അപരാജിതൻ 8 [Harshan] 6880

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ഒരു മനുവിന്റെ ഓഫീസിലെ പത്തു സീറ്റുള്ള ട്രാവലറിൽ അവർ പുറപ്പെട്ടു, സൗകര്യം നോക്കി ആണ് ട്രാവലർ തന്നെ എടുത്തതും, ഡ്രൈവർ വണ്ടിയുമായി മനുവിന്റെ വീട്ടിൽ വന്നു അവിടെ നിന്നും മനു പപ്പ മമ്മ അനിയത്തി പിന്നെ മനുവിന്റെ  അമ്മാമ്മയും കയറി വണ്ടി നേരെ ശോഭയുടെ വീട്ടിലേക് പോയി അവിടെനിന്നും ശോഭയും അനുപമയും കയറി, വണ്ടി നേരെ ആദ്യം നീലാദ്രിയിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും ഒരുപാട് ദൂരം ഉണ്ട്,

ഉച്ചകഴിഞ്ഞു  ഒരു മൂന്നുമണിയോടെ അവർ നീലാദ്രിയിൽ എത്തി.

നീല വർണ്ണമണിഞ്ഞ കുന്നിൻ നിരകൾ നിറഞ്ഞ നീലാദ്രി, അവിടെ ഉള്ള മഹാമേരു അവിടെ, ഉള്ള പന്ത്രണ്ടു ജ്യോതിർലിംഗങ്ങൾ, മുകളിൽ നിന്നും ഒഴുകുന്ന ജാഹ്നവി, താഴെ സഹന്തിയും വിഹന്തിയും ആയി ഒഴുകുന്ന വൈഖരി നദി, ആ നീലാദ്രിയെ കുറിച്ച് സകല വിവരങ്ങളും അറിയാവുന്ന മനു അതെല്ലാം അവിടെ ഉള്ള എല്ലാവർക്കും പറഞ്ഞു കൊടുത്തു, നീലനിറം വന്നതുമടക്കമുള്ള ചരിത്രങ്ങൾ…

മനു പറയുന്ന കാര്യങ്ങളൂം അവന്റെ അറിവും ഒക്കെ കണ്ടപ്പോൾ അനുപമ ത്രിൽ അടിച്ചു രസിച്ചു ഇടയ്ക്കു കടക്കണ്മുനകൊണ്ട് അവനെ നോട്ടം ഒക്കെ ഇട്ടു ഇരിക്കുക ആയിരുന്നു

അങ്ങനെ എല്ലാവരും പുറത്തേക്ക് ഇറങ്ങി,

ആ മനോഹാരിത കണ്ടു എല്ലാവരുടെയും മനസ് നിറഞ്ഞു

മനുവിനു മനസിൽ അപ്പുവിന്റെ ഓർമ്മകൾ മാത്രം ആയിരുന്നു കണ്മുന്നിൽ കാണുന്ന പോലെ മാലിനി കൊച്ചമ്മയോട് അമ്പലത്തിൽ വരുന്നില്ല എന്ന് പറയുന്നതും പിന്നെ പാറുവിനു വേണ്ടി ആണ് എന്നൊക്കേ  പറയുമ്പോ അവൻ ഓടിപോയി കൈകാലുകള്‍ കഴുകി അവർ ഒരുമിച്ചു മുകളിലേക്ക് കയറി   ഓരോരോ ജ്യോതിർലിംഗങ്ങൾ ഒക്കെ തൊഴുതു മുകളിലേക്കു പോകുന്ന ആ കാഴ്ച അവൻ മനസ്സിൽ നിറഞ്ഞു അനുഭവിക്കുക ആയിരുന്നു ,,

അവര്‍ മുകളിലേക്കു  കയറി തുടങ്ങി, പടവുകള്‍ കയറി

രണ്ടാമത്തെ ജ്യോര്‍ലി൦ഗ ദര്‍ശനം കഴിഞ്ഞു മൂനിലെക് പോകുമ്പോള്‍ ആണല്ലോ പാറു അപ്പുവിനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചത്‌ എന്ന് അവന്റെ മനസിലോര്‍മ്മ വന്നു,

അതോടെ അവന്‍ പുളകിതനായി, ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

പിന്നെയും മുകളിലേക്ക് നടന്നു നാലാം ജ്യോതിര്‍ലി൦ഗമായ ഓംകാരേശ്വർ ദർശനം കഴിഞ്ഞു അപ്പു പുറത്തേക്കു ഇറങ്ങിയപ്പോൾ അല്ലെ അവനറിയാതെ അവന്റെ കണ്ണുകൾ ചുവന്നതും ഒരുനാഗസന്യാസി അവനെ നോക്കി പോയതും ,,,

അതെല്ലാം അവനു കണ്മുന്നിൽ തെളിഞ്ഞു വന്ന പോലെ ..

 

അഞ്ചാം ജ്യോതിർലിംഗമായ വൈദ്യനാഥനെ ദ൪ശിച്ചപ്പോൾ പിന്നെ നടക്കാൻ വയ്യാതെ പാറു അവനെ ഡാ മരമാക്രി എന്നെ കൂടെ പിടിച്ചു കൊണ്ട്  പോകെടാ എന്ന് പറഞ്ഞു അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു നടന്നതും …ആ കാഴ്ച്ചകൾ അവൻ അകക്കണ്ണില്‍ കണ്ടപ്പോൾ അവനു തന്നെആകെ നാണം ആയി തോന്നി

അപ്പളേക്കും ഏവരും തളർന്നിരുന്നു മനുവിന്റെ പപ്പയുടെ കൈ പിടിച്ചു വസുന്ധര നടന്നു,

മനുവിന്റെ പെങ്ങളുടെ കൈ പിടിച്ചു അമ്മൂമ്മയും, ശോഭക്കും അനുപമയ്ക്കും ഒരുപാട് നടക്കാൻ ബുദ്ധിമുട്ടു പോലെ,

അപ്പോൾ മനുവിനെ അമ്മ വസുന്ധര പറഞ്ഞു, മനുവിനെ കയ്യിൽ പിടിച്ചു നടക്കുവാൻ ആയി അങ്ങനെ ഒരു കയ്യിൽ ശോഭയും മറുകയ്യിൽ അനുപമയ്ക്കും പിടിച്ചു,, എങ്ങനെയാണോ അപ്പുവിനെ മാലിനിയും പാറുവും പിടിച്ചത് അതുപോലെ തന്നെ

മനുവിന്റെ കയ്യിൽപി ടിച്ചപ്പോൾ അനുപമക്ക് ആകെ ഒരു കുളിരായിരുന്നു, തന്റെ ആരെല്ലാമോ പോലെ ഒരാൾ കരം പിടിക്കുന്ന പോലെ, അവളുടെ ചുണ്ടുകളിൽ മന്ദസ്മിതം നിറഞ്ഞു.

അങ്ങനെ പതുക്കെ നടന്നു പത്തം ജ്യോതിർലിംഗമായ ത്രയംബകേശ്വരനെ തൊഴുത് അതിനു ശേഷം അവിടെ ഉള്ള കൽമണ്ഡപങ്ങളിൽ അവർ ഇരുന്നു.

അപ്പു അവിടെ നോക്കി താഴെ ആയി ഒരു കൊച്ചു മണ്ഡപം അവിടെ അവൻ ചെന്ന്, അവനോടൊപ്പം അനുപമയ്ക്കും ഉണ്ടായിരുന്നു, ആ മണ്ഡപത്തിൽ  പാറയിൽ കൊത്തിവെച്ച അർദ്ധനാരീശ്വരരൂപം അവൻ ആ തറയിൽ കൈകൾ അമർത്തി, അവന്റെ അകക്കണ്ണിൽ ആ മായാഴ്ച അവൻ കണ്ടു,

ഇരിക്കുന്ന അപ്പു, കല്മണ്ഡപത്തിൽ ചാരി മയങ്ങുന്ന മാലിനിയുടെ മടിയിൽ തല വെച്ച് മയങ്ങുന്ന പാറു, അവൾ കാൽപദങ്ങൾ അപ്പുവിന്റെ മടിയിൽ വെക്കുന്നതും അവൻ പാദങ്ങൾ അമര്ത്തി മസാജ്  ചെയ്യുന്നതും നിർത്തിയപ്പോ നിർത്തല്ലേടാ പെട്ടതലയ ഇനിയും ചെയ്‌തു താ എന്ന് വാശിപിടിക്കുന്ന പാറുവും ഒടുവിൽ അവളോടുള്ള സ്നേഹത്തിൽ കണ്ണുകൾ നിറഞ്ഞു അവളുടെ പാദങ്ങളിൽ ആ തുള്ളികൾ വീഴുമ്പോളും അതറിയാതെ സുഖമായി മയങ്ങുന്ന പാറുവിന്റെ നിഷകളങ്കരൂപം

അതുകണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു…

മനുവേട്ടൻ കരയുന്നതെന്താ ?

അനുപമ ചോദിച്ചു

അവൻ അവളെ ഒന്ന് നോക്കി ഒരു രാജകുമാരൻ തന്റെ ഏറ്റവും പ്രിയപെട്ടവളായ പ്രാണനായ രാജകുമാരിയുടെ പാദങ്ങൾ,,,, പ്രണയ൦ കൊണ്ട് നിറഞ്ഞ കണ്ണുകളിലെ കണ്ണ്നീര് കൊണ്ട് കഴുകിയ ഇടം ആണ്, സാക്ഷിയായി ആ അർധനാരീശ്വര വിഗ്രഹം മാത്രേ ഉണ്ടായിരുനുള്ളൂ

അത് പറഞ്ഞു അവൻ തുളുമ്പുന്ന കണ്ണുകൾ തുടച്ചു

എനിക്കൊന്നും മനസിലായില്ല മനുവേട്ടാ

ഹ ഹ ഹ ….അത് മനസിലാക്കേണ്ട രാജകുമാരി പോലും മനസിലാക്കിയിട്ടില്ല അനൂ ………..

അവൾ അവനെ ഒന്ന് നോക്കി

അവൻ അവിടെ ഇരുന്നു അവനു സമീപം അനുപമയ്ക്കും ഇരുന്നു ,,,

ഇരുവർക്കും ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല….

ഒടുവിൽ അവർ ക്ഷേത്രത്തിൽ എത്തി

ഉള്ളിൽ പ്രവേശിച്ചു

എല്ലാവരും മഹാരുദ്രനെ തൊഴുതു

മനുവിന് സമീപം നിന്ന് അനുപമയും ഭഗവനെ തൊഴുതു.

