അപൂർണ്ണം [ജീനാപ്പു] 108

Views : 3829

ഫ്രെഷായി ,  ബാത്ത് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ തന്നെ റെഡിയായി ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന അവളെയാണ് കണ്ടത് ,,,,

ആഹാ !!!!! താൻ കഴിച്ചു തുടങ്ങിയോ ….?

ഞാൻ അടുത്ത് ചെന്ന് അവൾക്കരികിൽ ഇരുന്നു എന്റെ ആഹാരം കഴിക്കാൻ തുടങ്ങുമ്പോൾ,

പെട്ടെന്ന് തന്നെ അവൾ എന്റെ അരികിൽ നിന്നും എഴുന്നേറ്റു റൂമിന്റെ എതിർ സൈഡിൽ പോയി നിന്ന് കഴിക്കാൻ

തുടങ്ങി ,,,,

അവളുടെ ഈ പ്രവർത്തി എന്നെ വല്ലാതെയാക്കി, കണ്ണുകൾ നിറഞ്ഞു തുളുമ്പി , പിന്നെ ഒന്നും കഴിക്കാൻ തോന്നിയില്ല ,,,,

ആ ആഹാരം അതുപോലെതന്നെ അവിടെ അടച്ചു വെച്ച്, ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

അവൾ ഭാര്യയുടെ സീറ്റിൽ കയറാതെ പിറകിലാണ് ഇരുന്നത് ,,,,

ഞാൻ മീറർ ഗ്ലാസിലൂടെ അവളെ കാണുന്നുണ്ടായിരുന്നു അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. ഒരക്ഷരം പോലും മിണ്ടുന്നില്ല ,,,,,

അവൾ എനിക്കറിയാത്ത ഏതോ ഒരു പെൺകുട്ടിയായി തോന്നി ,,,,,

ഇവൾ ഒരിക്കലും എന്റെ പഴയ അഞ്ജലി ആയിരുന്നില്ല ,,,,,

കുട്ടി ആയിരുന്നപ്പോൾ എന്നോട് സംസാരിച്ചു കൊണ്ട്  ഇരുപ്പത്തിനാല് മണിക്കൂറും പിന്നാലെ നടന്നവളാണ് ,,,,

ഇപ്പോൾ തീർത്തും ഒരു നികൃഷ്ടനായ അപരിചിതനോട് എന്നപോലെയാണ് അവൾ തന്നോട് പെരുമാറുന്നത് ,,,,

എന്ന ബോധം അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ,,,,,

ശരിക്കും അവന് കരച്ചിൽ വരുന്നുണ്ടായിരുന്നു ,,,, അവളുടെ പെരുമാറ്റം കണ്ടിട്ട് ,,,,

ഇനി വീട്ടിലേക്ക് കഷ്ടിച്ച് ഒരു രണ്ട് കിലോമീറ്റർ മാത്രമേ ദൂരമുള്ളു ,,,,,

കാർ ഞാൻ ആള് കുറഞ്ഞ ഒരു ഭാഗത്ത് നിർത്തി ,,,,,  എന്നിട്ട് തിരിഞ്ഞു അവളെ നോക്കി ചോദിച്ചു ,,,,

അഞ്ജലി ,,

‘എന്താണ് നിന്റെ പ്രശ്നം….

നിന്നെ സന്തോഷിപ്പിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്…..? ‘

ഇത്രയും നേരം പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന അഞ്ജലി അങ്ങനെ തന്നെ തുടർന്നു കൊണ്ട് പറഞ്ഞു ….

” ഡിവോഴ്സ് ”

എനിക്ക് ഡിവോഴ്സ് വേണം ,,,,

അവളുടെ ,,,, വാക്കുകൾ കേട്ട് ഞെട്ടി പോയി ഞാൻ ,,,,

വിശ്വാസം വരാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിപ്പോയി ,,,,,

കല്യാണം കഴിഞ്ഞ് ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞിട്ടില്ല  ,,,, അതിന് മുമ്പേ തന്നെ തന്റെ എല്ലാമെല്ലാമായ  അഞ്ചു തന്നോട് ആവശ്യപ്പെട്ടത് ,,,,,?

കുറച്ചു നേരം മൗനമായി ആലോചിച്ചിട്ട് ഞാൻ പതിയെ പറഞ്ഞു ,,,,,

ശരി തരാം ,,,,,

പക്ഷെ ,,,,,

വീട്ടിൽ ആരും അറിയരുത് ,,,,

Recent Stories

The Author

ജീനാപ്പു

19 Comments

  1. 🙂 🙂

  2. അപ്പൂട്ടൻ

    എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു

  3. Next part enna varuka bro

    1. ജീനാ_പ്പു

      Aparajitan aano….? Enkil November il varum saho …❣️

  4. മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
    വീണ്ടും വായിച്ചു,…
    ആശംസകൾ…

    1. ജീനാ_പ്പു

      ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ 🙏❣️

  5. മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
    ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ്‌ ചാൻസ് കിട്ടിയെന്ന് വരില്ല.
    സ്നേഹത്തോടെ

    1. ജീനാ_പ്പു

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ 🙏❣️

    2. Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️

      1. ജീനാ_പ്പ

        നന്ദി 🙏 സഹോ ❣️

  6. ഖുറേഷി അബ്രഹാം

    പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ്‌ ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.

    കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.

    ഖുറേഷി അബ്രഹാം,,,,,

    1. ജീനാ_പ്പു

      പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,

      ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ 👍❣️

      1. എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…

        1. ജീനാ_പ്പ

          തീർച്ചയായും 👍 ശ്രദ്ധിക്കുന്നത് ആയിരിക്കും 🙏❣️

  7. 💓💓💓

    1. ജീനാ_പ്പു

      Thanks bro 👍❣️

  8. വായിച്ചിട്ടില്ല….
    Evng വായിച്ചിട്ട് പറയാം…

    1. ജീനാ_പ്പു

      Okay 👍❣️

  9. ༻™തമ്പുരാൻ™༺

    💕💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com