അറിയാൻ വൈകിയത് 4 40

Views : 14458

ഗീതു ഫോൺ എടുത്ത് അനിയുടെ നമ്പർ ഡയൽ ചെയ്തു.

കല്യാണത്തിന് ശേഷം ജോലിക്ക് പോയാൽ ഇടയ്ക്ക് അനിയേട്ടന് വിളിക്കുമായിരുന്നു, പക്ഷെ മിക്കപ്പോഴും ഞാൻ ഫോൺ എടുക്കാറില്ല. ഫോൺ അടിക്കുന്നത് കണ്ടാലും എടുക്കില്ല, പിന്നെ ചോദിച്ചാൽ അടുക്കളയിലായിരുന്നു എന്നോ കുളിക്കുകയായിരുന്നു എന്നോ പറഞ്ഞ് ഒഴിഞ്ഞ് മാറും. എങ്ങാനും ഫോൺ എടുത്താലോ രണ്ട് മിനുട്ട് പോലും സംസാരിക്കില്ല.

ബെൽ പൂർത്തിയാക്കി കാൾ അവസാനിച്ചു. ഗീതുവിന് വല്ലാത്ത നിരാശ തോന്നി. എങ്കിലും തന്റെ ചെയ്തികൾക്ക് ഈശ്വരൻ തന്ന ശിക്ഷയായി അവൾ അതിനെ കരുതി.

വൈകുന്നേരം നാല്മണി പലഹാരം ഉണ്ടാക്കുന്നതിനിടയ്ക്കാണ് ഗീതുവിന്റെ ഫോൺ അടിച്ചത്, അവൾ ഓടിച്ചെന്ന് നോക്കി, അനി ആയിരുന്നു. അവൾ വളരെയധികം സന്തോഷത്തോടെ കാൾ എടുത്തു.

‘ഹലോ…’

‘ഹലോ, നീയെന്തിനാ വിളിച്ചത്?’

‘ഞാൻ വെറുതെ…’

‘ഉം, നീയൊരു കാര്യം ചെയ്യ്, നിന്റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വെക്ക്’

‘എന്തിനാ ഏട്ടാ…’
ഗീതുവിന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അവളുടെ ചുണ്ടുകൾ വിറച്ചു.

‘നീ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ. അത്യാവശ്യം ഉള്ളത് ഒരു ബാഗിൽ ആക്കി വച്ചോ. ബാക്കിയുള്ളത് അടുക്കി വച്ചാൽ മതി. ഞാൻ പിന്നെ കൊണ്ടുവന്ന് തന്നോളാം.

‘ഏട്ടാ…’

‘അമ്മ ചോദിച്ചാൽ കുറച്ച് ദിവസം വീട്ടിൽ നില്ക്കാൻ പോകാ എന്ന് പറഞ്ഞാൽ മതി. അമ്മയ്ക്ക് സംശയം തോന്നാതിരിക്കാൻ എന്റെ ഒന്ന് രണ്ട് തുണി കൂടി എടുത്ത് വച്ചോ. വൈകുന്നേരം ഞാൻ വണ്ടിയുമായി വരും’

‘ഹലോ, ഏട്ടാ…’
കാൾ കട്ടായിരുന്നു.

ഗീതുവിന് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഈശ്വരന്മാരെ അറിവില്ലായ്‌മ കൊണ്ട് ചെയ്തുപോയ തെറ്റിന് എന്നെയിങ്ങനെ ശിക്ഷിക്കല്ലേ…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ചുണ്ടുകൾ വിറച്ചു, ഹൃദയമിടിപ്പിന്റെ താളം ഉയർന്നു.

സന്ധ്യയായപ്പോൾ ഉമ്മറത്ത് ഒരു കാറിന്റെ ശബ്ദം അവൾ കേട്ടു!!!!

ഗീതുവിന് ശരീരം തളരുന്നത് പോലെ തോന്നി. ഏട്ടൻ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാ വന്നിരിക്കുന്നത്. എങ്ങനെയാ ഞാൻ ഏട്ടനോട് എല്ലാം പറയാ?

Recent Stories

The Author

kadhakal.com

2 Comments

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com