അപ്പോള്‍ അവിടെ മൃത്യുഞ്ജയമന്ത്രം പാരായണം ചെയ്തുകൊണ്ട് ആരതി ഉഴിയുക ആയിരുന്നു,

എല്ലാവരും ആ ഭക്തിനിര്‍ഭരമായ കാഴ്ച കണ്ടു കൈകൂപ്പി പ്രണമിച്ചു.

അപ്പു മനസിൽ കാണുക ആയിരുന്നു അപ്പുവിന്റെ പേർക്ക് മാലിനി അമ്മ വഴിപാട് ചെയ്തതും  പാറുവിന്റെ ശരി ആയ പേര് പാർവതി എന്നാണ് എന്ന് അപ്പു അറിഞ്ഞതും അവന്റെ പേരിൽ അർച്ചന ചെയ്തതിനു അവൾ പിണങ്ങിയതും ഒക്കെ ,,,

അവർ പുറത്തേക്കു ഇറങ്ങി

അവിടെ ഒരു ഒരു ആല്മരവും തിണ്ണയും ഒക്കെ അപ്പുവിന് ചന്ദനം ചാർത്തിയതിന് അവൾ പിണങ്ങി പോയി ഇരുന്നത് അവിടെ അല്ലെ ,,,,അവൻ മനസ്സിൽ കണ്ടു

അവൻ അവിടെ നോക്കിയപ്പോ ആരും ഇല്ലാത്ത ഒരു കോൺ അവിടെ പോയി അവൻ ഇരുന്നു കണ്ണടച്ചു

അവൻ ഉൽക്കണിൽ കണ്ടു, ലക്ഷ്മി അമ്മ അപ്പുവിന്റെ ചെവിയിൽ രുദ്രാ എന്ന് വിളിക്കുന്നത് ഒക്കെ

അപ്പുവിന്റെ സാന്നിധ്യം അറിയുന്ന പോലെ അവൻ ആകെ സംശയാലു ആണ് അപ്പു സത്യമോ അതോ കഥയോ ,,,ഒന്നും തിരിച്ചറിയാൻ സാധികുന്നില്ല അപ്പോളേക്കും ബാക്കി ഉള്ളവർ ആ ആലി൯ ചോട്ടിൽ ഇരിക്കുക ആയിരുന്നു, അവൻ അങ്ങോട്ടേക്ക് ചെന്നു എല്ലാരും കൂടെ പ്രകൃതി ഭംഗി ആസ്വദിച്ചു തണുത്ത കാറ്റ് ഒക്കെ കൊണ്ട് അവിടെ ഇരുന്നു പിന്നെ പടി ഇറങ്ങി.

മനു ഒരുപാട് മനസു നിറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത് അപ്പുവിനെ പാറുവിനെ ഒക്കെ നേരിട്ട് കണ്ട പ്രതീതി ,,,,,ഒരുപക്ഷെ മൃത്യുഞ്ജയ മഹാരുദ്രന് കാട്ടി കൊടുത്ത ആണെങ്കിലോ ..

ഒരു എട്ടു മണിയോടെ അവർ താഴെ എത്തി, പിന്നെ വണ്ടിയിൽ, കയറി അവിടെ നിന്നും വൈകുണ്ഠപുരി പോകുന്ന റൂട്ട് ഒരു ഹോട്ടലിൽ റൂം ഒക്കെ തയാർ ആകിയിട്ടുണ്ട്, നേരെ വണ്ടി അങ്ങോട്ടേക് വിട്ടു, ഇന്നവിടെ ഉണ്ടുറങ്ങി നാളെ വൈകുണ്ഠ പുരിയിലേക്….

അവരെയും കയറ്റി ട്രാവെലർ മുന്നോട്ടു നീങ്ങി

മനു ഇരിക്കുന്ന സീറ്റിനു തൊട്ട് സൈടു സീറ്റിൽ അനുപമയും ഉണ്ടായിരുന്നു ,,,,

പിറ്റേന്ന് എല്ലാവരും രാവിലെ വൈഖരി നദി കാണുവാൻ ആയി പോയി.

കുറേകൂടി സഞ്ചരിച്ചു അവർ വൈഖരിയിലെ വെള്ളച്ചാട്ടത്തിനു സമീപം എത്തി. അത് കാണാൻ ആയി ഒരുപാട് പേര് വന്നിട്ടുണ്ട് .

ശാന്തമായി ഒഴുകുക ആയിരുന്നു വൈഖരി അന്ന്. എല്ലാരും അവിടെ ഉള്ള പാറ കെട്ടുകൾ നിറഞ്ഞ താഴ്‌ച പ്രദേശതോടേ നടന്നു വെള്ളചാട്ടത്തിനു സമീപത്തെക്കു .

മനുവിന് എല്ലാം ഉള്ളിൽ കാണുന്ന പോലെ അധികം താഴേക്ക് പോകല്ലേ എന്ന് പറഞ്ഞു സ്നേഹം കൊണ്ടും ഭയം കൊണ്ടും പാറുവിന്റെ കൈകളിൽ പിടിക്കുമ്പോ ദേഷ്യം കൊണ്ട് അപ്പുവിന്റെ മുഖത്ത് അടിക്കുന്ന പാറുവിനെ …ആ ഉൾക്കാഴ്ച അവനേ നൊമ്പരപെടുത്തി, അവൻ ഒരു പാറക്കെട്ടിനു സമീപ൦ നിന്ന്, മനസു പറയുന്ന പോലെ ഇവിടെ ആയിരിക്കണം അന്ന് അപ്പു ഇന്ദുവുമായി ഇരുന്നത് എന്ന് ,,,ഇവിടെ വെച്ച ആയിരിക്കണം പാറു വെള്ളത്തിൽ വീണു എന്ന് ഭയന്ന് എഴുന്നേറ്റു ഓടിയപ്പോ കാൽ വഴുതി പാറയിൽ ഇടിച്ചൊക്കെ വീണത് എന്ന് ,,,അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,

അവൻ താഴേക്കു ഇറങ്ങി ഇപ്പോൾ ശാന്ത൦ എങ്കിലും വെള്ളചാട്ടം ശക്തിയിൽ ഒഴുകുന്നു,

ഇവിടെ അല്ലെ അപ്പു ചാടിയത് പാറുവിന്റെ പ്രാണൻ രക്ഷിക്കാൻ ആയി ,

ഒടുവിൽ പാറുവിനെ കാണാതെ ആയപ്പോൾ കുതിചൊഴുകുന്ന ഈ വെള്ളച്ചാട്ടത്തിൽ പാറുവിനെ തിരഞ്ഞു ചാടാൻ പോയതും നിലതെറ്റി മരണം മുന്നിൽ കണ്ടതും  ഒടുവിൽ എല്ലാരും അതുകണ്ടു ചിരിച്ചതും ഒടുവിൽ എങ്ങനെയോ പിടി കിട്ടി തിരഞ്ഞു നോക്കിയപ്പോൾ പാറു ചിരിച്ചു തുള്ളി ചാടുന്നതും പിന്നെ ഏതോ ഭാഗ്യത്തിൽ മുകളിൽ കയറി പാറുവിനെ തള്ളിയതും ഹരിയുടെ ചെവിയിൽ നുള്ളിയതും ഒക്കെ ..

അവന്റെ മുഖത്ത് ആശ്വാസവും പിന്നെ ഒരു പുഞ്ചിരിയും,,,, അവന്റെ മുഖഭാവങ്ങൾ അനുപമ സാകൂതം വീക്ഷിക്കുനുണ്ടായിരുന്നു…

അവിടെ നിന്നും എല്ലാവരും മുകളിലേക്കു കയറി ഇടയ്ക്കു അനുപമ മനുവിനോട് ചോദിച്ചു.

എന്താ മനുവേട്ടാ …ഇവിടെ നിന്നപോള്‍ ഒരു ഭാവമാറ്റം പോലെ ?

അവൻ ഒന്നു ചിരിച്ചു ,,,,ആരുമില്ലാത്ത ആ രാജകുമാരന് എല്ലാം ആയിരുന്നു ആ രാജകുമാരി, ഒരുനാൾ  ആ രാജകുമാരന്റെ ആത്മാർത്ഥമായ സ്നേഹ൦ കണ്ടു ഇവിടത്തെ പാറകൾ പോലും അലിഞ്ഞു പോയിരുന്നു വിഷമം കൊണ്ട് …….പക്ഷെ ആ രാജകുമാരിക്ക്  ചിരി  മാത്രമേ ചെയ്തു ,,,,,,,,,,,,,,,,

അനുപമക്ക് വ്യക്തമായി ഒന്നും മനസിലായില്ല

അപ്പോളേക്കും മീനാക്ഷി കൂടെ അവളുടെ അടുത്ത് വന്നു

അങ്ങനെ അവർ വണ്ടിയിൽ കയറി നേരെ വൈകുണ്ഠപുരി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു പോകും വഴി വൈകുണ്ഠപുരിക്കുള്ള വൈഷ്ണോ ദേവിയെ ദർശിച്ചു, പുഷ്കരതീർത്ഥം കണ്ടു. അങ്ങനെ വൈകിട്ട്  നാലുമണിയോടെ  വൈകുണ്ഠപുരിയിൽ എത്തി, ലോഡ്ജ ബുക്ക് ചെയ്തിരുന്നതിനാൽ അവിടെ പോയി ബാഗ് ഒക്കെ വെച്ച് ഒന്ന് വിശ്രമിച്ചു അവിടെ പോയി മീനൂട്ട് ഒക്കെ നടത്തി, പദ്മാവതി നദിയിൽ മുങ്ങി കുളിച്ചു, അവിടെ നിന്നും നേരെ എല്ലാവരും ക്ഷേത്രത്തിലേക്…അവിടെയും മനുവിന് അപ്പുവിനെയും പാറുവിനെയും ഉള്ളിൽ കാണാൻ കഴിഞ്ഞു,

ഗരുഡ ആഴ്വരെയും ചക്രആഴ്വാരെയും ആണ്ടാൾ നെയും ഒകെ തൊഴുതു, നേരെ മുകളിൽ പോയി വൈകുണ്ഠനാഥനെ ദർശിച്ചു എല്ലാ പൂജകളും കണ്ടു, അപ്പോളേക്കും ദീപാരാധന ഒക്കെ കഴിഞ്ഞു അവർ പുറത്തേക്കു ഇറങ്ങി, എല്ലാവര്ക്കും ആ ക്ഷേത്രം ഒക്കെ വലിയ ഒരു അനുഭവം ആയിരുന്നു.

