അപരാജിതൻ 8 [Harshan] 6856

ആദി അവന്റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു. അപ്പോൾ ആണ് സിബി അവനെ കാണാൻ ആയി വന്നതു.

ആദിക്ക് ഒരുപാട് സന്തോഷമായി. സിബി അവിടെ അവനു മുന്നിൽ ആയി ഇരുന്നു.

” പറ മോനെ ,,,എന്തൊക്കെ ഉണ്ട്  വീട്ടിൽ എന്നാരും സുഖായിരിക്കുന്നോ ?

” എല്ലാ൪ക്കും സുഖം ….ഒരു വിശേഷം ഉണ്ട് ചേട്ടായി”

എനിക്ക് ഒരു വിസ വന്നിട്ടുണ്ട്, ഒരു കൂട്ടുകാരൻ വഴി ശരി ആയതാ അബുദാബിയിലേക്ക്

“ആഹാ വളരെ നല്ല കാര്യമാണല്ലോ..എന്താ ജോലി എപ്പോളാ പോണ്ടത്”

രണ്ടു ആഴ്ചയേയുള്ളൂ സമയം, അവിടെ ഒരു കമ്പനിയിൽ ആണ് , അസിസ്റ്റന്റ് ആയി ആണ്, കുഴപ്പമില്ല ചേട്ടായി താമസം ഭക്ഷണം ഒക്കെ അവര് തരും, കൊല്ലത്തിൽ ഒരു മാസ൦ ലീവും തരും

ഡാ എന്ന താമസിക്കരൂത് നീ കാര്യങ്ങൾ എളുപ്പം ശരി ആക്കാൻ നോക്ക്..

ഞാൻ  ഇപ്പൊ വന്നത് എന്റെ റേസിഗ്‌നേഷൻ ലെറ്റർ കൊടുക്കാൻ ആയി ആണ്,  ഈ ആഴ്ച എന്നെ ഇവിടെ നിന്നും റിലീവ് ചെയ്യാൻ ആയി ഞാൻ റിക്വസ്റ്റ് ചെയ്യണം…ആദ്യം ചേട്ടായിയെ കണ്ടിട്ടു ആകാം എന്നു കരുതി

ആണോ ,,,,,,,,,,…അപ്പൊ നീയും പോവാണല്ലേ ഡാ ………..പോ ,,പോയി നന്നാവൂ ,,,,,,,,,,,,,,,,നല്ലതേ വരൂ നിനക്കു എന്തോ അത് കേട്ടപ്പോ സിബിക്കും ഒരു വല്ലാത്ത വിഷമമുണ്ടായി.

നീ ഒരു കാര്യം ചെയ്യൂ ആദ്യം ഫോര്മാലിറ്റികളൊക്കെ തീർത്തുവാ, ഞാൻ ഇവിടെ ഉണ്ടാകും.

അങ്ങനെ ലെറ്റർ കൊടുക്കാനും ഒക്കെ കാര്യങ്ങൾക്കായി സിബി മുകളിലത്തെ ഫ്ലോറിലേക് പോയി.

ഒരു മണിക്കൂർ കൊണ്ട് അവൻ തിരികെ വന്നു, അത് അസ്പ്പ്ഡ് ചെയ്ത കാര്യവും രണ്ടു ദിവസത്തിനുള്ളിൽ   റിലീവ് ചെയ്യാം എന്നും അവനോടു പറഞ്ഞതായി അവൻ പറഞ്ഞു.

സിബി ബൈക് എടുത്തിട്ടുണ്ടായിരുന്നില്ല, അതുകൊണ്ടു അവനെയും കൂട്ടി ആദി ബുള്ളറ്റിൽ ടൌൺ ലേക്ക് പോയി  പോകും വഴി ഒരു ടെസ്റ്റൈൽസ് ഷോപ്പിൽ കയറി

” അയ്യോ ചേട്ടായി എനിക്ക് അതൊന്നും വേണ്ട …………..”

നീ പോടാ …………എന്നു പറഞ്ഞു രണ്ടു ഫോർമൽ ഷർട്ടും ഒരു പാന്റും ആദി എടുത്തു.

” ഡാ അവിടെ ഒകെ ഓഫീസ് അല്ലെ,, അപ്പൊ നല്ല വൃത്തിക്കും മെനക്കും ടിപ്പ് ടോപ് ആയി നിക്കണ്ടേ

അപ്പൊ ഈ വസ്ത്രങ്ങളും നന്നായി ഇരിക്കണ൦ .”

എന്നു പറഞ്ഞു അതൊക്കെ പാക്ക് ചെയ്യിച്ചു ബിൽ കൊടുത്തു അവർ പുറത്തേക്ക് ഇറങ്ങി.

അവനെ ബസ്സ്റ്റോപ്പിൽ ആക്കി.

ബസ് വരാൻ കുറെ താമസം ഉണ്ടയിരുന്നു.

കൂടെ ആദിയും അവനോടൊപ്പം നിന്നു.

ഓരോന്നൊക്കെ സംസാരിച്ചു

<<<<<<<<O>>>>>>>>

 

അതെ സമയം

ചന്ദ്രവല്ലി ഗ്രാമ ചന്ത

 

ഗ്രാമങ്ങളായ വൈശാലിയുടെയും ശിവശൈലത്തിന്റെയും കലിശപുരിയുടെയും അരുണേശ്വരത്തിന്റെയും ഇടയിൽ ആയി വരുന്ന ഒരു ഗ്രാമം ആണ് ചന്ദ്രവല്ലി.

ചന്ദ്രവല്ലി ഗ്രാമത്തില്‍ ഏറെയും ഖനികള്‍ ആണ്. ചന്ദ്രവല്ലിയിലെ ഖനികളില്‍ നിന്നും

കുഴിചെടുക്കുന്നതാണ് രത്നങ്ങളില്‍ പെട്ട  ചന്ദ്രകാന്ത കല്ല്‌. അഥവാ മൂണ്‍ സ്ടോന്‍.

നവരത്നങ്ങളില്‍ എഴെണ്ണം മണ്ണില്‍ നിനും കുഴിചെടുക്കുനതാണ് ബാക്കി ഉള്ള രണ്ടെണ്ണം ജീവികളില്‍ നിനും അതായതു ചിപ്പിയില്‍ നിന്നും ലഭിക്കുന്ന മുത്തും പവിഴപുറ്റില്‍ നിന്നും ലഭിക്കുന്ന പവിഴവും, ഈ മുത്തിന്റെ ഒരു ഉപരത്നം ആണ് ഖനിയില്‍ നിനും ലഭിക്കുന്ന ചന്ദ്രകാന്തം, ഇതില്‍ മഴവില്ല്പോലെ ചലിക്കുന്ന രേഖ കാണാന്‍ കഴിയും. കൂടാതെ സുതാര്യമായ ഈ വെള്ള കല്ലില്‍ നേര്‍ത്ത നീല നിറത്തിലുള്ള ചെറിയ പ്രകാശവും കാണാന്‍ കഴിയു൦ ഇത് ചന്ദ്രന്റെ പ്രധാന രത്‌നം തന്നെയാണ്. മുത്തിന് പറഞ്ഞിട്ടുള്ള എല്ലാ ഗുണങ്ങളും ഭൂമിയില്‍നിന്നും ലഭിക്കുന്ന ഈ വിശിഷ്ട രത്‌നത്തിന് പ്രദാനം ചെയ്യാന്‍ കഴിയും,

ഇതേ ചന്ദ്രവല്ലിയില്‍ ആണ് ബൃഹത്തായ ചന്ത ഉള്ളത്, നേരത്തെ പറഞ്ഞ നാലു ഗ്രാമങ്ങളിലേക്ക് വേണ്ട സകല വസ്തുക്കളും ലഭിക്കുന്നതും മറ്റു ഗ്രാമങ്ങളിൽ ഉത്പാദിപ്പിച്ച വസ്തുവകകൾ വിറ്റഴിക്കുന്നതും ചന്ദ്രവല്ലിയിലെ ചന്തയിൽ ആണ്

ശിവശൈലത്തു  പാലുൽപ്പന്നങ്ങളും മണ്പാത്രങ്ങളും പച്ചക്കറികളും  ഒക്കെ ചെറിയ തോതിൽ നിർമ്മിക്കുന്നുണ്ട്, അവർ അത് ചന്ദ്രവല്ലി ചന്തയിൽ ആണ് കൊണ്ട് വിൽക്കുന്നത്. സമയം ആറു മണി. സൂര്യ൯ അസ്തമിക്കാൻ ആയി ഒരുങ്ങുന്ന സമയം.

ഒരു യുവതിയും കൂടെ ഒരു പന്ത്രണ്ടു വയസു പ്രായം ഉള്ള  ബാലകനും വിജനമായ വീഥിയിലൂടെ നടന്നു വരുന്നു, ആ യുവതിയുടെ ധരിച്ചിരിക്കുന്നത് ഒരു ദാവണി ആണ്. ആ യുവതിയുടെ വലത്തേ കയ്യിൽ ആ ബാലകൻ മുറുകെ പിടിച്ചിരിക്കുന്നു, ഒരു കൈ കൊണ്ടു താങ്ങി അവൾ ഒരു പരന്ന കുട്ട തലയിൽ വെച്ചിരിക്കുന്നു.

അവൾക്കു കണ്ണുകൾ കാണില്ല, അന്ധയായ യുവതി ആണ്, ശിവാനി അവളുടെ കൂടെ നടക്കുന്ന ബാലകൻ അവളുടെ സഹോദരനും.

ശങ്കരാ ……………മോനെ ………….

എന്താ ഏച്ചി ,,,,,,,,

വെണ്ണ ഇന്ന് ഒന്നും ബാക്കി വന്നില്ല എന്നാലും പ്രതീക്ഷിച്ച വില ഒന്നും കിട്ടിയില്ലല്ലോ

ഹ്മ്മ് ,,,,,,,,,ന്നാലും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാൻ കഴിഞ്ഞുവല്ലോ അതുമതി ,

ഇപ്പൊ നമ്മള്‍ എവിടെ എത്തി മോനെ ,,,?

ശംബവി പുഴയുടെ യുടെ തിരിവ് ആയെ ഉള്ളു ഏച്ചി ??

അപ്പൊ ഇനിയും മുക്കാൽ മണികൂറു നടക്കേണ്ടി വരുമല്ലോ ശങ്കര ,,നമ്മുടെ നാട്ടിലെ ആരെയും കാണുന്നില്ലാലോ കാളവണ്ടിയും കൊണ്ട് ,,,വന്നിരുനെ അതിൽ പോകാമായിരുന്നു.

നമ്മൾ സാധനങ്ങൾ വാങ്ങിക്കാൻ ഒക്കെ കയറിയില്ലേ ഏച്ചി അതാ ,,,,ഒന്നുരണ്ടു പേര് തിരികെ പോയി

ഹ്മ്മ് ,,,,,,,,,,,

ശങ്കര ,,,,മോനെ ,,,

എന്തോ ,,,,,?

