അപരാജിതൻ 13 [Harshan] 9620

കോളേജിൽ
എല്ലാവരോടും പാറു നിശ്ചയം പറഞ്ഞിട്ടില്ല,  ദേവികയോടും പിന്നെ ഏറ്റവും അടുത്ത നാലു ഫ്രണ്ട്സനോടും മാത്രം. പാറു ദേവികയുടെ അടുത്ത് ഇരിക്കുക ആയിരുന്നു. ഈ കാര്യം അറിഞ്ഞു ദേവിക ആകെ ഞെട്ടി തരിച്ചു പോയിരിക്കുക ആണ് ദേവികയുടെ വിഷമം അപ്പുവിന് പാറുവിനെ നഷ്ടപ്പെടുന്നതല്ല , പാറുവിനു അപ്പുവിനെ കിട്ടാതെ പോകുന്നതോർത്ത് മാത്രം ആണ്.അവളുടെ ഉള്ളിലും ഹൃദയം പെരുമ്പറ പോലെ മുഴങ്ങുക ആയിരുന്നു, അപ്പു ഇതെങ്ങാനും അറിഞ്ഞാൽ………അതാണ് അവളെ ഏറെ ഭയപ്പെടുത്തിയതും, പാറു…. ഇതെങ്ങനെ ഇത്ര പെട്ടെന്ന് ?അതൊക്കെ പെട്ടെന്നു തന്നെ ആയി ദേവൂ …

എന്നാലും നിന്റെ നിശ്ചയം ആണ് എന്നൊക്കെ കേട്ടിട്ട് …?
എന്താ ,,, വിശ്വാസം വരുന്നില്ലേ നിനക്ക് ?
ഇല്ല പാറു ,,,,
എനിക്ക് ഇപ്പോളും ഉറപ്പുണ്ട്, ശിവ അല്ല,,, ശിവ ഒട്ടും അല്ല നിനക്കു വരേണ്ട രാജകുമാരൻ,
ദേവൂ,,,,,,,,,, നീ നിർത്തുന്നുണ്ടോ ? അവൾ ദേഷ്യപ്പെട്ടു
നീ ഇഷ്ടമുണ്ടെങ്കിൽ വാ,,, ഞാൻ ക്ഷണിച്ചിട്ടുണ്ട് നിന്നെ..

സോറി,, പാറു,,, എന്നാലും എനിക്കങ്ങോട്ടു വിശ്വാസം ആകുന്നില്ല അതാ,,

നീ വിശ്വസിച്ചേ പറ്റൂ,,,, വരുന്ന സൺഡേ ആണ്,, ഇപ്പോ വിശ്വാസം ആയില്ലേ ?
ഹമ് ,,,,,,,,,,,,,

പാറു കൈവിട്ടു പോയി, ഇനി ഒരിക്കലും അപ്പുവിനെ അവൾക് തിരിച്ചറിയാൻ സാധിക്കില്ല, അവളുടെ മനസിൽ ഒരു മോഹം പോലെ ശിവ ആണ്,,,
ജ്യോത്സ്യനും നോക്കി പൂർവ്വബന്ധം ഉണ്ട് എന്ന് പറയുമ്പോ,,, അപ്പൊ പിന്നെ,, അപ്പു ആരാ …അപ്പൊ പാറുവിനു ശിവക്കും മാത്രമല്ലെ പൂർവജ൯മ൦ ഉണ്ടാകു,,

അവൾ അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്നു.

<<<<<O>>>>>>

ഒരു സ്വപ്നലോകത്തു എന്ന പോലെ ആണ് ആദി റൂമിൽ എത്തിയത്.

അവൻ കുളിക്കുകയോ ചായപോലും കുടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.

ഒരുതരം ഭ്രാന്ത് പിടിച്ച പോലെ ഉള്ള അവസ്ഥയിൽ ആയിരുന്നു.

