അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 181

ആ ചെക്ക്ലീഫുമായി നിറഞ്ഞ കണ്ണുകളോടെ അവിടുന്നിറങ്ങുമ്പോഴും അയാളൊന്നുകൂടി പറഞ്ഞു… പോകാനുള്ളത് മാത്രമെടുക്കാതെ ഓണമുണ്ണാനുള്ളത് കൂടി എഴുതിയെടുക്കണമെന്ന്… ആദ്യത്തെ ഓണം അയാളുടെ വകയാകട്ടെയെന്ന്….!!

പുറത്തേക്കിറങ്ങിയപ്പോഴാണ് അയാളെയും ഓണമുണ്ണാൻ വിളിച്ചാലോയെന്ന് തോന്നലുണ്ടായത്…. തിരിച്ചു ചെല്ലുന്നത് കണ്ടതേ എന്റെ മനസ്സു വായിച്ചിട്ടെന്നപോലെ അയാളുടെ  മറുപടി വന്നിരുന്നു…..

“””ഓണമുണ്ണാൻ വീട്ടിലേക്ക് ഞാൻ വരില്ലെടോ… ബ്ലെയ്ഡ്തമ്പി വീട്ടിൽക്കേറിയിറങ്ങിയാൽ അതിനും നാട്ടുകാര് പലതും  പറഞ്ഞുണ്ടാക്കും…. ഇവളെയെനിക്ക് കൂട്ടിത്തന്നിട്ടാ താൻ ഗൾഫിന് പോയതെന്ന് വരെ…. എന്തിനാടോ വെറുതേ….??”””

അത് പറയുമ്പോൾ അയാളുടെ മുഖത്തും കണ്ണിലും നിറഞ്ഞത് സങ്കടമാണോ പരിഹാസമാണോ നിരാശയാണോ എന്നെനിക്കറിയില്ല….. ഒന്നും മിണ്ടാതെ അവിടുന്നിറങ്ങി പോരുമ്പോഴും അപ്പോഴങ്ങോട്ടു കയറിച്ചെന്ന് ശമ്പളം അഡ്വാൻസ് ചോദിച്ച ജോലിക്കാരനോട് അയാളുച്ചത്തിൽ ദേഷ്യപ്പെടുന്നുണ്ടായിരുന്നു…..

“””പതിനായിരം രൂപാ ശമ്പളം ഞാൻ തനിക്ക് തരുന്നില്ലേ സുധാകരാ… പിന്നെന്തോന്നിനാ അഡ്വാൻസ്‌…?? അടുത്ത ശമ്പളമല്ലാതെ അതിന് മുമ്പ് നയാ പൈസാ ഞാൻ നിനക്ക് തരില്ല… അല്ലെങ്കിൽ പലിശ തരേണ്ടി വരും… നൂറ്റിക്ക് പതിനഞ്ച് വെച്ച്… എന്താ വേണോ….??”””

തെറിവിളിച്ചുകൊണ്ടെന്നപോലെ തന്നെത്താൻ പിറുപിറുത്തുകൊണ്ട് ഞങ്ങളുടെ മുന്നിലൂടെ വേഗത്തിൽ കടന്നുപോകുന്ന ആ ജോലിക്കാരനെ നോക്കിയിട്ട് ഞാൻ തിരിഞ്ഞാ മനുഷ്യന്റെ മുഖത്തേക്കൊന്നുകൂടി നോക്കി…
അപ്പോഴും ആരെയും ശ്രദ്ധിക്കാതെ അന്ന് പലിശ വാങ്ങാൻ പോകേണ്ട കടക്കാരുടെ എണ്ണമെടുക്കുന്ന ധൃതിയിലായിരുന്നയാൾ…….!!

അവിടെ നിന്നിറങ്ങുമ്പോൾ എനിക്കൊരു കാര്യം മനസ്സിലായി… ഈരേഴു പതിനാലുലോകവുമളന്നിട്ടും അളവ്തീരാത്ത വാമനന് മുന്നിൽ തലകുമ്പിട്ടു കൊടുത്തതുപോലുള്ള മാവേലിമാരോ, തന്നെക്കാണാനെത്തിയ കുചേലന്റെ മനസ്സറിഞ്ഞ് സൗഭാഗ്യമേകിയ ഭഗവാൻ കൃഷ്ണനോ പോലുള്ള മഹാത്മാക്കളൊന്നും നമുക്കിടയിലുണ്ടാവില്ലായിരിക്കാം…പക്ഷേ ആരുടെ മുന്നിലും തലകുനിക്കാത്ത…, ആർക്കും പരസ്യമായിട്ടൊന്നും ചെയ്തു കൊടുക്കാത്ത, പതിനാലു ലോകവും സമ്പൽ സമൃദ്ധിയുമൊന്നും കൊടുക്കുന്നില്ലെങ്കിലും… വിശപ്പിന്റെ വിലയറിയുന്ന… ഇടംകൈയ്യറിയാതെ വലംകൈകൊണ്ട് ദാനം ചെയ്യാനിഷ്ടപ്പെടുന്ന… ആരാരുമറിയാതെ പോകുന്ന ചില മഹാബലിമാരും കൃഷ്ണമാരുമെല്ലാം നമുക്കിടയിലുമുണ്ട്….!! അവരെയാരെയും കണ്ടെത്താൻ നമുക്ക് കഴിയാതെ പോകുന്നുവെന്നു മാത്രം….!!

-ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ….!!

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    ?

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല?

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ???
    ~നീൽ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      ??

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      ??

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..??

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… ??

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം????

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      ?????

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???

    1. അറിയുന്ന ആരേലുമാണോ…?? ???

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? ??

          എനിക്കങ്ങനെ തന്നെ വേണം…!!??

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          ???

  17. നല്ല കഥ അർജുൻ ദേവ് ???

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.