എനിക്ക് നന്നായി ദാഹിക്കുന്നുണ്ട്, കുറച്ചു വെള്ളം കിട്ടുമോ ?,

നമ്മുടെ കൈയിലെ വെള്ളം തീർന്നില്ലേ ,,,ഞാൻ ഒരു കാര്യം ചെയ്യട്ടെ ,,,

പറയു  ശങ്കരാ ,,,,,,,,,,,

ഞാൻ പാത്രത്തിൽ നദിയിലെ വെള്ളം നിറച്ചു കൊണ്ട് വരട്ടെ

എച്ചി എങ്ങോട്ടു പോകരുത് ഈ ഓര്ത്തു തന്നെ നിൽക്കണം, കേട്ടോ

ആ ….മോൻ പോയി വെള്ളം കൊണ്ട് വാ …

ശങ്കരൻ സഹോദരിയുടെ തലയിൽ നിന്നും ആ കുട്ട നിലത്തിറക്കി വെച്ച് അവിടെ മറിഞ്ഞു കിടക്കുന്ന ഒരു മരത്തടിയിൽ അവളെ ഇരുത്തി,

ഇവിടെ ഇരിക്കണെ ……………… അവൻ അത് പറയുമ്പോ ഉള്ളിലെ ഭയം ആയിരുന്നു

അവൾ ചിരിച്ചു ,,,ഞാൻ എങ്ങും പോകില്ല ശങ്കരാ……………………

അവൾ തപ്പി തപ്പി അവന്റെ മുഖത്ത് തലോടി ,,,

ആ കുട്ടി, കുട്ടക്കുള്ളിൽ വെച്ച ഒരു പിച്ചള തൂക്കു പാത്രം എടുത്തു താഴേക്ക് ഇറങ്ങി ശാംഭവി നദിക്കരയിലേക്ക് ………

പോകും വഴിയും അവന്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി സഹോദരി അവിടെ തന്നെ ഇരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ ആയി താഴെ ഇറങ്ങി അവന്‍ നദിയുടെ തടത്തില്‍ നിന്ന് പതുക്കെ നദിയിലേക്ക് ഇറങ്ങി അവൻ പിച്ചള പാത്രത്തിൽ വെള്ളം നിറച്ചു കുടിച്ചു നോക്കി. കുഴപ്പമില്ലെന്നു മനസിലാക്കി വീണ്ടും പിച്ചള പാത്രത്തിൽ വെള്ളം നിറച്ചു തീരത്തേക്ക് കയറി,

ആ പാത്രം വലം കയ്യിൽ തൂക്കി മുകളിലേക്ക് വേഗം നടന്നു

ശിവാനി ഇരിക്കുന്ന ഭാഗത്തേക്ക് ചെന്നു.

ആ കാഴ്ച കണ്ടു അവൻ ഞെട്ടി പോയി അവൾക്കു സമീപം അവളെ നോക്കി ഒരു ഭീമാകാരനായ വെള്ള കാള, ക്രുദ്ധനായ മുഖത്തോടെ, നീണ്ട കൊമ്പുകള്‍.,,,,,തന്റെ സഹോദരിയെ അത് ആക്രമിക്കും ,,,,

ഏച്ചി………………….. എന്ന് അലറി വിളിച്ചു അവൻ താഴെ കിടന്ന ഒരു വലിയ വടി എടുത്തുകൊണ്ടു വേഗത്തിൽ കുതിച്ചു

തന്റെ സഹോദരിയെ ആ കാള അപായപ്പെടുത്തുമോ എന്ന ഭയത്താൽ ആണ് അവൻ ഓടുന്നത്.

അവന്റെ അലർച്ച കേട്ട് ശിവാനീ

ശങ്കരാ ,,,,,,,,,,,,,,,,,,,,,,,എന്നുറക്കെ വിളിച്ചു

അപ്പോളേക്കും ശങ്കരൻ വടിയുമായി അവളുടെ അടുത്തെത്തി

ശോ…………ശോ …………അവൻ വടി നീട്ടി അതിനെ ഓടിക്കാൻ ശ്രമിച്ചു ,,,

ആ കാള അവനെ നോക്കി ……ഇ൦ബേ ,,,,,,,,,,,,,,,,,,,,എന്നുറക്കെ ശബ്ദമുണ്ടാക്കി

അതോടെ ഭയന്ന് ശിവാനി തപ്പി തപ്പി എഴുന്നേൽക്കാൻ ശ്രമിച്ചു

ശങ്കരാ …………………………….എന്ന് വിളിച്ചു …………..

അവൻ സഹോദരിയെ ചേർത്ത് പിടിച്ചു .

വീണ്ടും കാളക്കു നേരെ വടി കാണിച്ചു അതിനെ തെളിച്ചു,

അത് കണ്ടു ആ ഭീകരനായ കാള പിൻവാങ്ങി,…കുറച്ചു നേരം അവരെ നോക്കി ശേഷം മുന്നിലേക്ക്‌ നടന്നു നീങ്ങി

അതുകണ്ടു അവനു ശ്വാസ൦ നേരെ വീണു ,

ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,,,,അവൾ ഭയന്ന് വിളിച്ചു

ഒന്നൂല്ല ,,,ഞാൻ അതിനെ ഓടിച്ചു ഒരു വലിയ കാള ആയിരുന്നു ഏച്ചി…

അമ്മെ ,,,,,,,,,,,,,,,,,അവള്‍ ഒന്ന് ഭയന്നു…. പേടിക്കണ്ട അത് പോയി ,,,

ഇന്നാ ,,,ഈ വെള്ളം കുടിക്ക് ,,,,

അവൻ പെങ്ങൾക്ക് പാത്രം തുറന്നു കയ്യിൽ വെച്ച് കൊടുത്തു

ശിവാനി അത് കുടിച്ചു ,

ഓ ,,,,ഞാൻ പേടിച്ചു പോയി ,,,,,,,,,,,,,,,,,ശങ്കരൻ അവളോട് പറഞ്ഞു

എന്നാലും ഞാൻ പേടിച്ചില്ല അധികം

അതെന്ത ????,,,,

എന്റെ ശങ്കരൻ എന്റെ അടുതില്ലേ ,,എനിക്ക് താങ്ങും തണലുമായി ,,,അവള്‍ ചിരിച്ചു അവനെ ചേർത്ത് പിടിച്ചു..

സഹോദരിക്ക് സഹോദര൯ തുണയാകുമെന്ന ഉറപ്പായിരുന്നു അവളിൽ ആ നേരം ഉണ്ടായിരുന്നത്.

വാ നമുക്ക് പോകാം ,,,,,,,,,,,,,,,,,,

അവൻ ആ കുട്ട എടുത്തു ,

കുട്ട താ ശങ്കരാ ,,,

വേണ്ട ,,,ഏച്ചി ഇനി ചുമക്കണ്ട ,,,,ഞാൻ തലയിൽ വെച്ചോളാ൦ ,,,

എന്നുപറഞ്ഞു അവൻ ആ കുട്ട അവന്റെ തലയിൽ വെച്ച് അവളുടെ കൈ പിടിച്ചു മുന്നോട്ടു നടത്തി കൊണ്ടുപോയി

<<<<<<<<<<<O>>>>>>>>>>

ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്ന സമയം

സിബിയുടെ ഭാഗത്തേക്ക്‌ ഉള്ള ബസ് കാണുന്നില്ല

അവിടെ നിന്ന് ഒരു നാലു കിലോമീടര്‍ മാറി ഒരു ജങ്ഷന്‍ ഉണ്ട് അവിടെ ചെന്നാല്‍ ബസ് കിട്ടാന്‍ എളുപം ഉണ്ട് ,,,

ആദി പറഞ്ഞു എടാ ഇവിടെ നിന്ന വണ്ടി കിട്ടില്ല, വാ നമുക്ക് ആ അയ്യങ്കാര്‍ ജങ്ഷനില്‍ പോകാം ,,,,,

എന്ന് പറഞ്ഞു അവൻ ചെന്ന് ബുള്ളറ്റ് സ്റ്റാർട്ട് ആക്കി

സിബി പുറകിൽ ഇരുന്നു,

ആദി ബുള്ളറ്റ് മുന്നിലെക്കെ എടുത്തു ഓരോരോ വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു ആദിയും സിബിയും കൂടെ അയ്യങ്കാർ ജങ്ഷനിലേക് പുറപ്പെട്ടു…

<<<<<<<<<O>>>>>>>>>

 

അതെ സമയ൦

 

ശിവാനിയും ശങ്കരനും നടന്നു പോകുക ആണ്.

തലയിൽ കുട്ട ചുമന്നു കയ്യിൽ ശിവാനിയെ മുറുകെ പിടിച്ചു ശങ്കരൻ ശാംഭവി നദി തീരം കഴിഞ്ഞു മുന്നൊട്ടു പോകുന്നു.

ഏച്ചി,,,,,,,,,,,,,,,,,,

എന്താ ശങ്കരാ………

ഞാൻ കുറച്ചു കഴിഞ്ഞു ഏതേലും വീട്ടില് ജോലിക്കു പോകും, എന്നിട്ടു കിട്ടുന്നതൊക്കെ ഞാൻ കൂട്ടി വെക്കും എന്നിട്ട് ഏച്ചിയെ വലിയ ഒരു കണ്ണ് വൈദ്യനെ കാണിക്കും പട്ടണത്തിൽ കൊണ്ട് പോയി, എന്നിട്ടു ചികിൽസിച്ചു ഞാൻ കണ്ണിനു കാഴ്‌ച ഉണ്ടാക്കി തരും ..

അത് കേട്ട് ശിവാനി ഒന്ന് ചിരിച്ചു.

ഏച്ചി ചിരിക്കുക ഒന്നും വേണ്ട.

സര്ക്കാര് ആശുപത്രി ഒന്നും ഇവിടെ ഇല്ലല്ലോ, പിന്നെ ഉള്ളത് ജനപഥത്തില്‍ ആണ് ], അവിടെ കണ്ണ് വൈദ്യൻ ഉണ്ടോ എന്നറിയില്ല ,,എന്നാലും നമുക് നോക്കാം ഏച്ചി …….

അവൻ അത് പറയുമ്പോൾ തന്റെ ആകെ ഉള്ള പെങ്ങൾക്ക് കാഴ്ച കിട്ടണം എന്നൊരു മോഹം ആയിരുന്നു ,

ഏച്ചി ,,,,,

എന്താ ശങ്കരാ ,,,,,,,,,,?

