അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 181

ഡയനിങ് റൂമിന്റെ മൂലയിലുള്ള വാഷ്ബേസനിൽ കൈയും കഴുകി റൂമിലേയ്ക്ക് നടക്കാനൊരുങ്ങിയപ്പോൾ അച്ഛന്റെ ചോദ്യം അമ്മയൊരിക്കൽ കൂടിയോർമ്മിപ്പിച്ചു…….!!

“””എന്റമ്മേ…!! ഇത്രേന്നാളുമെന്റെ ഇഷ്ടത്തിനായാണോ ഞാഞ്ചീവിച്ചേ…??  അല്ലല്ലോ… അപ്പൊപ്പിന്നെ യിതുമാത്രമെന്തിനാ എന്റനുവാദഞ്ചോദിയ്ക്കുന്നേ…??  നിങ്ങളന്നെ തീരുമാനിച്ചോളൂ….!!”””

അവർക്കെന്തിനുമുള്ള അനുവാദം കൊടുത്തുകൊണ്ട് മുറിയിലേയ്ക്ക് നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കിയിരുന്നില്ല……!!

എന്റെ വാക്കുകളിലെ അനുവാദമവർ തിരിച്ചറിഞ്ഞതിനാലാവണം പിന്നീടങ്ങോട്ടെന്റെ മുന്നിൽ പലപല പെൺകുട്ടികളുടെയും ഫോട്ടോകൾ നിരന്നു…. ഏതു മുഖം വെച്ചു നീട്ടുന്ന പുഞ്ചിരിയാണ് ത്യജിയ്ക്കേണ്ടതെന്നറിയാതെ വന്നപ്പോൾ കുട്ടിയെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണാനുവാദവും അവർക്കു തന്നെ നല്കി ഞാനെഴുന്നേറ്റു……!!

അങ്ങനെ ജീവിതത്തോട് തോന്നിത്തുടങ്ങിയ വിരക്തിയെയും കെട്ടിപ്പുണർന്നു കിടന്ന ഒരു രാത്രി അനീഷിന്റെ ഫോൺ വന്നു……

“””മ്മ്മ്…!! പറേടാ…!!”””

ഫോണെടുത്ത് ഓരൊഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ടു ഞാൻ മലർന്നു കിടന്നു…

“””അളിയാ… നീയിപ്പോളെവിടെ…?? വീട്ടിലാണോ…??”””

“””മ്മ്മ്…!! എന്തേ…??”””

“””അളിയാ… ഞാനൊരു കാര്യമ്പറഞ്ഞാ നീ ദേഷ്യപ്പെടരുത്…!!”””

“””നീയെന്താന്നു വെച്ചാ പറെ…!!”””

“””അത്… അതളിയാ വേറൊന്നുമല്ല…. ഞാനന്നു പറഞ്ഞില്ലേ… ഒരു ഐറ്റം…!! അവള്… അവള് സെറ്റായെടാ…!! വിളിച്ചപ്പോളിന്നു രാത്രി ചെല്ലാമ്പറഞ്ഞു….!!”””

അവനിതിൽ പരമില്ലാത്ത സന്തോഷത്തോടെയത് പറയുമ്പോഴും എനിക്ക് കാര്യം പൂർണ്ണമായും മനസ്സിലായിരുന്നില്ല…..

“””നിന്നെ വിളിച്ചെങ്കി നീ പോണം…. അതിന്… അതിനു നീയെന്തിനാ എന്നോടു പറയുന്നേ…??”””

“””അതു വെറൊന്നുമല്ലളിയാ… എന്തായാലുമോണോക്കെ വരേല്ലേ…  നിനക്കുമ്മേണ്ടേയൊരു ചേഞ്ചൊക്കെ… അതുകൊണ്ട് വിളിച്ചതാ…!!”””

അവൻ മടിച്ചു മടിച്ചു പറഞ്ഞു നിർത്തിയപ്പോൾ വായിൽ വന്ന തെറിയും വിളിച്ച് ഞാൻ ഫോൺ കട്ട് ചെയ്തു…….!!

പക്ഷേ അവന്റെ വിളിയിൽ നാലാമത്തെ പ്രാവശ്യവും ഫോൺ ചിലയ്ക്കാൻ തുടങ്ങിയപ്പോൾ മനസ്സൊന്നു ചഞ്ചലപ്പെട്ടു……!!

ആരെയുമുണർത്താതെ വീട്ടിന് പുറത്തു കടക്കുമ്പോൾ  ബൈക്കുമായി അവനുമെത്തി… അന്നുവരെ പണത്തിനോ കാമത്തിനോ പ്രേമത്തിനോ വേണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത പെൺശരീരത്തിന് വിലപറയാൻ ഞാനും അറിയാതെ അവനൊപ്പം നീങ്ങി…….!!

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    ?

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല?

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ???
    ~നീൽ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      ??

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      ??

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..??

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… ??

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം????

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      ?????

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???

    1. അറിയുന്ന ആരേലുമാണോ…?? ???

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? ??

          എനിക്കങ്ങനെ തന്നെ വേണം…!!??

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          ???

  17. നല്ല കഥ അർജുൻ ദേവ് ???

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.