അവൻ വന്നപ്പോൾ തന്നെ ടേബിളിൽ മുകളിൽ ഉണ്ടായിരുന്ന ലക്ഷ്മി അമ്മയുടെ ഫോട്ടോയിലേക് നോക്കി

“എന്റെ സ്വപ്നത്തിൽ വന്നു പാറു എന്റെ ആണ് എങ്ങോട്ടും പോകില്ല എന്നൊക്കെ പറഞ്ഞു പറ്റിക്കുക ആയിരുന്നല്ലേ…. ഈ ഒന്നുമില്ലാത്തവന്റെ ഉള്ളിൽ ഇല്ലാത്ത മോഹങ്ങൾ കുത്തിനിറച്ചിട്ടു ഇപ്പൊ ഈ കത്തുന്ന മനസു നോക്കി ചിരിക്കുക ആണല്ലേ ,,,,,,,,,,,,,,,,,,”

അവൻ അമ്മയുടെ ഫോട്ടോ എടുത്തു ഷെൽഫിനുള്ളിൽ എടുത്തു വെച്ചു.

മുത്തശ്ശിയുടെ ചേലയും മുത്തശ്ശന്റെ ചിതാഭസ്‌മവും ഒക്കെ എടുത്തു മുന്നിൽ വെച്ചു.

ഒപ്പം നാഗമണിയും.

ലക്ഷ്മി അമ്മ എന്നെ പറ്റിച്ചു, കേട്ടോ,, നല്ലപോലെ പറ്റിച്ചു.

പാറുവിന്റെ നിശ്‌ചയം ആണ് ഞായറാഴ്ച,, എന്നെ വിളിച്ചിട്ടുണ്ട്,

പാലിയത്തെ പ്രിയപ്പെട്ടവൻ ഇളയിടം കൊട്ടാരത്തിന്റെ യുവരാജകുമാരൻ ആണ് വരൻ, അവനെന്നും അവർക്ക് സ്‌പെഷ്യൽ ആയിരുന്നല്ലോ,,, അവൾക്കും സ്പെഷ്യൽ ആയിരുന്നു

എവിടെ നോക്കിയാലും അവന്റെ പേര് ആണ് ശിവ ശിവ ശിവാ

ഇന്നും,,,, അവരെല്ലാവരും പറഞ്ഞു, അവനെ കിട്ടിയത് പാറുവിന്റെ മഹാഭാഗ്യം ആണ് എന്ന്,, എനിക്ക് ആകെ വട്ടായി ഇരിക്കുക ആണ്,,, എന്താ ചെയ്യേണ്ടത്,, പറയേണ്ടത് എന്നൊന്നും എനിക്കറിയില്ല.

കരയാനും പറ്റുന്നില്ല ,,,

ആശാനേ ,,,,,,,,,,,,,,,,അവൻ നാഗമണിയെ വിളിച്ചു.

അറിഞ്ഞില്ലേ ആശാനേ,,, അവള് പോകാ,,, രാജകുമാരന്റെ ഒപ്പം, അവൾക്ക് അവളുടെ രാജകുമാരനെ കിട്ടി ,, ഒക്കെ പെട്ടെന്ന് ആയിരുന്നു.

ആശാന് ലോകം ഇല്ലാണ്ടാക്കാൻ സാധിക്കില്ലേ,,, എന്ന പിന്നെ അവൾക് ശിവയോടുള്ള ഇഷ്ടം ഒന്ന് ഇല്ലാണ്ടാക്കി തരാൻ പറ്റുമോ ?

നാഗമണി പ്രതികരിച്ചില്ല.

അല്ലേലും നിങ്ങളോടു പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല, നിങ്ങള് വെല്യ ഡിപ്ലോമാറ്റിക് ആയ ആൾ ആണ്, നിങ്ങൾക് സൗകര്യവു൦ സമയവും ഉണ്ടെങ്കിൽ മാത്രമേ തെളിയു ..

എല്ലാരും എന്നെ പറ്റിച്ചു കൊണ്ടിരിക്കുക ആണ് ..

അവൻ എഴുന്നേറ്റു ബെഡിൽ കയറി കിടന്നു.

സമയം രാത്രി പന്ത്രണ്ടു മണി ആയിക്കാണും….

ആദി തിരിഞ്ഞും മറഞ്ഞും ഒക്കെ ആണ് കിടക്കുന്നതു, അവനു ഉറങ്ങാൻ പോലും സാധിക്കുന്നില്ല,, അവനാകെ തലയ്ക്കു ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ്. തലക്കുള്ളിൽ എന്തൊക്കെയോ പെരുത്ത് കയറുന്നതു പോലെ.