എന്റെ ഒരു കണ്ണ് എടുത്തു ഏച്ചിയുടെ കണ്ണിൽ വെക്കുവാണെങ്കിൽ ഏച്ചിയുടെ ഒരു കണ്ണിനു കാഴ്‌ച കിട്ടില്ലേ ?,,,,,,

അവൻ അത് പറഞ്ഞപ്പോ അവൾ ഒന്ന് നിന്നു, തിരിഞ്ഞു

അവന്റെ ആ ചോദ്യ൦ കേട്ട് അവളുടെ കാഴ്ചയില്ലാത്ത കണ്ണുകള്‍ നിറഞ്ഞു, അവള്‍ വിങ്ങി പൊട്ടി

എന്നിട്ടു തപ്പി തപ്പി അവന്റെ മുഖത്ത് പിടിച്ചു.

ഏച്ചിക്കു അങ്ങനെ ഒരു കാഴ്‌ച വേണ്ട ശങ്കരാ ,,,,,,,എന്റെ ശങ്കരൻ ലോകം കണ്ട മതി ,,,,എന്നിട്ടു ഏച്ചിക്കു ചൊല്ലി തന്നാൽ മതി,,,ഏച്ചി നിന്റെ വാക്കുകൾ കേട്ട് മനസ്സിൽ സങ്കല്പ്പിചോളം അതൊക്കെ  ….

അങ്ങനെ പറയല്ലേ ഏച്ചി ,,,,എന്ന് പറഞ്ഞു അവന്‍ അവളുടെ നിറയുന്ന കണ്ണുനീര്‍ തുടച്ചു.

അത് മാത്രേ ഈ ശങ്കരന് സ്വപ്നം  ഉള്ളു ,,,,,,,,,,

അതിനു വേണ്ടി മാത്രേ ഞാൻ കഷ്ടപെടുകയുള്ളു..,,,

എന്റെ ഏച്ചി,,,ഈ ലോകം മൊത്ത൦ കാണണം,,,

പൂക്കളും കിളികളും പുഴയും മലയും മണ്ണും വിണ്ണും ഒക്കെ എന്റെ ഏച്ചി കാണണം ,,,,

അത് പറയുമ്പോ ആ കുഞ്ഞു മനസു ഒരുപാട് നൊന്തു , അവന്റെ കണ്ണുകളും നിറഞ്ഞു,,

ആ സങ്കടം അവള്‍ക്ക് ശരിക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നു , തന്നെ ജീവനായി കൊണ്ട് നടക്കുന്ന തന്റെ സഹോദരനായ ശങ്കരന്റെ ….

അവന്റെ മുഖത്ത് വെച്ചിരുന്ന കൈകൾ എടുത്തു തപ്പി തപ്പി അവന്റെ ചുമലിൽ പിടിച്ചു

അവനെ കെട്ടി പിടിച്ചു അവന്റെ നെറ്റിയിലും കവിളിലും ഒകെ ഒരുപാട് മുത്തം കൊടുത്തു

അവളും വിങ്ങി പൊട്ടി കരയുക ആയിരുന്നു ,

അവന്റെ കുഞ്ഞു മനസിന്റെ സ്വപ്നങ്ങളും മോഹങ്ങളും തന്നൊടുള്ള സ്നേഹവും ഒക്കെ കണ്ടു ,,,,

ശങ്കര ……….ഏച്ചിക്കു കാണണം ,,,

നീ പറഞ്ഞ ലോകമോ പൂക്കളോ കിളികളോ മണ്ണോ വിണ്ണോ ഒന്നും ഏച്ചിക്കു കാണണ്ട ,,

അതൊന്നും ഏച്ചിക്കു ഒന്നുമല്ല ,,,

പക്ഷെ എനിക്ക് ഒരു നിമിഷത്തേക്ക് എങ്കിലും കാഴ്‌ച കിട്ടണം ,,,,

എനിക്ക് നിന്നെ ഒന്ന് കാണണമെടാ ……………

എന്റെ ഈ ശങ്കരനെ ……

നിന്റെ ഈ പൂ പോലത്തെ മുഖം ,,,

അത് ഒന്ന് കാണണം ,,,,,,,,,,

അത് ഏച്ചിയുടെ ഒത്തിരി വെല്യ സ്വപ്നമാ…………..

ഒരു നിമിഷത്തേക്ക് കണ്ട മതി എന്റെ കുഞ്ഞിന്റെ ഈ മുഖം അത് കഴിഞ്ഞു ഈശ്വരൻ ആ കാഴ്‌ച തിരിച്ചെടുത്തോട്ടെ ,,,,,,,,,,,,,,,

ശിവാനി വിങ്ങി പൊട്ടി കരഞ്ഞു ,,,ഒപ്പം ശങ്കരനും ,,,,,

നമുക് അതിനൊക്കെ ഭാഗ്യമുണ്ടാകോ …………….ശങ്കരാ ………………

എല്ലാം ,,,,,,,,,,,,,,,എല്ലാം ,,,,,,,,,,,,,,,,,,ഒക്കെ ……ശരി ആകും  ,,,,,,,,,,,,,,,,,,എല്ലാം നമുക് കിട്ടും ,,,

കാത്തിരിക്കുവാ ഞാൻ ,,,,,ആ നമ്മളെ ഒകെ രക്ഷിക്കാൻ വരുന്ന  ആ വലിയ മനുഷ്യനെ  ,,,,

വരും,,,,,

വെറും ബാലകൻ ആയ ശങ്കരൻ പോലും പ്രതീക്ഷ വെച്ചിരിക്കുന്നത് ആ രക്ഷകനെ ആണ് …

അഘോരി പറഞ്ഞ

,,,,,,,,,,,,,,,,,,,,രുദ്രതേജനെ ,,,,,,,,,,,,,,,,,,,,,,,,,,

ആ സങ്കടത്തോടെ ഉള്ള സ്നേഹ പ്രകടനത്തിനു ശേഷം അവർ മുന്നോട്ടു നടന്നു,,,

കുറച്ചു മുന്നോട്ടു പോയപ്പോൾ ആണ് എതിർ വശത്തു നിന്നും അതി വേഗത്തിൽ ഒരു പഴയ രാജദൂതിൽ രണ്ടു ആണുങ്ങൾ അത് വഴി വന്നു കൊണ്ടിരുന്നത്, ദൂരെ നിന്നും യാതൊരു നിയന്ത്രണവും ഇല്ലാതെ വരുന്നത് കണ്ടു ശങ്കരൻ  ശിവാനിയെ കൈ പിടിച്ചു വഴിക്കു അരികു വശത്തോടെ നടത്തി

അപ്പോളേക്കും ആ മോട്ടോർ സൈക്കിൾ അവരെ കവച്ചു പോകുകയും ചെയ്തു മുന്നിൽ ഇരുന്നു ഓടിക്കുന്നവനും പിന്നിൽ ഇരിക്കുന്നവനും ആ ഓട്ടത്തിൽ തന്നെ കയ്യിൽ കരുതിയ ചാരായ കുപ്പി തുറന്നു കുടിക്കുന്നുണ്ട്, ഒഴിഞ്ഞ കുപ്പി വലിച്ചെറിഞ്ഞു

അവർ വണ്ടി നിർത്തി, പിൻതിരിഞ്ഞു നോക്കി

വിക്രമാ ,,,,,,,,,,,,,,ആ പോകുന്നത് ഒരു കിളി അല്ലേടാ ,,,,,,,,,,,,,,

ഹ ഹ ഹ ,,,,,,,,,,,സേനാപതി ,,,,,,,,,,,,,അത് ഒരു കിളി തന്നെ ആണ് ,,,ഒരു സുന്ദരി കിളി ,,,കണ്ടാൽ അറിയാം ശിവശൈലത്തെ കിളി ആണ് എന്ന് ,,,,,,,,,,,,,,,,

വണ്ടി തിരിക്കട്ടെ ,,,,,,,,,,

ഹാ തിരിക്കാം ,,,,,,,,,,,,,,,,,

അവർ വണ്ടി  തിരിച്ചു,,

ഇന്ന് ഈ കിളിയെ കിട്ടിയാ മുത്യാരമ്മയുടെ മാളികയിൽ പോകണ്ട ,,അവിടെ പോയാ ഒന്ന് ആര്മാദിക്കുന്നതിനു ആയിരം രൂപ ചിലവ് ആണ്, പിന്നെ കുറെ കയറി മറിഞ്ഞ കൂത്തിച്ചികളെ

അവിടെ ഉണ്ടാകൂ ,,,,,,,,,,,,,,,,,

അവള് ശിവശൈലത്തെ അടിമപെണ്ണാ ,,,,ചത്തുപോയാലും കുഴപ്പം ഉണ്ടാവില്ല ,,,എന്ന നമുക് അവളെ ഇഷ്ടമുള്ള പോലെ ഒക്കെ ഉപയോഗിക്കാം ,,,,,,,,,,,,,,,,

വണ്ടി മുന്നോട്ട് പോയി കൊണ്ടിരുന്നു …

ശങ്കരന്റെ കൈ പിടിച്ചു മുന്നോട്ടു പോകുന്ന ശിവാനിക്കു സമീപം അവർ വണ്ടി നിർത്തി

……..എങ്ങോട്ടു പോകാ ……………രണ്ടു പേരും കൂടെ ?

അത് കണ്ടു ശങ്കര൯ പേടിച്ചു ,,,അവൻ ശിവാനിയെ മുറുകെ പിടിച്ചു വേഗം മുന്നോട്ടു നടന്നു..

ശിവാനിയും ഭയന്ന് വിറച്ചു ..

അവർ വണ്ടി പതുകെ മുന്നോട്ടു എടുത്തു

അങ്ങനെ പോകല്ലേ ……സുന്ദരി വാ ,,,,,,,,,,,,എന്ന് പറഞ്ഞു വിക്രമൻ  അവളുടെ കയ്യിൽ മുറുകെ പിടിച്ചു

ശിവാനി കുതറി ….വിക്രമന്റെ കൈ വിട്ടു പോയി

അയാൾക്കു  മനസിലായി അവൾ അന്ധ ആണ് എന്ന് ,,,,,,,,

എടാ ………….സേനാപതി ,,,,,,,,,,,,,ഇവള് പൊട്ടക്കണ്ണി ആടാ ………………

അവർ വണ്ടി നിർത്തി താഴെ ഇറങ്ങി ..

ഏച്ചി വേഗം വാ…എന്നു ഭയത്തോടെ പറഞ്ഞു ശങ്കരൻ അവളെ മുറുകെ പിടിച്ചു വേഗം നടന്നു

അപ്പോളേക്കും അവരുടെ മുന്നിലേക് വിക്രമനും സേനാപതിയും തടസ൦ നിന്ന് ,,,

ശിവശൈലത്തെ അടിമപ്പെണ്ണിന് ഇത്രക്കും അഹങ്കാരമോ …………….

