അപൂർണ്ണം [ജീനാപ്പു] 108

മറ്റാരുടെയും  താലി തനിക്ക് ആവശ്യമില്ല ,,,,  ഇത്രയും വക്കീലിനോടാണ് സംസാരിച്ചതെങ്കിൽ കൂടി എന്റെ മുഖത്തേക്ക് നോക്കി കൊണ്ടാണ് പറഞ്ഞത് ,,,,, പിന്നെയും അവളുടെ ഫ്രെണ്ട് അവളെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിന്നു ,,,,, പക്ഷെ ,,,,, അഞ്ജലി അവളുടെ വാക്കുകളിൽ കൂടുതൽ  ശക്തമായി ഉറച്ചു നിൽക്കുകയാണ് ഉണ്ടായത് ,,,,, അങ്ങനെ ഒരാഴ്ച കഴിഞ്ഞു മ്യൂച്ചൽ പെറ്റിഷൻ പേപ്പർ ഒപ്പിട്ടു കൊണ്ട് ചെല്ലാൻ ഞങ്ങൾക്ക് തന്നുവിട്ടു ,,,, അവർ ഒരിക്കൽ കൂടി അഞ്ജലിയോട് എനിക്കായി പറഞ്ഞു നോക്കി ,,, ഞങ്ങൾ അവരോട് നന്ദി പറഞ്ഞു അവിടെ നിന്നും തിരിച്ചു ,,,, അങ്ങനെ ഞങ്ങൾ തിരിച്ചു വരുമ്പോൾ ഒരു ഐസ്ക്രീം പാർലറിൽ വെച്ച് രണ്ടുപേർ അവളെ അപമാനിക്കാൻ ശ്രമിച്ചു ,,,,,  അവരെ ഇരുവരെയും ഞാൻ മൃഗീയമായി തല്ലിയൊടിച്ചു ,,,, ആ സംഘട്ടനത്തിൽ എന്റെ വലതു കൈയ്യിൽ സാരമായി മുറിവേറ്റു ,,,,,,  തിരികെ വീട്ടിൽ എത്തിയപ്പോൾ അവൾ തന്നെ എന്റെ മുറിവിൽ മരുന്ന് വെച്ച് കെട്ടിത്തന്നിരുന്നു ,,,,  അതിന് ശേഷം അവൾ എന്റെ കൺമുന്നിൽ വെച്ച് തന്നെ ആ പെറ്റിഷൻ പേപ്പറിൽ ഒപ്പുവെച്ചത് എന്റെ ഹൃദയമിടിപ്പ് രണ്ടു നിമിഷം നിന്നുപോയി ,,,,,,  എന്തു ചെയ്യണം എന്നറിയാതെ ഞാൻ അവളുടെ പ്രവർത്തികൾ നോക്കി നിന്നുപോയി ,,,,,, കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞു വീണു, അവൾ അത് കാണുകയും ചെയ്തു ,,,,, ഞാൻ തിരികെ നടന്നു ഞാൻ പതിവായി കിടക്കുന്ന ബെഡ് റൂമിൽ തന്നെയുള്ള സെറ്റിയിൽ കിടന്നു മയങ്ങിപ്പോയി… കണ്ണ് തുറന്നപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല, കാണുന്നത് സ്വപ്നമാണോ എന്ന് സ്ഥിരീകരിക്കാൻ രണ്ടു വട്ടം ഞാൻ സ്വയം കിള്ളി നോക്കി,,,,,  കാരണം എനിക്ക് പ്ലേറ്റിൽ ചോറുമായി ഞാൻ ഉണരുന്നതും കാത്ത് എൻറെ പ്രിയ പത്നി അഞ്ജലി എൻറ അരുകിൽ കാത്തിരിക്കുന്നു ,,,, ആഹാരം അവൾതന്നെ വാരി തന്നു ,,,, എനിക്ക് വിശ്വാസിക്കാൻ കഴിയുമായിരുന്നില്ല ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ ,,,,,  കുറച്ചു നേരം മുമ്പ് ഡിവോഴ്സ് പെറ്റിഷനിൽ ഒപ്പിട്ടവൾ ഇപ്പോൾ എനിക്കു ചോറ് വാരി തന്നിരിക്കുന്നു ,,,,,, എന്റെ മനസ്സ് സന്തോഷവും സങ്കടവും ചേർന്ന  ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു ,,,,  പിന്നീട് ഉള്ള ഒരാഴ്ചക്കാലം അവൾ ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ തന്നെയാണ് എന്നെ നോക്കിയത് ,,,,,, ഞാൻ സ്വപ്നം കണ്ട ജീവിതം എന്നെ തേടിയെത്തിയതിൽ ,,,,,,  ഞാനും വളരെയധികം സന്തോഷിച്ചു ,,,,  ഞാനും അവളുമായി ഇതിനോടകം മാനസികമായി അടുത്തിരുന്നു ,,,,, അങ്ങനെ അഞ്ചാമത്തെ ദിവസം എന്റെ കൈയ്യിലെ കെട്ടഴിച്ചു ,,,,   അവളുടെ  നിർബന്ധപ്രകാരം ആശുപത്രിയിൽ പോയി  അവരാണ് ,,,,  കൈയ്യിലെ കെട്ട് അഴിച്ചത് ,,,, തിരിച്ചു വരുമ്പോഴാണ് ,,,, അവൾ പറയുന്നത്  ‘ എന്തായാലും കൈ ഭേദമയാത് കൃത്യ സമയത്ത് തന്നെ ആണല്ലോ ,,,,  ഇനി ഡിവോഴ്സ് പെറ്റിഷനിൽ ഒപ്പിടാം ,,,, അവൾ വളരെയധികം സന്തോഷത്തോടെയാണ് ഇത് പറഞ്ഞത് ,,,,  എന്റെ എല്ലാ സ്വപ്നങ്ങളും, സന്തോഷങ്ങളും ആ ഒരു നിമിഷം കത്തി ചാമ്പലായി, എന്റെ സന്തോഷം സങ്കടത്തിലേക്ക്  വഴിമാറി ,,,, അവളുടെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ ,,,,  ഒരു നിമിഷം എനിക്കും തോന്നിയിരുന്നു ,,,, അവൾക്ക്, അവളാഗ്രഹിക്കുന്നത് പോലെ ഡിവോഴ്സ് കൊടുക്കാമെന്ന് ,,,,,  ഞാൻ ആഗ്രഹിച്ചതോ കിട്ടിയില്ല ,,, അവളുടെ സന്തോഷം നടക്കട്ടെ ,,,, വീട്ടിൽ എത്തി ആ പെറ്റിഷൻ പേപ്പർ എടുത്തു ,,,, അവൾ നേരത്തെ തന്നെ  ഒപ്പിട്ടിരുന്നു ,,,  തന്റെ ഭാഗം ശൂന്യമായി ഇരിക്കുന്നു ,,,  ഞാനും ഒപ്പിടാൻ തയ്യാറായി പേന കൈയ്യിൽ എടുത്തപ്പോൾ കണ്ണീർ കാഴ്ച  മറച്ചിരുന്നു ,,,, അന്ന് പാതിരാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷം ഞാൻ അവളുടെ അരികിലേക്ക് ചെന്നു ,,,,,  കട്ടിലിൽ സുഖമായി ഉറങ്ങുകയാണ് എന്റെ അഞ്ജലി ,,,, അടുത്ത് ചെന്ന് അവളുടെ മുടിയിൽ തലോടി ,,, അവൾക്കൊരു ചുംബനം നൽകാനായി തുടങ്ങി നെറ്റിക്ക് അടുത്തേക്ക് ചെന്നു, അപ്പോഴാണ് അവളുടെ വാക്കുകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തിത്  “എന്നെ നീ തൊടുന്നത് അറപ്പാണ് , എന്റെ അനുമതി ഇല്ലാതെ എന്റെ ശരീരത്തിൽ സ്പർശിച്ചാൽ ഈ ശരീരം ഞാൻ കത്തിച്ചു കളയും പറഞ്ഞേക്കാം ”  പെട്ടെന്ന് ഞാൻ ആ പ്രവർത്തിയിൽ നിന്നും പിന്തിരിഞ്ഞു നിന്നു്പോയി ,,,, ഞാൻ പതുക്കെ