രാത്രി ആയതോടെ ആ ക്ഷേത്രം ദീപാലംകൃതമായിരിക്കുന്നു.

പ്രസാദമായി ഉള്ള തൈര് സാദവും സാംബാർ സാദവും പുളിച്ചോറും കേസരിയും അന്നും ഉണ്ടായിരുന്നു, അവർ അത് വാങ്ങി മനു ഉൾകണ്ണിൽ ആ കാഴ്ചകൾ ഒക്കെ കാണുക ആയിരുന്നു ആ മണ്ഡപത്തിൽ അപ്പു ഇരിക്കുന്നത് പാറു അവന്റെ അടുത്തു ചെന്ന് ഇരിക്കുന്നതും അവനെ കൊണ്ട് വെള്ളം എടുപ്പിക്കുന്നത് രണ്ടാമത് കേസരി എടുപ്പിക്കുന്നതു൦ ഒടുവിൽ അവനെ പിടിച്ചു താഴെ ഇറങ്ങുന്നതും ഒക്കെ.

അവൻ ആ മണ്ഡപത്തിൽ പോയി ഇരുന്നു,  അവനു ആകെ വിഷമമായി കാരണമവന് അറിയില്ല ഒരുപക്ഷെ അപൂവിന്റെ മനസ് ഓർത്തപ്പോൾ ആയിരുന്നിരിക്കാം, പാറു ശിവയെ ആണ് ഇഷ്ടപെട്ടത്  എങ്കിൽ ഇനി ശിവരഞ്ജനെ ആണ് വിവാഹം കഴിച്ചതെങ്കിലോ ,,,,,,,,,,,,,പിന്നെ അവൻ മനസിനെ സമാധാനിപ്പിച്ചു

ആ ബാലു ചേട്ടൻ മെനഞ്ഞെടുത്ത കഥ അല്ലെ ,,,,,,എന്നെ നന്നാക്കാൻ വേണ്ടി ,,,,,,,,,,

എന്നാലും ,,,,,,,,,,,അവിടെ ഇരുന്നു അവൻ പ്രസാദം കഴിച്ചപ്പോൾ അനുപമയും മീനാക്ഷിയും അവനു സമീപം വന്നു, അനുപമ ആ പത്രം അവിടെ വെച്ച് പോയി വെള്ളം കൊണ്ട് വന്നു, ഒരു ഗ്ലാസ് അവനുവേണ്ടിയും ഉണ്ടായിരുന്നു, അവനു ഒരു അതിശയം തോന്നി ,,ഇതെന്താ ഇങ്ങനെ കഥയിൽ നടന്നതൊക്കെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് പോലെ … മീനാക്ഷിയും അനുപമയ്ക്കും അവനു എതിരെ ഉള്ള ബെഞ്ചിൽ ഇരുന്നു.

അവൻ ഒരു കൗതുകത്തോടെ അനുപമയെ നോക്കി മിടുക്കി ആണ്, കാണാനും നല്ല അഴകുണ്ട്,  നീലാദ്രിയിൽ അപ്പുവും പാറുവും ഇരുന്നിടത്തു തൻ ഇരുന്നപ്പോൾ തന്റെ കൂടെ അനുപമയും വന്നിരുന്നു, ഇപ്പോൾ ഇവിടെയും, അപ്പു മാലിനിയെയും പാറുവിനെയും കൈപിടിച്ചു കൊണ്ടുപോയ പോലെ താൻ ശോഭന്റിയെയും അനുപമയെയും കൈ പിടിച്ചു കൊണ്ടുപോയി…

അവൻ അവളെ തന്നെ നോക്കി

ഇടയ്ക്കു അവൾ അവനെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്,

തന്നോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു,

അവന്റെ നോട്ടം കണ്ടപ്പോൾ അവൾ നാണിച്ചു തലതാഴ്ത്തി ഇരുന്നു കഴിക്കുന്നു.

ഭക്ഷണം ഒക്കെ കഴിഞ്ഞു അവർ താമസസ്ഥലേക്കു പോയി. രാത്രി അവനു ഒരു തോന്നൽ തോന്നി അവൻ വീണ്ടും ആ ക്ഷേത്ര പരിസരത്തേക്ക് വന്നപ്പോൾ ഉള്ളിൽ കാണുന്ന പോലെ പാറു അവളുടെ  മുത്തശ്ശിയെ സഹായിക്കുന്നതും അവളോട് സംസാരിക്കുന്നതും ഒകെ പിന്നെ അവൻ പോയി കിടന്നു, രാവിലെ എഴുന്നേറ്റു എല്ലാവരും കുളിച്ചു വീണ്ടും അമ്പലത്തിൽ ദർശനത്തിനായി വന്നു, അതൊക്കെ കഴിഞ്ഞു ഇറങ്ങുമ്പോ വൈശാലിയിലെ കുടു൦ബം ഒക്കെ ആയി പാലിയം കാർ അടുക്കുന്നതും ഒകെ അവന് മനസിൽ ഒരു അനുഭവമായി

അങ്ങനെ അവർ രാവിലെ ഒരു ഒന്പത് മണിയോടെ അവിടെ നിന്നും ഇറങ്ങി … മനു ഒരുപാട് ആനന്ദത്തിൽ ആയിരുന്നു കുറെ ഒകെ അപ്പുവിന്റെ സ്നേഹം അനുഭവിച്ചു കാണുവാൻ സാധിച്ച പോലെ

എന്നാലും ഒരു കഥ അല്ലെ ,,,,,,,,,,,,,,,,,,,,,,,ഉള്ളിൽ തറഞ്ഞു പോയ കഥ അവർ വണ്ടിയിൽ കയറി, വണ്ടി അവിടെ നിന്നും എടുത്തു,

കുറെ യാത്ര ചെയ്തു ഭക്ഷണം കഴിക്കുവാൻ ആയി ഒരു രണ്ടര മണിയോടെ ഒരിടത്തു നിർത്തി അവർ അവിടെ നിന്നും ഭക്ഷണമൊക്കെ കഴിച്ചു.

പിന്നെ വണ്ടിയിൽ കയറി,

വണ്ടി എടുത്തപ്പോൾ ആണ് മനു മൊബൈൽ മറന്നു വെച്ചത് ഓർത്തത്

അവൻ വണ്ടി നി൪ത്തിച്ചു വേഗം പോയി

മൊബൈൽ അന്വേഷിച്ചു, അവർ അത് ബില്‍ കൗണ്ടറിൽ വെച്ചിട്ടുണ്ടായിരുന്നു

അവനു അത് തിരിച്ചു കൊടുത്തു,

അവൻ താങ്ക്സ് പറഞ്ഞു പുറത്തേക് ഇറങ്ങി

പെട്ടെന്നു അവൻ തിരിഞ്ഞു ഉള്ളിൽ ഒരു സംശയം പോലെ ….ആരോ തോന്നിച്ച പോലെ

അവൻ ബില്‍ കൊണ്ടറിൽ ചെന്നു

” ചേട്ടാ ,,,,,,,,,,,,,,,,ബുദ്ധിമുട്ട് ആകുക ഇല്ലെങ്കിൽ ഒരു കാര്യം അറിയണമായിരുന്നു ”

” ആ ചോദിച്ചോ മോനേ  ”

” ഇവിടെ ഈ അടുത്തെങ്ങാനും വല്ല അടി പിടി ഒക്കെ ഉണ്ടായിട്ടുണ്ടോ, കുറച്ചു പെൺകുട്ടികളെ ആരോ ശല്യപെടുത്തിയതിനു അവരുടെ കൂടെ വന്ന ഒരാൾ അവരെ ഒക്കെ ഇടിച്ചു ”

“ഏയ് …………ഇവിടെ അടുത്തിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല സാറെ

” എന്താ ജോബി ചെട്ടാ ………..അവിടെ വെയിറ്റർ ജോലി ചെയുന്ന ഒരു ചേട്ട൯ വന്നു കാര്യം തിരക്കി ”

കൗണ്ടറിൽ ഇരുന്ന ആൾ ഈ കാര്യം പറഞ്ഞു

“അയ്യോ ഇവിടെ അങ്ങനെ തല്ലുകൂടൽ ഒന്നും ഉണ്ടായിട്ടില്ല സാറേ …”

ഓ കെ ,,,അറിയാൻ ആയി ചോദിച്ചതാ … താക്സ് ചേട്ടാ ,,,,

അവൻ തിരിഞ്ഞു നടന്നു

” മോനേ  ,,,,,,,,,,,,,,,,,,,പുറകിൽ നിന്നും കൈ കൊട്ടി വിളിച്ചു ”

” ആ എന്താ ചേട്ടാ ….”

” ഇപ്പോളാ ഓർത്തത് ,,,,നല്ലൊരു കിടിലൻ അടി ഉണ്ടായിട്ടുണ്ട്,

പറഞ്ഞ പോലെ പെൺകുട്ടികളെ ശല്യം ചെയ്ത . ജീപ്പിൽ വന്ന കുറച്ചു പേരെ ………….

അതിപ്പോൾ ഒത്തിരി നാൾ ആയി കാണും ”

“അതുകേട്ടതോടെ അവിശ്വസനീയതയോടെ അദ്ഭുതത്തോടെ അവൻ അവരെ നോക്കി

“അന്ന് ഞാന്‍ ഇവിടെ ഉണ്ടായിരുന്നു, കുറച്ചു പെണ്‍കുട്ടികളും കൂടെ ഒരു ആണ്കുടിയും ഉണ്ടായിരുന്നു, അവര്‍ ഭക്ഷണം കഴിഞ്ഞു ഇറങ്ങുന്ന സമയത്ത് മൂനാല് പേര്‍ അവരെ ഒരുപാട് ശല്യം ചെയ്തു, ഒന്ന് രണ്ടു പെണ്‍കുട്ടികളെ കയറി കയ്യില്‍ പിടിക്കുകയും ഒക്കെ ചെയ്തിരുന്നു, അവരുടെ കൂടെ വന്ന ഒരു ആളാണ്‌ എന്ന് തോന്നുന്നു, ഇവിടെ വന്നു ജീപ്പില്‍ നിന്നും വലിച്ചിറക്കി നല്ല ഇടി കൊടുത്തു, പലതിനും ബോധം ഉണ്ടായിരുന്നില്ല ….