സേനാപതി മുറുകെ അവളുടെ കൈയിൽ പിടിച്ചു ,

വേദന കൊണ്ട് ആ കണ്ണുകാണാത്ത പാവം പെണ്ണ് അലറി കരഞ്ഞു

വിടടാ എന്റെ ഏച്ചിയെ  എന്ന് പറഞ്ഞു ,,ശങ്കരൻ  സേനാപതിയുടെ കൈകളിൽ മുറുകെ പിടിച്ചു ആഞ്ഞു പല്ലുകൾ ആഴ്ത്തി ,,,,,,,,,,

ആ ……………………………………..പ്രാണ വേദനയോടെ അയാൾ അലറി

അവളിൽ നിന്നും കൈ വിട്ടു പോയി

അത് കണ്ടു വിക്രമ൯,  നായെ എന്ന് പറഞ്ഞു ശങ്കരനെന്ന ആ ബാലകന്റെ പുറത്തു ആഞ്ഞു ചവിട്ടി

വലിയ ശബ്ദത്തോടെ അവൻ മണ്ണിലേക്ക് തെറിച്ചു വീണു ..

ഹ ഹ ഹ ,,,,,,,,,,,,,,,,,,,,അവർ അട്ടഹസിച്ചു

ശങ്കര ,,,,,,,,,,,,,മോനെ ,,,,,,,,,,,,,,,,,,,,,എന്നുപറഞ്ഞു തന്റെ കുഞ്ഞിന് ആപത്തു പിണഞൊ എന്ന ഭയത്തിൽ അവൾ നിലവിളിച്ചു ,,,

ഒരാള് പോലും ആ വിജനമായ വഴിയിൽ കൂടെ പോകുന്നില്ല ,,,ആരുമില്ല ആ അഗതികളെ സഹായിക്കാൻ ..വിക്രമൻ ശിവാനിയെ മാറോടു ചേർത്ത് പിടിച്ചു, അവൾ ഭയന്ന് കുതറി തുടങ്ങി രക്ഷ ഇല്ല

അയ്യോ ,,എന്റെ ഏച്ചിയെ ഒന്നും ചെയ്യരുതേ ,,,,,,,,,,,,,,എന്നുപറഞ്ഞു നിലവിളിച്ചു കൊണ്ട്

വിക്രമന്റെ കാലിൽ അവൻ വീണു കരഞ്ഞു

ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,ചിരി മാത്രമായിരുന്നു അവർക്ക്

ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു ശിവാനി

വിക്രമ൯ അവളെ വിടാതെ ആ പാവം കുട്ടിയെ കാലു കൊണ്ട് തലങ്ങു൦ വിലങ്ങും ചവിട്ടി, അവൻ വേദനയോടെ അതെല്ലാം ഏറ്റു വാങ്ങി, തനറെ പെങ്ങളെ ഒന്നും ചെയ്യല്ലേ എന്നുപറഞ്ഞു വാവിട്ടു നിലവിളിച്ചു

സേനാപതി ,,,,,,,,,,,,,,,,,,വിക്രമ൯ ഒരു അടയാളം കാണിച്ചു

അത് കണ്ടു സേനാപതി ശങ്കരനെ എഴുന്നേൽപ്പിച്ചു വലിച്ചിഴച്ചു ,,,

അവൻ അലറി കരഞ്ഞു കൊണ്ട് നീങ്ങി,,

ഈ ഏച്ചി ഓടി രക്ഷപ്പെടു ,,,,,,,,,,,,,,,,,,,,,,,,,,,അല്ലെ ഇവര് കൊല്ലും

ഏച്ചി ………………………………..അവൻ അലമുറയിട്ടു ,,,

സേനാപതി ശങ്കരനെ വലിച്ചിഴച്ചു കൊണ്ട് പോയി

അവനെ ആ വഴിക്കു സമീപമുള്ള ഒരു താഴ്‌ച ഉള്ള വെള്ളമില്ലാത്ത കിണറ്റിലേക്ക് എറിഞ്ഞു

അവിടെ കിടക്കടാ ……………….അയ്യാൾ അലറി ,,,,,,,,,,,,,,,,,,,,

ആ കിണറ്റിൽ വീണ അവൻ ഉച്ചത്തിൽ അലറി

അയ്യോ ,,,,,,,,,,,,,,,,എന്റെ ഏച്ചിയെ ഒന്നും ചെയല്ലേ ,,,,,,,,,,,,,,,,,,,,,,ഏച്ചി ഓടി രക്ഷപെടു ഏച്ചി എനിക്ക് ഒരു കുഴപ്പവും ഇല്ല ,,…ഞാൻ ഈ കിണറ്റിൽ ഉണ്ട് ,,,,,,,,,,,,,,,,,,,,

ഓടി രക്ഷപെട് ഏച്ചി ………………അവൻ അലറി വിളിച്ചു പറഞ്ഞു

അവളുടെ അടുത്തേക്ക് സേനാപതി കൂടെ വന്നു ,,,

ശിവാനി ശങ്കരൻ പറഞ്ഞത് എല്ലാം കേട്ടു ………………

അവൾ ഒരു നിമിഷം കിട്ടിയ ബലത്തിൽ വിക്രമനെ തള്ളി ,,,,,,,,,,,,,,,,

അയാൾ പിന്നിലേക്ക് വീണു

എടി …………………അലറി കൊണ്ട് സേനാപതി അവൾക്കു നേരെ നടന്നടുത്തു .

കിണറിൽ കിടന്നു മുകളിലേക്കു കയറുവാൻ ആകാതെ ശങ്കരൻ ഉറക്കെ അലമുറ ഇട്ടു കരഞ്ഞു

ഏച്ചി ………………എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട് ഏച്ചി ……………എന്റെ ഏച്ചിയെ ഒന്നും ചെയല്ലേ ,,,,,,,,,,,,,,,,,,,,,,

കണ്ണ് കാണാത്ത അവൾ തപ്പി തടഞ്ഞു മുന്നോട്ടു കുതിച്ചു കൈ മാത്രം വീശി വീശി അവൾ ആകുന്ന വേഗത്തിൽ ഓടി തുടങ്ങി ,,,ദിക്കറിയാതെ

അപ്പോളേക്കും വിക്രമ൯ എഴുന്നേറ്റു വന്നു

അവൾ ഓടാണല്ലോ ,,,,,,,,,,,,,,

നമുക്ക് അവളുടെ പുറകെ പതുക്കെ നടക്കാം ,,,,കണ്ണുപൊട്ടി എങ്ങോട്ടു ഓടാൻ ആണ് ,,

ഒരു സുഖമല്ലേ ,,,,,,,,,,,,,,,,,,,,അവളെല്ലേ ഇന്നത്തെ നമ്മുടെ ഇര ,,,,,,,,,,,,,,,,,,,,,,വാ ,,,നമുക് അവളെ പിന്തുടരാം ,,,വേട്ടനായ്ക്കളെ  പോലെ …അവർ ചിരിച്ചു കൊണ്ട് അവളെ പിന്തുടർന്ന് നടന്നു ..

ഏച്ചി …………………രക്ഷപ്പെട് ഏച്ചി,,,,,,,, ആ പാവം കുട്ടി കരഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നു ..

ശിവാനി എന്ന പാവം പെണ്‍കുട്ടി,  കാഴ്ച  ഇല്ലാത്തവൾ, ആ നാരാധമ൯മാരെ ഭയന്നു പ്രാണരക്ഷാര്ഥം ശങ്കരാ എന്ന് വിളിച്ചു കരഞ്ഞു എങ്ങോട്ടു എന്നറിയാതെ തപ്പി തടഞ്ഞു ഓടി കൊണ്ടിരുന്നു ,,

അവളുടെ പുറകെ ആ ദുഷ്ടരും ,,,

ഏച്ചി രക്ഷപ്പെട് ഏച്ചി……എന്നു  പറഞ്ഞു ആർത്തലച്ചു ശങ്കരൻ എന്ന ബാലനും കിണറ്റിൽ ഇരുന്നു പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു

<<<<<<<<O>>>>>>>>>>

108 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. *വിനോദ്കുമാർ G*❤

    അങ്ങനെ എട്ടാം ഘട്ടം കഴിഞ്ഞു ഹർഷൻ bro മനുവിന്റെ മാറ്റം സൂപ്പർ ആയിരുന്നു സത്യത്തിൽ മനു വും കുടുംബവും യാത്ര പോയത് പോലെ എനിക്കും അപ്പുവിന്റെ വഴിയിൽ കൂടി പോകാൻ തോന്നി ശ്രീ ശൈലം ആ ഭാഗങ്ങൾ വായിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ സങ്കടം നിറയും എനിക്ക് അറിയില്ല bro ഞാൻ ഇനിയും ഈ കഥ തുടക്കം മുതൽ വീണ്ടും വായിക്കും ഈ കഥ പുസ്തക രൂപത്തിൽ ഇറങ്ങി എങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഹർഷൻ bro ഏപ്രിൽ വരെ പോകാതെ കുറച്ചു നേരത്തെ ബാക്കി കഥ തന്നുടെ ബാക്കി വായിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്

    1. March 11…
      Varum bro..

      1. *വിനോദ്കുമാർ G*❤

        Thanks bro കാത്തിരിക്കുന്നു ❤

        1. 20
          21 bhagangal
          March 11.shivarathri

          1. *വിനോദ്കുമാർ G*❤

  3. വിഷ്ണു?

    ഹർഷാപ്പി??

    ഇൗ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു..?അവസാനം മാത്രം എന്നെ തകർത്തു കളഞ്ഞു….?

    .ആദ്യം തന്നെ മാലിനി അമ്മ പറയുന്നത് പോലെ അത് അവന്റെ അഹങ്കാരം അല്ല…..ആദിശങ്കരൻ ആണ്??.മാറ്റങ്ങൾ വന്നു തുടങ്ങിയ പഴയ ആദിശങ്കരൻ.

    നമ്മുടെ ബാലു ചേട്ടനെ എടുത്ത് ഉമ്മ വച്ച സീൻ..അത് കഴിഞ്ഞ് ആണേൽ തെറിടെ പൂരം..അതിന്റെ ഓക്കേ ഹാങ്ങോവർ ഉള്ള കൊണ്ട്.ഇന്നലെ
    കുറച്ച് പ്രശ്നങ്ങൾ ഓക്കേ ഉണ്ടായി.മനു ആണ് എന്റെ ഹീറോ?.

    ബാലു ചേട്ടന്റെ വാക്കുകൾ ഒരു കഥ അത് ആണെങ്കിൽ കൂടി ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കി തന്നു..അതാണല്ലോ മനു അവന്റെ ജീവിതവും മറ്റുള്ള ആളുകളുടെ അവസ്ഥകളും അവനേകൊണ്ട് കഴിയുന്നത് പോലെ മാറ്റി കൊടുത്തത്.. ആ സീൻ ഓക്കേ വളരെ ഇഷ്ടമായി.❤️

    അനുപമ…പാവം രാഹുൽ??.sed ആക്കി വിട്ടല്ലോ അവനെ.