അവൻ എഴുന്നേറ്റു അവിടെ നിന്നും ദീപന്റെ മുറിയിൽ ചെന്നു, സ്റ്റഡി ലീവ് പ്രമാണിച്ചു പലരും അവരവരുടെ വീടുകളിലേക്കു പോയി,

അവർ മൂന്ന് നാല് പേര് മാത്രേ ഇപ്പോൾ ഉള്ളു

അവിടെ എല്ലാവരും കുപ്പി പൊട്ടിച്ചു സേവിക്കുക ആണ്

ആദിയെ കണ്ടപ്പോ അവർ അവനെ വിളിച്ചു ഇരിക്കാൻ കസേര കൊടുത്തു

ആദി അവിടെ ഇരുന്നു

“എന്താ, ആദിയേട്ടാ.. ഒരു വയ്യായ്ക,,, എന്താ പറ്റിയെ ? വയ്യേ ?  അനന്തു  ചോദിച്ചു

അവനൊന്നും മിണ്ടുന്നില്ല, തല കുനിച്ചു ഇരിക്കുക ആണ്.

അവർ ഏറെ നിർബന്ധിച്ചു അവനെ കാര്യം അറിയുവാൻ ആയി

” എനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെടാ ,,,,,,,,,,,,,,, ഇത് കുടിച്ച ഉറങ്ങുമെങ്കിൽ ഒരു കുപ്പി എനിക്കും താ ”

“കുപ്പിയൊക്കെ തരാം ,,,ആദിയേട്ടൻ കാര്യം പറ ”

” എടാ എന്റെ എന്റെ പെണ്ണിന്റെ  വിവാഹനിശ്ചയം ആണ് ,,,,,,,,,,,,,,,വരുന്ന സൺ ഡേ ”

അതുകേട്ടു എല്ലാവരും മുഖത്തോടു മുഖംനോക്കി.

” അവളുടെ നിശ്ചയം ആണെന്നെ …………..” അവൻ നെഞ്ച് തടവി അവരോട് പറഞ്ഞു

” ഒരു നിശ്‌ചയവും നടക്കില്ല ,,,,,,,ആദിയേട്ടൻ ഒരു വാക്ക് പറഞ്ഞാൽ മതി ,,,ഞങ്ങളും ഞങ്ങളുടെ ടീമുകളും പോയി ചേച്ചിയെ ഇവിടെ ആദിയേട്ടന്റെ മുന്നിൽ എത്തിച്ചു തരാം ,,,,,,,,,,,,” വിപ്ലവ പാര്ടികാരനായ ദീപ൯  അവനോടു പറഞ്ഞു

” ഹ ഹ ഹ ഹ ………………അവൻ ചിരി തുടങ്ങി, അവളുടെ ഇഷ്ട൦ കൊണ്ട് തന്നെ ആണ് ഈ നിശ്ചയം, അവൾക് ഇഷ്ടമുള്ളവനെ ആണ് കല്യാണം കഴിക്കാൻ പോകുന്നതും …………..”

ആ ബെസ്ററ് ……………അപ്പൊ ആദിയേട്ടൻ കപീഷ്  ആയല്ലേ ,,,,,,,,,,,,,മത്തായിച്ചൻ സോഡാ

പൊട്ടിച്ചു കൊണ്ട് പറഞ്ഞു ,,,,

കപീഷോ ?

ആ പോസ്റ്റ് ആയല്ലേ എന്നു ,,, മത്തായിച്ച൯ വിശദീകരിച്ചു

ഞാൻ എന്നും പോസ്റ്റ് അല്ലെടാ ,,,കഴിഞ്ഞ ആറേഴു കൊല്ലം ആയി ഞാൻ എന്നും പോസ്റ്റിന്റെ മുകളിൽ അല്ലെ …

അല്ല അപ്പൊ ആദിയേട്ടൻ ഇതുവരെ ഇഷ്ടം പറഞ്ഞിട്ടില്ലേ ചേച്ചിയോട് ………….? അനന്തു  ചോദിച്ചു.

ഇല്ലെടാ ,,,,,,,,അതിനെനിക് പറ്റിയിട്ടില്ല.

ആ പിന്നേം ബെസ്ററ് ,,,നിങ്ങള് വൺവേ കളിച്ചു പോസ്റ്റ് ആയി സെന്റി അടിച്ചിട്ട് വല്ല കാര്യവും ഉണ്ടോ ,,,ദാ ഇതങ്ങു പിടിപ്പിച്ചെ ,,,,എന്ന് പറഞ്ഞു കയ്യിൽ ഇരുന്ന മദ്യം ഒഴിച്ച ഗ്ലാസ് ആദിക്ക് നേരെ മത്തായിച്ചൻ നീട്ടി.