മനുവിന് വാക്കുകൾ ഉണ്ടായിരുന്നില്ല ,,,,,അതിശയം മാത്രം “

അവരുടെ നേതാവ് ആണെന്ന് തോന്നുന്നു അവനെ വലിച്ചു ഇഴച്ചു റോഡിലേക്ക് കൊണ്ടുപോയി, പിന്നെ ഒരു അലര്‍ച്ച ആണ് കേട്ടത് കുറച്ചു ദൂരെ നിന്നും, അയാള്‍ റോഡില്‍ നിന്ന് കത്തുക ആയിരുന്നു, തലമുടി അപ്പാടെ കത്തിച്ചു കളഞ്ഞു,

ആണോ ,,,,,,അവന്‍ ഏറെ അത്ഭുതത്തോടെ ചോദിച്ചു ,,

എന്നാണ് ഇത് നടന്നത് ചേട്ടാ ,,,,,,,,,,,,,,,,,,,,,,

ഇത് ഒത്തിരി നാള്‍ ആയി, എങ്ങനെ പോയാലും ആറോ ഏഴോ ,,,കൊല്ലം ആയിട്ടുണ്ടാകും

ആണോ ,,,,,,,,,,,,,,ഉറപ്പാണോ ചേട്ടാ

അതേ മോനേ ,,,അത്രയും കാലം ആയിട്ടുണ്ട്.

മനുവിന്റെ മുഖം ഒക്കെ ആകെ സന്തോഷം കൊണ്ട് വിങ്ങി, കണ്ണുകള്‍ നിറഞ്ഞു

അവന്‍ അയാളുടെ കൈകള്‍ പിടിച്ച് ചേട്ടാ താങ്ക്സ് ,,,, അവ൯ നന്ദി പറഞ്ഞു,

അവര്‍ക്ക് കാര്യം ഒന്നും മനസിലായില്ല

മനുവിന് ആ ഒരു നിമിഷം മരിച്ചു പോയാല്‍ പോലും പ്രശ്നം ഇല്ലായിരുന്നു. അത്രക്കും സന്തോഷം

അവന്‍ ചിന്തിച്ചു.

അപ്പൊ …………..അപ്പൊ ഇത് കഥ അല്ല ….ഇത് സത്യമാണ് ,,,,,,,,,,,,,,,

അപ്പുവും ആദിയും ആദിശങ്കരനും ഒക്കെ ശെരിക്കും നടന്നത് തന്നെ ആണ്

വാസ്തവമാണ് …………………

ആറേഴു വ൪ഷങ്ങള്‍ക്ക് മുന്പ്….

അവൻ സന്തോഷം വീർപ്പു മുട്ടി

അവൻ ഓടി ചെന്ന് വണ്ടിയിൽ കയറി ,,,,,,,,,,,,,,,

ഇനി കാത്തിരിക്കുക തന്നെ വേണം ,,,,,,ബാലു ചേട്ടനെ

അപ്പുവിനെ ആദിയെ ആദിശങ്കരനെ രുദ്രതേജനെ പാർവതിയെ അറിയുവാൻ ………………

അപ്പോളേക്കും വണ്ടി നീങ്ങി തുടങ്ങി …

അപ്പോളും അവന്‍ ചിന്തിക്കുക ആയിരുന്നു ,.,.,

ഇത് സത്യമാണ്, അപ്പോള്‍ ആദിശങ്കര൯ യാഥാര്‍ത്ഥ്യം ആണ് എങ്കില്‍ പിന്നെ എന്തിനു ബാലുചെട്ടന്‍ കള്ളം പറഞ്ഞു.

ഈ കഥ നടക്കുമ്പോള്‍ പാറു ഇരുപതില്‍ ആണ് , ആറോ ഏഴോ കൊല്ലം എന്ന് പറയുമ്പോ പാറുവിനു ഇരുപത്തി ആറോ ഇരുപത്തി ഏഴോ വയസു ഉണ്ടാകണം

അവളുടെ മരണം ഇരുപത്തി അഞ്ചിൽ കവിയില്ല എന്ന് പറഞ്ഞിട്ടുള്ളതല്ല ,,,

അവന്റെ നെഞ്ച് പിടഞ്ഞു ,,,പാറു ഇപ്പോൾ ജീവനോടെ ഉണ്ടോ ഇല്ലയോ അവനു ഭയമായി

ജീവനോടെ ഉണ്ട് എങ്കിൽ ഇനി ആദിശങ്കരൻ ജീവനോടെ ഉണ്ടാകുമോ അതോ മരിച്ചു പോയി കാണുമോ

അവനു ഭയം ഏറി വന്നു

പാറു അപ്പുവിന്റെ മനസു തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ?

അപ്പോൾ ശിവരഞ്ജൻ ,,,,,,,വികടങ്ക ഭൈരവൻ ,,,,,ശിവശൈലം ,,,,,വൈശാലി ,,,,,അപ്പുവിന്റെ അച്ഛന്റെ തിരോധാനം ,,,,,പാലിയം തറവാട് ,,,,,,,,,,,,,,,,,,,,

എല്ലാം ചോദ്യ ചിഹ്നങ്ങൾ ആയല്ലോ മഹാദേവാ ,,,,,,,,,,,,,,,,,,,,,,,

അവനു ഉള്ളിൽ തിങ്ങി നിറഞ്ഞു

ഭഗവാനെ ,,,,,,,,,,,,,,,,ബാലു ചേട്ടനെ വേഗം വരുത്തണെ ,,,,,,

ഭയപ്പെടുന്ന മനസോടെ അവൻ ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചു .

അവന്റെ കണ്ണുകൾ അറിയാതെ തുളുമ്പിയിരുന്നു …

 

<<<<<<<<<<()>>>>>>>>>>>>

108 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. *വിനോദ്കുമാർ G*❤

    അങ്ങനെ എട്ടാം ഘട്ടം കഴിഞ്ഞു ഹർഷൻ bro മനുവിന്റെ മാറ്റം സൂപ്പർ ആയിരുന്നു സത്യത്തിൽ മനു വും കുടുംബവും യാത്ര പോയത് പോലെ എനിക്കും അപ്പുവിന്റെ വഴിയിൽ കൂടി പോകാൻ തോന്നി ശ്രീ ശൈലം ആ ഭാഗങ്ങൾ വായിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ സങ്കടം നിറയും എനിക്ക് അറിയില്ല bro ഞാൻ ഇനിയും ഈ കഥ തുടക്കം മുതൽ വീണ്ടും വായിക്കും ഈ കഥ പുസ്തക രൂപത്തിൽ ഇറങ്ങി എങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഹർഷൻ bro ഏപ്രിൽ വരെ പോകാതെ കുറച്ചു നേരത്തെ ബാക്കി കഥ തന്നുടെ ബാക്കി വായിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്

    1. March 11…
      Varum bro..

      1. *വിനോദ്കുമാർ G*❤

        Thanks bro കാത്തിരിക്കുന്നു ❤

        1. 20
          21 bhagangal
          March 11.shivarathri

          1. *വിനോദ്കുമാർ G*❤

  3. വിഷ്ണു?

    ഹർഷാപ്പി??

    ഇൗ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു..?അവസാനം മാത്രം എന്നെ തകർത്തു കളഞ്ഞു….?

    .ആദ്യം തന്നെ മാലിനി അമ്മ പറയുന്നത് പോലെ അത് അവന്റെ അഹങ്കാരം അല്ല…..ആദിശങ്കരൻ ആണ്??.മാറ്റങ്ങൾ വന്നു തുടങ്ങിയ പഴയ ആദിശങ്കരൻ.

    നമ്മുടെ ബാലു ചേട്ടനെ എടുത്ത് ഉമ്മ വച്ച സീൻ..അത് കഴിഞ്ഞ് ആണേൽ തെറിടെ പൂരം..അതിന്റെ ഓക്കേ ഹാങ്ങോവർ ഉള്ള കൊണ്ട്.ഇന്നലെ
    കുറച്ച് പ്രശ്നങ്ങൾ ഓക്കേ ഉണ്ടായി.മനു ആണ് എന്റെ ഹീറോ?.

    ബാലു ചേട്ടന്റെ വാക്കുകൾ ഒരു കഥ അത് ആണെങ്കിൽ കൂടി ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കി തന്നു..അതാണല്ലോ മനു അവന്റെ ജീവിതവും മറ്റുള്ള ആളുകളുടെ അവസ്ഥകളും അവനേകൊണ്ട് കഴിയുന്നത് പോലെ മാറ്റി കൊടുത്തത്.. ആ സീൻ ഓക്കേ വളരെ ഇഷ്ടമായി.❤️

    അനുപമ…പാവം രാഹുൽ??.sed ആക്കി വിട്ടല്ലോ അവനെ.

    ഇവിടത്തെ അനുപമ എനിക്ക് ഒരുപാട് ഇഷ്ടമായി…പാവം കുട്ടി…നമ്മുടെ മനുവിനെ ഒരു നോട്ടം ഉള്ളപോലേ തോന്നുന്നുണ്ട്..പാവം ഒരു തെപ്പ്‌ കിട്ടി ചാവാൻ പോയ ആളാണ്.ഇനിയും പാവത്തിനെ ചത്തിക്കല്ലെ..അനുപമ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് അറിയാം കേട്ടോ…?.മനുവും അനുപമയും നല്ല ഒരു ജോഡി ആവും എന്ന് തോന്നുന്നു..❤️

    മനു കരയുന്ന സീൻ..അവൻ എത്രത്തോളം ഇഷ്ടമാണ് മനുവിനെ എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം..പാവം ഇതെല്ലാം വെറും ഒരു കഥ ആയിരുന്നു എന്ന് പറഞ്ഞ സമയം ഒരുപാട് സങ്കടപ്പെട്ടു പോയി..അത്രക്ക് ഇഷ്ടം അല്ലേ ആദിയേ…

    മനു പോയിട്ടുള്ള അതെ സ്ഥലങ്ങളിൽ പോവാനും ഓക്കേ കാണിച്ച ആ താൽപര്യം തന്നെ അവന്റെ മനസ്സിൽ എപ്പോളും ആദി ഉണ്ടെന്ന് മനസ്സിലാക്കി തന്നു.പിന്നെ ബാലു പറഞ്ഞത് ഓക്കേ സത്യം ആണോ എന്ന് അറിയാൻ ഉള്ള ഒരു ആഗ്രഹവും ഇല്ലാതില്ല..