    ഇവിടത്തെ അനുപമ എനിക്ക് ഒരുപാട് ഇഷ്ടമായി…പാവം കുട്ടി…നമ്മുടെ മനുവിനെ ഒരു നോട്ടം ഉള്ളപോലേ തോന്നുന്നുണ്ട്..പാവം ഒരു തെപ്പ്‌ കിട്ടി ചാവാൻ പോയ ആളാണ്.ഇനിയും പാവത്തിനെ ചത്തിക്കല്ലെ..അനുപമ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് അറിയാം കേട്ടോ…?.മനുവും അനുപമയും നല്ല ഒരു ജോഡി ആവും എന്ന് തോന്നുന്നു..❤️

    മനു കരയുന്ന സീൻ..അവൻ എത്രത്തോളം ഇഷ്ടമാണ് മനുവിനെ എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം..പാവം ഇതെല്ലാം വെറും ഒരു കഥ ആയിരുന്നു എന്ന് പറഞ്ഞ സമയം ഒരുപാട് സങ്കടപ്പെട്ടു പോയി..അത്രക്ക് ഇഷ്ടം അല്ലേ ആദിയേ…

    മനു പോയിട്ടുള്ള അതെ സ്ഥലങ്ങളിൽ പോവാനും ഓക്കേ കാണിച്ച ആ താൽപര്യം തന്നെ അവന്റെ മനസ്സിൽ എപ്പോളും ആദി ഉണ്ടെന്ന് മനസ്സിലാക്കി തന്നു.പിന്നെ ബാലു പറഞ്ഞത് ഓക്കേ സത്യം ആണോ എന്ന് അറിയാൻ ഉള്ള ഒരു ആഗ്രഹവും ഇല്ലാതില്ല..

    ഫോൺ മറന്നു വച്ച് തിരികെ ചെല്ലുന്ന ആ സീൻ വായിച്ചപ്പോ എനിക്ക് മനസ്സിൽ എന്തോ തോന്നി..ഇനി ഇതെങ്ങാനും ആണോ ആ ഹോട്ടൽ എന്ന്…?
    അപ്പോ തന്നെ നമ്മുടെ കടക്കാരൻ ചേട്ടൻ പറഞ്ഞ ആ സംഭവം അതിനെ കുറിച്ച് കൂടുതൽ പറയണ്ട ആവശ്യം ഇല്ലല്ലോ ..ഇൗ രോമാഞ്ചം എന്ന് പറഞ്ഞ സാധനം ആണ് ??.

    ഇൗ ഭാഗത്ത് പുതിയ ആളുകൾ വരുന്നുണ്ട്.എനിക്ക് അധികം എല്ലാവരെയും മനസ്സിലായില്ല എങ്കിലും അതൊക്കെ വായിച്ചു.

    ശിവാനി,ശങ്കരൻ .രണ്ടു പേരെയും ഒരുപാട് ഇഷ്ടമായി . ശിവാനിയെ ആ ചെകുതന്മാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആ സീൻ വായിച്ച് കുറച്ച് സങ്കടം വന്നു..പക്ഷേ അപ്പോ തന്നെ നമ്മുടെ കാള കുട്ടൻ വന്നില്ലേ രക്ഷിക്കാൻ..അത് സാധാരണ കാള അല്ലല്ലോ..?.അവന്മാരെ എല്ലാം കുത്തി കൊന്നു കളഞ്ഞില്ലെ അവൻ?.

    ലക്ഷ്മി അമ്മ അപ്പുവിനെ ഓരോ തവണയും രുദ്രാ…റുദ്രദേവാ…എന്നൊക്കെ വിളിക്കുന്ന സമയത്ത് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആണ് ഉണ്ടാവുന്നത്..അതൊക്കെ ആണ് അപ്പുവിനെ ആദിശങ്കരൻ ആക്കി മാറ്റാൻ കാരണം.

    പിന്നെ ഇപ്പൊ പൊന്നു അവള് ആരാധിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്നത് ഒരേ ഒരാളെ ഒള്ളു ല്ലോ..അത് ഏതായാലും നമ്മുടെ അപ്പുവിനെ അല്ല..മറ്റവനെ..അവനെ ആണ് എനിക്ക് കലിപ്പ് മാത്രം തോന്നിക്കുന്ന രഞ്ജൻ..അവനെ എനിക്ക് ഇഷ്ടമല്ല..അവൻ ഇവരുടെ ഇടയിൽ വന്ന ആ നിമിഷം മുതൽ അവനെ വറുത്ത് പോയതാണ്..രഞ്ജൻ,പാറു തമ്മിൽ ഉള്ള സീൻ ഓക്കേ പെട്ടെന്ന് ഒന്ന് കഴിഞ്ഞാൽ മതി എന്ന് വച്ചാണ് വായിക്കുന്നത്.?

    പിന്നെ ഒരുപാട് ഇഷ്ടപെട്ട മറ്റൊരു പുതിയ ആള് കൂടെ വന്നല്ലോ .നമ്മുടെ ഹരിത കുട്ടി?.
    ഹോമകുന്ധത്തിൽ നിന്ന് കട്ടൻചായ ഉണ്ടാക്കുന്നതും,ബിസ്കറ്റ് ചുട്ട് തിന്നുന്ന ഓക്കേ വായിച്ച് ചിരിച്ച് പോയി?.ആള് ഒരു കുറുമ്പ് ആണെങ്കിൽ കൂടി നമ്മുടെ ആദിക്ക് ഇപ്പൊ ഒരു പെങ്ങളെ കൂടെ കിട്ടിയല്ലോ….?.

    അത് അങ്ങനെ ചിരിച്ച് ചിരിച്ച് വന്നപ്പോ ആണല്ലോ നമ്മുടെ മത്തായിച്ചൻ ഒരു കിടു പാട്ടും ആയിട്ട് വന്നത്.എന്റെ പൊന്നു റൊമാൻസ് അല്ലയിരുന്നോ..ഒന്നും പറയാനില്ല ..ഇളവരുടെം ഇടി കിട്ടിയല്ലോ …ഇപ്പൊ സമാധാനം ആയല്ലോ??.

    തിരികെ വന്ന ഇപ്പൊൾ ഉള്ള ആദിശങ്കരൻ ആണല്ലോ.അപ്പോ ഒന്ന് നോക്കിയും കണ്ടും ഓകെ വേണം കളിക്കാൻ..എടുത്ത് 5 അം നിലയിൽ നിന്ന് താഴെ ഇട്ട് കളയും.അറിയാലോ ആദി ആരാണെന്ന്…

    ഇൗ നീർക്കോലി ഓക്കേ എന്റെ നേരെ വന്നാൽ അറുത്തു കളയും ഞാൻ❤️??.രാജാ ശേഖരൻ വരെ ഒന്ന് പതറി പോയ നിമിഷം.. രോമാഞ്ചം ?.

    പിന്നെ ആരാണ് ഇൗ ഹോമം ഓക്കേ നടത്തുന്നത് എന്ന് മാത്രം കിട്ടിയില്ല.എന്തിനാണ് ആ പാവം പെൺകുട്ടിയെ ബലി ദർപ്പണം ചെയ്തത്.. ആ ഓരോ സീനും വായിച്ചപ്പോ സങ്കടം ആയി..പാവം.എത്രത്തോളം വേദന സഹിച്ച് കാണും.?

    പിന്നെ പറയേണ്ടത് പാറു സ്വപ്നം കാണുന്നത് ആണ്.പാവം അപ്പു ആണ് അവളെ രക്ഷിക്കാൻ വരുന്നത് എപ്പോളും ..എന്നാലും കള്ള കൃഷ്ണൻ ഇതേവരെ ആ മുഖം ഒന്ന് കാണിച്ച് കൊടുത്തു പോലും ഇല്ല?.സ്വപ്നത്തില് രഞ്ജൻ ആണ് പാറു ഉദ്ദേശിക്കുന്നത്..പക്ഷേ സത്യം അവള് എന്നെങ്കിലും മനസ്സിലാക്കിയാൽ അന്ന് അവള് അപ്പുവിനെ സ്നേഹിക്കും എന്ന് തോന്നുന്നു പക്ഷേ ഇൗ രഞ്ജൻ പാറുവും ആയിട്ട് എന്ത് ബന്ധം ആണെന്ന് ഇതവരെ അറിയാത്ത സ്ഥിതിക്ക്….എനിക്ക് അറിയില്ല?.അവനെ ഒന്ന് നോക്കിയ ശേഷം പെട്ടെന്ന് തന്നെ

    1. വിഷ്ണു?

      രഞ്ജൻ പറയുന്നത് കേൾക്കുന്ന ആ സീൻ എന്നെ അങ്ങ് കൊന്നു എന്ന് പറയാം…?.

      സംഭവങ്ങൾ ഓക്കേ മറ്റൊരു രീതിയിൽ ആണല്ലോ പോവുന്നത്..അടുത്ത ഭാഗം വയികട്ടെ എന്നിട്ട് നോക്കാം…
      ഒരുപാട് സ്നേഹത്തോടെ….❤️

  4. മഹാദേവന് നന്ദി ❤️
    ————

    ഈ പാർട്ടിന്റെ തുടക്കം തന്നെ ഉഷാർ ആയിരുന്നു, എന്താ പറയുക മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞ പീക്ക് മോട്ടിവേഷൻ, കഴിഞ്ഞ പാർട്ട്‌ തീർന്നപ്പോ കിട്ടിയ ആ മോട്ടിവേഷൻ അത് വായിച്ച തീർന്ന ദിവസം എവിടെയോ മാഞ്ഞു പോയി അത് തിരിച്ചു കിട്ടി, അതിന്റെ ഇരട്ടി ആയി.

    ആദി ആ ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്ന സീൻ ഞാൻ സ്ലോ മോഷനിൽ മനസ്സിൽ കണ്ടു, അത്രക്ക് തഗ് ആയിരുന്നു, 10-20 ആയിരം രൂപയല്ല, 2 ലക്ഷം ആണ് എനിക്ക് ഇന്നലെ നടന്ന സംഭവത്തിന് പേരിൽ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയത് ?

    താൻ ഇത്രേം കാലം സ്വരൂപിച്ച അല്ലെങ്കിൽ കഷ്ടപ്പെട്ട ആ അഭിമാനം അല്ലെകിൽ ആത്മാർഥത താൻ തന്നെ വെറുക്കുന്നത് അല്ലെകിൽ തന്നെ കൊറച്ചു കാണുന്ന, പുച്ഛിച്ചു കാണുന്നവരുടെ മുൻപിൽ വെച്ച അവർക്ക് കാണിച്ചു കൊടുത്ത ആ സീൻ, അത് ഒരു ഒന്നൊന്നര ഫ്രെയിം ആയിരുന്നു ???

