അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 181

“””പിന്നേട്ടായി കൂടെ വന്നാലേ പൈസ തരുള്ളൂന്നാ പറഞ്ഞേക്കണേ…!!”””

കട്ടിലിൽ നിന്നെഴുന്നേറ്റു നിന്ന് ഷേർട്ടഴിയ്ക്കുമ്പോൾ അവളെന്നെയോർമ്മിപ്പിയ്ക്കും പോലെ പറഞ്ഞു…. അതൊന്നു മൂളിക്കൊണ്ട് സമ്മതിയ്ക്കുമ്പോൾ നഷ്ടപ്പെട്ടതെല്ലാമോരോന്നായി തിരികെ കിട്ടുന്ന പോലൊരു പ്രതീതിയാണ് മനസ്സിലുളവായത്…..!!

അങ്ങനെ കൂടുതലൊന്നു മാലോചിയ്ക്കാതെയാണ് ഇന്നു രാവിലെ ദേവുവിനൊപ്പം തമ്പിയുടെ വീട്ടിലേയ്ക്കിറങ്ങിയത്….

അവളോടൊപ്പം അയാളുടെ മണിമാളികയിലേയ്ക്ക് ചെന്നു കയറുമ്പോൾ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു…. അറുത്ത കൈയ്ക്ക് ഉപ്പുപുരട്ടാത്ത രാജശേഖരൻ തമ്പി കാശുതരുമെന്ന് വലിയ ഉറപ്പൊന്നുമില്ലായിരുന്നെങ്കിലും ദേവു…. അവളുടെ വാക്കുകൾ നൽകിയ വിശ്വാസമൊന്നുകൊണ്ടു മാത്രമാണ് ഇങ്ങോട്ടേയ്ക്കിറങ്ങി പുറപ്പെട്ടത്….!!

“””സാർ….!! തമ്പി സാർ…!!”””

തുറന്നിട്ടിരുന്ന മുൻവാതിലിലൂടെ ധൈര്യസമേതം അകത്തേയ്ക്കു കടന്ന ദേവു ഉറക്കെ വിളിച്ചപ്പോൾ വിളി കാത്തിരുന്നത് പോലെ തമ്പി മുകളിലെ നിലയിൽ നിന്നും പടവുകളിറങ്ങി…  ചന്ദനനിറത്തിലുള്ള ജൂബയും കസവുമുണ്ടും ധരിച്ചിരുന്ന അയാൾ ജൂബയുടെ സ്ലീവൊന്ന് മുകളിലേയ്ക്കുയർത്തി വാച്ചിലേയ്ക്കു നോക്കി സമയമൊന്നു തിട്ടപ്പെടുത്തി….

“””ആഹ്…!! നീയോ…?? ഓ… ഞാനിന്നാണല്ലേ ഇവനേങ്കൂട്ടി വരാമ്പറഞ്ഞത്…??”””

അയാൾ ദേവുവിനെയൊന്നു തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും അവൾ നിലത്തേയ്ക്കു നോക്കിക്കൊണ്ട് തന്നെ തലകുലുക്കി… അതേയെന്നർത്ഥത്തിൽ……!!

“””എടോ… പണന്തരാന്ന് ഞാൻ സമ്മതിച്ചത് കാര്യമാ….  പക്ഷേ അതിനു കുറച്ചു നിബന്ധനകളൊക്കെയുണ്ട്…  പറഞ്ഞോ യിവള്…??”””

“””മ്മ്മ്…!!”””

അയാളുടെ ചോദ്യത്തിനുള്ള മറുപടി ഞാനൊരു മൂളലിലൊതുക്കി…..!!

“””ഓഹോ… പറഞ്ഞോ…??  നിന്നോടൊന്നുമ്പറയരുതെന്നും പറഞ്ഞെന്റെ കാലു പിടിച്ചേച്ച് നീ തന്നെയെല്ലാമ്പറഞ്ഞോ…?? ആ… എന്തായാലുമത് നന്നായി….!!”””

അയാൾ ദേവുവിനെ നോക്കിയൊരു ദീർഘനിശ്വാസത്തോടെ അങ്ങനെ പറഞ്ഞതും ഒന്നും വ്യക്തമാകാതെ ഞാൻ ദേവുവിന്റെ മുഖത്തേയ്ക്കു നോക്കി…. അവളുടെ മുഖത്തപ്പോളുണ്ടായ ഞെട്ടലിന്റെ കാരണമെനിയ്ക്കജ്ഞാതമായി തന്നെ നിലകൊണ്ടു……!!

“””എന്താ ഒന്നുമ്പറഞ്ഞില്ലേ….??”””

എന്റെ മുഖത്തെ സംശയഭാവവും അവളുടെ പരിഭ്രമവും മാറിമാറി നോക്കിയയാൾ ചോദിച്ചു….

“””നീ പണന്തിരിച്ചടയ്‌ക്കുന്ന വരെയെനിയ്ക്ക് കിടന്നു തരാമെന്നുള്ള വാക്കിന്റെ പുറത്താടോ ഞാനിവൾക്ക് പണം കൊടുക്കാന്നേറ്റേ….!!”””

അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കിയിട്ട് എന്റെ നേരേ മുഖം തിരിയ്ക്കുമ്പോൾ സകല നിയന്ത്രണവും വിട്ടവസ്ഥയിലായിരുന്നു ഞാൻ……!!

“””എന്താടോ…?? എന്താടോ താമ്പറഞ്ഞേ…?? എന്റെ… എന്റെ പെണ്ണിനെ താൻ…!!”””

നിലവിട്ട ഞാനയാൾക്കു നേരേ കയ്യുയർത്തിയപ്പോൾ ദേവു ഞങ്ങടെയിടയിലേയ്ക്ക് വീണു…

“””ഏട്ടായീ… പ്ലീസേട്ടായീ…!!”””

അവൾ രണ്ടുകൈകളും കൊണ്ടെന്റെ ഇടതുകൈയിൽ പിടിച്ചു പിന്നിലേയ്ക്കു മാറ്റാൻ ശ്രെമിച്ചപ്പോൾ ഞാനവളുടെ കൈതട്ടി മാറ്റി….

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    ?

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല?

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ???
    ~നീൽ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      ??

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      ??

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..??

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… ??

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം????

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      ?????

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???

    1. അറിയുന്ന ആരേലുമാണോ…?? ???

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? ??

          എനിക്കങ്ങനെ തന്നെ വേണം…!!??

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          ???

  17. നല്ല കഥ അർജുൻ ദേവ് ???

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.