അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 181

“””ഒരു പട്ടി കൊരച്ചാലും നൂറുപട്ടി കൊരച്ചാലും അതെന്റെ തീറ്റ തിന്നിട്ടാണെന്നു കരുതുമ്പോ എനിക്കത് വല്ലാത്ത സുഖവാടോ….!! അതുകൊണ്ടുതന്നെ ഇനീം ഞാനാ തീറ്റ കൊടുക്കും… എന്നെ നോക്കിക്കൊരക്കുന്ന സർവ പട്ടികൾടേം വീടിന്റെ അടിത്തറവരെ ഞാനിളക്കുവേം ചെയ്യും… അതാ തമ്പീടെ ന്യായം….!! ഒരു പിച്ചക്കാരനും അഞ്ചുപൈസാ ഞാനിന്നേവരെ കൊടുത്തിട്ടില്ല… ഇനിയൊട്ടു കൊടുക്കേമില്ല…. പക്ഷേ തനിക്ക് തരും… എന്താന്നുവെച്ചാൽ… അധ്വാനിക്കുന്നെന്റെ വെലയറിയാവുന്നോനാ നീ… വല്ലോന്റേം മുമ്പില് കൈനീട്ടി നിക്കുന്നോനേക്കാൾ അന്തസുണ്ടടോ അഷ്ടിക്ക് വകയില്ലേലും അധ്വാനിച്ചു ജീവിക്കുന്നൊന്…!! എനിക്ക് നിന്നെ ബോധിച്ചതെപ്പോഴാന്നറിയോ… നാട്ടുകാര് മൊത്തം വേശ്യയെന്നും പിഴച്ചവളെന്നുമൊക്കെവിളിച്ച് മാറ്റി നിർത്തിയിരുന്ന ഇവളെ വിളിച്ചോണ്ടു പോകാനുള്ള മനസ്സ് നിനക്കുണ്ടായില്ലേ… വീട്ടീന്നാട്ടിയിറക്കിയിട്ടും ഈ പെണ്ണിനെ നോക്കാനുള്ള മനസ്സു നീ കാണിച്ചില്ലേ… അവള്ടെ മാനത്തിന് വെല പറയാതെ നോക്കിയില്ലേ നീ… തന്തക്ക് പെറന്നോനാ നീ… അങ്ങനെയുള്ളോരെ വല്ലാത്തയിഷ്ടവാ തമ്പിക്ക്….!! കാരണമെന്റപ്പന് ഇല്ലാതെ പോയ ഒന്നാ നീ കാണിച്ചേ…. സ്വത്തിനു വേണ്ടി ഗർഭിണിയായ എന്റമ്മയെ തള്ളി പറഞ്ഞ എന്റപ്പനോടുള്ള വാശികാരണമാ ഞാനീ നിലയിലെത്തിയെ…. ആ വാശിയിപ്പോ ഞാൻ നിന്നിലും കാണുന്നുണ്ട്….  അതുകൊണ്ട്  നിനക്കാവശ്യവൊള്ള കാശ് നീ എഴുതിയെടുത്തോ…  നീ തിരിച്ചു വന്നിട്ട് തന്നാ മതി….!!”””

അയാളൊരു പുഞ്ചിരിയോടെ പറഞ്ഞതു കേട്ട് സ്വപ്‌നമാണോ മുന്നിൽ നടക്കുന്നതെന്നു പോലും മനസ്സിലാകാതെ നിന്നയെന്റെ തോളിലയാൾ കൈയമർത്തി…..

“””പിന്നൊരു കാര്യം….. ഇതിന്റെ  പലിശ… അതിന് താനിവൾക്കൊരു താലി വാങ്ങിച്ചു കെട്ടിക്കൊടുക്കണം…. കാരണം ഇവളെക്കാൾ വലിയ സ്വത്തൊന്നും തനിയ്ക്കീ ജന്മത്ത് കിട്ടാമ്പോണില്ലെടോ….!! നീയിവളെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടോയതും നിന്നെ വീട്ടുകാരാട്ടിയിറക്കിയതും നീയിവളെ പോറ്റാമ്മേണ്ടി നെട്ടോട്ടമോടിയതുമൊക്കെ എന്റെ മുന്നിലേങ്ങലടിച്ചു കൊണ്ടെണ്ണി പെറുക്കി പറയുമ്പോൾ ഞാൻ കണ്ടതാടോ ഇവൾക്കു നിന്നോടുള്ള സ്നേഹം….!! ഒരു കൊള്ളപ്പലിശക്കാരനായ എന്റെ മനസ്സുപോലും മാറ്റാമ്പോന്ന സ്നേഹമിവൾക്കു നിന്നോടുള്ളതു കണ്ടിട്ടാ പണം തരാമെന്ന് ഞാനുറപ്പിച്ചേ…. ഇവൾക്കു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന തന്നെ സഹായിയ്ക്കാൻ മടിക്കുത്തഴിയ്ക്കാൻ തയ്യാറായ പെണ്ണിന്റെ മനസ്സു കാണാൻ കഴിയാത്ത നാറിയല്ല തമ്പി…..!!”””

പറഞ്ഞു നിർത്തി ചെറുചിരിയോടെ അയാളാ ബ്ലാങ്ക്ചെക്ക്ലീഫ് എടുത്തുനീട്ടിയപ്പോളും അയാളത്തെന്നെ തുറിച്ചു നോക്കി നിൽക്കുകയായിരുന്നു ഞാൻ…. എന്റെ അമ്പരപ്പ് കണ്ടിട്ടാവും അയാളാ ചെക്ക്ലീഫ് അവളുടെ നേരെ നീട്ടി…. അവളും വാങ്ങാതായപ്പോൾ ബലമായി അവളുടെ കയ്യിലേക്ക് അയാളത് വെച്ചുകൊടുത്തു……!!

“””ഇന്നലെയിവള് വന്നപ്പോത്തന്നെ ഇത് കൊടുത്തുവിടണമെന്ന് ഞാൻ കരുതിയതാ…. പക്ഷേ അത് ഞാൻ കൊടുത്തുവിട്ടാൽ എന്നെലുമൊരിക്കൽ തനിക്കും തോന്നും ഇവളിത് തുണിയഴിച്ചു മേടിച്ചുതന്നതാനെന്ന്…. ഇവളൊരു പെഴയാണെന്ന്….!!അതുകൊണ്ടാണ് പണം വേണോങ്കിൽ തന്നെയും കൂട്ടി വരാമ്പറഞ്ഞത്….!!”””

അയാളൊന്നു നിർത്തിയപ്പോൾ ഞാനവളെ എന്നിലേയ്ക്കു വലിച്ചടുപ്പിച്ചു….  അപ്പോഴും നിറഞ്ഞു തൂവിയ കണ്ണുകളോടെ എന്നെ നോക്കി നിന്ന ദേവുവിനെ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു….

“””സ്നേഹിയ്‌ക്കുന്നവന്റെ മനസ്സു കാണാമ്പറ്റുന്ന ഇവളുണ്ടല്ലോ… ഇവളൊരു മാണിക്യമാടോ… ഓരോ ദിവസം ചെല്ലുന്തോറും മൂല്യമേറുന്ന മാണിക്യം….!! ഇവളെയൊന്നും താനൊരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല…!!”””

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    ?

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല?

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ???
    ~നീൽ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      ??

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      ??

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..??

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… ??

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം????

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      ?????

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???

    1. അറിയുന്ന ആരേലുമാണോ…?? ???

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? ??

          എനിക്കങ്ങനെ തന്നെ വേണം…!!??

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          ???

  17. നല്ല കഥ അർജുൻ ദേവ് ???

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.