    ഫോൺ മറന്നു വച്ച് തിരികെ ചെല്ലുന്ന ആ സീൻ വായിച്ചപ്പോ എനിക്ക് മനസ്സിൽ എന്തോ തോന്നി..ഇനി ഇതെങ്ങാനും ആണോ ആ ഹോട്ടൽ എന്ന്…?
    അപ്പോ തന്നെ നമ്മുടെ കടക്കാരൻ ചേട്ടൻ പറഞ്ഞ ആ സംഭവം അതിനെ കുറിച്ച് കൂടുതൽ പറയണ്ട ആവശ്യം ഇല്ലല്ലോ ..ഇൗ രോമാഞ്ചം എന്ന് പറഞ്ഞ സാധനം ആണ് ??.

    ഇൗ ഭാഗത്ത് പുതിയ ആളുകൾ വരുന്നുണ്ട്.എനിക്ക് അധികം എല്ലാവരെയും മനസ്സിലായില്ല എങ്കിലും അതൊക്കെ വായിച്ചു.

    ശിവാനി,ശങ്കരൻ .രണ്ടു പേരെയും ഒരുപാട് ഇഷ്ടമായി . ശിവാനിയെ ആ ചെകുതന്മാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആ സീൻ വായിച്ച് കുറച്ച് സങ്കടം വന്നു..പക്ഷേ അപ്പോ തന്നെ നമ്മുടെ കാള കുട്ടൻ വന്നില്ലേ രക്ഷിക്കാൻ..അത് സാധാരണ കാള അല്ലല്ലോ..?.അവന്മാരെ എല്ലാം കുത്തി കൊന്നു കളഞ്ഞില്ലെ അവൻ?.

    ലക്ഷ്മി അമ്മ അപ്പുവിനെ ഓരോ തവണയും രുദ്രാ…റുദ്രദേവാ…എന്നൊക്കെ വിളിക്കുന്ന സമയത്ത് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആണ് ഉണ്ടാവുന്നത്..അതൊക്കെ ആണ് അപ്പുവിനെ ആദിശങ്കരൻ ആക്കി മാറ്റാൻ കാരണം.

    പിന്നെ ഇപ്പൊ പൊന്നു അവള് ആരാധിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്നത് ഒരേ ഒരാളെ ഒള്ളു ല്ലോ..അത് ഏതായാലും നമ്മുടെ അപ്പുവിനെ അല്ല..മറ്റവനെ..അവനെ ആണ് എനിക്ക് കലിപ്പ് മാത്രം തോന്നിക്കുന്ന രഞ്ജൻ..അവനെ എനിക്ക് ഇഷ്ടമല്ല..അവൻ ഇവരുടെ ഇടയിൽ വന്ന ആ നിമിഷം മുതൽ അവനെ വറുത്ത് പോയതാണ്..രഞ്ജൻ,പാറു തമ്മിൽ ഉള്ള സീൻ ഓക്കേ പെട്ടെന്ന് ഒന്ന് കഴിഞ്ഞാൽ മതി എന്ന് വച്ചാണ് വായിക്കുന്നത്.?

    പിന്നെ ഒരുപാട് ഇഷ്ടപെട്ട മറ്റൊരു പുതിയ ആള് കൂടെ വന്നല്ലോ .നമ്മുടെ ഹരിത കുട്ടി?.
    ഹോമകുന്ധത്തിൽ നിന്ന് കട്ടൻചായ ഉണ്ടാക്കുന്നതും,ബിസ്കറ്റ് ചുട്ട് തിന്നുന്ന ഓക്കേ വായിച്ച് ചിരിച്ച് പോയി?.ആള് ഒരു കുറുമ്പ് ആണെങ്കിൽ കൂടി നമ്മുടെ ആദിക്ക് ഇപ്പൊ ഒരു പെങ്ങളെ കൂടെ കിട്ടിയല്ലോ….?.

    അത് അങ്ങനെ ചിരിച്ച് ചിരിച്ച് വന്നപ്പോ ആണല്ലോ നമ്മുടെ മത്തായിച്ചൻ ഒരു കിടു പാട്ടും ആയിട്ട് വന്നത്.എന്റെ പൊന്നു റൊമാൻസ് അല്ലയിരുന്നോ..ഒന്നും പറയാനില്ല ..ഇളവരുടെം ഇടി കിട്ടിയല്ലോ …ഇപ്പൊ സമാധാനം ആയല്ലോ??.

    തിരികെ വന്ന ഇപ്പൊൾ ഉള്ള ആദിശങ്കരൻ ആണല്ലോ.അപ്പോ ഒന്ന് നോക്കിയും കണ്ടും ഓകെ വേണം കളിക്കാൻ..എടുത്ത് 5 അം നിലയിൽ നിന്ന് താഴെ ഇട്ട് കളയും.അറിയാലോ ആദി ആരാണെന്ന്…

    ഇൗ നീർക്കോലി ഓക്കേ എന്റെ നേരെ വന്നാൽ അറുത്തു കളയും ഞാൻ❤️??.രാജാ ശേഖരൻ വരെ ഒന്ന് പതറി പോയ നിമിഷം.. രോമാഞ്ചം ?.

    പിന്നെ ആരാണ് ഇൗ ഹോമം ഓക്കേ നടത്തുന്നത് എന്ന് മാത്രം കിട്ടിയില്ല.എന്തിനാണ് ആ പാവം പെൺകുട്ടിയെ ബലി ദർപ്പണം ചെയ്തത്.. ആ ഓരോ സീനും വായിച്ചപ്പോ സങ്കടം ആയി..പാവം.എത്രത്തോളം വേദന സഹിച്ച് കാണും.?

    പിന്നെ പറയേണ്ടത് പാറു സ്വപ്നം കാണുന്നത് ആണ്.പാവം അപ്പു ആണ് അവളെ രക്ഷിക്കാൻ വരുന്നത് എപ്പോളും ..എന്നാലും കള്ള കൃഷ്ണൻ ഇതേവരെ ആ മുഖം ഒന്ന് കാണിച്ച് കൊടുത്തു പോലും ഇല്ല?.സ്വപ്നത്തില് രഞ്ജൻ ആണ് പാറു ഉദ്ദേശിക്കുന്നത്..പക്ഷേ സത്യം അവള് എന്നെങ്കിലും മനസ്സിലാക്കിയാൽ അന്ന് അവള് അപ്പുവിനെ സ്നേഹിക്കും എന്ന് തോന്നുന്നു പക്ഷേ ഇൗ രഞ്ജൻ പാറുവും ആയിട്ട് എന്ത് ബന്ധം ആണെന്ന് ഇതവരെ അറിയാത്ത സ്ഥിതിക്ക്….എനിക്ക് അറിയില്ല?.അവനെ ഒന്ന് നോക്കിയ ശേഷം പെട്ടെന്ന് തന്നെ

    1. വിഷ്ണു?

      രഞ്ജൻ പറയുന്നത് കേൾക്കുന്ന ആ സീൻ എന്നെ അങ്ങ് കൊന്നു എന്ന് പറയാം…?.

      സംഭവങ്ങൾ ഓക്കേ മറ്റൊരു രീതിയിൽ ആണല്ലോ പോവുന്നത്..അടുത്ത ഭാഗം വയികട്ടെ എന്നിട്ട് നോക്കാം…
      ഒരുപാട് സ്നേഹത്തോടെ….❤️

  4. മഹാദേവന് നന്ദി ❤️
    ————

    ഈ പാർട്ടിന്റെ തുടക്കം തന്നെ ഉഷാർ ആയിരുന്നു, എന്താ പറയുക മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞ പീക്ക് മോട്ടിവേഷൻ, കഴിഞ്ഞ പാർട്ട്‌ തീർന്നപ്പോ കിട്ടിയ ആ മോട്ടിവേഷൻ അത് വായിച്ച തീർന്ന ദിവസം എവിടെയോ മാഞ്ഞു പോയി അത് തിരിച്ചു കിട്ടി, അതിന്റെ ഇരട്ടി ആയി.

    ആദി ആ ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്ന സീൻ ഞാൻ സ്ലോ മോഷനിൽ മനസ്സിൽ കണ്ടു, അത്രക്ക് തഗ് ആയിരുന്നു, 10-20 ആയിരം രൂപയല്ല, 2 ലക്ഷം ആണ് എനിക്ക് ഇന്നലെ നടന്ന സംഭവത്തിന് പേരിൽ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയത് ?

    താൻ ഇത്രേം കാലം സ്വരൂപിച്ച അല്ലെങ്കിൽ കഷ്ടപ്പെട്ട ആ അഭിമാനം അല്ലെകിൽ ആത്മാർഥത താൻ തന്നെ വെറുക്കുന്നത് അല്ലെകിൽ തന്നെ കൊറച്ചു കാണുന്ന, പുച്ഛിച്ചു കാണുന്നവരുടെ മുൻപിൽ വെച്ച അവർക്ക് കാണിച്ചു കൊടുത്ത ആ സീൻ, അത് ഒരു ഒന്നൊന്നര ഫ്രെയിം ആയിരുന്നു ???

    അത് കഴിഞ്ഞ് മനു അവന്റെ ex-കാമുകിയെ വിളിച്ചു പറഞ്ഞത് ഹെവി സാദനം ആയിരുന്നു, സത്യം പറഞ്ഞ മനു പറഞ്ഞ പോലെ അവൻ ശെരിക്കും ആദിശങ്കരൻ ആയി മാറുകയായിരുന്നു, അവനെ നോവിച്ചതിനു എണ്ണി എണ്ണി അവൻ അവൾക് കൊടുത്തു ?

    // കോടിക്കണക്കിന് ബീജങ്ങളിൽ നിന്ന് ഒരേ ഒരെണ്ണം എല്ലാത്തിനെയും തോൽപ്പിച്ചു പോയി അണ്ഡത്തിൽ ചെന്ന് ആണ് നമ്മൾ ഓരോരുത്തരും ഉണ്ടായതു, അതിന്റെ അർഥം എന്താ ജന്മം കൊള്ളുന്ന നേരതു പോലും കോടിക്കണക്കിനു പ്രശ്ങ്ങൾ ആണ് അതിനെ ഒക്കെ ഭേദിച്ച് ആണ് ഒരു ബീജം അണ്ഡത്തിൽ ചേർന്ന് നീയും ഞാനും ഒക്കെ ഉണ്ടായതു //

    ഇതിലും നല്ല ഒരു ഉദാഹരണം കൊടുത്ത് ഒരാള് മോട്ടിവേറ്റ് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല, അത്രക്ക് പിക്ചർ പെർഫെക്ട് ആയിരുന്നു മനു വിമലിനെ ഉപദേശിച്ച ഓരോ വാക്കുകൾ. ഇംഗ്ലീഷിൽ ഇങ്ങനെ പറയാം…

    “I told these exact same lines to my cat. Now he’s a Tiger.”