    അത് കഴിഞ്ഞ് മനു അവന്റെ ex-കാമുകിയെ വിളിച്ചു പറഞ്ഞത് ഹെവി സാദനം ആയിരുന്നു, സത്യം പറഞ്ഞ മനു പറഞ്ഞ പോലെ അവൻ ശെരിക്കും ആദിശങ്കരൻ ആയി മാറുകയായിരുന്നു, അവനെ നോവിച്ചതിനു എണ്ണി എണ്ണി അവൻ അവൾക് കൊടുത്തു ?

    // കോടിക്കണക്കിന് ബീജങ്ങളിൽ നിന്ന് ഒരേ ഒരെണ്ണം എല്ലാത്തിനെയും തോൽപ്പിച്ചു പോയി അണ്ഡത്തിൽ ചെന്ന് ആണ് നമ്മൾ ഓരോരുത്തരും ഉണ്ടായതു, അതിന്റെ അർഥം എന്താ ജന്മം കൊള്ളുന്ന നേരതു പോലും കോടിക്കണക്കിനു പ്രശ്ങ്ങൾ ആണ് അതിനെ ഒക്കെ ഭേദിച്ച് ആണ് ഒരു ബീജം അണ്ഡത്തിൽ ചേർന്ന് നീയും ഞാനും ഒക്കെ ഉണ്ടായതു //

    ഇതിലും നല്ല ഒരു ഉദാഹരണം കൊടുത്ത് ഒരാള് മോട്ടിവേറ്റ് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല, അത്രക്ക് പിക്ചർ പെർഫെക്ട് ആയിരുന്നു മനു വിമലിനെ ഉപദേശിച്ച ഓരോ വാക്കുകൾ. ഇംഗ്ലീഷിൽ ഇങ്ങനെ പറയാം…

    “I told these exact same lines to my cat. Now he’s a Tiger.”

    അതുപോലെ ആയിരുന്നു ആ മോട്ടിവേഷൻ സ്പീച് അല്ലെങ്കിൽ മനുവിന്റെ വാക്കുകൾ. ??

    പിന്നെ എനിക്ക് നാലെണ്ണം നിങ്ങളോട് പറയാൻ ഉള്ളതാ, നിങ്ങക്ക് വേറെ ഒരു പേരും കിട്ടിയില്ലേ വിമലിന്റെ അനിയത്തിക്ക് ഇടാൻ, കോപ്പിലെ അനുപമ, അത് വായിച്ചപ്പോ എനിക്ക് എന്റെ ആദ്യ പ്രേമം ആണ് ഓർമ വന്നേ, ഞാൻ മറക്കാൻ സ്രെമിക്കുന്ന പ്രേമം, പേരിനു ചെറിയ വ്യത്യാസമേ ഒള്ളു അനുപമക്ക് പകരം അനുപ എന്നായിരുന്നു പേര് എന്ന് മാത്രം, ഹോ കോപ്പ്, പോരാത്തതിന് ഈ കഥയിലെ അനുപമ പഠിക്കുന്നത് BCA, ഞാനും പഠിക്കുന്നത് BCA, അത് തമ്മിൽ ബന്ധം ഇല്ല, പക്ഷെ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ കൂടെ കീറി വന്നപ്പോ ഹോ വല്ലാത്ത ഒരു ഇതായിരുന്നു..സത്യം പറഞ്ഞ എന്റെ ആദ്യ പ്രേമം പൊളിയാൻ കാരണം ഞാൻ തന്നെ ആണ്, എനിക്ക് നേരിട്ട് പോയി പറയാൻ ഉള്ള ഗാറ്സ് ഇല്ലായിരുന്നു, പോരാത്തതിന് അവൾ ഈ കാര്യം അറിഞ്ഞത് എന്റെ ഫ്രണ്ടിസ്ന്റെ കളിയാക്കൽ വഴി, തോലഞ്ഞില്ലേ എല്ലാം, ആ അത് പോട്ടെ, അതൊക്കെ ഞാൻ മറക്കാൻ ശ്രെമിക്കുന്നതാ, അതാണ് അത് വായിച്ചപ്പോ എന്തോ പോലെ തോന്നി ??

    മനു നീങ്ക RDX താൻ, അത് വിമൽ പറയണ്ട കാര്യം ഇല്ല മോനെ, ഞാൻ സമ്മതിച്ചു തരുന്നു, ആ പോർഷൻ ഹെവി ആയിരുന്നു ??

    അനുപമ മനു സീൻസ് ഒക്കെ ഞാൻ മാക്സിമം എൻജോയ് ചെയ്യാനും മനസ്സിൽ നിലനിർത്താനും നോക്കി, കാരണം എനിക്ക് രഞ്ജൻ പാറു ലവ് വെറുപ്പാണ്, അത് മായ്ക്കാൻ ഞാൻ ഒരുപാട് കഷ്ട്ട പെടുന്നുണ്ട് ???

    മനു കണ്ണാടിയിൽ നോക്കി പറയുന്ന സീൻ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി, അവൻ പ്രതിയെ എത്രത്തോളം സ്നേഹിക്കുന്നു, ആരാധിക്കുന്നു എന്ന് കാട്ടി തരുന്ന പോർഷൻ ആയിരുന്നു അത്, അതിൽ അവൻ മനു എന്നത് സങ്കൽപം ആണോ എന്ന് വ്യാകുലപ്പെടുന്നത് തന്നെ മതി കണ്ണ് നിറഞ്ഞു പോകാൻ, ഒരുപാട് സങ്കടം തോന്നി അവന്റെ ആ സംശയം നിറഞ്ഞ മുഖത്തു നിന്ന് പ്രകടമായ സങ്കടം ??

    മനു നീലാദ്രി പോകുന്ന ട്രിപ്പ്‌ എനിക്ക് വളരെ ഇമോഷണൽ ആയിരുന്നു, സത്യത്തിൽ മനു അമ്പലത്തിൽ ആതിയെ പറ്റി ആലോചിച്ച നിക്കുന്ന ആ സീൻസ് അത് ഞാൻ മനു കാണാതെ മനുവിന്റെ അടുത്ത നിന്ന് അനുഭവിച്ചത് പോലെ എനിക്ക് തോന്നി, മനു അറിയാതെ അവന്റെ അടുത്ത നിന്ന് അവൻ ആദിയെ ഓർക്കുന്നതും ഒക്കെ ഞാൻ അവന്റെ അടുത്ത നിന്ന് കണ്ടപോലെ ????

    പിന്നെ നിങ്ങൾ എഴുതിയില്ല, മനു കാണുന്നതായി, ആദ്യം മാലിനി അമ്മ വിളിച്ചപ്പോ ആദി അമ്പലത്തിലേക്ക് ഇല്ല എന്ന് പറഞ്ഞു, പക്ഷെ അത് പൊന്നുവിന് വേണ്ടി ആണെന്ന് പറഞ്ഞപ്പോ അവൻ ഓടി ചെന്ന് കാലു കഴുകി എന്ന് പറഞ്ഞതൊക്കെ മനു കാണുന്നതായി, അതൊക്കെ എന്തോ ഹോ, എന്താ പറയുക, എന്റെ സ്വന്തം മെമ്മോറിയൽ നിന്നും ഞാൻ ഓർത്തു എടുത്തു ഞാൻ കണ്ട പോലെ എനിക്ക് തോന്നി, അതുപോലെ തന്നെ ആ അമ്പലത്തിന്റെ പടികൾ കയറുമ്പോൾ, മാലിനിക്കും, പാറുവിനു, അപ്പുവിനും പകരം, ശോഭയും, അനുപമയ്ക്കും, മനുവും കേറുന്ന സീൻ ഒക്കെ കണ്ണ് നിറച്ചു കളഞ്ഞു, നേരത്തെ പറഞ്ഞെ പോലെ നേരിട്ട് കാണുന്ന അനുഭൂതി ????

    ആകെ വ്യത്യാസം ഉണ്ടായത്, അന്ന് ആ സ്റ്റെപ് കേറുമ്പോൾ കയ്യിൽ പിടിക്കാൻ ആഗ്രഹവും സന്തോഷവും ഉണ്ടായതു ആണായ ആതിക്ക് ആണേൽ, ഇപ്പൊ സന്തോഷവും കുളിരും തോന്നിയത് പെണ്ണായ അനുപമക്ക് ആണ് ❤️?

    ആയ യാത്രയിൽ ഏറ്റവും ഒരേ സമയം രോമാഞ്ചം വന്നതും കണ്ണ് നിറഞ്ഞതും പുഞ്ചിരി വിടർന്നതും ആയ സീൻ എന്ന് പറഞ്ഞാൽ ആ ഹോട്ടലിൽ വെച്ച മനു മൊബൈൽ മറന്നതും അത് എടുക്കാം ചെന്നപ്പോ അവൻ ചോദിച്ച ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം സെക്കന്റ്‌ കൊണ്ട് മാറി ശെരിക്കും ആദി അവിടെ വന്നിട്ടുണ്ട് എന്ന് ആ ഹോട്ടലിലെ ചേട്ടൻ അവനെ പുറകിൽ നിന്ന് വിളിച്ചു സ്വയം തിരുത്തി പറഞ്ഞതും ആണ്, അത് ഒരു രക്ഷേം ഇല്ലായിരുന്നു ??❤️??

    ശിവാനിയെയും ശങ്കരനെയും ഒരുപാട് ഇഷ്ടാപെട്ടു, നേരത്തെ ഞാൻ സൂചിപ്പിച്ച പോലെ മനുവിന്റെയും അനുപമയുടെയും പ്രേമം അല്ലെങ്കിൽ അവര് രണ്ടു പേരെയും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു രഞ്ജനെയും പർവതിയെയും മറക്കാൻ, അതുപോലെ തന്നെ ശിവാനിയെയും ശങ്കരനെയും ഒരുപാട് സ്നേഹിച്ചു അത് ആത്മാർത്ഥമായും പിന്നെ രഞ്ജൻ പാർവതി ബന്ധം മറക്കാൻ കൂടി ?

    ശിവ നാമം ശിവാനി ഉരുവിട്ടപ്പോൾ രോമാഞ്ചത്തിനൊപ്പം ആദിയുടെ മുഖം ആണ് മനസ്സിൽ വന്നത് ഹ്ഫ്‌, എന്റെ മോനെ ???

    സ്പൈഡര്മാന് സ്പൈഡർ സെൻസ് ഉള്ള പോലെ നമ്മടെ ആതിക്ക് ശങ്കരൻ സെൻസ് ഉണ്ട് മോനെ ???❤️❤️

    കാള ശിവലിംഗത്തില് ചോര സമർപ്പിച്ച സീൻ, ഹ്യൂയോ അത് പൊളി സാദനം ആയിരുന്നു ?

    പിന്നെ ലക്ഷ്മി അമ്മ എപ്പോഴും ആതിയെ രുദ്ര എന്ന് എപ്പോ വിളിച്ചാലും, അറിയാതെ ഞാൻ കോരി തരിച്ചു പോകും, ഹോ ????