ആദി അത് വാങ്ങി ,,,,

എന്നിട്ടു ചുണ്ടോടു ചേർത്ത് ഒറ്റവലിക്ക് തന്നെ അതങ്ങു കുടിച്ചു കൊണ്ടിരുന്നു

മത്തായിച്ചൻ ആ കാഴ്‌ചനോക്കി ഉമിനീർ ഇറക്കി ഇരുന്നു.

അവൻ കുടിച്ചു കഴിഞ്ഞു ഗ്ലാസ് താഴെ വെച്ചു.

ഈ കാര്യത്തിൽ ആദിയേട്ടൻ പരാജയം ആണുട്ടോ,, ഉള്ള ഇഷ്ടം ഇതുവരെ പറയാതെ എങ്ങനെ ആണ് ആ ചേച്ചി അറിയുക, എല്ലായിടത്തും വലിയ ധൈര്യ൦ കാണിക്കുന്ന ആദിയേട്ടൻ ഇവിടെ എന്താ കാണിക്കാഞ്ഞത് ?  ഇത്തിരി റൊമാന്റിക് ആയി കാര്യങ്ങൾ അറിയിക്കുക അല്ലെ വേണ്ടി ഇരുന്നത് ? അനന്തു  ചോദിച്ചു.

എനിക്ക് സാധിച്ചില്ല ,,, എനിക്കെന്നല്ല എന്റെ സ്ഥാനത്തു നിൽക്കുന്ന ഒരാൾക്കും സാധിക്കില്ല, ഞാൻ പണയം ആയി നിൽക്കുന്ന വീട്ടിലെ പെൺകുട്ടി, അവളോട് ഞാൻ എങ്ങനെ ആണ് ഇഷ്ടം പറയുക, ഒരിക്കലും പോലും സ്ഥിരതയോടെ എന്നോട് പെരുമാറില്ല, കണ്ടും അറിഞ്ഞും നാൾ മുതൽ എന്നോട് ദേഷ്യം ആയിരുന്നു, ആ ദേഷ്യത്തെ ഞാൻ ഇഷ്ടപ്പെട്ടു പോയിരുന്നു, ഇടയ്ക്കു കള്ളസ്നേഹം കാണിക്കും, ഇടയ്ക്കു ഫ്രണ്ട്ഷിപ് കാണിക്കും, ഇടയ്ക്കു ഇത്തിരി സഹാനുഭൂതി കാണിക്കും,, ഏതു നേരം നോക്കി ആണ് ഞാൻ ഇഷ്ടം പറയേണ്ടി ഇരുന്നത്,,, ഞാൻ പരാജയം ആണല്ലോ,,, അത് ഇവിടെ മാത്രം അല്ലല്ലോ,,, ജീവിതത്തിലെ  അങ്ങനെ അല്ലെ,,,

അതുകേട്ടപ്പോൾ എല്ലാവർക്കും ഉള്ളിൽ ഒരുപാട് സങ്കടമാണ് ഉണ്ടായത്… ആദിയുടെ അവസ്ഥ ആലോചിച്ചപ്പോൾ.

ഞാൻ ഇഷ്ടപ്പെട്ടു പോയി, അവളെന്റെ ഭ്രാന്ത് തന്നെ ആണ്, എനിക്ക് എന്നെക്കാളും ഇഷ്ടവും ആണ്,, കൂടെ എന്നും അവൾ ഉണ്ടാകണം എന്ന് ആഗ്രഹിച്ചുപോയി,, അതെന്റെ തെറ്റാണോ,,,,? എനിക്ക് നിങ്ങൾ പറഞ്ഞ റൊമാന്സും കോപ്പും എന്ന് എനിക്കറിയില്ല,,, എനിക്ക് എന്റെ ജീവിതത്തിൽ ഒരേ ഒരു സ്ത്രീയെ മാത്രമേ ബന്ധമുണ്ടായിരുന്നുള്ളു, അതെന്റെ അമ്മ മാത്രം ആണ്, കുറച്ചു ഫ്രണ്ട്സ് എന്നതല്ലാതെ,, എന്റെ ജീവിതത്തിൽ ഞാൻ ആരോടും റൊമാൻസ് കാണിച്ചിട്ടില്ല, എനിക്കതു അറിയില്ല, ഇരുപത്തി ഏഴു വര്ഷത്തിനിടയിൽ ആകെ ഒരു ഇഷ്ടം തോന്നിയിരിക്കുന്നത് എന്റെ പാറുവിനോട് മാത്രമേ ഉള്ളു …

