അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 181

ഇതുകണ്ടോ…. മുപ്പതു രൂപയുണ്ടെന്റെ കയ്യില്…. ഇത്രേങ്കാലം… ഇത്രേങ്കാലം  കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടേന്റവസാന സമ്പാദ്യം…..!! തല്ക്കാലമെനിക്കിതുമതി…. എല്ലാരും തിരുവോണമുണ്ണുമ്പോ എനിക്കുമിവൾക്കു മൊരുമിച്ചിരുന്നുണ്ണാൻ…. ഞങ്ങടെ അവസാനത്തെയോണ സദ്യയുണ്ണാൻ ഇതു മതിയെനിക്ക്…!!”””

ഒറ്റശ്വാസത്തിൽ നെഞ്ചിനുള്ളിലാളിക്കത്തിയ നെരിപ്പോടു മുഴുവൻ വലിച്ചു പുറന്തള്ളിയ ശേഷം കണ്ണുകൾ തുടച്ചു കൊണ്ട് ഞാനവളെയും ചേർത്തു പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു……!!

“””വാടീ പെണ്ണേ… ഒരിറ്റ് വെഷം വാങ്ങാനൊള്ള കാശൊക്കെ എന്റെ കയ്യിലുമൊണ്ടടീ… ഒരോണസദ്യ നമ്മക്കുമുണ്ണാടീ…!!”””

അരക്കെട്ടിൽ കൈചുറ്റി അവളുടെ കണ്ണിൽ നോക്കി വല്ലാത്തൊരു ചിരിയോടെ പറയുമ്പോഴും ഇന്നോളം കൈവിട്ടില്ലാത്ത നിശ്ചയദാർഢ്യം അപ്പോഴുമെന്റെ കണ്ണുകളിൽ തിളങ്ങിയിരുന്നിരിക്കണം…….!!

“””നിക്ക്….!!”””

പിന്നിൽ നിന്നും വീണ്ടുമയാളുടെ സ്വരമുയർന്നതും ഞാനൊരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി…..

അയാൾ ഞങ്ങളെ മാറിമാറി നോക്കിയ ശേഷം ജൂബയുടെ  പോക്കറ്റിൽ നിന്നൊരു ചെക്ക് ലീഫെടുത്ത് മുന്നിലെ ടീപ്പോയുടെ പുറത്തേയ്ക്ക് വെച്ചു…. അപ്പോഴയാളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നതും ഞാൻ കണ്ടു…….!!

“””ഇതില് തനിക്കെത്രയാന്നു വെച്ചാലെഴുതിയെടുത്തോ….. ബ്ലാങ്ക് ചെക്കാ….!!”””

കേട്ടതു വിശ്വസിയ്ക്കാൻ കഴിയതെ ഞാൻ ദേവുവിനെ നോക്കുമ്പോൾ അവളുടെ അവസ്ഥയും മറിച്ചൊന്നായിരുന്നില്ല….!!

“””ഇന്നേവരെ ഒരുത്തനും അഞ്ചുപൈസാ ഞാൻ വെറുതേ കൊടുത്തിട്ടില്ല… ഇനിയൊട്ടു കൊടുക്കാനും പോണില്ല… അതോണ്ട് തന്നെയാ നാട്ടുകാരെന്നെ ബ്ലെയിഡ് തമ്പിയെന്നു വിളിയ്‌ക്കുന്നേ….!! എന്നാ… തനിക്ക്….  തനിക്കു വേണ്ടത് താനെഴുതിയെടുത്തോ…. അതെത്രയാന്നു വെച്ചാലും….!!”””

അയാളുടെ മുഖത്തപ്പോൾ തെളിഞ്ഞ വികടമായ ചിരിയെ ഞാനൊരു പകപ്പോടെ നോക്കി….. എന്നിട്ടവളെയും…. അവളപ്പോൾ  വേണ്ടായെന്ന അർഥത്തിൽ എന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചു……!!

“””പേടിക്കേണ്ടടോ… എനിക്കു തന്റെ പെണ്ണിനെയൊന്നുമ്മേണ്ട….!!”””

അയാളുടെ സ്വരം വീണ്ടുമെന്നെയുലച്ചെങ്കിലും ഞാൻ നിശ്ശബ്ദനും നിശ്ചലനുമായിത്തന്നെയാണ് നിലകൊണ്ടത്….

“””ഈ നാട്ടിലൊരുത്തനും ഞാഞ്ചുമ്മാ പൈസ കൊടുത്തിട്ടില്ല…. എന്താന്നുവെച്ചാൽ… ഇതൊന്നും അവന്റെയൊന്നും തന്തയുണ്ടാക്കി വെച്ച കാശല്ല അത്രതന്നെ….!! എന്റെ കാശ് ഞാൻ ചിലപ്പോ കുടിച്ചുകളയും… കളിച്ചു കളയും… പെണ്ണുപിടിച്ചു കളയും… അതെന്റെയിഷ്ടവാ….!! അതിനീ നാട്ടുകാരെന്നെ പെണ്ണുപിടിയാന്നും പിശുക്കാന്നും ബ്ലെയ്ഡെന്നുമൊക്കെ വിളിച്ചാൽ… അതീ തമ്പിക്ക് പുല്ലാ….!! ഞാൻ കൊടുക്കുന്ന തീറ്റേം വാങ്ങി നക്കീട്ട് എനിക്കെതിരെ നിന്നു കൊരക്കുന്ന പട്ടീടെ വിലയേ ഞാനതിന് കൊടുത്തിട്ടൊള്ളു…..!!”””

ഞാനതിനൊന്നും മറുപടി പറയാതെ നോക്കി നിൽക്കുമ്പോൾ അയാൾ തുടർന്നു……..

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    ?

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല?

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ???
    ~നീൽ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      ??

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      ??

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..??

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… ??

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം????

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      ?????

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???

    1. അറിയുന്ന ആരേലുമാണോ…?? ???

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? ??

          എനിക്കങ്ങനെ തന്നെ വേണം…!!??

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          ???

  17. നല്ല കഥ അർജുൻ ദേവ് ???

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.