    ഹരിത കൊച്ചു കൊള്ളാം, ഹോമകുണ്ഡത്തിൽ കട്ടൻ ചായ ഉണ്ടാക്കുന്നവൾ, ബിസ്ക്കറ്റ് ചുറ്റും എടുക്കുന്നവൾ ???????

    പിന്നെ വൺ ഓഫ് ദി സ്‌ട്രൈക്കിങ് മൊമെന്റ്‌സ്‌ ഓഫ് ദിസ്‌ പാർട്ട്‌ ആയി എനിക്ക് തോന്നിയ ഒരു സീൻ ആണ്, ചെലപ്പോ എനിക്ക് മാത്രമേ തോന്നി കാണുവോള്ട്ടോ, ആദി അവന്റെ ആ സായി ആശ്രമത്തിലെ പ്രോജെക്ടിനെ പറ്റി മാധവൻ നമ്പ്യാർ എന്നാ സ്പോണ്സറോഡ് വിവരിക്കുമ്പോ, ഭക്ഷണത്തെ പറ്റി പറയും, നമ്മൾ ഡെയിലി കഴിക്കുന്ന ഭക്ഷണത്തിൽ ഉള്ള മായങ്ങൾ, അത് കേക്കുമ്പോ എന്റെ മനസ്സിൽ ആദ്യം വന്നത് അപ്പൊ ആദി എന്താണ് കഴിക്കുന്നേ എന്ന്, അവൻ ഈ ഡയലോഗ് ഒക്കെ അടിച്ചിട്ട് അവൻ ഇത് തന്നെ ആണോ കഴിക്കണേ അല്ലെങ്കിൽ ഭക്ഷണ കാര്യത്തിൽ ഇതുപോലെ ശ്രെദ്ധ പുലർത്താറുണ്ടോ എന്ന്, അതെ, എനിക്ക് ആ സമയത്ത് ഓർമ വന്നത് അന്ന് ആദിയും പാറുവിന്റെ കസിൻസ് ആയി ട്രിപ്പ്‌ പോയപ്പോൾ അവൻ ആദിവാസി ഫുഡ്‌ ഉള്ള ഹോട്ടലിൽ കേറി കഴിച്ചത് ഓർമ വന്നത്, അതാണ് പെട്ടന് എനിക്ക് ഓർമ വന്നത്, ചെലപ്പോ ഞാൻ പറഞ്ഞ പോലെ എനിക്ക് മാത്രം തോന്നിയത് ആകും, പക്ഷെ പറയാതെ വയ്യ, വെൽ റിട്ടൺ ബ്രോ ????

    മത്തായിച്ചന്റെ പട്ടു, വയറിനകത് ഗ്യാസ് ഒരു പ്രശ്‌നം, എന്റെ മോനെ എന്തിനാ എന്നെ ഇങ്ങനെ ഇട്ടു ചിരിപ്പിച്ചു കൊല്ലുന്നേ, ചിരിച് ഊപ്പാട് വന്നു ???

    അത് കഴിഞ്ഞ് ഓഫീസിൽ വെച്ച അവന്റെ അച്ഛനെ ചൊറിയാൻ വന്നവനെ കഴുത്തിനു കുത്തി പിടിച്ചു അടിച്ച ഡയലോഗ് “ഇനി എനിക്കിട്ട് മെക്കിട്ടുകേറാൻ വന്നാൽ തല്ലുകയല്ല, വള കീറി കളയും ഞാൻ”, രോമാഞ്ചിഫിക്കേഷൻ ഫുൾ ഓൺ ?⚡️??

    ഈ കഥയിൽ ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക് അല്ലെങ്കിൽ തലക്കെട്ടു ആണ് “അന്ന് കോളേജിൽ”, അത് കാണുമ്പോ വെറുപ്പ ആണ്, കാരണം ഇനി വരാൻ പോകുന്നത് ആ തൊലിഞ്ഞ പ്രേമം ആകും പാർവതിയും ആ മറ്റേ ക്ണാപ്പനും തമ്മിൽ ഉള്ള ഒന്നിനും കൊള്ളാത്ത പ്രേമം തോൽവി ???

    മുദ്ദുഗാരെ യശോദ, ആ പട്ടു കേട്ടപ്പോൾ വല്ലാത്ത കുളിർ ആയിരുന്ന്, എന്ത് രസം ആയിരുന്നു ഹോ, ഒരു രക്ഷേം ഇല്ലായിരുന്നു മോനെ ?❤️

    രഞ്ജനും ആയി എത്ര സീൻ ഉണ്ടായി പാർവതിക്ക് ഈ കഥയിൽ, എന്നിട്ട് കൂടി ഒരൊറ്റ സീൻ കൊണ്ട് പാർവതിയും ആ മുഖം അറിയാത്തവനും (ആദി ശങ്കരൻ) ഉള്ള സീൻ കടത്തി വെട്ടി കളഞ്ഞു, ഹോ ഒരു ഒന്ന് ഒന്നര സാദനം, വേറെ മൂഡ് വല്ലാത്ത സന്തോഷം തോന്നി അത് വായിച്ചപ്പോ, അവന്റെ മുഖത്തെ വിഷമം തിരിച്ചു അറിഞ്ഞു അവൾ കരയുന്നത്, അവളെ എടുത്തുകൊണ്ടു നടക്കുന്നത്, ഇതൊക്കെ കുളിരു കോരി പോയി ഹോ ?????

    കോപ്പ് ആ സീൻ കഴിഞ്ഞ് അപ്പൊ തന്നെ നിങ്ങള് എന്തിനാ മനുഷ്യ രഞ്ജൻ കോന്തനെ എടുത്ത് ഇട്ടത്? അവന്റെ ആ പേര്, അവനെ മറന്ന ആണ് പാർവതി സ്വപ്നം കണ്ടത് എന്ന് പറഞ്ഞിട്ട് തോലച്ചില്ലെടാ നീ, ആ സീൻ വായിച്ച മൂഡ് കംപ്ലീറ്റ് പോയി..

    .. പോരാത്തതിന് തീരുമ്പോ മുടിയൻ ആയിട്ട് ചീഫ് ഗസ്റ്റ് ആ എരണം കെട്ടവൻ തന്നെ വന്നു, ഞാൻ കരുതി ആ ഷന്റെ പറഞ്ഞ ഏലസ് കെട്ടിയപ്പോൾ പാർവതി ഇനി രഞ്ജനെ കുറിച് ഓർക്കില്ല, ആതിയെ കാണുമ്പോ അവനോട് ഇഷ്ട്ടം തോന്നും എന്ന്, പോരാത്തതിന് അവൻ ബ്ലായിസിർ ഒക്കെ ഇട്ടപ്പോ ഹെവി ആയെന്ന് എല്ലാരും പറയുകെയും ചെയ്തു, ഞാൻ കരുതി ആ വേഷത്തിൽ പാർവതി അവനെ കാണുമ്പോ ആ എലാസിന്റെ ഏതേലും മാജിക്‌ കാരണം അവൾക്ക് അവനോട് ഉള്ള പ്രേമം മൊട്ട് ഇടും എന്നാ, യെവടെ അതിന്റെ ഇടക്ക് കുത്തി കേറ്റികൊണ്ട് വന്നു, ആ രഞ്ജൻ പോഴനെ ????

    പിന്നെ ആകെ ഉള്ള ഒരു സമാധാനം എന്താണെന്നു വെച്ച ഇനി ആദി എല്ലാം അറിയും എന്ന് തോന്നുന്നു, അപ്പൊ അവൻ ദേവികയെ വിളിച്ചു ചോദിച്ചു എല്ലാം മനസിലാക്കും അപ്പൊ കഥ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആകും, അങ്ങനെ ഒരു സമാധാനം ഉണ്ട്, പിന്നെ ഉള്ള ഒരു ഡൌട്ട് ആണ്, ദേവിക ശെരിക്കും കോളേജിൽ പോകുന്നത് ലീവ് എടുക്കാൻ ആണോ? എപ്പോ നോക്കിയാലും കാണും ?????

    കഥ ഇപ്പൊ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട് ബ്രോ, വേറൊന്നും അല്ല ആദി അതിനെ പറ്റി അറിഞ്ഞു, ഇനി അവൻ കൂടുതൽ അറിയുമ്പോ എന്താകും റിയാക്ഷന് ഒക്കെ, അതൊക്കെ അറിയാൻ ഉള്ള എന്റെ ശുഷ്‌കാന്തി കൂടി ??

    ഈ പാർട്ടും അതി ഗംഭീരം ആയിരുന്നു, രോമാഞ്ചവും, സങ്കടവും, ദേഷ്യവും, തമാശയും, കുളിരും, എല്ലാം കൊണ്ടും സമ്പൂര്ണം, എല്ലാ പാർട്ടും പോലെ തന്നെ എന്ന് വേണേൽ പറയാം, കീപ് അപ്പ്‌ ദിസ്‌ ഫന്റാസ്റ്റിക് കൺസിസ്റ്റൻസി ?❤️?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. പിന്നെ ഹർഷപ്പി ഒരു അപേക്ഷ കൂടി ഉണ്ട്, എന്റെ ഒരു ഫ്രണ്ട് ആണ് വിഷ്ണു, ഞങ്ങൾ ഒരേ ക്ലാസ്സിൽ ആണ് കോളേജിൽ, ഞങ്ങൾ ഒരുമിച്ച് ആണ് ഓരോ കഥകളും വായിക്കുന്നതും, സജെസ്റ് ചെയ്യുന്നതും ഒക്കെ, അവൻ ഞാൻ തുടങ്ങി കഴിഞ്ഞ് കൊറച്ചു ആയപ്പോ അവനും തുടങ്ങി, ഇപ്പൊ 4th പാർട്ട്‌ എന്തോ ആണ്.

      അവൻ 3rd പാർട്ടിൽ ആണെന്ന് തോന്നുന്നു നിങ്ങളോട് 2 ഡൌട്ട് ചോദിച്ചട്ടുണ്ട്, നിങ്ങളോട് പേർസണൽ ആയി ഉള്ളതാണ്, അതൊന്നു റിപ്ലൈ കൊടുക്കാവോ?