    അതുപോലെ ആയിരുന്നു ആ മോട്ടിവേഷൻ സ്പീച് അല്ലെങ്കിൽ മനുവിന്റെ വാക്കുകൾ. ??

    പിന്നെ എനിക്ക് നാലെണ്ണം നിങ്ങളോട് പറയാൻ ഉള്ളതാ, നിങ്ങക്ക് വേറെ ഒരു പേരും കിട്ടിയില്ലേ വിമലിന്റെ അനിയത്തിക്ക് ഇടാൻ, കോപ്പിലെ അനുപമ, അത് വായിച്ചപ്പോ എനിക്ക് എന്റെ ആദ്യ പ്രേമം ആണ് ഓർമ വന്നേ, ഞാൻ മറക്കാൻ സ്രെമിക്കുന്ന പ്രേമം, പേരിനു ചെറിയ വ്യത്യാസമേ ഒള്ളു അനുപമക്ക് പകരം അനുപ എന്നായിരുന്നു പേര് എന്ന് മാത്രം, ഹോ കോപ്പ്, പോരാത്തതിന് ഈ കഥയിലെ അനുപമ പഠിക്കുന്നത് BCA, ഞാനും പഠിക്കുന്നത് BCA, അത് തമ്മിൽ ബന്ധം ഇല്ല, പക്ഷെ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ കൂടെ കീറി വന്നപ്പോ ഹോ വല്ലാത്ത ഒരു ഇതായിരുന്നു..സത്യം പറഞ്ഞ എന്റെ ആദ്യ പ്രേമം പൊളിയാൻ കാരണം ഞാൻ തന്നെ ആണ്, എനിക്ക് നേരിട്ട് പോയി പറയാൻ ഉള്ള ഗാറ്സ് ഇല്ലായിരുന്നു, പോരാത്തതിന് അവൾ ഈ കാര്യം അറിഞ്ഞത് എന്റെ ഫ്രണ്ടിസ്ന്റെ കളിയാക്കൽ വഴി, തോലഞ്ഞില്ലേ എല്ലാം, ആ അത് പോട്ടെ, അതൊക്കെ ഞാൻ മറക്കാൻ ശ്രെമിക്കുന്നതാ, അതാണ് അത് വായിച്ചപ്പോ എന്തോ പോലെ തോന്നി ??

    മനു നീങ്ക RDX താൻ, അത് വിമൽ പറയണ്ട കാര്യം ഇല്ല മോനെ, ഞാൻ സമ്മതിച്ചു തരുന്നു, ആ പോർഷൻ ഹെവി ആയിരുന്നു ??

    അനുപമ മനു സീൻസ് ഒക്കെ ഞാൻ മാക്സിമം എൻജോയ് ചെയ്യാനും മനസ്സിൽ നിലനിർത്താനും നോക്കി, കാരണം എനിക്ക് രഞ്ജൻ പാറു ലവ് വെറുപ്പാണ്, അത് മായ്ക്കാൻ ഞാൻ ഒരുപാട് കഷ്ട്ട പെടുന്നുണ്ട് ???

    മനു കണ്ണാടിയിൽ നോക്കി പറയുന്ന സീൻ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി, അവൻ പ്രതിയെ എത്രത്തോളം സ്നേഹിക്കുന്നു, ആരാധിക്കുന്നു എന്ന് കാട്ടി തരുന്ന പോർഷൻ ആയിരുന്നു അത്, അതിൽ അവൻ മനു എന്നത് സങ്കൽപം ആണോ എന്ന് വ്യാകുലപ്പെടുന്നത് തന്നെ മതി കണ്ണ് നിറഞ്ഞു പോകാൻ, ഒരുപാട് സങ്കടം തോന്നി അവന്റെ ആ സംശയം നിറഞ്ഞ മുഖത്തു നിന്ന് പ്രകടമായ സങ്കടം ??

    മനു നീലാദ്രി പോകുന്ന ട്രിപ്പ്‌ എനിക്ക് വളരെ ഇമോഷണൽ ആയിരുന്നു, സത്യത്തിൽ മനു അമ്പലത്തിൽ ആതിയെ പറ്റി ആലോചിച്ച നിക്കുന്ന ആ സീൻസ് അത് ഞാൻ മനു കാണാതെ മനുവിന്റെ അടുത്ത നിന്ന് അനുഭവിച്ചത് പോലെ എനിക്ക് തോന്നി, മനു അറിയാതെ അവന്റെ അടുത്ത നിന്ന് അവൻ ആദിയെ ഓർക്കുന്നതും ഒക്കെ ഞാൻ അവന്റെ അടുത്ത നിന്ന് കണ്ടപോലെ ????

    പിന്നെ നിങ്ങൾ എഴുതിയില്ല, മനു കാണുന്നതായി, ആദ്യം മാലിനി അമ്മ വിളിച്ചപ്പോ ആദി അമ്പലത്തിലേക്ക് ഇല്ല എന്ന് പറഞ്ഞു, പക്ഷെ അത് പൊന്നുവിന് വേണ്ടി ആണെന്ന് പറഞ്ഞപ്പോ അവൻ ഓടി ചെന്ന് കാലു കഴുകി എന്ന് പറഞ്ഞതൊക്കെ മനു കാണുന്നതായി, അതൊക്കെ എന്തോ ഹോ, എന്താ പറയുക, എന്റെ സ്വന്തം മെമ്മോറിയൽ നിന്നും ഞാൻ ഓർത്തു എടുത്തു ഞാൻ കണ്ട പോലെ എനിക്ക് തോന്നി, അതുപോലെ തന്നെ ആ അമ്പലത്തിന്റെ പടികൾ കയറുമ്പോൾ, മാലിനിക്കും, പാറുവിനു, അപ്പുവിനും പകരം, ശോഭയും, അനുപമയ്ക്കും, മനുവും കേറുന്ന സീൻ ഒക്കെ കണ്ണ് നിറച്ചു കളഞ്ഞു, നേരത്തെ പറഞ്ഞെ പോലെ നേരിട്ട് കാണുന്ന അനുഭൂതി ????

    ആകെ വ്യത്യാസം ഉണ്ടായത്, അന്ന് ആ സ്റ്റെപ് കേറുമ്പോൾ കയ്യിൽ പിടിക്കാൻ ആഗ്രഹവും സന്തോഷവും ഉണ്ടായതു ആണായ ആതിക്ക് ആണേൽ, ഇപ്പൊ സന്തോഷവും കുളിരും തോന്നിയത് പെണ്ണായ അനുപമക്ക് ആണ് ❤️?

    ആയ യാത്രയിൽ ഏറ്റവും ഒരേ സമയം രോമാഞ്ചം വന്നതും കണ്ണ് നിറഞ്ഞതും പുഞ്ചിരി വിടർന്നതും ആയ സീൻ എന്ന് പറഞ്ഞാൽ ആ ഹോട്ടലിൽ വെച്ച മനു മൊബൈൽ മറന്നതും അത് എടുക്കാം ചെന്നപ്പോ അവൻ ചോദിച്ച ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം സെക്കന്റ്‌ കൊണ്ട് മാറി ശെരിക്കും ആദി അവിടെ വന്നിട്ടുണ്ട് എന്ന് ആ ഹോട്ടലിലെ ചേട്ടൻ അവനെ പുറകിൽ നിന്ന് വിളിച്ചു സ്വയം തിരുത്തി പറഞ്ഞതും ആണ്, അത് ഒരു രക്ഷേം ഇല്ലായിരുന്നു ??❤️??

    ശിവാനിയെയും ശങ്കരനെയും ഒരുപാട് ഇഷ്ടാപെട്ടു, നേരത്തെ ഞാൻ സൂചിപ്പിച്ച പോലെ മനുവിന്റെയും അനുപമയുടെയും പ്രേമം അല്ലെങ്കിൽ അവര് രണ്ടു പേരെയും ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു രഞ്ജനെയും പർവതിയെയും മറക്കാൻ, അതുപോലെ തന്നെ ശിവാനിയെയും ശങ്കരനെയും ഒരുപാട് സ്നേഹിച്ചു അത് ആത്മാർത്ഥമായും പിന്നെ രഞ്ജൻ പാർവതി ബന്ധം മറക്കാൻ കൂടി ?

    ശിവ നാമം ശിവാനി ഉരുവിട്ടപ്പോൾ രോമാഞ്ചത്തിനൊപ്പം ആദിയുടെ മുഖം ആണ് മനസ്സിൽ വന്നത് ഹ്ഫ്‌, എന്റെ മോനെ ???

    സ്പൈഡര്മാന് സ്പൈഡർ സെൻസ് ഉള്ള പോലെ നമ്മടെ ആതിക്ക് ശങ്കരൻ സെൻസ് ഉണ്ട് മോനെ ???❤️❤️

    കാള ശിവലിംഗത്തില് ചോര സമർപ്പിച്ച സീൻ, ഹ്യൂയോ അത് പൊളി സാദനം ആയിരുന്നു ?

    പിന്നെ ലക്ഷ്മി അമ്മ എപ്പോഴും ആതിയെ രുദ്ര എന്ന് എപ്പോ വിളിച്ചാലും, അറിയാതെ ഞാൻ കോരി തരിച്ചു പോകും, ഹോ ????

    ഹരിത കൊച്ചു കൊള്ളാം, ഹോമകുണ്ഡത്തിൽ കട്ടൻ ചായ ഉണ്ടാക്കുന്നവൾ, ബിസ്ക്കറ്റ് ചുറ്റും എടുക്കുന്നവൾ ???????

