അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 182

അറിയപ്പെടാത്ത മാവേലിമാർ

Ariyapedatha Mavelimaar | Author : Arjun Dev

 

ഫ്ളൈറ്റിന്റെ ജാലകത്തിലൂടെ നിറയെ പച്ചപ്പ് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു… ആറുവർഷം കഴിയുന്നു ജനിച്ച നാട് കണ്ടിട്ട്..!!
അന്ന് അച്ഛന് സുഖമില്ലാതെയായതോടെ ജീവിതമിനിയെങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് വിദേശത്ത് വലിയൊരു കമ്പനിയിൽ ജോലിയ്ക്ക് ആളെയാവശ്യമുണ്ടെന്നും പ്ലസ് ടു യോഗ്യത മതിയെന്നുമുള്ള വിവരം ഒരു കൂട്ടുകാരൻ പറഞ്ഞതറിയുന്നത്…!! അവന്റെ അമ്മാവൻ അവനായി ഒരുക്കിക്കൊടുത്ത ഓഫർ, ജീവിതത്തിന്റെ ബാധ്യതയെന്തെന്നറിയാതെ അവൻ തട്ടിമാറ്റിയപ്പോൾ ഒന്നപേക്ഷിച്ചു നോക്കി…. വലിയ പ്രതീക്ഷയൊന്നുമില്ലാഞ്ഞിട്ടും വീട്ടിലെ അവസ്ഥയാലോചിച്ചപ്പോൾ,  മൂത്തമകന്റെ കർത്തവ്യങ്ങൾ തലയ്ക്ക് മുകളിൽ നിന്നും കൊഞ്ഞനം കുത്തിയപ്പോൾ അവനോടു വാവിട്ടു ചോദിച്ചുപോയി എന്നു പറയുന്നതാവും കൂടുതൽ ശെരി…….!!ആരുടെയെങ്കിലും മേൽ ആ ജോലിയെ വെച്ചൊഴിയാൻ കാത്തിരുന്ന അവൻ പൂർണ്ണ സമ്മതമറിയിച്ചതോടെ ആകെയുണ്ടായിരുന്ന വീടിന്റെ പ്രമാണവും ബാങ്കിൽ പണയം വെച്ച് നാടുകടക്കുകയായിരുന്നു… ജീവിതത്തിലെന്തെങ്കിലുമൊക്കെ നേടണമെന്നാഗ്രഹമുള്ളവന് വാശികൂടി വന്നാൽ എന്താണ് സംഭവിയ്ക്കുകയെന്നത് തെളിഞ്ഞ നാളുകളായിരുന്നു പിന്നീട്……..!!

പണയം വെച്ച വീടിന്റെ പ്രമാണം തിരിച്ചെടുത്തതിനൊപ്പം പണിയിച്ചു ഒരിരുനില വീട്… അതിനൊപ്പം പ്രൌഡിയ്ക്കൊരു കുറവുമുണ്ടാകാതിരിയ്ക്കാൻ മുറ്റത്തൊരു കാറ്… പോയി നാലുവർഷം കഴിയുന്നതിനുള്ളിൽ അവർ ചോദിച്ച സ്ത്രീധനം കൊടുത്ത് അനിയത്തിയുടെ കല്യാണവും നടത്തി,  അനിയൻ സ്നേഹിച്ച വലിയ വീട്ടിലെ പെണ്ണിനെ നേടിക്കൊടുക്കാനും സാധിച്ചു………!!

അന്നെന്നെ നോക്കി കൊഞ്ഞനം കുത്തിയ ബാധ്യതകൾക്കു നേരേയൊരു പുച്ഛച്ചിരിയും ചിരിച്ചു കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിലെ അറൈവൽ സൈഡിലേയ്ക്ക് നടന്നടുക്കുമ്പോൾ എന്നെയും കാത്തുനിന്ന ബന്ധുജനങ്ങളെ കണ്ട് മനസ്സുകുളിർന്നു…  അവരപ്പോളെന്നോടു കാണിച്ച സ്നേഹത്തിനു മുന്നിൽ ഇത്രയും കാലം അവരെ പിരിഞ്ഞു ചെയ്ത കഷ്ടപ്പാടുകളൊന്നും മനസ്സിൽ വന്നതേയില്ല…. എല്ലാവർക്കുമൊരുമിച്ചുള്ള ഓരോണം… അതായിരുന്നു വർഷങ്ങളായുള്ള സ്വപ്‌നം…!! അതു സാക്ഷാത്കരിയ്ക്കാൻ കൂട്ടുനിന്ന ദൈവത്തിനും നന്ദി പറഞ്ഞു കൊണ്ട് ഞാനവർക്കൊപ്പം വീട്ടിലേയ്ക്ക് തിരിച്ചു……..!!