    2. രാഹുലെ

      വീണ്ടും നന്ദി ഗംഭീരമായി കമന്റ് തന്നു എന്റെ മനസിനെ നീ ആനന്ദിപ്പിക്കുന്നതിനു
      ഇത്ര വലിയ കമന്റിന് ഇത്രേം വലിയ റിപ്ലൈ ആവില്ല
      കാരണം പലതും നിന്റെ ഉള്ളിലെ തോന്നലുകൾ അനുഭവങ്ങൾ ആണ് പറഞ്ഞത്
      സംശയങ്ങൾ ഒരിക്കലും ക്ലിയർ ആക്കില്ല
      പലതും വരും ഭാഗങ്ങളായിൽ വരും

      വിഷ്ണുവിനും മറുപടി കൊടുത്തിരുന്നു

  5. ഹർഷേട്ടാ ഒന്ന് ചോദിച്ചോട്ടെ, ആദി എന്തേ ആറു വർഷം മുൻപ് കാണാതായ അച്ഛനെ കുറിച്ച് അന്വേഷിക്കുന്നില്ല?വരും എന്ന് മാത്രം പറയുന്നു.അമ്മയുടെ കുടുംബം കണ്ടെത്തേണ്ടത് നിയോഗമാണ്. പക്ഷേ അച്ഛനെ കുറിച്ചുള്ള അന്വേഷണം ഓഫീസ് ഫൈലുകളിലും അതുമായി ബന്ധപ്പെട്ട കുറച്ച് പേരിലും മാത്രമായി ഒതുങ്ങുന്നു.മകൻ എന്ന നിലയിൽ അതു ഒരു കടമയല്ലേ, പ്രത്യേകിച്ചും തന്റെ അച്ഛൻ തെറ്റ് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ?

    1. ഇപ്പോൾ അതിൽ തടസങ്ങൾ ഉണ്ട്..അത് അവനു മുന്നിലേക്ക് വരും ന്നെ…തിരക്ക് പിടിക്കലെ… മുത്തേ…

  6. എന്റെ പൊന്നെടാവേ..‌ അവിടെ ഇടില്ല എന്നു പറഞ്ഞതു കൊണ്ട് ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ടു കാലം കുറേ ആയി…

    1. ഈ ശനിയോ ഞായരോ ഉണ്ടാകും ബ്രോ

  7. Nte ponn harsha neee orumathiri cheitha ee cheyunne. Etra naalaitt wait cheyyua. Mattea siti idila. Ngi evde idu. Ith athumilla. Eppozhum 21 varea ayea ollu evde episode. Nthonnedei ith. Vallom nadakkuo

    1. മുത്തേനല്ലൊരു ചാപ്റ്റർ ആയി എഴുതി ശനിയോ ഞായരോ പബ്ലിഷ് ആക്കും…

  8. നരേന്ദ്രന്‍❤?

    22 ith vere Aprove ayille

    1. varum kuttettan jolisambandahamayi thirakil aanu athukonmdanu

  9. ഹർഷൻ,
    പുതിയ പാർട് 25 ന് വേണ്ടി കാത്തിരിക്കുന്നു… ഇതുവരെ വന്നില്ല..pls വേഗം തയോ…

    1. രാജി കുഞ്ഞേ..
      എഴുത്തിൽ ആണ് 63 പേജ് ആയി അതികൂടാതെ രാവിലെ മുതൽ ഇരിക്കുന്നതഖ്‌ണ് ഒരു വീഡിയോ എഡിറ്റ് ചെയ്ത കൊണ്ട്..അത് തീർന്നിട്ടില്ല അതാണ് ഇതിലെ മാസ്റ്റർസെഗ്മെന്റ്…

      1. ????????

  10. തൃശ്ശൂർക്കാരൻ AA

    Waiting 22

  11. Harshaaaa
    Sugamallee muthee?
    Nthaayi ezhuthokke?
    Ee maasam avasaanikaan kaathirikukayaane
    Ini ichiri late aayaalum kuzhapamillaaa, Nnaalum pettann aaaykote ??

    Kurach mump njan ente oru anubhavam paranjirunnuuu…..
    Nte oru frndnte kutty k name chothichapol Adhisankar nn paranju koduthath.
    Apo avan paranju athilum nallath Harshan enn idunnathaa nn
    Marannitillaa nn vijaarikunnu

    Prashnam nthaaann vechaa ath comment ittath avan kanduuu
    Ath muthal avan athile Name “Mandrake” enna nne vilikanath
    Athum poraanjit aa thendii baaki friends nodum paranjit avarum ipo athaa vilikanath
    Ath mmak scene illaaaa
    Nnaalum ini muthal real Name il ivdem avdem okke varaam nn thirumaanichuu

    Nthaayaalum ezhuth okke nannaayt nadakattee
    Fans ne onn ilakaaan kurach teaser okke idenneeyyy
    Verthe oru manasugam

    Apo ellaam paranjapole
    Mandrake enna njan

    AZLAN

    1. മുത്തേ ,,,,
      എനിക് നല്ല ഓര്മ്മ ഉണ്ട് ,
      എനിക് കിട്ടിയ ഒരു കമന്റും ഞാന്‍ മറക്കാറില്ല…
      അതുപോലെ ആ സുഹൃത്തിനോട് എന്റെ പ്രത്യേക അന്വേഷണങ്ങള്‍ പറയണം..
      എന്നെങ്കിലും മൂപ്പരുടെ കുഞ്ഞിനെ എടുക്കുമ്പോള്‍ എന്റെ വക ആയി ഒരു മുത്തം ബ്രോ അങ്ങ് കൊടുത്തേക്കുക ,,
      ഞാന്‍ എഴുതണു ,
      എന്തായലും അടുത്ത ആഴ്ചക്കുള്ളില്‍ പബ്ലിഷ് ചെയ്യും …..
      നന്ദി …അതുപോലെ ഒരു കമാന്‍റ് ഇട്ടുകൊണ്ട് പോകരുതു ഇടക്കോകെ വന്നെക്കണം
      നമുക് ഇവിടെയും കമന്‍റ് സെക്ഷന്‍ ഉഷര്‍ ആക്കണം

      1. Idam valam nokaathe cheythirikkum ??

        Pinne avan paranjapole kutty k Name ittuu

        Harshavardhan ❤

        AZLAN

        1. ദൈവമേ…..
          ഹർഷവർധൻ നല്ല പേര് ആണ്.
          അദ്ദേഹം.ഒരു രാജാവ് ആയിരുന്ന
          ബുദ്ധ മത അനുയായി
          സംസ്കൃത നാടകങ്ങൾ ഒക്കെ എഴുതിയിരുന്നു
          അതെ സമയം ശിവഭക്തനും ആയിരുന്നു
          നളന്ദ സരവകലാശാല പുതുക്കി പണിതത് അദ്ദേഹം ആയിരുന്നു…

          1. 22 ithuvare vannillallooo
            Kuttan sir marannooo nthoooo
            Onn ormipikaamaayrunilleee

            AZLAN

          2. ithavana namuk harshavardhane koode ulpeduthaam

  12. ???
    916….

  13. അച്ചായൻ

    22-24 എന്താണ് സഹോ വൈകുന്നത്

    1. 22 അയച്ചു കൊടുത്തു ബ്രോ. 23 എഡിറ്റിംഗ് ആണ്.

  14. ഹർഷൻ ബ്രോ മറ്റേടത് കഥ ഇനി ഇടത്തില്ലലോ. 24 വരെ വായിച്ച് കഴിഞ്ഞ് ഇനി 25 അപരാജിതന്റെ 25 അധ്യായം അവന് വേണ്ടിയാണ് ഞങളുടെ കാത്തിരിപ്പ്.. പെട്ടെന്ന് ഇട്ട് എന്റെ ഹർഷാപ്പി അങ്ങൊട് ❤️❤️❤️❤️?

    1. മുത്തേ എന്നെ പ്രേഷ൪ അടിപ്പിക്കല്ലേ
      നിങ്ങള്‍ ഇങ്ങഎന്‍ ഇടക്കിടെ ചോദിക്കുമ്പോ എനിക് പ്രേഷര്‍ കയറും പിന്നെ വേഗം എഴുതാന്‍ ഉള്ള മന്‍സ് ആകും ,,,,അതുപാടില്ല 28 30 അതിനുള്ളില്‍ ഇട്ടേക്കാം
      ഈ ഭാഗം വല്‍രെ പ്രധാനപ്പെട്ട ഭാഗം ആണ്

      1. ???♥️❤️❤️????

  15. പ്രണയരാജ

    Njan varan nearam vayugi 21 vannulee santhoshamayi

  16. തുമ്പി?

    Harsh.. bro mattethil kanille athoo ithil matree illo ini atarnnu ichirim koodi accessible.
    .
    .
    .
    .
    Entannu ariyulla തറവാട്angane angu marakkan pattuvo?

  17. ബാക്കി കൂടെ പെട്ടെന്ന് ഇട്ടിട്ടു പുതിയ ഭാഗം ഇട്ടൂടെ ഹർഷപ്പി, എന്റീന മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുന്നതു ‘
    ഡ്രാഗൺ

    1. 44 page ezhuthiytahu aanu
      athil 11 page nashtamayi
      ini innu veendum ezhuthanam
      enthayalum ee masam avasnathode enthayalum varum
      athinu shesham pinne 14 divasm gyap keep cheythu pokaam

      1. നരേന്ദ്രന്‍❤?

        22 എന്താ താമസിക്കുന്നെ?

  18. ???????????

  19. തുമ്പി?

    Harsh angane prnjal orkkumallo allea njna tanne anganee vilikkunne ennu tonnanu. Pinne 25 inu vendi wa8ing anu namakku polikkam ketto. Pine chechiyid anveshanam preyanam

    1. ആയിക്കോട്ടെ…തുമ്പി നന്ദി

  20. harshan chetta 25 ulla kathiripp anu… stady cheithe ezhutullu enn ariyam. Kadhayude poornadakku vendi etu attam vare pokum ennum ariyam, katirikunnu rudrante tandavatinu ayi
    <3

    1. മുത്തേ പഠിച്ച പടിതം വെച്ചു 40 പേജ് ആയി , ഇനിയും കിടക്കുക ആണ് പഠിക്കാന്‍

      1. Katta waitingilaan…

  21. Broiii…. ഒരു ഒറ്റ റിക്വസ്റ്റ് ഉണ്ട്‌…. ഇതു എഴുതി ഫിനിഷ് ചെയ്യണം…. എന്നെങ്കിലും……. bcs…. മുഴുവനാവാത്ത കഥ……കുറെ ഉണ്ട്‌ ഈ സൈറ്റ് ലു അതുപോലെ ആക്കരുത്……

    1. ഇത് എഴുതി മുന്നോട്ടു പോകാൻ വേണ്ടി ആണ് ഇങ്ങോട്ടു തന്നെ മാറ്റിയത് സഹോ…

      1. തൃശ്ശൂർക്കാരൻ

        ??

    2. പൊന്നു മോനെ 25 പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് അപ്പോഴാണോ എഴുതി പൂർത്തി ആക്കില്ല എന്ന് പറയുന്നേ എന്താണ് സഹോ

  22. നരേന്ദ്രന്‍❤?

    22 redy ayille?

    1. ആകുന്നെ ഉള്ളു…

      1. Hello kambistoris idd mahn ivde ee story oru range ullatto mahn

        1. റേഞ്ച് ഒക്കെ വന്നോളും സഹോ…
          നമുക് എവിടെ ആയാലും കഥ നന്നായാൽ പോരെ…

Comments are closed.