19 Comments

  1. 🙂 🙂

  2. അപ്പൂട്ടൻ

    എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു

  3. Next part enna varuka bro

    1. ജീനാ_പ്പു

      Aparajitan aano….? Enkil November il varum saho …❣️

  4. മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
    വീണ്ടും വായിച്ചു,…
    ആശംസകൾ…

    1. ജീനാ_പ്പു

      ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️

  5. മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
    ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ്‌ ചാൻസ് കിട്ടിയെന്ന് വരില്ല.
    സ്നേഹത്തോടെ

    1. ജീനാ_പ്പു

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️

    2. Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️

      1. ജീനാ_പ്പ

        നന്ദി ? സഹോ ❣️

  6. ഖുറേഷി അബ്രഹാം

    പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ്‌ ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.

    കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.

    ഖുറേഷി അബ്രഹാം,,,,,

    1. ജീനാ_പ്പു

      പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,

      ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️

      1. എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…

        1. ജീനാ_പ്പ

          തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️

    1. ജീനാ_പ്പു

      Thanks bro ?❣️

  7. വായിച്ചിട്ടില്ല….
    Evng വായിച്ചിട്ട് പറയാം…

    1. ജീനാ_പ്പു

      Okay ?❣️

  8. ༻™തമ്പുരാൻ™༺

    ???

Comments are closed.