വേദനയോടെ എങ്കിലും രാജീവിന്റെ കോളുകൾ ഒഴുവാക്കാൻ തുടങ്ങി ,,,, തന്റെ അവഗണന മൂലം പതുക്കെ പതുക്കെ രാജീവിന്റെ കോളുകളുടെ എണ്ണം കുറഞ്ഞു വന്നു ,,,, പീന്നീട് നിശേഷം ഇല്ലാതായി എന്നു തന്നെ പറയാം ,,,,, അങ്ങനെ ജീവിതം റോഷനു വേണ്ടി അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുമ്പോഴാണ് രാജീവിന്റെ ആലോചന വരുന്നത് . അവൻ തന്നെ സ്നേഹിക്കുന്നു എന്ന വിവരം വല്ലാത്തൊരു ദുഃഖമാണ് നൽകിയത്. ആദ്യമായി സ്നേഹിക്കുന്ന പുരുഷൻ ഏതൊരു സ്ത്രീയെയുംപ്പോലെ എനിക്കും ,
സ്പെഷ്യൽ തന്നെ ആയിരുന്നു…. രാജീവിന്റെ വിവാഹാലോചന ഞാൻ റോഷനെ അറിയിച്ചപ്പോൾ ഇതുവരെ താൻ കാണാത്ത ഒരു റോഷനെയാണ് എനിക്ക് അവനിൽ കാണാൻ കഴിഞ്ഞത് ,,,, അവൻ , വളരെയധികം ദേഷ്യത്തോടെയാണ് പെരുമാറിയത് ,,, ഞാൻ അവനെ ചതിക്കും ,,, അല്ലാതെ രാജീവ് പ്രെപ്പോസൽ കൊണ്ട് വന്നതല്ല ,,, ഇങ്ങനെയൊക്കെ ഉള്ള പറച്ചിൽ അവന്റെ ഭാഗത്ത് നിന്നും ഉണ്ടായി ,,,,
അതെന്നെ മാനസ്സികമായി വല്ലാതെ തളർത്തി ,,,,, അങ്ങനെ ഗത്യന്തരമില്ലാതെ മനസ്സില്ല മനസ്സോടെ ഞാൻ അവന്റെ ഒപ്പം പോയത് ,,,, എന്റെ അപകർഷതാ ബോധവും, കുറ്റബോധവും ചേർന്നു, ഞാൻ ആദ്യരാത്രിയിൽ രാജീവിന് നേരെ എന്തെല്ലാമോ പറഞ്ഞു പോയി ,,, എന്റെ ബോധം ആ നല്ല മനുഷ്യൻ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാനായി മാക്സിമം വെറുപ്പോടെ പെരുമാറാൻ ഞാൻ തീരുമാനിച്ചു ,,,,, പിന്നീട് അതിനെപ്പറ്റി ഓർത്തു കുറ്റബോധം തോന്നി തുടങ്ങി ,,,,, എന്റെ കുറ്റബോധം മൂലം ഞാൻ രാജീവിനെ ഒരു കൊച്ചു കുഞ്ഞിനെ സ്നേഹിക്കുന്ന പോലെ സ്നേഹിച്ചു തുടങ്ങി ,,, ഇതിനിടയിൽ ഞാൻ ഉറങ്ങി എന്ന വിശ്വാസത്തിൽ തന്റെ അരുകിൽ എത്തി തന്നോട് ഉള്ളിലെ ഇഷ്ടം വെളുപ്പെടുത്തുന്ന തന്റെ പ്രിയ ഭർത്താവിനെ ചാടി എഴുന്നേറ്റു കെട്ടി പിടിക്കാൻ പലപ്പോഴും മനസ്സ് കൊതിച്ചു കൊണ്ടിരുന്നു ,,,,
എങ്കിലും ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു ,,,,, രാജീവ് തന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അറിയാൻ ഞാൻ തീരുമാനിച്ചു ,,,,, അതുകൊണ്ട് തന്നെയാണ് മനഃപൂർവ്വം ഡിവോഴ്സ് പെറ്റിഷനിൽ ഒപ്പിടുന്ന കാര്യം ആശുപത്രിയിൽ നിന്നും വരും വഴി അവനെ ഓർമ്മപ്പെടുത്തിയത് ,,,,, താൻ ആഗ്രഹിച്ചത് പോലെതന്നെ പെറ്റിഷനിൽ ഒപ്പിട്ടില്ല എന്നത് എന്നിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷം നിറച്ചു ,,,,,, എന്നാൽ ,,,,,, കത്തിലെ ഉള്ളടക്കം താൻ സ്വപ്നം കണ്ട ജീവിതത്തെ കടപുഴകി എറിഞ്ഞു ,,, എന്ന തിരിച്ചറിവ് അവളെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു ,,,,,
കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞു വീണു ആ കത്ത് നനഞ്ഞു കൊണ്ടിരുന്നു ,,,,, ഇതേസമയം ,,,,, രാജീവിനെയും കൊണ്ട് ട്രെയിൻ പേരറിയാത്ത നാട്ടിലേക്ക് കൂകി പാഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു …..
>———— എല്ലാ പ്രണയകഥകളും ശുഭാന്ത്യമല്ലെന്ന ഓർമ്മപ്പെടുത്തലോടെ —->
🙂 🙂
എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു
Next part enna varuka bro
Aparajitan aano….? Enkil November il varum saho …❣️
മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
വീണ്ടും വായിച്ചു,…
ആശംസകൾ…
ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️
മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ് ചാൻസ് കിട്ടിയെന്ന് വരില്ല.
സ്നേഹത്തോടെ
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️
Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️
നന്ദി ? സഹോ ❣️
പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ് ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.
കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.
ഖുറേഷി അബ്രഹാം,,,,,
പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,
ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️
എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…
തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️
???
Thanks bro ?❣️
വായിച്ചിട്ടില്ല….
Evng വായിച്ചിട്ട് പറയാം…
Okay ?❣️
???