    പിന്നെ വൺ ഓഫ് ദി സ്‌ട്രൈക്കിങ് മൊമെന്റ്‌സ്‌ ഓഫ് ദിസ്‌ പാർട്ട്‌ ആയി എനിക്ക് തോന്നിയ ഒരു സീൻ ആണ്, ചെലപ്പോ എനിക്ക് മാത്രമേ തോന്നി കാണുവോള്ട്ടോ, ആദി അവന്റെ ആ സായി ആശ്രമത്തിലെ പ്രോജെക്ടിനെ പറ്റി മാധവൻ നമ്പ്യാർ എന്നാ സ്പോണ്സറോഡ് വിവരിക്കുമ്പോ, ഭക്ഷണത്തെ പറ്റി പറയും, നമ്മൾ ഡെയിലി കഴിക്കുന്ന ഭക്ഷണത്തിൽ ഉള്ള മായങ്ങൾ, അത് കേക്കുമ്പോ എന്റെ മനസ്സിൽ ആദ്യം വന്നത് അപ്പൊ ആദി എന്താണ് കഴിക്കുന്നേ എന്ന്, അവൻ ഈ ഡയലോഗ് ഒക്കെ അടിച്ചിട്ട് അവൻ ഇത് തന്നെ ആണോ കഴിക്കണേ അല്ലെങ്കിൽ ഭക്ഷണ കാര്യത്തിൽ ഇതുപോലെ ശ്രെദ്ധ പുലർത്താറുണ്ടോ എന്ന്, അതെ, എനിക്ക് ആ സമയത്ത് ഓർമ വന്നത് അന്ന് ആദിയും പാറുവിന്റെ കസിൻസ് ആയി ട്രിപ്പ്‌ പോയപ്പോൾ അവൻ ആദിവാസി ഫുഡ്‌ ഉള്ള ഹോട്ടലിൽ കേറി കഴിച്ചത് ഓർമ വന്നത്, അതാണ് പെട്ടന് എനിക്ക് ഓർമ വന്നത്, ചെലപ്പോ ഞാൻ പറഞ്ഞ പോലെ എനിക്ക് മാത്രം തോന്നിയത് ആകും, പക്ഷെ പറയാതെ വയ്യ, വെൽ റിട്ടൺ ബ്രോ ????

    മത്തായിച്ചന്റെ പട്ടു, വയറിനകത് ഗ്യാസ് ഒരു പ്രശ്‌നം, എന്റെ മോനെ എന്തിനാ എന്നെ ഇങ്ങനെ ഇട്ടു ചിരിപ്പിച്ചു കൊല്ലുന്നേ, ചിരിച് ഊപ്പാട് വന്നു ???

    അത് കഴിഞ്ഞ് ഓഫീസിൽ വെച്ച അവന്റെ അച്ഛനെ ചൊറിയാൻ വന്നവനെ കഴുത്തിനു കുത്തി പിടിച്ചു അടിച്ച ഡയലോഗ് “ഇനി എനിക്കിട്ട് മെക്കിട്ടുകേറാൻ വന്നാൽ തല്ലുകയല്ല, വള കീറി കളയും ഞാൻ”, രോമാഞ്ചിഫിക്കേഷൻ ഫുൾ ഓൺ ?⚡️??

    ഈ കഥയിൽ ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക് അല്ലെങ്കിൽ തലക്കെട്ടു ആണ് “അന്ന് കോളേജിൽ”, അത് കാണുമ്പോ വെറുപ്പ ആണ്, കാരണം ഇനി വരാൻ പോകുന്നത് ആ തൊലിഞ്ഞ പ്രേമം ആകും പാർവതിയും ആ മറ്റേ ക്ണാപ്പനും തമ്മിൽ ഉള്ള ഒന്നിനും കൊള്ളാത്ത പ്രേമം തോൽവി ???

    മുദ്ദുഗാരെ യശോദ, ആ പട്ടു കേട്ടപ്പോൾ വല്ലാത്ത കുളിർ ആയിരുന്ന്, എന്ത് രസം ആയിരുന്നു ഹോ, ഒരു രക്ഷേം ഇല്ലായിരുന്നു മോനെ ?❤️

    രഞ്ജനും ആയി എത്ര സീൻ ഉണ്ടായി പാർവതിക്ക് ഈ കഥയിൽ, എന്നിട്ട് കൂടി ഒരൊറ്റ സീൻ കൊണ്ട് പാർവതിയും ആ മുഖം അറിയാത്തവനും (ആദി ശങ്കരൻ) ഉള്ള സീൻ കടത്തി വെട്ടി കളഞ്ഞു, ഹോ ഒരു ഒന്ന് ഒന്നര സാദനം, വേറെ മൂഡ് വല്ലാത്ത സന്തോഷം തോന്നി അത് വായിച്ചപ്പോ, അവന്റെ മുഖത്തെ വിഷമം തിരിച്ചു അറിഞ്ഞു അവൾ കരയുന്നത്, അവളെ എടുത്തുകൊണ്ടു നടക്കുന്നത്, ഇതൊക്കെ കുളിരു കോരി പോയി ഹോ ?????

    കോപ്പ് ആ സീൻ കഴിഞ്ഞ് അപ്പൊ തന്നെ നിങ്ങള് എന്തിനാ മനുഷ്യ രഞ്ജൻ കോന്തനെ എടുത്ത് ഇട്ടത്? അവന്റെ ആ പേര്, അവനെ മറന്ന ആണ് പാർവതി സ്വപ്നം കണ്ടത് എന്ന് പറഞ്ഞിട്ട് തോലച്ചില്ലെടാ നീ, ആ സീൻ വായിച്ച മൂഡ് കംപ്ലീറ്റ് പോയി..

    .. പോരാത്തതിന് തീരുമ്പോ മുടിയൻ ആയിട്ട് ചീഫ് ഗസ്റ്റ് ആ എരണം കെട്ടവൻ തന്നെ വന്നു, ഞാൻ കരുതി ആ ഷന്റെ പറഞ്ഞ ഏലസ് കെട്ടിയപ്പോൾ പാർവതി ഇനി രഞ്ജനെ കുറിച് ഓർക്കില്ല, ആതിയെ കാണുമ്പോ അവനോട് ഇഷ്ട്ടം തോന്നും എന്ന്, പോരാത്തതിന് അവൻ ബ്ലായിസിർ ഒക്കെ ഇട്ടപ്പോ ഹെവി ആയെന്ന് എല്ലാരും പറയുകെയും ചെയ്തു, ഞാൻ കരുതി ആ വേഷത്തിൽ പാർവതി അവനെ കാണുമ്പോ ആ എലാസിന്റെ ഏതേലും മാജിക്‌ കാരണം അവൾക്ക് അവനോട് ഉള്ള പ്രേമം മൊട്ട് ഇടും എന്നാ, യെവടെ അതിന്റെ ഇടക്ക് കുത്തി കേറ്റികൊണ്ട് വന്നു, ആ രഞ്ജൻ പോഴനെ ????

    പിന്നെ ആകെ ഉള്ള ഒരു സമാധാനം എന്താണെന്നു വെച്ച ഇനി ആദി എല്ലാം അറിയും എന്ന് തോന്നുന്നു, അപ്പൊ അവൻ ദേവികയെ വിളിച്ചു ചോദിച്ചു എല്ലാം മനസിലാക്കും അപ്പൊ കഥ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആകും, അങ്ങനെ ഒരു സമാധാനം ഉണ്ട്, പിന്നെ ഉള്ള ഒരു ഡൌട്ട് ആണ്, ദേവിക ശെരിക്കും കോളേജിൽ പോകുന്നത് ലീവ് എടുക്കാൻ ആണോ? എപ്പോ നോക്കിയാലും കാണും ?????

    കഥ ഇപ്പൊ ഒരുപാട് ഇന്റെരെസ്റ്റിംഗ് ആയിട്ടുണ്ട് ബ്രോ, വേറൊന്നും അല്ല ആദി അതിനെ പറ്റി അറിഞ്ഞു, ഇനി അവൻ കൂടുതൽ അറിയുമ്പോ എന്താകും റിയാക്ഷന് ഒക്കെ, അതൊക്കെ അറിയാൻ ഉള്ള എന്റെ ശുഷ്‌കാന്തി കൂടി ??

    ഈ പാർട്ടും അതി ഗംഭീരം ആയിരുന്നു, രോമാഞ്ചവും, സങ്കടവും, ദേഷ്യവും, തമാശയും, കുളിരും, എല്ലാം കൊണ്ടും സമ്പൂര്ണം, എല്ലാ പാർട്ടും പോലെ തന്നെ എന്ന് വേണേൽ പറയാം, കീപ് അപ്പ്‌ ദിസ്‌ ഫന്റാസ്റ്റിക് കൺസിസ്റ്റൻസി ?❤️?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. പിന്നെ ഹർഷപ്പി ഒരു അപേക്ഷ കൂടി ഉണ്ട്, എന്റെ ഒരു ഫ്രണ്ട് ആണ് വിഷ്ണു, ഞങ്ങൾ ഒരേ ക്ലാസ്സിൽ ആണ് കോളേജിൽ, ഞങ്ങൾ ഒരുമിച്ച് ആണ് ഓരോ കഥകളും വായിക്കുന്നതും, സജെസ്റ് ചെയ്യുന്നതും ഒക്കെ, അവൻ ഞാൻ തുടങ്ങി കഴിഞ്ഞ് കൊറച്ചു ആയപ്പോ അവനും തുടങ്ങി, ഇപ്പൊ 4th പാർട്ട്‌ എന്തോ ആണ്.

      അവൻ 3rd പാർട്ടിൽ ആണെന്ന് തോന്നുന്നു നിങ്ങളോട് 2 ഡൌട്ട് ചോദിച്ചട്ടുണ്ട്, നിങ്ങളോട് പേർസണൽ ആയി ഉള്ളതാണ്, അതൊന്നു റിപ്ലൈ കൊടുക്കാവോ?

    2. രാഹുലെ

      വീണ്ടും നന്ദി ഗംഭീരമായി കമന്റ് തന്നു എന്റെ മനസിനെ നീ ആനന്ദിപ്പിക്കുന്നതിനു
      ഇത്ര വലിയ കമന്റിന് ഇത്രേം വലിയ റിപ്ലൈ ആവില്ല
      കാരണം പലതും നിന്റെ ഉള്ളിലെ തോന്നലുകൾ അനുഭവങ്ങൾ ആണ് പറഞ്ഞത്
      സംശയങ്ങൾ ഒരിക്കലും ക്ലിയർ ആക്കില്ല
      പലതും വരും ഭാഗങ്ങളായിൽ വരും

      വിഷ്ണുവിനും മറുപടി കൊടുത്തിരുന്നു

  5. ഹർഷേട്ടാ ഒന്ന് ചോദിച്ചോട്ടെ, ആദി എന്തേ ആറു വർഷം മുൻപ് കാണാതായ അച്ഛനെ കുറിച്ച് അന്വേഷിക്കുന്നില്ല?വരും എന്ന് മാത്രം പറയുന്നു.അമ്മയുടെ കുടുംബം കണ്ടെത്തേണ്ടത് നിയോഗമാണ്. പക്ഷേ അച്ഛനെ കുറിച്ചുള്ള അന്വേഷണം ഓഫീസ് ഫൈലുകളിലും അതുമായി ബന്ധപ്പെട്ട കുറച്ച് പേരിലും മാത്രമായി ഒതുങ്ങുന്നു.മകൻ എന്ന നിലയിൽ അതു ഒരു കടമയല്ലേ, പ്രത്യേകിച്ചും തന്റെ അച്ഛൻ തെറ്റ് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ?

