അപരാജിതൻ 8 [Harshan] 6857

ആദി ഏറെ സന്തോഷത്തോടെ ആണ് അന്ന് ലോഡ്ജിൽ എത്തിയത് കാരണം മാലിനി കൊടുത്തയച്ച  ഭക്ഷണ൦ അതിൽ പാറുവിന്റെ കരസ്പർശം ഉണ്ടായതിനാലും.

അന്നും അവൻ റെക്കോർഡ് റൂമിൽ ഇന്നും കുറെ പേപ്പറുകൾ ഒകെ കോപ്പി എടുത്തു വന്നിരുന്നു.

അവൻ അവന്റെ അച്ഛൻ മേൽനോട്ടം വഹിച്ച പല കാര്യങ്ങളും നോക്കിയിരുന്നു എങ്കിലും അതിലൊന്നും സംശയസ്പദമായി ഒന്നും കണ്ടിരുന്നില്ല, പക്ഷെ അവസാനം ആയി നോക്കിയതു പർച്ചേസുമായി ബന്ധപെട്ട ഡോക്ക്യമെറ്സ് ആയിരുന്നു, അവന്റെ തന്നെ മനസു അവനോടു മന്ത്രിക്കുന്ന പോലെ  ഒരു അനുഭവമായിരുന്നു അവനു, അതാണ് ആ വിഭാഗവുമായി ബന്ധപെട്ടു കൂടുതൽ അവൻ പരിശോധിച്ച് കൊണ്ടിരുന്നതും.

കുറെ നോക്കിയപ്പോള്‍ അവനു ഒരു കാര്യം മനസിലായി

അതായതു ആദ്യം പര്‍ച്ചേസ് നോകിയിരുന്ന ഫിലിപ് സര്‍ കൊമ്പോനെന്റ്സ് എടുത്തിരുന്നത് മിനെര്‍വയില്‍ നിന്നും ആയിരുന്നു, അതിനു ശേഷം അദേഹം ജോലി കിട്ടി വിദേശത്ത് പോയി, പിന്നെ നോക്കിയിരുന്ന മൂര്‍ത്തി  ആദ്യത്തെ  നാല് മാസം മിനെര്‍വയില്‍ നിന്നും എടുത്തു, എന്നിട്ട് പിന്നെ വേറെ രണ്ടു കമ്പനികളെ സപ്പ്ലയർ ലിസ്റ്റിൽ ചേർത്തു  ഒരു യുണൈറ്റഡ് ഇലക്ട്രോ കൊമ്പൊനെൻറ്സും അതുപോലെ മാർവൽ എലെക്ട്രിക്കൽസും, പിന്നീട് അയാളുടെ മരണശേഷം അച്ഛന് അഡീഷണൽ ചാർജ് കിട്ടി

അച്ഛൻ ഫിലിപ്പ് സാർ ചെയ്തപോലെ മിനേർവ കമ്പനിയെയും യുണൈറ്റഡ് ഇലക്ട്രോ കൊമ്പൊനെന്റ്സ് നെയും മാത്രം ലിസ്റ്റിൽ നിർത്തി മാ൪വൽ എലെക്ട്രിക്കൽസിനെ ഒഴിവാക്കി.

അതിനു ശേഷം കൂടുതൽ ജോലിഭാരം വന്നപ്പോൾ ആണ് അച്ഛ൯ പർച്ചേസിൽ നിന്നും മാറിയത്, അതിനു ശേഷ൦ പർച്ചേസ് ഓഫീസർ ആയിവന്നത് ഒരു ഭുവനചന്ദ്രൻ അയാൾ വന്നപ്പോൾ തന്നെ മിനേർവ കമ്പനിയെ ലിസ്റ്റിൽ നിന്നും മാറ്റി പകരം മാ൪വൽ എലെക്ട്രിക്കൽസിനെ  തിരുകി കയറ്റി ..

അങ്ങനെ നോക്കുമ്പോൾ ഇപ്പോളും കമ്പനിയുടെ  കൊമ്പൊനെന്റ്സ് സപ്പ്ലയെ൪സു ആയി

യുണൈറ്റഡ് ഉണ്ട് മാർവൽ ഉണ്ട്, കൂടാതെ ഒരു ഹൈദരാബാദ് കമ്പനി ബേതുല ഇലക്ട്രോ പ്രൊഡ്യൂസേഴ്‌സ്.