നിങ്ങളൊക്കെ പറയുന്ന പോലെ റൊമാന്സൊക്കെ കാണിക്കുന്നവർക്ക് മാത്രമാണോ ഒരാളെ ഇഷ്ടപെടാൻ സാധിക്കുക.. അപ്പൊ പിന്നെ എനിക്കവളോട് സ്നേഹം ഇല്ലായിരുന്നോ ,,,

ബോധമില്ലാതെ അവൾ ഹോസ്പിറ്റലിൽ കിടന്നപ്പോ അവളുടെ അവസ്ഥയിൽ

എനിക്ക് പേടിയും ആധിയും മാത്രേ ഉണ്ടായിരുന്നുള്ളു,,  അവളെ കുറിച്ച്,, അവൾ വെള്ളത്തിൽ പോയി എന്ന് കരുതി അതെ പേടിയോടെ ആധിയോടെയാ ഞാൻ വെള്ളത്തിൽ ചാടിയത്,, എനിക്ക് അവളെ ഓർത്തു റൊമാൻസ് ഒന്നും ഉണ്ടായിട്ടില്ല,, അവളുടെ സുരക്ഷ മാത്രേ ഞാൻ ചിന്തിച്ചിട്ടുള്ളു ..

ആദിക്കു നില മാറി തുടങ്ങി, അവൻ അവിടെ ഇരുന്ന മദ്യകുപ്പി എടുത്തു വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്ക് അത് അപ്പാടെ വിഴുങ്ങി.

അവൻ ആ ഒരു അവസ്ഥയിൽ എത്തിയിരുന്നു..

അവൻ അവിടെ നിന്നും എഴുനേറ്റു, ഒന്നും മിണ്ടാതെ നേരെ റൂമിലേക്കു പോയി.

എല്ലാവരും പരസ്പരം നോക്കി, ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല.

ആദി നേരെ ചെന്ന് ബെഡിൽ കിടന്നു..

ലഹരി തലയ്ക്കു പിടിച്ചു ബെഡിലേക് വീണ ആദി അറിയാതെ മയങ്ങി പോയി

രാവിലെ നാലുമണിക് തന്നെ അവൻ എഴുന്നേറ്റു

എഴുനേറ്റു വെള്ളം കുടിച്ചു നേരെ ബ്രഷ് ചെയ്യുവാൻ ആരംഭിച്ചു

ബ്രഷ് തേച്ചു കൊണ്ടിരുന്നപ്പോൾ ആണ് അവൻ മിററിൽ നോക്കിയത്

അവന്റെ മുഖത്ത് ഒരു തീവ്രമായ ക്രോധഭാവം ആയിരുന്നു

ഞാൻ എന്തിനാ അങ്ങനെ തോൽക്കുന്നത്, എനിക്ക് ജയിക്കണം, എന്റെ പാറു അവൾ എന്നെ ആണ് സ്നേഹിക്കേണ്ടത്, എന്നെ മാത്രം,, വേറെ ഒരാളും ഞങ്ങളുടെ ഇടയിലേക് വരാൻ പാടില്ല.. ”

അവൻ കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു

തല ഇടത്തേക്ക് ചരിച്ചു………. പിന്നെ വലത്തേക്കും,,,,,,,,,,,,,,,,,,,,

എന്തിനാ പാറു നീ ശിവയെ സ്നേഹിച്ചത്………………….? നീ എന്നെ അല്ലെ സ്നേഹിക്കേണ്ടത് ? ഞാൻ അല്ലെ നിന്നെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിച്ചതും രക്ഷിക്കേണ്ടതും ഒക്കെ

അല്ലെ പാറു ,,,,അല്ലെടീ  ……………………………അവൻ കണ്ണാടിയിൽ നോക്കി അലറി …………..

ഒരുതരം ഭ്രാന്ത് പിടിച്ച അവസ്ഥ ..