    1. ഇപ്പോൾ അതിൽ തടസങ്ങൾ ഉണ്ട്..അത് അവനു മുന്നിലേക്ക് വരും ന്നെ…തിരക്ക് പിടിക്കലെ… മുത്തേ…

  6. എന്റെ പൊന്നെടാവേ..‌ അവിടെ ഇടില്ല എന്നു പറഞ്ഞതു കൊണ്ട് ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ടു കാലം കുറേ ആയി…

    1. ഈ ശനിയോ ഞായരോ ഉണ്ടാകും ബ്രോ

  7. Nte ponn harsha neee orumathiri cheitha ee cheyunne. Etra naalaitt wait cheyyua. Mattea siti idila. Ngi evde idu. Ith athumilla. Eppozhum 21 varea ayea ollu evde episode. Nthonnedei ith. Vallom nadakkuo

    1. മുത്തേനല്ലൊരു ചാപ്റ്റർ ആയി എഴുതി ശനിയോ ഞായരോ പബ്ലിഷ് ആക്കും…

  8. നരേന്ദ്രന്‍❤?

    22 ith vere Aprove ayille

    1. varum kuttettan jolisambandahamayi thirakil aanu athukonmdanu

  9. ഹർഷൻ,
    പുതിയ പാർട് 25 ന് വേണ്ടി കാത്തിരിക്കുന്നു… ഇതുവരെ വന്നില്ല..pls വേഗം തയോ…

    1. രാജി കുഞ്ഞേ..
      എഴുത്തിൽ ആണ് 63 പേജ് ആയി അതികൂടാതെ രാവിലെ മുതൽ ഇരിക്കുന്നതഖ്‌ണ് ഒരു വീഡിയോ എഡിറ്റ് ചെയ്ത കൊണ്ട്..അത് തീർന്നിട്ടില്ല അതാണ് ഇതിലെ മാസ്റ്റർസെഗ്മെന്റ്…

      1. ????????

  10. തൃശ്ശൂർക്കാരൻ AA

    Waiting 22

  11. Harshaaaa
    Sugamallee muthee?
    Nthaayi ezhuthokke?
    Ee maasam avasaanikaan kaathirikukayaane
    Ini ichiri late aayaalum kuzhapamillaaa, Nnaalum pettann aaaykote ??

    Kurach mump njan ente oru anubhavam paranjirunnuuu…..
    Nte oru frndnte kutty k name chothichapol Adhisankar nn paranju koduthath.
    Apo avan paranju athilum nallath Harshan enn idunnathaa nn
    Marannitillaa nn vijaarikunnu

    Prashnam nthaaann vechaa ath comment ittath avan kanduuu
    Ath muthal avan athile Name “Mandrake” enna nne vilikanath
    Athum poraanjit aa thendii baaki friends nodum paranjit avarum ipo athaa vilikanath
    Ath mmak scene illaaaa
    Nnaalum ini muthal real Name il ivdem avdem okke varaam nn thirumaanichuu

    Nthaayaalum ezhuth okke nannaayt nadakattee
    Fans ne onn ilakaaan kurach teaser okke idenneeyyy
    Verthe oru manasugam

    Apo ellaam paranjapole
    Mandrake enna njan

    AZLAN

    1. മുത്തേ ,,,,
      എനിക് നല്ല ഓര്മ്മ ഉണ്ട് ,
      എനിക് കിട്ടിയ ഒരു കമന്റും ഞാന്‍ മറക്കാറില്ല…
      അതുപോലെ ആ സുഹൃത്തിനോട് എന്റെ പ്രത്യേക അന്വേഷണങ്ങള്‍ പറയണം..
      എന്നെങ്കിലും മൂപ്പരുടെ കുഞ്ഞിനെ എടുക്കുമ്പോള്‍ എന്റെ വക ആയി ഒരു മുത്തം ബ്രോ അങ്ങ് കൊടുത്തേക്കുക ,,
      ഞാന്‍ എഴുതണു ,
      എന്തായലും അടുത്ത ആഴ്ചക്കുള്ളില്‍ പബ്ലിഷ് ചെയ്യും …..
      നന്ദി …അതുപോലെ ഒരു കമാന്‍റ് ഇട്ടുകൊണ്ട് പോകരുതു ഇടക്കോകെ വന്നെക്കണം
      നമുക് ഇവിടെയും കമന്‍റ് സെക്ഷന്‍ ഉഷര്‍ ആക്കണം

      1. Idam valam nokaathe cheythirikkum ??

        Pinne avan paranjapole kutty k Name ittuu

        Harshavardhan ❤

        AZLAN

        1. ദൈവമേ…..
          ഹർഷവർധൻ നല്ല പേര് ആണ്.
          അദ്ദേഹം.ഒരു രാജാവ് ആയിരുന്ന
          ബുദ്ധ മത അനുയായി
          സംസ്കൃത നാടകങ്ങൾ ഒക്കെ എഴുതിയിരുന്നു
          അതെ സമയം ശിവഭക്തനും ആയിരുന്നു
          നളന്ദ സരവകലാശാല പുതുക്കി പണിതത് അദ്ദേഹം ആയിരുന്നു…

          1. 22 ithuvare vannillallooo
            Kuttan sir marannooo nthoooo
            Onn ormipikaamaayrunilleee

            AZLAN

          2. ithavana namuk harshavardhane koode ulpeduthaam

  12. ???
    916….

  13. അച്ചായൻ

    22-24 എന്താണ് സഹോ വൈകുന്നത്

    1. 22 അയച്ചു കൊടുത്തു ബ്രോ. 23 എഡിറ്റിംഗ് ആണ്.

  14. ഹർഷൻ ബ്രോ മറ്റേടത് കഥ ഇനി ഇടത്തില്ലലോ. 24 വരെ വായിച്ച് കഴിഞ്ഞ് ഇനി 25 അപരാജിതന്റെ 25 അധ്യായം അവന് വേണ്ടിയാണ് ഞങളുടെ കാത്തിരിപ്പ്.. പെട്ടെന്ന് ഇട്ട് എന്റെ ഹർഷാപ്പി അങ്ങൊട് ❤️❤️❤️❤️?

    1. മുത്തേ എന്നെ പ്രേഷ൪ അടിപ്പിക്കല്ലേ
      നിങ്ങള്‍ ഇങ്ങഎന്‍ ഇടക്കിടെ ചോദിക്കുമ്പോ എനിക് പ്രേഷര്‍ കയറും പിന്നെ വേഗം എഴുതാന്‍ ഉള്ള മന്‍സ് ആകും ,,,,അതുപാടില്ല 28 30 അതിനുള്ളില്‍ ഇട്ടേക്കാം
      ഈ ഭാഗം വല്‍രെ പ്രധാനപ്പെട്ട ഭാഗം ആണ്

      1. ???♥️❤️❤️????

  15. പ്രണയരാജ

    Njan varan nearam vayugi 21 vannulee santhoshamayi

  16. തുമ്പി?

    Harsh.. bro mattethil kanille athoo ithil matree illo ini atarnnu ichirim koodi accessible.
    .
    .
    .
    .
    Entannu ariyulla തറവാട്angane angu marakkan pattuvo?

  17. ബാക്കി കൂടെ പെട്ടെന്ന് ഇട്ടിട്ടു പുതിയ ഭാഗം ഇട്ടൂടെ ഹർഷപ്പി, എന്റീന മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുന്നതു ‘
    ഡ്രാഗൺ

    1. 44 page ezhuthiytahu aanu
      athil 11 page nashtamayi
      ini innu veendum ezhuthanam
      enthayalum ee masam avasnathode enthayalum varum
      athinu shesham pinne 14 divasm gyap keep cheythu pokaam

      1. നരേന്ദ്രന്‍❤?

        22 എന്താ താമസിക്കുന്നെ?

  18. ???????????

  19. തുമ്പി?

    Harsh angane prnjal orkkumallo allea njna tanne anganee vilikkunne ennu tonnanu. Pinne 25 inu vendi wa8ing anu namakku polikkam ketto. Pine chechiyid anveshanam preyanam

    1. ആയിക്കോട്ടെ…തുമ്പി നന്ദി

  20. harshan chetta 25 ulla kathiripp anu… stady cheithe ezhutullu enn ariyam. Kadhayude poornadakku vendi etu attam vare pokum ennum ariyam, katirikunnu rudrante tandavatinu ayi
    <3

    1. മുത്തേ പഠിച്ച പടിതം വെച്ചു 40 പേജ് ആയി , ഇനിയും കിടക്കുക ആണ് പഠിക്കാന്‍

      1. Katta waitingilaan…

  21. Broiii…. ഒരു ഒറ്റ റിക്വസ്റ്റ് ഉണ്ട്‌…. ഇതു എഴുതി ഫിനിഷ് ചെയ്യണം…. എന്നെങ്കിലും……. bcs…. മുഴുവനാവാത്ത കഥ……കുറെ ഉണ്ട്‌ ഈ സൈറ്റ് ലു അതുപോലെ ആക്കരുത്……

    1. ഇത് എഴുതി മുന്നോട്ടു പോകാൻ വേണ്ടി ആണ് ഇങ്ങോട്ടു തന്നെ മാറ്റിയത് സഹോ…

      1. തൃശ്ശൂർക്കാരൻ

        ??

    2. പൊന്നു മോനെ 25 പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് അപ്പോഴാണോ എഴുതി പൂർത്തി ആക്കില്ല എന്ന് പറയുന്നേ എന്താണ് സഹോ

  22. നരേന്ദ്രന്‍❤?

    22 redy ayille?

    1. ആകുന്നെ ഉള്ളു…

      1. Hello kambistoris idd mahn ivde ee story oru range ullatto mahn

        1. റേഞ്ച് ഒക്കെ വന്നോളും സഹോ…
          നമുക് എവിടെ ആയാലും കഥ നന്നായാൽ പോരെ…

Comments are closed.