ആദി മനസിൽ ആലോചിച്ചു അവന്റെ ഉളിൽ ഉരിത്തിരിഞ്ഞു വന്ന സംശയങ്ങൾ::::

എന്തുകൊണ്ട് മൂർത്തി മിനേർവയെ ഒഴിവാക്കി പകരം രണ്ടു കമ്പനികളെ തെരഞ്ഞെടുത്തു???

എന്തുകൊണ്ട് അച്ഛൻ അതിൽ മർവൽ എന്ന കമ്പനിയെ മാറ്റി മിനേർവയെ വീണ്ടും എടുത്തു ?

അച്ഛൻ മാറിയപ്പോൾ വന്ന ഭുവനചന്ദ്രൻ വീണ്ടും മിനേർവയെ ഒഴിവാക്കി മാർവെൽ എന്ന കമ്പനിയെ വീണ്ടും തെരഞ്ഞെടുത്തു ?

ഇപ്പോളും മാർവെൽ എന്ന കമ്പനി ഉണ്ട് ?????

—മാർവെൽ എന്ന കമ്പനിക്ക് എന്തെക്കെയോ പന്തികേടുകള്‍  തോന്നുന്ന പോലെ …

പക്ഷെ അതുപോലെ മൂര്‍ത്തിയുടെ വീടിലും ഒന്ന് പോകണം….,,

അവൻ ബെഡിൽ കിടന്നു ഓരോരോ സാദ്ധ്യതകൾ മനസ്സിൽ കണക്കു കൂട്ടി ഒടുവിൽ ഉറക്കത്തിലേക്കു വീണു …

<<<<<<<<<<O>>>>>>>>>>

പാറുവിന്റെ മുറിയില്‍ അന്ന് രാത്രി

അന്ന് നടന്ന സംഭവങ്ങള്‍ മനസ്സില്‍ ആലോചിച്ചു യൌവനയുക്തയായ പാര്‍വതിയുടെ ഓരോ അംഗങ്ങളും പുളകം കൊണ്ടു, അവള്‍ക്കറിയില്ല എന്തൊക്കെ ആണ് സംഭവിക്കുന്നത്‌ എന്ന്, അത്ര ഏറെ ആ നിമിഷങ്ങള്‍ അവളെ സ്വാധീനിച്ചിരുന്നു. അവള്‍ കയ്യില്‍ ആ ചന്ദനവിഗ്രഹം മുറുകെ പിടിച്ചിരുന്നു, ആ ചന്ദനവിഗ്രഹത്തില്‍ നിന്നും അതിസൌരഭ്യമേറും ചന്ദനപരിമളം ആകെ വ്യാപിക്കുന്നത് പോലെ, അവള്‍ ആ വിഗ്രഹത്തില്‍ മുത്തം കൊടുത്തു, തന്റെ കൈകളില്‍ തന്നെ പിടിച്ചു, ഒരു തലയിണ മാറോടു ചേര്‍ത്ത് തിരിഞും മറഞ്ഞും ഒക്കെ കിടന്നു, ഉറക്കം വരാതെ മനസില്‍ ശിവയുടെ മുഖം മാത്രം ധ്യാനിച്ച് …

<<<<<<<<<O>>>>>>>>>

അന്ന് രാത്രി ശിവശൈലത്തു

അന്ന് അമാവാസി  ആണ്

ശിവാനിയുടെയും ശങ്കരന്റെയും വീട്

ഒരു കൊച്ചു മൺവീട്,  അവിടെ ഉള്ള എല്ലാ വീടുകളും ശിവശൈലത്തെ ചുവന്ന മണ്ണ് കുഴച്ചുണ്ടാക്കിയ വീടുകൾ ആണ്, അവിടത്തെ മണ്ണിനു ചുവപ്പു കൂടുതൽ ആണ് കാരണം ഒരുപാടു ശിവഭക്തരുടെ രക്തം ഒഴുകിയ മണ്ണ് ആണ് അവിടം. വീടിനു മേൽക്കൂര കുഞ്ഞു കുഞ്ഞു ഓടുകൾ കൊണ്ട് മേഞ്ഞിരിക്കുന്നു.

ആ വീടിനു ഉള്ളിൽ നല്ല തണുപ്പ് ആണ്.

ശങ്കരൻ തീ കത്തിച്ചു മൺകലത്തിൽ അരിയിട്ട് തിളപ്പിക്കുക ആണ് ,

അടുത്തു തന്നെ ശിവാനീ ഇരിക്കുന്നുണ്ട്.

