താഴേക്കു പോയി , അച്ഛന്റെയും അമ്മയുടെയും മുറി തുറന്നു കിടക്കുന്നു ,,, ശബ്ദം ഉണ്ടാക്കാതെ അവരുടെ മുറിയിലേക്ക് കയറി ഇരുവരുടെയും കാലിൽ തൊട്ട് മാപ്പ് ചോദിച്ചു ,, ശേഷം മൗനനുമതി വാങ്ങി വീടിന് പുറത്ത് ഇറങ്ങി പുറത്ത് നിന്നും കതവ് ചേർത്ത് അടച്ചു ,,, ഇരുട്ടിലേക്ക് നടന്നു നീങ്ങി ,,,, >>>>>>>>>>>>> <<<<<<<<<<<<<<< പിറ്റേന്ന് നേരം വെളുത്തു അഞ്ജലി കിടക്കയിൽ നിന്നും എഴുന്നേറ്റു സെറ്റിയിലേക്ക് നോക്കി , രാജീവ് അവിടെ ഇല്ലായിരുന്നു ,,, ഇന്നലെ രാത്രിയിൽ അവൻ തന്റെ അരുകിൽ വന്നതും തന്റെ മുടിയിൽ തലോടിയതും തന്നെ ചുംബിക്കാൻ ശ്രമിച്ച് പകുതിയിൽ നിർത്തി പുറത്തേക്ക് പോയതും അർദ്ധ ബോധത്തിൽ താൻ അറിഞ്ഞിരുന്നു ,,,, ആ കാര്യം ആലോചിച്ചപ്പോൾ തന്നെ അവളിൽ നാണം നിറഞ്ഞു ,,,,,, അവൾ കിടക്കയിൽ നിന്നും എണിറ്റു, താഴെ ഇറങ്ങി നോക്കി അവിടെയെങ്ങും രാജീവിനെ കണ്ടില്ല ,,,, ചിലപ്പോൾ ജോഗിങിന് പോയി കാണും …. ഇങ്ങനെ ,,, ചിന്തിച്ചു കൊണ്ടു അവൾ അടുക്കളയിലേക്ക് പോയി ,,,,, ഏതാണ്ട് ഒമ്പത് മണിക്ക് അടുപ്പിച്ചു ബ്രക്ക് ഫാസ്റ്റുമായി അവൾ അവരുടെ റൂമിലേക്ക് പോയി ,,, റൂമിൽ ചെന്നപ്പോൾ രാജീവ് അവിടെ ഉണ്ടായിരുന്നില്ല ,,,, ശ്ശേടാ !!! ഇതുവരെ വന്നില്ലേ ….? എവിടെ പോയിരിക്കും ,,,,,,? ഇങ്ങനെ ചിന്തിച്ചു കൊണ്ടു കൈയ്യിൽ ഇരിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ടേബിളിന്റെ പുറത്തേക്ക് വയ്ക്കാനായി ചെന്നപ്പോഴാണ് ,,,,? “ഡിവോഴ്സ്” പത്രവും കൂടെ ഒരു കത്തും കണ്ടത് ,,,, അവൾ പെട്ടെന്ന് തന്നെ പെറ്റിഷൻ പേപ്പർ എടുത്തു നോക്കി ,,,, ഭാഗ്യം ” ഡിവോഴ്സ് ” പേപ്പറിൽ ഒപ്പുവെച്ചിട്ടില്ല ,,,,, അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി ,,,,, അപ്പോഴാണ് അടുത്ത് ഇരിക്കുന്ന ലെറ്ററിനെ കുറിച്ച് ഓർത്തത് ,,,, ആ കത്ത് എടുത്തു വായിച്ചുനോക്കി ,,, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഇടതടവില്ലാതെ ഒഴുകി ഇറങ്ങി ,,,,, കത്തിലെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു ,,,, ” പ്രിയപ്പെട്ട അഞ്ജലി , അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലെന്നു അറിയാം , എങ്കിലും ക്ഷമിക്കണം തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ തന്നെ നിന്നെ നെഞ്ചിലേറ്റി നടന്നവനാണ് ഞാൻ. എന്ജിനീയറിംഗ് പഠിക്കാൻ നിന്നെ വിട്ടു പോയപ്പോഴാണ്, ഒരിക്കലും നിന്നെ പിരിയാൻ കഴിയില്ല എന്ന സത്യം ഞാൻ മനസ്സിലാക്കിയത്. പലപ്പോഴും എന്ജിനീയറിംഗ് ഉപേക്ഷിച്ചു നിന്റെ അരികിലേക്ക് ഓടിയെത്താൻ ആഗ്രഹിച്ചിരുന്നു ,,,, എങ്കിലും നിന്നെ സ്വന്തമാക്കാനായി നന്നായി പഠിച്ചു, കാംപസ് സെലക്ഷനിലൂടെ ജോലിയും നേടി പേരന്റ്സ് വഴി കല്യാണ ആലോചനയും നടത്തി, അവരും അനുകൂലിച്ചപ്പോൾ സ്വർഗ്ഗം തന്നെ കൈയ്യിൽ കിട്ടിയ പ്രതീതി ആയിരുന്നു ,,,,, എല്ലാം വെട്ടി പിടിച്ചവൻറെ ആഹ്ലാദം , അഹങ്കാരം ,,, ക്ഷമിക്കണം എല്ലാം എന്റെ തെറ്റാണ് ,,, ഒരിക്കലും നിന്നൊട് ചോദിച്ചില്ല എന്നെ നിനക്ക് ഇഷ്ടമാണോന്ന് ….? കുട്ടിക്കാലം മുതൽ തന്നെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നത് കൊണ്ട് നിനക്കും എന്നെ ഇഷ്ടമായിരിക്കും എന്ന് കരുതിപ്പോയി ,,,, എല്ലാം എന്റെ തെറ്റാണ് ,,,, എന്റെ മാത്രം തെറ്റ് ,,,,, ” ഡിവോഴ്സ് ” പെറ്റിഷനിൽ എനിക്ക് ഒപ്പിടാൻ സാധിക്കുന്നില്ല ,,,, എങ്കിലും നീ പേടിക്കേണ്ട ഇനി ഒരു മടങ്ങി വരവ് നിന്റെ ജീവിതത്തിലേക്ക് എനിക്ക് ഉണ്ടാവില്ല ,,,, ഞാൻ പോകുന്നു ,,,,,, ദൈവം അനുഗ്രഹിക്കട്ടെ, നിനക്ക് ഇഷ്ടപ്പെട്ട നല്ലൊരു ജീവിതം ലഭിക്കട്ടെ ,,,,,” എന്ന പ്രാർത്ഥനയോടെ രാജീവ് …. കത്ത് വായിച്ചതും ,,, അഞ്ജലിയുടെ തലകറങ്ങിപ്പോയി ,,,, ” കുട്ടിക്കാലം മുതൽ തന്നെ തനിക്കും വളരെയധികം ഇഷ്ടമായിരുന്നു രാജീവിനെ ,,,, എന്ജിനീയറിംഗ് പഠിക്കാൻ തന്നെ വിട്ടു പോകുമെന്ന് കരുതിയിരുന്നില്ല. എപ്പോഴത്തെഴും പോലെ തന്റെ ആഗ്രഹം പോലെ തന്റെ കോളേജിലേക്ക് അവൻ വരുമെന്ന് പ്രതീക്ഷിച്ചു .. അതു ഉണ്ടായില്ല, വല്ലാതെ സങ്കടവും, ദേഷ്യവും, വാശിയും തോന്നിപ്പോയി ,,, ഇതിനിടയിൽ റോഷന്റെ ശല്യം കൂടി കൂടി വന്നു ,,,, ആദ്യമെല്ലാം ഒഴുവാക്കി വിട്ടു. ഒരു ദിവസം ആത്മഹത്യ ഭീഷണി മുഴക്കി ,,, താൻ കാരണം ഒരു ജീവൻ നഷ്ടപ്പെടരുത് എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ ആ ലൗവ് പ്രെപ്പോസൽ ഏറ്റെടുക്കേണ്ടി വന്നു ,,,, ഇതിനിടയിൽ രാജീവ് തന്നെ വിളിച്ചു കൊണ്ടിരുന്നു ,,,, അങ്ങനെ ഒരു ദിവസം രാജീവിന്റെ കോൾ ശ്രദ്ധയിൽപെട്ട റോഷൻ ഇനി രാജീവുമായി ഒരു ബന്ധവും പാടില്ലെന്ന് നിർബന്ധം പിടിച്ചു ,,,,, ആദ്യം തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും , കൂട്ടുകാരും റോഷന്റെ ആവശ്യം ന്യായമാണെന്ന നിലയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ
🙂 🙂
എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു
Next part enna varuka bro
Aparajitan aano….? Enkil November il varum saho …❣️
മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
വീണ്ടും വായിച്ചു,…
ആശംസകൾ…
ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️
മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ് ചാൻസ് കിട്ടിയെന്ന് വരില്ല.
സ്നേഹത്തോടെ
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️
Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️
നന്ദി ? സഹോ ❣️
പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ് ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.
കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.
ഖുറേഷി അബ്രഹാം,,,,,
പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,
ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️
എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…
തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️
???
Thanks bro ?❣️
വായിച്ചിട്ടില്ല….
Evng വായിച്ചിട്ട് പറയാം…
Okay ?❣️
???