നീ അവനുമായി നിശ്ചയം നടത്തിയാൽ പിന്നെ കല്യാണവും ഉണ്ടാകില്ലേ ,,,,,,,,,,,,ഉണ്ടായ പിന്നെ നീ അവന്റെ ആകില്ലേ ,,ആ നീലക്കണ്ണന്റെ ………… ശിവയുടെ ,,,,,,,,,,,,,

അപ്പൊ പിന്നെ നിന്നിൽ അവനു ഫുൾ ഫ്രീഡം ഉണ്ടാകില്ലേ ,,,

അവൻ നിന്നെ തൊടില്ലേ …..

നിന്നെ കിസ് ചെയ്യില്ലേ ……………

നീ അവന്റെ നെഞ്ചിൽ തല വെച്ച് കിടക്കില്ലേ ……………

അത് വേണ്ട മോളെ ,,,,,,,,,,,,

അത് ഒട്ടും വേണ്ട ,,,,,,,,,,,,,,,,,,,,

നീ എന്നോട് ഇങ്ങനെ ഒന്നും ചെയ്യണം എന്ന് എനിക്കില്ല,,, പക്ഷേ എന്റെ പാറു  വേറെ ഒരാളോട് ഇങ്ങനെ ഒക്കെ ചെയ്‌താൽ അത് അപ്പുവിന് ഒരുപാട് സങ്കടമാകും ..

പാർവതി ഈ  ശങ്കരന്റെ പെണ്ണ് ആണ്

ആദി അവന്റെ തന്നെ രൂപത്തെ നോക്കി നിന്നു .

ചുണ്ടിന്റെ കോണിൽ വിടരുന്ന പുഞ്ചിരി

ഹ ഹ ഹ ഹ ………………………….മോളെ ,,,,,,,,,,,,,,,,,,,പാറു …നമുക് ആ സ്നേഹം ഇനി വേണ്ടട്ടോ …

എന്റെ മോള് എന്നെ മാത്രം സ്നേഹിച്ചാൽ മതി

ഈ അപ്പുവിനെ മാത്രം ,,,, പാറു അപ്പുന്റ്റെ മാത്രം പെണ്ണാ.,,,

അവൻ കണ്ണാടിയിൽ തന്നെ നോക്കി

അവന്റെ കൃഷ്ണമണികൾ ഇടത്തേക്കും വലത്തേക്കും ചലിച്ചു കൊണ്ടിരുന്നു

പിന്നെ വേഗത്തിൽ കൃഷ്ണമണി വട്ടത്തിൽ ചുറ്റി കൊണ്ടിരുന്നു

അവന്റെ മുഖത്ത് വിടരുന്ന രൗദ്രതയുടെ ഭാവം

മുഖമൊക്കെ ദേഷ്യം കൊണ്ട് ചുവന്നു

ഒപ്പം കണ്ണുകളും

ശിവ ,,,,,,,,,,,,,,,,,,,,അവനിനി ഈ മണ്ണിൽ വേണ്ട പാറു …

അവനെ ഞാൻ തീർത്തുകളഞ്ഞേക്കാം ,..

അവൻ ഈ മണ്ണിൽ ഉണ്ടെങ്കിൽ പിന്നെ എനിക്ക് നിന്നെ നഷ്ടപ്പെടാൻ സാധ്യത കൂടുതലാ

അപ്പൊ ,,,,,,,,,,,,,,,,,,നമുക് ശിവയെ കൊല്ലാം …അവൻ കൊല്ലപ്പെടേണ്ടവൻ തന്നെ ആണ് ,,,,,,,,,,,പാറു

എന്റെ പാറു എന്റെ മാത്രം ആയി ഇരുന്നാൽ മതി ,,,അതുകൊണ്ടാട്ടോ

ശിവയെ ,,,,,,,,,,,,,,ശിവയെ ,,,,,,,,,,,,,,,,ഈ ഞാൻ ഇല്ലാതെ ആക്കികൊള്ളാം ….

ക്രുദ്ധമായ മുഖത്തോടെ അവൻ വായിൽ വെള്ളം ഒഴിചു കഴുകി

പിന്നെ മുഖവും കഴുകി വേഗം റെഡി ആയി അഞ്ചുമണിയോടെ അവിടെ നിന്നും ഇറങ്ങി

<<<<<<O>>>>>>>