അവർ അവിടെ ഒരു വലുപ്പമുള്ള പപ്പടം ഉണ്ടാക്കി വെക്കും എല്ലാ വീടുകളിലും

അതിൽ നിറയെ എള്ളും കുരുമുളക് പൊടിച്ചതും ഒക്കെ ചേർത്ത് രാത്രി കഞ്ഞി ആണെകിൽ അതിനൊപ്പ൦ ആ പപ്പടം കൂടെ ചൂടും ,

കഞ്ഞിയോടൊപ്പ൦ കഴിക്കാൻ നല്ല രുചികരം ആണ്

ശിവാനി പപ്പടം കയ്യിൽ എടുത്തു പതുക്കെ കുടഞ്ഞു അതിലെ പൊടി പോകാൻ ആയി.

ഏച്ചി എന്താ ഈ ചെയ്യുന്നേ ,,,അവിടെ അടങ്ങി ഇരിക്ക്, ഞാൻ ചെയ്തോളാ൦.

എന്നാലും എന്റെ ശങ്കരൻ ഏച്ചിക്കു വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട് ,,,,

പിന്നെ ഞാൻ ആർക്കു വേണ്ടിയാ കഷ്ടപെടേണ്ടത് എന്റെ ഏച്ചിക്കു വേണ്ടി അല്ലാതെ ?

അതിനവൾക് മറുപടി ഉണ്ടായിരുന്നില്ല .

കഴിഞ്ഞ ആ ദിവസം അവളുടെ കൈ ചവിട്ടി ഞെരിച്ച ഭാഗത്ത ഇപ്പോളും നീര് ഉണ്ട്

അവളുടെ കാലു ചിതയിൽ ചവിട്ടി പൊള്ളിയതും ആയതു കൊണ്ടു നടക്കുവാനും പ്രയാസം ഉണ്ട്

ശങ്കരൻ അടുപ്പിൽ ഊതി, നല്ല പോലെ പുക ഉണ്ട്, ഒരൽപം പച്ച ആയ വിറകാണ്

പുക നന്നായി മുറിയിൽ വരുന്നുണ്ട്, ശിവാനി ചുമച്ചു തുടങ്ങി

അപ്പോളേക്കും തീ നന്നായി കത്തി തുടങ്ങി, പുക അടങ്ങി

കഞ്ഞി തിളക്കുന്നുണ്ട് .

ശന്കരൻ ആ പപ്പടം ഒക്കെ ചുട്ടു എടുത്തു ഒരു മൺപിഞ്ഞാണത്തിൽ വെച്ച്, കൂടെ മുളക് ഞെരടി വെച്ചു. അതിൽ കപ്പലണ്ടി എണ്ണയും ഒഴിച്ചു. വൈദ്യരയ്യ കൊടുത്ത എണ്ണ ശിവാനിയുടെ കാൽപ്പാദത്തിനടിയിൽ പുരട്ടി, അതെ എണ്ണ തന്നെ അവളുടെ കൈകളിലും പുരട്ടി കൊടുത്തു .

അതൊക്കെ അനുഭവിക്കുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു.

തനിക്ക് കണ്ടില്ലെങ്കിൽ എന്താ ,,വെളിച്ചമായി തന്റെ കൂടപ്പിറപ്പു ഇല്ലേ, കുഞ്ഞു പ്രായം ആണെകിൽ പോലും തന്നെ എത്ര സ്നേഹത്തോടെ കരുതലോടെ ആണ് അവൻ കൊണ്ട് നടക്കുന്നത്.

ശങ്കരാ ,,,,,അവൾ വിളിച്ചു

എന്താ ഏച്ചി ….

അന്ന് എനിക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ ..നീ എന്ത് ചെയ്യുമായിരുന്നു ?

ഞാനോ ….ഞാൻ ഇങ്ങോട്ടു വരില്ല ,,,ആ ശാംഭവി നദിയിൽ മുങ്ങി മരിച്ചേനെ …

എന്താ നീ ഈ പറയുന്നത്, മരിക്കാനോ ,,,,അതിനുള്ള പ്രായം ആണോ നിന്റെ??

