴുകിക്കൊണ്ടിരുന്നത് മുഴുവൻ അച്ഛന്റെ അക്കൗണ്ടിലേയ്ക്കായിരുന്നു…..!!

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    ?

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല?

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ???
    ~നീൽ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      ??

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      ??

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..??

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… ??

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം????

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      ?????

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???

    1. അറിയുന്ന ആരേലുമാണോ…?? ???

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? ??

          എനിക്കങ്ങനെ തന്നെ വേണം…!!??

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          ???

  17. നല്ല കഥ അർജുൻ ദേവ് ???

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.