അത്രയും നാൾ കുടുംബത്തെ വിട്ട് അന്യനാട്ടിൽ കിടന്നു കഷ്ടപ്പെട്ടതിന്റെ കൂലിയെന്നോണം അവരെന്നെ കൈവെള്ളയിൽ കൊണ്ടു നടന്ന നാളുകൾ…
വീട്ടിനുള്ളിലൊരു മൊട്ടുസൂചിയനങ്ങണമെങ്കിൽ ഹരി പറയണമെന്ന അവസ്ഥ…..!!

“””ഹരിക്കുട്ടാ… നമ്മടെയെല്ലാ ബാധ്യതേങ്കഴിഞ്ഞു…!! ഇനിയിപ്പോ നിനക്കുമ്മേണ്ടേയൊരു കുടുംബം…??”””

രാത്രിയിലെ അത്താഴത്തിനടയിൽ അച്ഛൻ കല്യാണക്കാര്യമെടുത്തിട്ടതും ഒരു പുഞ്ചിരിയോടെ ഞാൻ കൈകുടഞ്ഞെഴുന്നേറ്റു…….!!

“””മോനേ…!! അച്ഛഞ്ചോയിച്ചേനൊന്നും നീ പറഞ്ഞില്ല…!!”””

46 Comments

  1. യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️

  2. കൊള്ളാം അർജുൻ ബ്രോ.
    ?

  3. Pwolich arujunetta..

  4. പൊളിസാനം… വേറൊന്നും പറയാനില്ല?

  5. എടാ ചിലവെപ്പോ തരും..!!
    Congrats മച്ചാനെ???
    ~നീൽ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      ??

  6. Congrats bro…for winning the prize

    1. Thanks dear.

  7. Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

    2. How can I contact you (arjun Dev)

  8. ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
    എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
    ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!

    1. മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

  9. Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?

  10. വിശ്വാമിത്രൻ

    അർജുൻ ബ്രോ
    അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു

    1. താങ്ക്സ് ബ്രോ.. !!

      ??

  11. അർജ്ജുനാ..
    ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
    മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
    വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️

    1. അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!

      പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
      ❤️❤️

      1. അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
        നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..

        ഡോക്ടറെ കണ്ടു..??

        1. ഞാനെല്ലാം അവസാനമല്ലേ കാണൂ… ??

          മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!

  12. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???

    1. Thanks bro.

  13. നല്ല വൃത്തിയുള്ള എഴുത്ത്…!

    വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
    ശൈലി……..!!

    ജോയ് സി എഴുതിയ
    ‘കുറുനരികൾക്ക് ആകാശമുണ്ട്’
    ഓർമ വന്നു..എന്തോ!?

    1. നല്ല വാക്കുകൾക്ക് നന്ദി സഹോ…!!

      ❤️❤️❤️❤️

  14. അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…

    1. Thank you.

  15. കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
    നല്ലവൻ ഞാൻ മാത്രം????

    1. അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
      ?????

      1. എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???

  16. മുക്കുവന്‍

    മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???

    1. അറിയുന്ന ആരേലുമാണോ…?? ???

      1. ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..

        1. ആരാധകനോ… എനിക്കോ…?? ??

          എനിക്കങ്ങനെ തന്നെ വേണം…!!??

      2. ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
        അങ്ങേരുടെ എറ്റോം പുതിയ അവതാരം
        (Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)

        1. ആ കള്ള ബഡുവയാരുന്നോ…??

          എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!

          ???

  17. നല്ല കഥ അർജുൻ ദേവ് ???

    1. നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!

      ❤️❤️❤️

  18. ജീനാപ്പു

    പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …

    1. അതേ… തീർച്ചയായും….!!

      ❤️❤️❤️❤️

  19. മനോഹരമായ കഥ
    ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..

    1. ഹർഷൻ,

      കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!

      ❤️❤️❤️❤️

  20. അർജുൻ ബ്രൊ….

    കിടുക്കിക്കളഞ്ഞു.

    ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ

    1. ആൽബിച്ചായോ സന്തോഷം…!!

      ❤️❤️❤️

Comments are closed.