എനിക്ക് ഓർമ്മ വെച്ച കാലം മുതല് ഞാൻ കാണുന്നത് എന്റെ ഏച്ചിയെ ആണ്. ഏച്ചി ഇല്ലേ പിന്നെ ഞാനും ഉണ്ടാകില്ല …

അവ൯ ലോഹ പിഞ്ഞാണത്തിൽ കഞ്ഞി പകർന്നു, എന്നിട്ടു ശിവാനിയുടെ സമീപം വന്നിരുന്നു

കുഞ്ഞു തവിയിൽ കഞ്ഞി കോരി ഊതി ചൂട് ആറ്റി ശിവാനിയുടെ വായ്ക്ക് മുന്നിൽ കാണിച്ചു കുടിക്കാൻ ആയി പറഞ്ഞു

അവൾ വാ തുറന്നു പതുകെ ആ കഞ്ഞി കുടിച്ചു,

അവൻ പപ്പടം പൊട്ടിച്ചു വായിൽ വെച്ച് കൊടുത്തു

നിറയുന്ന കണ്ണുകളോടെ ചുണ്ടിൽ പുഞ്ചിരിയുമായി ശിവാനീ അത് കഴിച്ചു കൊണ്ടിരുന്നു

അങ്ങനെ അവളെ വയറു നിറയെ കഴിപ്പിച്ചു, പിന്നെ അവനും കഞ്ഞി കുടിച്ചു,

ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നു കവിളിൽ നിരപ്പിച്ചു വേറെ ഒരു പാത്രത്തിൽ തുപ്പിച്ചു

എന്നിട്ടു അവളുടെ മുഖം ഒകെ തുടപ്പിച്ചു പാത്രങ്ങൾ ഒക്കെ കൊണ്ടുപോയി കഴുകി കമഴ്ത്തി വെച്ചു.

ഏച്ചി ,,,ഞാൻ ഒരു കാര്യം പറഞ്ഞ സമ്മതിക്കുമോ ?

പറ …

നമ്മുടെ അപ്പുറത്തുള്ള അരുണേശ്വരം ഗ്രാമത്തില് ഞാൻ അടിമവേലക് പോകട്ടെ ,,

അതുകെട്ട് അവള്‍ ഒന് ഞെട്ടി …

മോനെ ,,,,അതിനു നിനക്കു അതിനുള്ള പ്രായം ഒന്നും ആയില്ലലോ അവര് വേല എടുപ്പിച്ചു കൊല്ലും പോണ്ടാ ശങ്കരാ ,,,,എന്റെ കുഞ്ഞിന് അതിനുള്ള ആരോഗ്യം പോലും ഇല്ല …

നോക്കാം ഏച്ചി ,,,കിട്ടുന്ന കാശു കൂട്ടി വെക്കാം ,,,എന്നിട്ടു ഏച്ചിയുടെ കണ്ണ് നേരെ ആക്കണ്ടെ ..

വേണ്ട മോനെ ,,,,നമുക് ഇപ്പോ ഇങ്ങനെ ജീവിച്ച മതി, എനിക്ക് നീയാ വലുത് അല്ലാതെ കാഴ്‌ച അല്ല ,,,

അപ്പൊ എന്നെ കാണണ്ടേ ഏച്ചിക്കു ???

എന്റെ കയ്യിൽ പിറന്നു വീണപ്പോ ഇത്തിരിയെ ഉണ്ടായിരുന്നുള്ളു, നാലു വയസുള്ളപ്പോ നമ്മുടെ അമ്മ പോയി, പിന്നെ ഈ അന്ധതയിലും അകക്കണ്ണിന്റെ വെളിച്ചം കൊണ്ടാ നിന്നെ ഞാൻ വളർത്തിയത്, എനിക്കറിയാം നിന്റെ മുഖ൦ ഈ മനസിൽ ഉണ്ട് എനിക്ക് അത് മതി……അതിനു വേണ്ടി നിന്നെ അടിമവേലക്ക് ഞാൻ വിടില്ല ,,,,

എന്നാലും ഏച്ചി ..

നീ ഒന്നും പറയണ്ട ,,,എന്നേ കാലനെടുത്തിട്ടു എവിടെയച്ച നീ പൊക്കോ

അതുകേട്ടു അവന്റെ കുഞ്ഞു മനസു നൊമ്പരപ്പെട്ടു

എന്താ ഇങ്ങനെ ഒക്കെ പറയുന്നത്….കാലന് കൊടുക്കാനാണോ ഞാ൯ ഇങ്ങനെ ഇടവും വലവും കണ്ണടക്കാതെ ഏച്ചിയുടെ കൂടെ ഇങ്ങനെ നടക്കുന്നത് ,,,, ഞാന്‍ എങ്ങും പോകുന്നില്ല പോരെ

ഹ്മ്മ്,,,,അവൾ ശങ്കരനെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തം കൊടുത്തു.

ഉം ,,,,,,,,ബേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അവരുടെ വീടിനു പുറത്തു നിന്ന് ആ കാളയുടെ ശബ്ദം …

അതുകേട്ടു അവൻ എഴുന്നേറ്റു

നന്ദികേശ്വര൯ എന്നോ ശിവദൂതൻ എന്നോ വിശഷിപ്പിക്കപെടുന്ന ആ കാള അവരുടെ വീടിനു മുന്നിൽ നിൽക്കുന്നു, അവൻ വാതിൽ തുറന്നു, ശിവാനിയെയും നടത്തിച്ചു പുറത്തെ തിണ്ണയിൽ ഇരുത്തി

ശിവാനി ശങ്കരനോട് കാളക്കു വൈക്കോൽ കൊടുക്കുവാൻ പറഞ്ഞു

അവൻ വീടിനു പുറകിൽ പോയി കൂട്ടിവെച്ച വൈക്കോൽ എടുത്തു കൊണ്ട് വന്നു

കാളകു കൊടുത്തു, കാള അത് കഴിച്ചു കൊണ്ടിരുന്നു.

ശിവാനി അവിടെ ഇരുന്നു കൈകൾ കൂപ്പി നമശിവായ ചൊല്ലി കൊണ്ടിരുന്നു

അതുകേട്ടു ആ കാള തല ആട്ടി ഉം ബേ എന്ന് ശബ്ദമുണ്ടാക്കി

പിന്നെ അവിടെ നിന്നും നടന്നു നീങ്ങി.

എതണ്ടു അർദ്ധരാത്രി ആയി കാണും

മാടുകളൊക്കെ ഉറക്കെ അലമുറ ഇടുന്നു .

അവിടെ ഉള്ള എല്ലാ ഗ്രാമവാസികളും എഴുന്നേറ്റു

സ്വാമിഅയയും നമശിവായ ചൊല്ലി കൊച്ചുമകൻ ശംഭുവിനോടൊപ്പം പുറത്തേക്ക് ഇറങ്ങി

എല്ലാവരും ഗോശാലയിലേക്ക് ഓടി ചെന്നു.

അവിടെ ചെന്നപ്പോൾ ആ കാഴ്‌ച കണ്ടു എല്ലാവരും ഭയന്ന് വിറച്ചു

ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു കാഴ്‌ച,

ആ വളർച്ച മുരടിച്ച കൂവള തയ്ക്കു ചുറ്റു൦ ആ വൃത്താകൃതിയിലുള്ള സ്ഥലമാകെ നീല നിറത്തിൽ ഉള്ള തീ…….. അതും കാൽമുട്ടിന് പൊക്കം വരെ മാത്രമായി കത്തിക്കൊണ്ടിരിക്കുന്ന, അസഹനീയമായ ചൂട്, പക്ഷെ ആ തീ മറ്റെങ്ങും പടരുന്നില്ല.

എല്ലാവരും ചൂട് സഹിക്കാൻ ആകാതെ പിന്നിലേക്കു മാറി .

അപ്പോളേക്കും ആ കാള എവിടെ നിന്നോ ഓടിയെത്തി

പുറത്തു നിന്നും മുട്ടുകൾ കുത്തി മണ്ണിൽ ഇരുന്നു

ഉം ,,,,,,,,,,,,,,,,ബേ എന്ന് ഉച്ചത്തിൽ അലമുറ ഇട്ടു

ആ അഗ്നിയു൦ കാളയുടെ കരച്ചിലും കണ്ടപ്പോൾ സ്വാമി അയ്യരുടെ കണ്ണുകളിൽ നിന്നും ചൂട് കണ്ണീർ ഒഴുകി പടർന്നു,

സ്വാമി അയ്യാ ,,,എന്താ ഇത് ആദ്യമായി ആണല്ലോ ഇങ്ങനെ ,,,,,എന്താ നമ്മള് ചെയ്യേണ്ടത് ,,,,,,ആളുകൾ ചോദിച്ചു തുടങ്ങി

അദ്ദേഹം എഴുന്നേറ്റു എല്ലാവരോടും ആയി പറഞ്ഞു വേഗം ശംഭവിയിലെ നദിയിലെ വെള്ളം കൊണ്ടുവരുവാൻ ആയി  ശാംഭവി നദിയുടെ ഒരു കൈവഴി അവിടെ അവിടെ സമീപത്തൂടെ ഒഴുകുന്നുണ്ട്

എല്ലാവരും കൈകളിൽ കിട്ടിയ കുടങ്ങളുമായി അങ്ങോട്ടേക്ക് ഓടി

<<<<<<<O >>>>>>>